വീട്ടിൽ ഉപയോഗിക്കുന്ന വെള്ളം ശുദ്ധമല്ലെങ്കിൽ.

വീട്ടിൽ ഉപയോഗിക്കുന്ന വെള്ളം ശുദ്ധമല്ലെങ്കിൽ.പണ്ടുകാലത്ത് വീട് നിർമ്മിക്കുമ്പോൾ വീടിനോട് ചേർന്ന് തന്നെ ഒരു കിണർ നൽകുന്ന രീതി ഉണ്ടായിരുന്നു.

എന്നാൽ ഇന്ന് ഫ്ലാറ്റുകളിലും മറ്റും ജീവിക്കുമ്പോൾ ബോർവെൽ അല്ലെങ്കിൽ ടാങ്കർ വെള്ളത്തെ ആശ്രയിക്കേണ്ട അവസ്ഥയാണ് കണ്ടു വരുന്നത്.

ശുദ്ധമല്ലാത്ത വെള്ളത്തിന്റെ ഉപയോഗം പലരീതിയിലുള്ള ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കുമെന്ന കാര്യം ആരും അധികം ശ്രദ്ധിക്കുന്നില്ല. ഒരുപാട് തുക ചിലവഴിച്ച് നിർമ്മിക്കുന്ന ആഡംബര വീടുകളുടെ അവസ്ഥയും മറ്റൊന്നല്ല.

വെള്ളത്തിന്റെ കാര്യത്തിൽ വലിയ പ്രാധാന്യമൊന്നും നൽകേണ്ട ആവശ്യമില്ല എന്ന് കരുതുന്നവർ വീടിന്റെ ആഡംബരങ്ങൾക്ക് വേണ്ടി എത്ര ലക്ഷം രൂപ വരെ ചിലവഴിക്കാനും തയ്യാറാണ്.

വീടുകളിലെ പൈപ്പുകളിൽ നിന്നും വരുന്ന വെള്ളത്തിന്റെ നിറം കണ്ട് അത് ശുദ്ധമാണെന്ന് തെറ്റിദ്ധരിക്കേണ്ട.ടാങ്കിൽ അല്പം ചെളി അടിഞ്ഞാലും വെള്ളത്തിന്റെ നിറത്തിന് മാറ്റമൊന്നും വരാറില്ല. ശുദ്ധമായ വെള്ളം വീട്ടിനകത്ത് ലഭിക്കണമെങ്കിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.

വീട്ടിൽ ഉപയോഗിക്കുന്ന വെള്ളം ശുദ്ധമല്ലെങ്കിൽ.

പുറത്തേക്ക് വെട്ടി തിളങ്ങി കാണുന്ന വെള്ളത്തിന്റെ യഥാർത്ഥ നിറം തിരിച്ചറിയണമെങ്കിൽ ടാങ്ക് അല്ലെങ്കിൽ പൈപ്പിന്റെ ഭാഗങ്ങൾ അടഞ്ഞ എന്നിവ പരിശോധിക്കേണ്ടി വരും.

മിക്ക വീടുകളിലും ഉപയോഗിക്കുന്ന വെള്ളത്തിന്റെ ഗന്ധത്തിൽ മാറ്റം വരുമ്പോൾ മാത്രമാണ് ടാങ്ക് തുറന്നു നോക്കുകയും ക്ലീൻ ചെയ്ത് നൽകുകയും ചെയ്യുന്നുള്ളൂ.

പുറത്തേക്ക് കാണുന്ന പൈപ്പുകളിൽ ചളി അടിഞ്ഞു നിൽക്കുന്നുണ്ടെങ്കിൽ മറ്റ് പൈപ്പുകളുടെ അവസ്ഥ എത്ര മോശമായിരിക്കും എന്ന കാര്യം ചിന്തിച്ചു നോക്കാമല്ലോ.

അതുകൊണ്ടു തന്നെ വീട്ടാവശ്യങ്ങൾക്ക് വേണ്ടി ഉപയോഗപ്പെടുത്തുന്ന വെള്ളം ശുദ്ധീകരിച്ച് ലഭിക്കണമെങ്കിൽ വാട്ടർ ഫിൽറ്റർ സ്ഥാപിക്കുക എന്നതാണ് ഒരു പരിഹാരമാർഗ്ഗം.

ഉയർന്ന വില കൊടുത്ത് ഫിൽട്ടർ വാങ്ങാൻ താല്പര്യമില്ലാത്തവർക്ക് ഇന്ന് യൂട്യൂബ് ചാനലുകൾ വഴി സ്വന്തമായി ഫിൽറ്റർ നിർമിക്കാനുള്ള ടൂട്ടോറിയലുകൾ ഉപയോഗപ്പെടുത്തി ഒരെണ്ണം നിർമിച്ചു നോക്കുന്നതിൽ തെറ്റില്ല.

