വാട്ടർ ടാങ്ക് തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കാം

കുടിവെള്ളത്തിന്റെ കാര്യത്തിൽ യാതൊരു കോംപ്രമൈസും നിൽക്കാതിരിക്കുക. കാരണം ജീവന്റെ അത്യാവശ്യമായ ഘടകങ്ങളിൽ ഒന്ന് തന്നെയാണ് ഈ പറയുന്ന ജലം. അത്ര പ്രധാനമായ ജലം സംഭരിക്കുന്ന വാട്ടർ ടാങ്ക് തെരഞ്ഞെടുക്കുമ്പോൾ നിങ്ങൾ എത്ര ശ്രദ്ധിക്കുന്നുണ്ട്?


വാട്ടർ ടാങ്ക് തെരഞ്ഞെടുക്കാൻ പോകുമ്പോൾ പലർക്കും ആകെ അറിയാവുന്നത് എത്ര ലിറ്റർ സംഭരിക്കും, എത്ര കാലം നിലനിൽക്കും എന്നൊക്കെ മാത്രമാണ്.

ഇങ്ങനെ തിരഞ്ഞെടുക്കുമ്പോൾ ആണ് അശുദ്ധ ജലം കുടിക്കേണ്ടിവരുന്നത് കാരണമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുന്നതും വെള്ളത്തിന്റെ ചോർച്ചമൂലം മനസ്സമാധാനം നഷ്ടപ്പെടുന്നതും.


എന്നാൽ ആരോഗ്യം കുളമാക്കാത്ത ഒരു വാട്ടർ ടാങ്ക് തിരഞ്ഞെടുക്കുക അത്ര നിസ്സാരകാര്യമല്ല.
അശുദ്ധമാകാത്ത ജലവും, ഈട് നിൽക്കുന്നതും, ചോരാത്ത തുമായ ഒരു വാട്ടർ ടാങ്ക് ആണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ വാട്ടർ ടാങ്ക് മികച്ചതായേ മതിയാകൂ.

വീട്ടിലേക്ക് വാട്ടർടാങ്ക് തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ മനസ്സിലാക്കാം

ഫൂഡ് ഗ്രേഡ് തന്നെ തിരഞ്ഞെടുക്കാം

The water storage plastic tank is fixed in the upper part of the house.

250 ലീറ്റർ മുതൽ 2000 ലീറ്റർ വരെ സംഭരണശേഷിയുള്ള വാട്ടർ ടാങ്ക്’ കളാണ് വിപണിയിൽ പൊതുവെ ലഭ്യമാകുന്നത്. പ്ലാസ്റ്റിക്, ഫൈബർ എന്നിവകൊണ്ട് നിർമിച്ചവയാണ് ഇതിൽ കൂടുതൽ ആൾക്കാരും തിരഞ്ഞെടുക്കാൻ ഉള്ളത്.

പല നിറങ്ങളിലും ആകൃതിയിലുമൊക്കെ ഇവ ലഭിക്കാറുണ്ട് എങ്കിലും കറുപ്പ് നീല തുടങ്ങിയവയാണ് കൂടുതൽ ആളുകളും തിരഞ്ഞെടുക്കുന്നത്. വാട്ടർ ടാങ്കിന് ലീറ്ററിന് മൂന്ന് രൂപ മുതൽ 14 രൂപ വരെയാണ് വില വരുന്നത്.

ജീവന്റെ അത്യന്താപേക്ഷിതമായ ഘടകമായ കുടിവെള്ളം സൂക്ഷിക്കാനായി വാതിൽ തെരഞ്ഞെടുക്കുമ്പോൾ ഫൂഡ് ഗ്രേഡ് മെറ്റീരിയൽകൊണ്ട് നിർമിച്ചവയാണ് എന്ന് ഉറപ്പുവരുത്തുക.

