ബാത്ത്റൂം പ്ലംബിങ്ങിൽ ചിലവ് കുറയ്ക്കാൻ.

ബാത്ത്റൂം പ്ലംബിങ്ങിൽ ചിലവ് കുറയ്ക്കാൻ.വീട് നിർമ്മാണത്തിൽ വളരെയധികം ചിലവ് വരുന്ന ഒരു ഏരിയയാണ് ബാത്റൂം പ്ലംബിങ് വർക്കുകൾ.

തിരഞ്ഞെടുക്കുന്ന ആക്സസറീസ് നല്ല ക്വാളിറ്റിയിൽ ഉള്ളതല്ല എങ്കിൽ അവ പലപ്പോഴും പിന്നീട് വലിയ രീതിയിലുള്ള നഷ്ടങ്ങളിലേക്ക് വഴി വെക്കാറുണ്ട്.

വ്യത്യസ്ഥ ഡിസൈനിലും രൂപത്തിലുമുള്ള സാനിറ്ററി ഐറ്റംസ് വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട് എങ്കിലും അവയുടെ ഗുണനിലവാരം നോക്കി വാങ്ങുക എന്നതാണ് പ്രധാനം.

പലപ്പോഴും വീട്ടുടമ നേരിട്ട് പോയി സാനിറ്ററി ഐറ്റംസ് പർച്ചേസ് ചെയ്യുമ്പോൾ അവയുടെ ഗ്രേഡ്, കമ്പനി എന്നിവയെപ്പറ്റി ഒന്നും ശരിയായ ധാരണ ലഭിക്കണമെന്നില്ല.

അതേസമയം പ്ലംബിങ് വർക്കുകൾ ചെയ്യുന്ന ആളുകൾക്ക് പുതിയ ബ്രാൻഡുകളെ പറ്റിയും അവയുടെ ഉപയോഗ രീതിയെ പറ്റിയും കൃത്യമായ ധാരണ ഉണ്ടായിരിക്കും.

അതുകൊണ്ടുതന്നെ പ്ലംബിങ് വർക്കുകൾക്ക് ആവശ്യമായ സാധനങ്ങൾ പർച്ചേസ് ചെയ്യുമ്പോൾ അവയെപ്പറ്റി ശരിയായ ധാരണയുള്ള ഒരാളെ കണ്ടെത്തി ചോദിച്ച് മനസ്സിലാക്കുക എന്നതാണ് പ്രധാനം.

ബാത്ത്റൂം പ്ലംബിങ്ങിൽ ചിലവ് കുറയ്ക്കാൻ.

ചിലവ് കുറയ്ക്കുക എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് ക്വാളിറ്റി ഇല്ലാത്ത ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കുക എന്നതല്ല.

മറിച്ച് ആവശ്യത്തിന് അനുസരിച്ചുള്ള ആക്സസറീസ് തിരഞ്ഞെടുക്കുക എന്നതാണ്.

വലിയ രീതിയിൽ പ്ലംബിങ് വർക്കുകൾ ചെയ്യുന്നവരെ സമീപിക്കുകയാണെങ്കിൽ അവർ ഓരോ ആക്സസറീസ് തിരഞ്ഞെടുക്കുന്നത് കൊണ്ടുള്ള ഗുണങ്ങളും ദോഷങ്ങളും കൃത്യമായി പറഞ്ഞുതരും.

മാത്രമല്ല നിങ്ങൾ ഉദ്ദേശിക്കുന്ന മോഡൽ സാനിറ്ററി ഐറ്റംസ് എവിടെ നിന്ന് ലഭിക്കും എന്ന കാര്യവും അറിയാനായി സാധിക്കും.

മോഡേൺ ഐറ്റംസിനെ പറ്റി കൃത്യമായ ധാരണയില്ലാത്ത പ്ലംബർ മാരെയാണ് സമീപിക്കുന്നത് എങ്കിൽ പഴയ മോഡലിൽ ഉള്ള ആക്സസറീസ് വീട്ടിൽ വാങ്ങി വെക്കേണ്ട അവസ്ഥ വരും.

വളരെയധികം മോഡേൺ രീതിയിൽ നിർമ്മിച്ച വീടിന്റെ ലുക്ക് മുഴുവൻ ഇല്ലാതാക്കാൻ ഈ ഒരു ഒറ്റക്കാര്യം മതിയാകും.

ലീക്കേജ് പോലുള്ള പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനു വേണ്ടി വർക്കുകൾ തുടങ്ങുന്നതിന് മുൻപ് തന്നെ ബാത്റൂമിൽ വാട്ടർ പ്രൂഫിങ് ചെയ്യാനായി ശ്രദ്ധിക്കണം.

