ഐലൻന്റ് കിച്ചൻ അറിയേണ്ടതെല്ലാം.അടുക്കളയുന്ന സങ്കല്പത്തെ പാടെ മാറ്റി മറിച്ചു കൊണ്ട് അടിപൊളി മാറ്റങ്ങളാണ് ഇന്ന് വന്നു കൊണ്ടിരിക്കുന്നത്.

ആകൃതിയിലും രൂപത്തിലും ഉപയോഗിക്കുന്ന മെറ്റീരിയലുകളുടെ കാര്യത്തിലും അടുക്കളകൾ ഒരു വലിയ മെയ്കോവർ തന്നെ നടത്തിയെന്നു വേണം പറയാൻ.

ഇവയിൽ തന്നെ വളരെയധികം ശ്രദ്ധ നേടുന്ന കിച്ചൻ നിർമ്മാണ രീതിയാണ് ഐലൻന്റ് കിച്ചൺ.

ഈയൊരു രീതി പല വീടുകളിലും ഉപയോഗപ്പെടുത്തുകയും, കേൾക്കുകയും ചെയ്തിട്ടുണ്ടെങ്കിലും ഐലൻന്റ് കിച്ചൻ എന്ന ആശയത്തെ പറ്റി ശരിയായ ധാരണ എല്ലാവർക്കും ഉണ്ടായിക്കൊള്ളണമെന്നില്ല.

ഐലന്റ് കിച്ചനെ പറ്റി അറിയേണ്ട കാര്യങ്ങളാണ് ഇവിടെ വിശദമാക്കുന്നത്.

ഐലൻന്റ് കിച്ചൻ അറിയേണ്ടതെല്ലാം ഇതിലുണ്ട്.

അടുക്കും ചിട്ടയോടും കൂടി അടുക്കള കാണാൻ ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും തിരഞ്ഞെടുക്കാവുന്ന ഒരു കിച്ചൻ ഡിസൈൻ ആണ് ഐലൻന്റ് മോഡൽ.

അടുക്കളയിൽ ഉപയോഗിക്കുന്ന പാത്രങ്ങൾ, ഉപകരണങ്ങൾ,സ്‌പൈസസ് എന്നിവയെല്ലാം അടുക്കി വയ്ക്കാനുള്ള സ്ഥലം കണ്ടെത്തേണ്ടതുണ്ട്.

അതു കൊണ്ട് തന്നെ കുറഞ്ഞ സ്ഥല പരിമിതിയിൽ ഐലൻഡ് കിച്ചൻ ഒരുക്കിയെടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.

അതോടൊപ്പം തന്നെ ബ്രേക്ക്ഫാസ്റ്റ് കൗണ്ടറിനു കൂടി സ്ഥലം കണ്ടെത്തേണ്ടത് ഐലൻഡ് കിച്ചണുകളെ കോംപ്ലിക്കേറ്റഡ് ആക്കി മാറ്റുന്ന ഒരു കാര്യമാണ്.

ഭക്ഷണം പാചകം ചെയ്യാനുള്ള ഒരിടം എന്ന സങ്കല്പത്തെ മാറ്റിമറിച്ചു കൊണ്ട് ഡിസൈൻ ചെയ്യുന്ന ഐലൻഡ് കിച്ചണുകൾക്ക് പ്രാധാന്യം വർധിക്കുന്നതും ഈ കാരണങ്ങൾ കൊണ്ടൊക്കെ തന്നെയാണ്.ഐലൻഡ് കിച്ചണുകൾ എന്ന ആശയം നടപ്പിലാക്കാൻ വീട് നിർമ്മിച്ചു തുടങ്ങുമ്പോൾ തന്നെ കൃത്യമായ പ്ലാനിങ് ആവശ്യമാണ്.

വെറുതെ ഒരു കിച്ചൻ നിർമ്മിച്ച് നൽകി അവിടെ സാധനങ്ങൾ നിരത്തി വയ്ക്കുന്ന രീതിയല്ല ഇപ്പോൾ ഉള്ളത്. അതുകൊണ്ടു തന്നെ വീടിന്റെ എത്ര ഭാഗം അടുക്കളയ്ക്കായി മാറ്റി വയ്ക്കണം എന്നത് പ്ലാനിൽ കൃത്യമായി കണക്കാക്കേണ്ടതുണ്ട്.

