ചോർച്ചയും വ്യത്യസ്ത വാട്ടർപ്രൂഫിങ് രീതികളും.

ചോർച്ചയും വ്യത്യസ്ത വാട്ടർപ്രൂഫിങ് രീതികളും.മഴക്കാലമെത്തുമ്പോൾ എല്ലാവരും പേടിക്കുന്ന ഒരു കാര്യം വീടിന്റെ ചോർച്ച പ്രശ്നം തന്നെയാണ്.

മുൻ കാലങ്ങളിൽ റൂഫിംഗ് ചെയ്യാനായി ഓട് തിരഞ്ഞെടുക്കുമ്പോൾ അവ പൊട്ടിപ്പോകുന്നതോ ചെറിയ അകലം വരുന്നതോ ഒക്കെയാണ് ചോർച്ച ഉണ്ടാകാനുള്ള പ്രധാന കാരണങ്ങൾ എങ്കിൽ ഇന്ന് കോൺക്രീറ്റ് കെട്ടിടങ്ങളിലും ചോർച്ചയുടെ കാര്യത്തിൽ വലിയ മാറ്റമൊന്നും വന്നിട്ടില്ല എന്നതാണ് സത്യം.

ചെറിയ രീതിയിലുള്ള ലീക്കേജ് പ്രശ്നങ്ങളിൽ തുടങ്ങുകയും പിന്നീട് ഭിത്തി മുഴുവനായും ചോർന്നൊലിക്കുന്ന അവസ്ഥയുമാണ് പല വീടുകളിലും കാണുന്നത്.

ചോർച്ചയെ പ്രതിരോധിക്കാനായി വാട്ടർ പ്രൂഫിങ് രീതികൾ ഉപയോഗപ്പെടുത്തുന്നുണ്ട് എങ്കിലും അവയുടെ ശരിയായ ഉപയോഗ രീതി, വാട്ടർപ്രൂഫിംഗ് തിരഞ്ഞെടുക്കേണ്ടതിന്റെ അടിസ്ഥാനം എന്നിവയൊന്നും പലർക്കും അറിയില്ല.

വാട്ടർപ്രൂഫിങ് തന്നെ വ്യത്യസ്ത രീതികളിൽ തരം തിരിച്ചിരിക്കുന്നു.അവ വിശദമായി മനസിലാക്കാം.

ചോർച്ചയും വ്യത്യസ്ത വാട്ടർപ്രൂഫിങ് രീതികളും വിശദമായി.

4 രീതിയിലാണ് വാട്ടർ പ്രൂഫിങ് രീതികളെ തരം തിരിച്ചിരിക്കുന്നത്. ആക്രിലിക് വാട്ടർപ്രൂഫിങ്, ബിറ്റുമിനസ്ഡ് ബേസ്ഡ് വാട്ടർ പ്രൂഫിങ്‌, സിമന്റീഷ്യസ് വാട്ടർപ്രൂഫിങ്, എപ്പോക്സി ബേസ്ഡ് വാട്ടർ പ്രൂഫിങ്.

ഇവയിൽ ഓരോ രീതി തിരഞ്ഞെടുക്കുന്നതും വ്യത്യസ്ത ആവശ്യങ്ങളെ അടിസ്ഥാനമാക്കിയാണ്.

വീട് നിർമ്മാണ സമയത്ത് തന്നെ വാട്ടർപ്രൂഫിംഗ് ചെയ്യുന്ന രീതിയാണ് സിമന്റീഷ്യസ് വാട്ടർപ്രൂഫിങ്.

വീട് നിർമ്മിക്കുമ്പോൾ തന്നെ ഈ ഒരു വാട്ടർപ്രൂഫിങ് രീതി അപ്ലൈ ചെയ്ത് നൽകിയാൽ കൂടുതൽ ഫലപ്രദമായ രീതിയിൽ ഇവ വർക്ക് ചെയ്യും.

പ്ലാസ്റ്ററിംഗ് വർക്ക് ചെയ്യുന്നതിന് മുൻപായോ മെയിൻ സ്ലാബ് ഫിക്സ് ചെയ്യുന്നതിന് മുൻപായോ ഇത്തരം വർക്കുകൾ ചെയ്യണം.

