വാഷ്ബേസിന് സ്ഥാനം കണ്ടെത്തുമ്പോൾ.

വാഷ്ബേസിന് സ്ഥാനം കണ്ടെത്തുമ്പോൾ.ഏതൊരു വീട്ടിലും ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് വാഷ് ബേസിനുകൾ.

പണ്ടുകാലത്തെ വീടുകളിൽ വാഷ് ബേസിൻ എന്ന സങ്കല്പത്തിന് വലിയ പ്രാധാന്യമൊന്നും നൽകിയിരുന്നില്ല എങ്കിലും ഇന്നത്തെ കാലത്തെ വീടുകളിൽ ഒഴിച്ചു കൂടാനാവാത്ത ഒന്നായി അവ മാറിയിരിക്കുന്നു.

കാര്യങ്ങൾ ഇങ്ങിനെയൊക്കെയാണെങ്കിലും പല നഗരങ്ങളിലും ആഡംബരം നൽകി കെട്ടി പടുക്കുന്ന ഫ്ലാറ്റുകളിൽ ഏരിയയ്ക്ക് വേണ്ടി പ്രത്യേക ഇടമൊന്നും നൽകാറില്ല.

അതിന് പകരമായി കോമൺ ബാത്റൂമിൽ തന്നെ ചെറിയ ഒരു വാഷ് ഏരിയ സെറ്റ് ചെയ്ത് നൽകുകയാണ് ചെയ്യുന്നത്.

സത്യത്തിൽ വിശാലമായ വീടുകളിൽ വാഷ് ബേസിൻ സെറ്റ് ചെയ്യുന്നതിന് സ്ഥാനം കണ്ടെത്തുന്നത് അത്ര വലിയ പ്രശ്നമല്ല എങ്കിലും സ്ഥല പരിമിതി പ്രശ്നമായിട്ടുള്ള വീടുകളിൽ വാഷ്ബേസിന് ഒരു സ്ഥാനം കണ്ടെത്തുന്നത് അത്ര എളുപ്പമല്ല.

മാത്രമല്ല തോന്നുന്ന ഇടത്തു കൊണ്ടു പോയി ഒരു വാഷ്ബേസിൻ ഫിറ്റ് ചെയ്തു നൽകാമെന്നാണ് കരുതുന്നത് എങ്കിൽ അത് തീർത്തും തെറ്റായ ധാരണ മാത്രമാണ്.

പ്ലംബിംഗ് വർക്കുകൾക്ക് വേണ്ടി വരച്ച ലേ ഔട്ടിൽ വാഷ്ബേസിന് കൃത്യമായ ഒരു സ്ഥലം കണ്ടെത്തുകയും അതിനാവശ്യമായ കണക്ഷനുകൾ നൽകുകയും വേണം.

ഇത്തരത്തിൽ വാഷ്ബേസിൻ ഫിറ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.

വാഷ്ബേസിന് ഒരു സ്ഥാനം കണ്ടെത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

മിക്ക വീടുകളിലും ഡൈനിങ് ഏരിയയോട് ചേർന്ന് വരുന്ന ഭാഗത്താണ് വാഷ്ബേസിനുകൾ സെറ്റ് ചെയ്ത് നൽകുന്നത്.

വാഷ് ബേസിൻ സെറ്റ് ചെയ്യാനായി തിരഞ്ഞെടുക്കുന്ന മറ്റൊരു ഇടം കോമൺ ബാത്റൂമുകൾ ആണ്. വ്യത്യസ്ത ഡിസൈനിലും രീതികളിലും ഉപയോഗപ്പെടുത്താവുന്ന വാഷ് ബേസിനുകൾ ഇന്ന് വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട്.

കൗണ്ടർ ടോപ്പ് രീതിയിലുള്ള വാഷ്ബേസിനുകളും പെഡസ്റ്റൽ ടൈപ്പ് വാഷ്ബേഴ്സിനുകളും ഓരോരുത്തർക്കും തങ്ങളുടെ ആവശ്യങ്ങൾക്കനുസൃതമായി തിരഞ്ഞെടുക്കാം.

