പ്ലംബിങ്ങിൽ വേണം പ്രത്യേകത ശ്രദ്ധ.വീട് നിർമ്മാണത്തിൽ വളരെയധികം പ്രാധാന്യമേറിയ കാര്യമാണ് പ്ലംബിംഗ് വർക്കുകൾ.
പ്ലംബിങ്ങിൽ ചെറിയ രീതിയിൽ പറ്റുന്ന അബദ്ധങ്ങൾ പോലും വലിയ പ്രശ്നങ്ങളായി മാറാൻ അധിക സമയം വേണ്ട.
മാത്രമല്ല വലിയ രീതിയിലുള്ള സാമ്പത്തിക നഷ്ടങ്ങളും പുറകെ വരും. പ്ലംബിംഗ് വർക്കുകൾക്ക് വലിയ പ്രാധാന്യം നൽകേണ്ട എന്ന രീതി മാറ്റി വച്ച് കൂടുതൽ കരുതലോടും ശ്രദ്ധയോടും കൂടി ചെയ്യേണ്ട ഒന്നായി തന്നെ ഇത്തരം വർക്കുകളെ കാണുക എന്നതാണ് പ്രധാനം.
വീട് നിർമ്മിക്കുമ്പോൾ പ്ലംബിങ് ചെയ്യുന്നതിനു മുൻപായി തീർച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് ഇവിടെ വിശദമാക്കുന്നത്.
പ്ലംബിങ്ങിൽ വേണം പ്രത്യേകത ശ്രദ്ധ.
പ്ലംബിങ് വർക്കുകൾ ആരംഭിക്കുന്നതിനു മുൻപായി തന്നെ ഒരു ഡീറ്റെയിൽഡ് പ്ലാൻ പ്ലമ്പറോട് പറഞ് വരപ്പിക്കാനായി ശ്രദ്ധിക്കണം.
വീടിന്റെ ഏതെല്ലാം ഭാഗങ്ങളിലാണ് പ്ലംബിങ് വർക്കുകൾ ആവശ്യമായി വരുന്നത് എന്ന കാര്യം ഈയൊരു പ്ലാനിൽ കൃത്യമായി ഉൾപ്പെടുത്തണം.
മാത്രമല്ല ഓരോ ഏരിയയിലും ആവശ്യമായി വരുന്ന വർക്കുകളും പ്ലാനിൽ രേഖപ്പെടുത്തണം.
വീട്ടിലേക്ക് നൽകുന്ന പാചക ആവശ്യത്തിനുള്ള വെള്ളം വരുന്ന പൈപ്പ് , ഡ്രൈനേജ് പൈപ്പ് എന്നിവ ശരിയായ രീതിയിൽ തരം തിരിച്ച് നൽകാനായി ശ്രദ്ധിക്കുക.
പമ്പിന്റെ ലൈൻ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഈയൊരു ശ്രദ്ധ തീർച്ചയായും നൽകണം.
വേസ്റ്റ് വാട്ടർ മാനേജ് ചെയ്യുമ്പോൾ തന്നെ സോയിൽ ലൈൻ, ക്ലോസറ്റിലേക്ക് പോകുന്ന ലൈൻ എന്നിവ തമ്മിൽ വേർ തിരിച്ചു നൽകുക.
വേസ്റ്റ് വാട്ടർ ഭൂമിയിലേക്ക് പോകുന്ന രീതിയിലാണ് നൽകുന്നത് എങ്കിൽ സ്ലോപ്പ് നൽകുന്ന ഭാഗത്ത് ഒരു മീറ്ററിന് ഒരു സെന്റീമീറ്റർ എന്ന അളവിൽ ആയിരിക്കണം നൽകേണ്ടത്.
ബാത്റൂമിൽ നിന്നും പോകുന്ന വെള്ളം
ബാത്റൂമിൽ നിന്നും പുറത്തേക്ക് പോകുന്ന വെള്ളം വേസ്റ്റ് വാട്ടർ ലൈനിൽ നിന്നും, ക്ലോസെറ്റ് ലൈനിൽ നിന്നും സോയിൽ ഡ്രൈനേജ് ഏരിയയിലേക്ക് നൽകുമ്പോൾ ഇന്റർ ലിങ്ക് ചേംബർ നൽകി വേണം കൃത്യമായി കണക്ട് ചെയ്യാൻ.
ഇൻസ്പെക്ഷൻ ചേംബർ നൽകുമ്പോൾ 5 മീറ്റർ അല്ലെങ്കിൽ 10 മീറ്റർ എന്ന കണക്കിന് ഒരു സെന്റീമീറ്റർ എന്ന അളവ് കണക്കാക്കി പൈപ്പ് ലൈൻ നൽകാം.
ബാത്റൂമിൽ ഫ്ലോർ ടാപ്പ് ചെയ്യേണ്ടത് നിർബന്ധമായ കാര്യമാണ്. ഇവയിൽ തന്നെ മൾട്ടി ടൈപ്പ് വരുന്ന രീതിയിൽ ഫ്ലോർ ടാപ് നൽകുകയും ചെയ്യാം.