ഫുഡ് ഗ്രേഡ് മെറ്റീരിയലുകൾ ധാരാളം പ്രോസസിംഗ് ടെസ്റ്റിംങ്ങുകളും കഴിഞ്ഞു വരുന്നതിനാൽ കുടിവെള്ളം സൂക്ഷിക്കാൻ തക്ക ഗുണനിലവാരം ഉണ്ടാകും.

ഇതിൽത്തന്നെ ‘ട്രിപ്പിള്‍ ലെയർ കോട്ടിങ്’ ഉള്ള വാട്ടർ ടാങ്ക് ആണ് ഏറ്റവും മികച്ചതും, അനാരോഗ്യപരമായ പദാർത്ഥങ്ങളെ പൂർണമായും ഒഴിവാക്കപ്പെട്ടതും .

വെള്ളനിറത്തിലായിരിക്കും ഇത്തരം ടാങ്കുകൾ കൂടുതലും ലഭിക്കുക. കനത്ത വെയിലിൽ പോലും ടാങ്കിനുള്ളിൽ സൂക്ഷിച്ചിരിക്കുന്ന വെള്ളം ചൂടാകില്ലെന്നതാണ് ഇത്തരം ടാങ്കുകളുടെ പ്രത്യേകത.

ടാങ്കിന്റെ കനവും പാളികളുടെ എണ്ണവും അനുസരിച്ച് ഡബിൾ ലെയർ, സിംഗിൾ ലെയർ മോഡലുകളും ലഭ്യമാണ്.

‘വെർജിൻ മെറ്റീരിയൽ’കൊണ്ട് നിർമിച്ച ടാങ്ക് തിരഞ്ഞെടുക്കേണ്ടത് ആരോഗ്യം ആഗ്രഹിക്കുന്നവർ ശ്രദ്ധിക്കേണ്ടതാണ്.

വെർജിൻ മെറ്റീരിയലുകൾക്ക് പകരം പുനരുപയോഗിക്കപ്പെട്ട അസംസ്കൃത വസ്തുക്കൾകൊണ്ടാണ് ടാങ്ക് നിർമിക്കപ്പെടുന്നതെങ്കില്‍ ചൂടാകുമ്പോഴും മറ്റും ഇവ വിഘടിച്ച് വെള്ളത്തിൽ കലരുന്നത് കനത്ത ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കും”


ക്ലീനിങ് ഈസി ആക്കുന്ന വാട്ടർ ടാങ്ക്

“അടിഭാഗത്ത് ചുമന്ന കളറിൽ ഓരും പൊടിയും, ചെളിയും അടിഞ്ഞു കൂടി ക്രമേണ പായലും പൂപ്പലും പിടിക്കുമെന്നതാണ് വാട്ടർടാങ്കിന്റെ പരിപാലനവുമായി ബന്ധപ്പെട്ട പ്രധാന പ്രശ്നം. ഇടയ്ക്കിടെ ടാങ്ക് കഴുകി വൃത്തിയാക്കുക മാത്രമാണ് ഇതിനുള്ള പരിഹാരം.

അത്യാവശ്യം വലിയ വാട്ടർടാങ്ക് ആണെങ്കിൽ ഉള്ളിൽ ഇറങ്ങി കഴുകാന്‍ സാധിക്കും എന്നാൽ ഇടത്തരം വലുപ്പമുള്ള ടാങ്കിന്റെ കാര്യത്തിൽ ഇത് അത്ര പ്രായോഗികമല്ല എന്നുമാത്രമല്ല വലിയ അപകടങ്ങളും ക്ഷണിച്ചുവരുത്തുന്ന ഒരു പ്രവർത്തിയാണ്.

പൊക്കം കുറഞ്ഞതും ‘ഈസിയായി ക്ലീൻ ചെയ്യാൻ കഴിയുന്നതുമായ മോഡൽ’ വാട്ടർടാങ്ക് ആണ് ഇതിന് പരിഹാരമായി രംഗത്തെത്തിയിരിക്കുന്നത്.