സാധാരണ ഉപയോഗിക്കുന്ന പെയിന്റ് രൂപത്തിലാണ് ഈ ഒരു വാട്ടർപ്രൂഫിങ്‌ ഏജന്റ് വിപണിയിൽ ലഭ്യമായിട്ടുള്ളത്. അതുകൊണ്ടുതന്നെ സാധാരണ പെയിന്റ് അടിക്കാനായി ഉപയോഗപ്പെടുത്തുന്ന റോളർ, ബ്രഷ് എന്നിവ ഉപയോഗപ്പെടുത്തി ഇവ അപ്ലൈ ചെയ്ത് നൽകാം.

പുട്ടി, പെയിന്റ് എന്നിവ അടിച്ചു നൽകുമ്പോൾ ഉണ്ടാകുന്ന അടർന്ന് വീഴൽ ഒഴിവാക്കുന്നതിനും സിമെന്റ്റീഷ്യസ് വാട്ടർപ്രൂഫിങ് ഏജന്റ് ഉപയോഗിക്കുന്നത് ഗുണം ചെയ്യും.

ബെൽറ്റ് വാർപ്പ് സമയത്ത് തന്നെ ഈയൊരു വാട്ടർപ്രൂഫിങ് ഏജന്റ് അപ്ലൈ ചെയ്തു നൽകാവുന്നതാണ്.

മറ്റ് രീതികൾ ഉപയോഗപ്പെടുത്തുമ്പോൾ

ഭിത്തികളിൽ ഉണ്ടാകുന്ന ചോർച്ച പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടി ഉപയോഗിക്കുന്നവയാണ്
ആക്രിലിക് ബേസ്ഡ് കോട്ടിംഗ്.

പ്രധാനമായും ബാത്റൂമിൽ ഇവ ഉപയോഗപ്പെടുത്തുമ്പോൾ ടൈൽ വർക്ക് തുടങ്ങുന്നതിന് മുൻപായി വേണം ബേസ് കോട്ട് അടിച്ചു നൽകാൻ.

വീടിന്റെ മേൽക്കൂരകളിൽ നിന്നുള്ള ചോർച്ച പ്രശ്നങ്ങൾക്കും വാട്ടർ ബേഡ്സ് ആക്രിലിക് കോട്ടിങ് തന്നെയാണ് ഉപയോഗപ്പെടുത്തുന്നത്.

ആദ്യം പ്രൈമർ അടിച്ച ശേഷം വാട്ടർപ്രൂഫിങ്‌ ഏജന്റ്,വെള്ളം എന്നിവ ശരിയായ അനുപാതത്തിൽ മിക്സ് ചെയ്ത് റോളറിൽ ഉപയോഗിച്ച് കോട്ട് ചെയ്ത് നൽകുകയാണ് ചെയ്യുന്നത്.

പ്രൈമർ അടിച്ച ശേഷം രണ്ട് മണിക്കൂർ എങ്കിലും ഉണങ്ങാൻ സമയം നൽകി ആദ്യത്തെ കോട്ട് അടിച്ചു നൽകുക.

വീണ്ടും രണ്ടാമത്തെ കോട്ട് അടിക്കുന്നതിനായി 4 മുതൽ 6 മണിക്കൂർ വരെ സമയം കാത്തിരിക്കേണ്ടി വരും.

അതേസമയം സൂര്യപ്രകാശം നേരിട്ട് അടിക്കുന്ന ഭാഗങ്ങളിലേക്ക് വാട്ടർപ്രൂഫിങ് ഏജന്റ് തിരഞ്ഞെടുക്കുമ്പോൾ കോൺക്രീറ്റ് ഇലാസ്റ്റി സിറ്റിക്ക് അനുസരിച്ച് പ്രവർത്തിക്കുന്ന ഇലാസ്റ്റോ മെറിക്ക് വാട്ടർപ്രൂഫിങ് ഏജന്റുകൾ തിരഞ്ഞെടുക്കാവുന്നതാണ്.

ശരിക്കും ഒരു ടാറിന്റെ അതേ രൂപത്തിൽ കാണാൻ സാധിക്കുന്ന ഒരു വാട്ടർപ്രൂഫിങ് ഏജന്റ് ആണ് ബിറ്റുമിനസ് കോട്ടിങ് സൊല്യൂഷൻ.വീടിന്റെ ബെൽറ്റ് വാർപ്പ് കഴിഞ്ഞതിന് ശേഷമാണ് അപ്ലൈ ചെയ്ത് ഇവ നൽകുന്നത്.

