നിർമ്മാണ സാമഗ്രികൾക്ക് ഉയർന്ന വിലക്കയറ്റം.

നിർമ്മാണ സാമഗ്രികൾക്ക് ഉയർന്ന വിലക്കയറ്റം.നിർമ്മാണ മേഖലയുമായി ബന്ധപ്പെട്ട എല്ലാ മെറ്റീരിയലുകൾക്കും വില വർദ്ധനവ് വന്നിരിക്കുന്നു.

സാധാരണക്കാരായ ആളുകൾക്ക് വീട് വയ്ക്കുക എന്നത് ഒരു വലിയ ബാധ്യതയായി മാറുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ എത്തിക്കൊണ്ടിരിക്കുന്നത്.

കെട്ടിട നിർമ്മാണ മേഖല കോവിഡ് സമയത്ത് വലിയ രീതിയിലുള്ള നഷ്ടമാണ് നേരിട്ടത്.

അതിന്റെ ബാക്കിപത്രമെന്നോണം വീട് നിർമ്മിക്കുന്നവർക്കും നിർമ്മാണ പ്രവർത്തികൾ ചെയ്തു കൊടുക്കുന്നവർക്കും ഒട്ടും ശുഭകരമായ വാർത്തയല്ല ഇപ്പോൾ പുറത്തു വരുന്നത്.

സാധാരണക്കാരായ ആളുകൾക്ക് വീടെന്ന സ്വപ്നം പൂർത്തീകരിക്കാൻ കടമ്പകൾ ഏറെ കടക്കേണ്ടി വരും എന്ന് ഇതിൽ നിന്നും മനസിലാക്കാം.

വിലക്കയറ്റം വീട് നിർമ്മാണത്തെ ബാധിക്കുന്ന രീതികളെ പറ്റി ഒന്ന് വിശകലനം ചെയ്യാം.

നിർമ്മാണ സാമഗ്രികൾക്ക് ഉയർന്ന വിലക്കയറ്റം ഒരു അവലോകനം.

നിർമ്മാണ മേഖലയുമായി ബന്ധപ്പെട്ട എല്ലാ മെറ്റീരിയലുകൾക്കും വലിയ വില വർധനമാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

നിർമ്മാണവുമായി ബന്ധപ്പെട്ട പ്രവർത്തിയിൽ ഒഴിച്ചു കൂടാനാവാത്ത സിമന്റ്, കമ്പി എന്നിവക്കെല്ലാം ഏകദേശം 50 ശതമാനത്തോളം വിലവർധനവ് വന്നിരിക്കുന്നു.

വീടിന്റെ ഇന്റീരിയർ,എക്സ്റ്റീരിയർ എന്നിവയ്ക്ക് ആവശ്യമായ പെയിന്റിന് 35 ശതമാനം വില വർദ്ധനവും, വയറിങ് ഉൽപ്പന്നങ്ങൾക്ക് പഴയ വിലയിൽ നിന്നും ഇരട്ടി വിലയും നൽകേണ്ടി വരുന്ന അവസ്ഥയാണ് ഉള്ളത്.

കഴിഞ്ഞ ഒന്നര വർഷത്തിന് ഇടയ്ക്കു തന്നെ നിർമ്മാണത്തിനായി ഉപയോഗപ്പെടുത്തുന്ന ജി പി ടൈപ്പ് ഇരുമ്പ് ട്യൂബിന് 100 രൂപയുടെ മുകളിൽ വില എത്തിക്കഴിഞ്ഞു.കെട്ടിട നിർമ്മാണത്തിൽ ഒഴിച്ചുകൂടാനാവാത്ത മണൽ, മെറ്റൽ എന്നിവയ്ക്ക് വളരെ ഉയർന്ന നിരക്കിൽ ഉള്ള വില വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്.

ഉയർന്ന വിലകൊടുത്ത് ഇത്തരം മെറ്റീരിയലുകൾ പർച്ചേസ് ചെയ്ത് വീട് നിർമ്മിക്കുക എന്നത് സാധാരണക്കാരായ ആളുകൾക്കിടയിൽ അപ്രാപ്യമായി മാറി കൊണ്ടിരിക്കുന്നു.

പരിഹാരമെന്ത്?

അത്യാധുനിക രീതിയിലുള്ള നിർമ്മാണ പ്രവർത്തികൾ മാറ്റി വെച്ച് പരമ്പരാഗത രീതികളിലേക്ക് മടങ്ങിപ്പോവുക എന്നത് മാത്രമാണ് നിർമ്മാണ മേഖലയിലെ വിലക്കയറ്റത്തെ പ്രതിരോധിക്കാനുള്ള ഏകമാർഗ്ഗം.