സാധാരണ ടാങ്ക്കളെ അപേക്ഷിച്ച് പൊക്കം കുറ‍ഞ്ഞ പരന്ന ആകൃതിയാണ് ഇത്തരം ടാങ്കുകൾക്ക്.

രണ്ട് അടി മാത്രമാണ് ഇതിന്റെ പൊക്കം അതുകൊണ്ടുതന്നെ പുറത്തുനിന്ന് ടാങ്ക് വൃത്തിയാക്കാൻ സാധിക്കും.

ഇതുകൂടാതെ ആന്റി ബാക്ടീരിയൽ, യുവി റെസിസ്റ്റന്റ് തുടങ്ങിയ സവിശേഷതകളുള്ള വാട്ടർ ടാങ്കുകളും ഇപ്പോൾ വിപണിയിൽ സുലഭമാണ്.

വാട്ടർ ടാങ്ക് സ്ഥാപിക്കാനുള്ള സ്ഥലം

നല്ല ഒരു വാട്ടർടാങ്ക് തിരഞ്ഞെടുക്കുന്നത് പോലെ പ്രാധാന്യമുള്ള കാര്യമാണ് ടാങ്ക് സ്ഥാപിക്കാനുള്ള സ്ഥലം തിരഞ്ഞെടുക്കുന്നതും.

വീട്ടിലെ എല്ലാ പൈപ്പുകളിലും സുഗമമായും ശക്തമായും വെള്ളം എത്തുന്ന വിധം വീടിന് മുകളിൽ ടാങ്ക് വയ്ക്കുകയാണ് ഉത്തമം.

ഇതിനുള്ള സ്ഥലം ആദ്യമേ നിശ്ചയിക്കുന്നതാണ് കൂടുതൽ നല്ലത്. വെള്ളത്തിന്റെ ഭാരം താങ്ങാൻ പാകത്തിന് ഉറപ്പോടെ വേണം ഇവിടം കോൺക്രീറ്റ് ചെയ്ത് തയ്യാറാക്കാൻ.

പഴയ ഓടിട്ട വീടുകളിലും മറ്റും വാട്ടർടാങ്ക് സ്ഥാപിക്കാനാവശ്യമായ ഉറപ്പുള്ള ഒരു സൗകര്യമില്ലെങ്കിൽ വീടിനു പുറത്ത് പ്രത്യേക സ്റ്റാൻഡ് പണിതും ടാങ്ക് വയ്ക്കാം. കട്ടകൾ കെട്ടിയോ അല്ലെങ്കിൽ ജിഐ ഫ്രെയിം നൽകിയോ സ്റ്റാൻഡ് നിർമിക്കാം.

മേൽക്കൂരയിലാണ് ടാങ്ക് വയ്ക്കുന്നതെങ്കിൽ തറനിരപ്പിൽ നിന്ന് 10–15 സെമീ പൊക്കത്തിൽ ടാങ്ക് പിടിപ്പിക്കുന്നതാണ് നല്ലത്.

പൈപ്പ് കണക്ഷൻ സൗകര്യപ്രദമായി നൽകാനും പിന്നീട് ടാങ്കിന്റെ അടിഭാഗത്ത് ചോർച്ച ഉണ്ടായാൽ അത് കണ്ടുപിടിക്കാനും ഇതു സഹായിക്കും.

വൃത്തിയാക്കാൻ സൗകര്യം



സാധാരണ വാട്ടർ ടാങ്കുകളിൽ അടിഭാഗത്തുനിന്ന് 15 സെന്റിമീറ്ററോളം മുകളിലായാണ് ‘ഡ്രെയിൻ വാൽവ്’ വരുന്നത്. അതിനാൽ വാൽവ് തുറന്നാലും അടിയിലെ ചെളിയും പൊടിയും പുറത്ത് പോകില്ല.

ടാങ്കിന്റെ ഏറ്റവും അടിയിലായിത്തന്നെ ഡ്രെയിൻ വാൽവ് വരുന്നതരം മോഡലുകളും ഇപ്പോൾ വിപണിയിലെത്തിയിട്ടുണ്ട്.