വാട്ടർപ്രൂഫിങ് ഏജന്റ് നൽകേണ്ട ഇടം വയർ ബ്രഷ് ഉപയോഗിച്ച് നല്ല രീതിയിൽ വൃത്തിയാക്കിയ ശേഷമാണ് അപ്ലൈ ചെയ്ത് നൽകുന്നത്.

എപിപി മേബ്രെയിൻ വാട്ടർ പ്രൂഫിംഗ് രീതികൾ പ്രധാനമായും വലിയ കെട്ടിടങ്ങൾ, ഭൂമിയുടെ അടിഭാഗത്ത് സ്ഥാപിക്കുന്ന ടാങ്കുകൾ, സ്വിമ്മിംഗ് പൂൾ, ടെറസ് ഗാർഡൻ എന്നിവയ്ക്ക് വേണ്ടിയെല്ലാമാണ് ഉപയോഗപ്പെടുത്തുന്നത്.പ്രധാനമായും കറുത്ത ഷീറ്റ് രൂപത്തിലാണ് ഇവ ലഭിക്കുന്നത്.

പോളിമർ ഷീറ്റ്,ഫൈബർ ഷീറ്റ് എന്നിവയാണ് ഈ ഒരു രീതിയിൽ ഉപയോഗപ്പെടുത്തുന്നത്.

എപ്പോക്സി കോട്ടിംഗ് തിരഞ്ഞെടുക്കേണ്ട സാഹചര്യങ്ങള്‍.

ആദ്യമായി ചെയ്തു നൽകുന്ന ഒരു വാട്ടർപ്രൂഫിങ് ഏജന്റ് എന്ന രീതിയിലല്ല എപ്പോക്സി കോട്ടിംഗ് നൽകുന്നത്. ഒരുതവണ വാട്ടർപ്രൂഫിംഗ് ചെയ്ത ഇടങ്ങളിൽ വീണ്ടും പെയിന്റ്,പുട്ടി പോലുള്ളവ അടർന്നു പോകുന്ന സന്ദർഭങ്ങളിൽ പാച്ച് വർക്ക് ചെയ്യുന്നതിന് വേണ്ടിയാണ് എപ്പോക്സി കോട്ടിംഗ് ഉപയോഗപ്പെടുത്തുന്നത്.

ഒരിക്കൽ വാട്ടർ പ്രൂഫിങ് ചെയ്ത സ്ഥലങ്ങളിൽ വീണ്ടും ലീക്കേജ് പ്രശ്നങ്ങൾ വരികയാണെങ്കിൽ ആ ഭാഗത്ത് മാത്രം എപ്പോക്സി കോട്ടിങ് നൽകാവുന്നതാണ്. ബേസ്, ഹാർഡ്നർ എന്നിവ പ്രത്യേകം ലഭിക്കുന്നതു കൊണ്ട് തന്നെ അവ കൃത്യമായി മിക്സ് ചെയ്ത് വെള്ളവും ചേർത്ത ശേഷമാണ് അപ്ലൈ ചെയ്ത് നൽകുന്നത്.

പൊളിഞ്ഞു വരുന്ന ഭാഗം പൂർണമായും ഉരച്ചു വൃത്തിയാക്കിയ ശേഷം വേണം എപ്പോക്സി കോട്ടിംഗ് നൽകാൻ. രണ്ട് കോട്ട് എപ്പോക്സി നൽകിയ ശേഷം അത് പൂർണമായി ഉണങ്ങാനായി വിടുക. തുടർന്ന് വീണ്ടും പുട്ടി,പെയിന്റ് എന്നിവ അടിച്ചു നൽകാവുന്നതാണ്.

ഇത്തരം വാട്ടർപ്രൂഫിങ് ഏജന്റുകൾ വാങ്ങി ഉപയോഗിക്കുമ്പോൾ അവയിൽ നിർദ്ദേശിച്ചിട്ടുള്ള അതേ അളവിൽ തന്നെ വെള്ളം ചേർത്ത് മിക്സ് ചെയ്യാനായി ശ്രദ്ധിക്കണം. അതല്ലെങ്കിൽ വാട്ടർപ്രൂഫിങ്‌ ചെയ്യുന്നതു കൊണ്ട് ഉദ്ദേശിച്ച ഫലം ലഭിക്കണമെന്നില്ല.

ചോർച്ചയും വ്യത്യസ്ത വാട്ടർപ്രൂഫിങ് രീതികളും മനസിലാക്കിയിരുന്നാൽ ആവശ്യ സമയത്ത് ഉപയോഗപ്പെടുത്താം.