കോൺക്രീറ്റിങ്ങിനായി സിമന്റ് തിരഞ്ഞെടുക്കുന്നതിന് പകരം മഡ് പ്ലാസ്റ്ററിംഗ് രീതി പരീക്ഷിച്ച് നോക്കാവുന്നതാണ്.

വീടിന്റെ ഫൗണ്ടേഷൻ നിർമ്മാണത്തിൽ സിമന്റ് ഒഴിവാക്കി കരിങ്കല്ലിനോടൊപ്പം പാറ മിക്സ് ചെയ്ത് അവക്കിടയിലെ ഗ്യാപ്പുകൾ ഫിൽ ചെയ്ത് നൽകിയാൽ കൂടുതൽ ഈടും ഉറപ്പും ലഭിക്കുന്ന രീതിയിൽ നിർമ്മിച്ചെടുക്കാം.

മുകളിലേക്ക് കൂടുതൽ കെട്ടിപ്പൊക്കാൻ ഉദ്ദേശമില്ലാത്ത വീടുകൾക്ക് അടിത്തറ കുറച്ച് ബലം കുറഞ്ഞാലും വലിയ രീതിയിൽ ബാധിക്കുകയില്ല.

ഒരു ആർക്കിടെക്റ്റിന്റെ നിർദ്ദേശാനുസരണം കൂടുതൽ ഉപയോഗം വരാത്ത ഭാഗങ്ങളിലെ ഭിത്തി തിക്ക്നെസ് 8 ഇഞ്ചിൽ നിന്നും നാലിഞ്ച് ആയി കുറയ്ക്കാം.

പുറംഭിത്തികൾക്ക് മാത്രം സിമന്റ് മോർട്ടർ നൽകുന്ന രീതി പിന്തുടരാം.

ഇങ്ങനെ ചെയ്യുന്നത് വഴി ബേസ്മെന്റിന് വലിയ പ്രശ്നങ്ങൾ ഒന്നും വരില്ല.

ഭിത്തി നിർമ്മാണത്തിന്റെ ചിലവ് കുറയ്ക്കുന്നതിനായി ഫ്ലൈ ആഷ് ഇന്റർലോക്ക് ബ്രിക്കുകൾ തിരഞ്ഞെടുക്കാം.

സീലിംഗ് പ്ലാസ്റ്ററിംഗ് രീതികൾ ഒഴിവാക്കിയാലും അത് വലിയ പ്രശ്നങ്ങൾ ഉണ്ടാക്കുന്നില്ല.ലിന്റിൽ സൺഷൈഡ് സ്ലാബ് വാർപ്പിനെല്ലാം 8mm തിക്ക്നസിൽ ഉള്ള കമ്പി ഉപയോഗപ്പെടുത്തിയാലും യാതൊരു പ്രശ്നവും ഇല്ല.

കട്ടിള,ജനാലകൾ എന്നിവയ്ക്ക് വേണ്ടി തടികൾ തിരഞ്ഞെടുക്കുമ്പോൾ പഴയ മരങ്ങൾ പുനരുപയോഗിക്കാൻ ശ്രമിക്കുകയും റൂഫിങ്ങിനായി പഴയ ഓട് ഉപയോഗപ്പെടുത്തുകയും ചെയ്യാം.

വീടിന് പെയിന്റ് തിരഞ്ഞെടുക്കുമ്പോൾ വ്യത്യസ്ത നിറങ്ങൾ ഉപയോഗിക്കുന്നതിന് പകരമായി ഏതെങ്കിലും ഒരു നിറം തന്നെ എല്ലാ ഭാഗത്തേക്കും തിരഞ്ഞെടുക്കാം.

വീടിനകത്തെ ആഡംബരങ്ങൾ ഒഴിവാക്കിയാൽ തന്നെ ഒരു പരിധിവരെ നിർമ്മാണ സാമഗ്രികളുടെ ചിലവ് കൂടിയാലും അത് പരിഹരിക്കാൻ സാധിക്കും.

നിർമ്മാണ സാമഗ്രികൾക്ക് ഉയർന്ന വിലക്കയറ്റം സാധാരണക്കാരുടെ വീടെന്ന സ്വപ്നത്തിന് തടയിടുമോ എന്നത് കണ്ടു തന്നെ അറിയാം.