അടുക്കളയിൽ നൽകുന്ന വാഷ്ബേസിൻ സിങ്ക് എന്നിവയിൽ നിന്നും പുറത്തേക്ക് പോകുന്ന വേസ്റ്റ് വാട്ടർ ശരിയായ രീതിയിൽ ലൈനിലേക്ക് ലിങ്ക് ചെയ്തു നൽകിയില്ല എങ്കിൽ വീടിനകത്തു ദുർഗന്ധം പരക്കുന്നതിനുള്ള സാധ്യത കൂടുതലാണ്.
ബാത്റൂമിൽ നിർബന്ധമായും വാട്ടർപ്രൂഫിങ് ചെയ്യാനായി ശ്രദ്ധിക്കുക. വാട്ടർ പ്രൂഫിങ് തന്നെ പ്ലംബിങ് ലൈൻ നൽകുന്നതിനു മുൻപും ശേഷവും ചെയ്യുന്നത് കൂടുതൽ ഗുണം ചെയ്യും.
പ്ലെബിങ് മെറ്റീരിയൽ തിരഞ്ഞെടുക്കുമ്പോൾ
പ്ലംബിങ്ങിന് ആവശ്യമായ മെറ്റീരിയലുകൾ തിരഞ്ഞെടുക്കുമ്പോൾ അവ നല്ല ക്വാളിറ്റിയിൽ ഉള്ളതാണ് എന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രം തിരഞ്ഞെടുക്കുക. എടുക്കുന്ന ഫിറ്റിങ്‌സിന്റെ അതേ ബ്രാൻഡിലുള്ള പൈപ്പുകൾ തന്നെ തിരഞ്ഞെടുക്കുന്നതാണ് കൂടുതൽ നല്ലത്. അതായത് ASTM രീതിയിലുള്ള പൈപ്പാണ് എടുക്കുന്നത് എങ്കിൽ അതിന്റെ സോൾവന്റും സെയിം ബ്രാൻഡ് തന്നെ ആകുന്നതാണ് നല്ലത്.SWR, UPVC,CPVC എന്നിങ്ങിനെ വ്യത്യസ്ത മെറ്റീരിയലുകൾ വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട്. 15 വർഷ കാലയളവിലേക്ക് കണക്കാക്കി മാത്രം സാനിറ്ററി വെയറുകൾ തിരഞ്ഞെടുത്താൽ മതി. വോൾ മൗണ്ട് ടൈപ്പ് ക്ലോസെറ്റ് ആണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ കൺസീൽഡ് ടാങ്കുകൾ തന്നെ ഉപയോഗിക്കാനായി ശ്രദ്ധിക്കുക. പ്രത്യേക ഫ്രെയിം സ്ട്രക്ചർ ഉപയോഗപ്പെടുത്തിയാണ് ഇത്തരം ക്ലോസറ്റുകൾ ഫിക്സ് ചെയ്യുന്നത്.
അതു കൊണ്ട് ഭിത്തി മുറിക്കാത്ത രീതിയിൽ ഫിറ്റ് ചെയ്യണമെങ്കിൽ ലെഡ്ജ് വാൾ രീതിയിൽ സെറ്റ് ചെയ്ത് നൽകാവുന്നതാണ്. കൂടുതൽ വലിപ്പമുള്ള ബാത്ത്റൂമുകളാണ് എങ്കിൽ ഡ്രൈ ഏരിയ വെറ്റ് ഏരിയ എന്നിവ തമ്മിൽ വേർതിരിച്ചു നൽകാം. വെള്ളം തട്ടിയാൽ പെട്ടെന്ന് തുരുമ്പ് പിടിക്കുന്ന രീതിയിലുള്ള സ്ക്രൂ,ബോൾട്ട് എന്നിവ പരമാവധി ഒഴിവാക്കാനായി ശ്രദ്ധിക്കണം. ഒന്നിൽ കൂടുതൽ ബാത്ത്റൂമുകൾ നൽകിക്കൊണ്ട് ഒരു നില വീട് പണിയുകയാണെങ്കിൽ പ്രഷർ ബൂസ്റ്റർ പമ്പ് ഉപയോഗിക്കുന്നത് നല്ലതാണ്. ബാത്റൂ മുകളിൽ നോൺ റിട്ടേൺ വാൽവ് നൽകുന്നത് വഴി കറണ്ട് ഇല്ലാത്ത സമയത്തും ബാത്ത്റൂ മുകളിലേക്ക് ആവശ്യത്തിന് വെള്ളം ലഭിക്കാനായി ഉപകാരപ്പെടും.
പ്ലംബിങ്ങിൽ വേണം പ്രത്യേകത ശ്രദ്ധ അറിഞ്ഞിരിക്കാം ഈ കാര്യങ്ങൾ കൂടി.