ഇന്റീരിയർ ഡിസൈനിൽ ഏറ്റവും കൂടുതൽ പണം ചിലവഴിക്കേണ്ടി വരുന്ന ഏരിയയും കിച്ചൻ തന്നെയാണ്. ഐലൻഡ് കിച്ചൻ രീതി തിരഞ്ഞെടുക്കുമ്പോൾ മുൻകൂട്ടി പ്ലാൻ ചെയ്തില്ല എങ്കിൽ അത് ശരിയായ രീതിയിൽ നടപ്പിലാക്കാൻ സാധിക്കില്ല.

എല്ലാ മോഡുലാർ കിച്ചണും ഐലന്റ് കിച്ചണല്ല.

പലരും ഐലൻഡ് കിച്ചൻ എന്നത് മോഡേൺ രീതിയിൽ ഡിസൈൻ ചെയ്യുന്ന മോഡുലാർ കിച്ചൻ ആണ് എന്ന് തെറ്റിദ്ധാരണ വച്ച് പുലർത്തുന്നുണ്ട്.

മോഡുലാർ കിച്ചൻ ഡിസൈൻ ചെയ്യുന്നതിന് സ്ഥല പരിമിതി ഒരു പ്രശ്നമല്ല എങ്കിൽ ഐലൻഡ് കിച്ചണുകൾക്ക് കൂടുതൽ സ്ഥലം ആവശ്യമായി വരും.

യൂറോപ്യൻ ശൈലിയെ പിന്തുടർന്നു കൊണ്ട് നിർമ്മിക്കുന്നവയാണ് ഐലൻഡ് കിച്ചണുകൾ.

പാചക കാര്യങ്ങൾ ചെയ്യുന്നതിന് ആവശ്യമായ വർക്ക് സ്പേസ്, സാധനങ്ങൾ എന്നിവയെല്ലാം ഒരിടത്തു തന്നെ സജ്ജീകരിച്ച് നൽകുന്ന രീതിയാണ് ഇവിടെ ഉപയോഗ പെടുത്തുന്നത്.

അതോടൊപ്പം തന്നെ ബ്രേക്ക്ഫാസ്റ്റ് കൗണ്ടർ കൂടി സെറ്റ് ചെയ്ത് നൽകുന്നത് കൊണ്ട് ഡൈനിങ് ഏരിയക്കായി ഒരു പ്രത്യേക ഇടം കണ്ടെത്തേണ്ടി വരുന്നില്ല.

മിനിമം 200 സ്ക്വയർഫീറ്റിന് മുകളിൽ എങ്കിലും സ്ഥലം ഉണ്ടെങ്കിൽ മാത്രമാണ് നല്ല രീതിയിൽ ഐലൻന്റ് കിച്ചൻ ഒരുക്കിയെടുക്കാൻ സാധിക്കുകയുള്ളൂ.കിച്ചണിന് നടുഭാഗത്തായിരിക്കും ഗ്യാസ് സ്റ്റവ് ഫിറ്റ് ചെയ്യാനുള്ള ഐലൻന്റ് കൗണ്ടർ നൽകുന്നത്.

ഐലൻഡ് കൗണ്ടറുകൾ തന്നെയാണ് ഇത്തരം കിച്ചണുകളുടെ ഏറ്റവും വലിയ ഹൈലൈറ്റും.

ആവശ്യത്തിന് സ്ഥലം നൽകിക്കൊണ്ട് ഡിസൈൻ ചെയ്യുന്ന ഐലൻഡ് കിച്ചണുകളിൽ സാധനങ്ങൾ സൂക്ഷിക്കുന്നതിന് പ്രത്യേക ഇടം കണ്ടെത്തേണ്ടി വരുന്നില്ല എന്നതും ഇവയോടുള്ള പ്രിയം വർധിപ്പിക്കുന്ന കാര്യമാണ്.

ഐലൻന്റ് കിച്ചൻ അറിയേണ്ടതെല്ലാം മനസിലാക്കി തിരഞ്ഞെടുക്കണോ വേണ്ടയോ എന്നത് തീരുമാനിക്കാം.