ചെറിയ ചിലവിൽ ഫിൽട്ടർ നിർമ്മിച്ച് അത് പരീക്ഷിച്ചു വിജയിച്ചാൽ വീടിനും വീട്ടുകാർക്കും വളരെയധികം ഗുണം ചെയ്യുമെന്ന കാര്യം മറക്കണ്ട.അതേസമയം ഒരു ബ്രാൻഡഡ് കമ്പനിയുടെ ഫിൽട്ടർ വാങ്ങി വക്കുന്നതിന് ഏകദേശം 15,000 രൂപയുടെ മുകളിലാണ് വില വരുന്നത്.

വീടിനു വേണ്ടി വലിയ ആഡംബരങ്ങൾ കാണിക്കാൻ ലക്ഷങ്ങൾ മുടക്കുന്നവർക്ക് ഇത് അത്ര വലിയ തുകയാണെന്ന് തോന്നുന്നില്ല.

ശ്രദ്ധിക്കാതെ പോകുന്ന കാര്യങ്ങൾ

വീടിന്റെ ബാത്റൂമുകളിലെ പൈപ്പുകളിൽ ഉണ്ടാകുന്ന ചെറിയ ലീക്ക് പോലും ഒരുപാട് വെള്ളം നഷ്ടമാകുന്നതിനും, അവ നിലത്ത് വീണ് കറ പിടിച്ച് കിടക്കുന്നതിനും കാരണമാകാറുണ്ട്.

ഇതിൽ നിന്നുതന്നെ നമ്മൾ ഉപയോഗിക്കുന്ന വെള്ളം എത്രത്തോളം ക്വാളിറ്റി ഉള്ളതാണ് എന്ന് തിരിച്ചറിയാനായി സാധിക്കും.

ഉപ്പിന്റെ അംശം കൂടുതലായി അടങ്ങിയ വെള്ളം ബാത്റൂമുകളിൽ ഉപയോഗിക്കുന്നത് വഴി ആക്സസറീസ്, ക്ലോസറ്റ് എന്നിവയിലെല്ലാം കറ പിടിച്ച അവസ്ഥ സ്ഥിരമായി കാണുന്നതാണ്.

അതുകൊണ്ടു തന്നെ വീടിന്റെ മറ്റെല്ലാ ഭാഗങ്ങളിലേക്കും വെള്ളം ശുദ്ധീകരിച്ചു നൽകുന്ന രീതിയിൽ ബാത്ത്റൂമുകളിലേക്ക് കൂടി ഒരു കണക്ഷൻ നൽകുന്നത് ഗുണം ചെയ്യും.

മിക്ക വീടുകളിലും കുടിക്കാനുള്ള വെള്ളം മാത്രം ഒരു വാട്ടർ ഫിൽറ്റർ വെച്ച് ഫിൽട്ടർ ചെയ്തെടുക്കുന്ന രീതി കാണുന്നുണ്ട്.

അതേസമയം മറ്റ് ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗപ്പെടുത്തുന്ന വെള്ളം ശുദ്ധീകരിച്ചില്ലെങ്കിലും കുഴപ്പമില്ല എന്ന ഒരു ചിന്താഗതിയാണ് പലർക്കും ഉള്ളത്.

മിക്ക വീടുകളിലും ആരും പരിശോധിച്ചു നോക്കാത്ത ഇടങ്ങളാണ് ബാത്റൂമിലെ ഫ്ലഷ് ടാങ്കുകൾ. സത്യത്തിൽ ഇവ നോക്കിയാൽ തന്നെ വെള്ളത്തിന്റെ ക്വാളിറ്റി എത്രമാത്രം ഉണ്ടെന്ന് അറിയാൻ സാധിക്കും.

വളരെയധികം മലിനമായ വെള്ളമാണ് പൈപ്പ് വഴി എത്തുന്നത് എങ്കിൽ അവയിൽ ചെറിയ രീതിയിലുള്ള പായൽ, ഫംഗസ് എന്നിവ പിടിച്ചിട്ടുണ്ടാകും.

ഈ കാരണങ്ങൾ കൊണ്ടൊക്കെ തന്നെ കൃത്യമായ ഇടവേളകളിൽ വീട്ടിലെ ടാങ്ക് ക്ലീൻ ചെയ്ത് നൽകാനും, വീട്ടാവശ്യങ്ങൾക്ക് വേണ്ടി ഉപയോഗപ്പെടുത്തുന്ന വെള്ളം ഫിൽട്ടർ ചെയ്ത് ഉപയോഗിക്കാനും ശ്രദ്ധിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.

വീട്ടിൽ ഉപയോഗിക്കുന്ന വെള്ളം ശുദ്ധമല്ലെങ്കിൽ അസുഖങ്ങൾ പുറകെ വരുമെന്ന കാര്യം മറക്കേണ്ട.