ട്രെൻഡ് അനുസരിച്ച് ബാത്റൂം ആക്സസറീസ് തിരഞ്ഞെടുക്കുമ്പോൾ അവയുടെ ഗുണനിലവാരം കൂടി പരിശോധിക്കുന്നത് ഗുണംചെയ്യും.

ബാത്റൂം ആക്സസറീസ് തിരഞ്ഞെടുക്കുമ്പോൾ.

ബാത്റൂമിലേക്ക് ആവശ്യമായ ക്ലോസറ്റ്, വാഷ് ബേസിൻ എന്നിവ തിരഞ്ഞെടുക്കുമ്പോൾ വലിയ രീതിയിലുള്ള വലിപ്പ വ്യത്യാസങ്ങൾ ഇല്ല എന്ന കാര്യം ഉറപ്പു വരുത്തുക. പൈപ്പുകൾ, ഷവറുകൾ എന്നിവ തിരഞ്ഞെടുക്കുമ്പോൾ ഡൈവേർട്ട് ചെയ്ത് ഉപയോഗിക്കുന്നത് വേണോ അതോ രണ്ടും വ്യത്യസ്തമായി സജ്ജീകരിച്ചു നൽകണോ എന്നത് തീരുമാനിക്കുക.

പ്രായമായവരും കുട്ടികളും ഉള്ള വീടുകളിൽ ചൂടുവെള്ളത്തിനും തണുപ്പ് വെള്ളത്തിനും പ്രത്യേക പൈപ്പുകൾ നൽകുന്നത് അപകടങ്ങൾ ഒഴിവാക്കുന്നതിന് സഹായിക്കും. പൈപ്പുകൾക്ക് ആവശ്യമായ മെറ്റീരിയൽ തിരഞ്ഞെടുക്കുമ്പോൾ പിവിസി, യുപിവിസി പോലുള്ള മെറ്റീരിയലുകളിൽ ഏതു വേണം എന്ന കാര്യം തീരുമാനിക്കുക. മുകളിലത്തെ നിലയിൽ ടോയ്ലറ്റുമായി ബന്ധപ്പെട്ട പൈപ്പ് വർക്കുകൾ ചെയ്യുമ്പോൾ കൃത്യമായ സ്ലോപ് ലഭിക്കുന്നതിനായി സ്ലോപ്പിന്റെ ആഴം അനുസരിച്ച് വേണം ചെയ്യാൻ.

പൈപ്പുകൾ നൽകുമ്പോൾ

പ്ലംബിങ് വർക്ക് ചെയ്യുന്നതിന് ആവശ്യമായ പൈപ്പുകൾ ഏതെല്ലാം ഭാഗങ്ങളിലൂടെ പോകുന്നു എന്ന് കൃത്യമായി വരച്ച് പ്ലാൻ തയ്യാറാക്കി അതിൽ രേഖപ്പെടുത്തുന്നത് ഗുണം ചെയ്യും. അതല്ല എങ്കിൽ പിന്നീട് ടവ്വൽ ഹാൻഡിലുകൾ, സോപ്പ് എന്നിവ വെക്കാനുള്ള സ്റ്റാൻഡ് നൽകുമ്പോൾ പൈപ്പിന് അകത്ത് ഓട്ട വീഴാനുള്ള സാധ്യത കൂടുതലാണ്.

പിന്നീട് അവ ശരിയാക്കണമെങ്കിൽ വാളിൽ നൽകിയ ടൈലുകൾ മുഴുവനായും എടുത്ത് മാറ്റേണ്ടിവരും.മുൻ കാലങ്ങളിൽ യൂറോപ്യൻ ക്ലോസെറ്റുകളോട് ആയിരുന്നു ആളുകൾക്ക് പ്രിയമെങ്കിൽ ഇപ്പോൾ കൂടുതലായും വോൾ മൗണ്ട് ടൈപ്പ് ക്ലോസെറ്റ് ആണ് ആളുകൾ ഉപയോഗപ്പെടുത്തുന്നത്.ബാത്‌റൂമിൽ വാഷ്ബേസിൻ നൽകാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അത് ഒരു കോർണറിനോട് ചേർന്ന് നൽകുന്നതാണ് എപ്പോഴും നല്ലത്. കൂടുതൽ വലിപ്പമില്ലാത്ത രീതിയിൽ ആണ് ബാത്റൂം ഉള്ളത് എങ്കിൽ ഡ്രൈ ഏരിയ വെറ്റ് ഏരിയ എന്നിവ വേർതിരിച്ചു നൽകേണ്ട ആവശ്യം വരുന്നില്ല.

ബാത്ത്റൂം പ്ലംബിങ്ങിൽ ചിലവ് കുറയ്ക്കാൻ ഇത്രയും കാര്യങ്ങൾ കൂടി അറിഞ്ഞിരിക്കാം.