ബാത്റൂമുകൾക്ക് ഉള്ളിലായി വാഷ്ബേസിൽ സജ്ജീകരിച്ച് നൽകുമ്പോൾ ഡോർ തുറന്ന് കയറുന്ന ഭാഗത്ത് തന്നെ നൽകുന്നതാണ് എപ്പോഴും നല്ലത്.

ബാത്റൂമിന്റെ മറ്റ് ഭാഗങ്ങളുമായുള്ള കോൺടാക്ട് ഒഴിവാക്കുന്നതിന് ഈയൊരു രീതി ഉപകാരപ്പെടും.ഫിറ്റ് ചെയ്യുന്നതിന് തിരഞ്ഞെടുക്കുന്ന സ്ഥലം അനുസരിച്ചാണ് വാഷ്ബേസിന്‍റെ നീളം, വീതി എന്നിവ നിശ്ചയിക്കേണ്ടത്.

ഡൈനിങ് ഏരിയയിൽ നിന്നും കൈ കഴുകാനായി സെറ്റ് ചെയ്യുന്ന വാഷ്ബേസിൻ ഒരു കോർണർ സൈഡിലേക്ക് കുറച്ച് മറഞ്ഞു നിൽക്കുന്ന രീതിയിൽ നൽകിയാൽ അത് ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്ന മറ്റുള്ളവരെ യാതൊരു രീതിയിലും ബാധിക്കില്ല.

കൗണ്ടർ ടോപ്പ്,കൗണ്ടർ ഡൗൺ, പെഡസ്റ്റൽ ഇവയിൽ ഏതു വേണം?

ഉപയോഗിക്കുമ്പോൾ വെള്ളം കൂടുതലായി പുറത്തേക്ക് വരുന്നില്ല എന്ന കാരണം കൊണ്ട് തന്നെ കൗണ്ടർ ടോപ്പ് വാഷ് ബേസിനുകൾ തിരഞ്ഞെടുക്കാനാണ് കൂടുതൽ ആളുകളും ഇഷ്ടപ്പെടുന്നത്.

കൗണ്ടർ ടോപ്പ്,കൗണ്ടർ ബിലോ രീതികളിൽ ഒരു മോഡുലാർ ഫ്രെയിം സെറ്റ് ചെയ്ത് അതിനു മുകളിൽ ഗ്രാനൈറ്റ് സ്ലാബ് ഫിക്സ് ചെയ്ത് നൽകുന്ന രീതിയാണ് ഉള്ളത്.

വാഷ് ബേസിൻ ഉറപ്പിക്കുന്നതിന് ആവശ്യമായ ഗ്രാനൈറ്റ് സ്ലാബ് തിരഞ്ഞെടുക്കുമ്പോൾ കുറഞ്ഞത് 1 മീറ്റർ നീളം 60 സെന്റീമീറ്റർ വീതി എന്നിവയെങ്കിലും നൽകാനായി ശ്രദ്ധിക്കുക.

അതല്ല എങ്കിൽ പെഡസ്റ്റൽ ടൈപ്പ് വാഷ്ബേസിനുകൾ തിരഞ്ഞെടുത്ത് അവയ്ക്ക് ഒരു പ്രത്യേക ഇടം തന്നെ സജ്ജീകരിച്ച് നൽകാവുന്നതാണ്.

വാഷ്ബേസിനോട് ചേർന്ന് തന്നെ ടൂത്ത് ബ്രഷ് സ്റ്റാൻഡ്, ഒരു ടവൽ ഹോൾഡർ എന്നിവ കൂടി നൽകുന്നതാണ് കൂടുതൽ സൗകര്യം.

ഓരോരുത്തർക്കും തങ്ങളുടെ ആവശ്യങ്ങൾ മനസിലാക്കി ഏതു രീതിയിലുള്ള വാഷ്ബേസിൻ തിരഞ്ഞെടുക്കണമെന്ന് തീരുമാനിക്കാം.

വാഷ്ബേസിന് ഒരു സ്ഥാനം കണ്ടെത്തുമ്പോൾ ഇത്തരം കാര്യങ്ങൾ കൂടി തീർച്ചയായും അറിഞ്ഞിരിക്കണം.