പ്രൊഫൈൽ ലൈറ്റിങ് അറിയേണ്ടതെല്ലാം.

പ്രൊഫൈൽ ലൈറ്റിങ് അറിയേണ്ടതെല്ലാം.മുൻ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി വീട്ടിലേക്ക് ആവശ്യമായ ലൈറ്റുകൾ തിരഞ്ഞെടുക്കുമ്പോൾ പ്രത്യേക ശ്രദ്ധ നൽകാൻ എല്ലാവരും ഇഷ്ടപ്പെടുന്നു.

അതിനുള്ള പ്രധാന കാരണം ഒരു വീടിന്റെ ലുക്കിന് മൊത്തത്തിൽ മാറ്റി മറക്കാൻ കെല്പുള്ളവയാണ് ലൈറ്റുകൾ എന്നത് തന്നെയാണ്.

വീടിന്റെ ഓരോ മുക്കിലും മൂലയിലും സെറ്റ് ചെയ്ത് നൽകാവുന്ന സ്പോട് ലൈറ്റുകളിൽ തുടങ്ങി ആഡംബര ത്തിന്റെ പര്യായമായി മാറുന്ന ഷാൻലിയറുകളിൽ വരെ പുതുമ രചിച്ചു കൊണ്ടിരിക്കുകയാണ് നമ്മൾ മലയാളികൾ.

ആർട്ടിഫിഷ്യൽ പ്രകാശത്തെ ഏത് രൂപത്തിലും ആകൃതിയിലും ഉപയോഗപ്പെടുത്താം എന്നുതന്നെയാണ് എടുത്തുപറയേണ്ട പ്രത്യേകത.

ഓരോരുത്തർക്കും തങ്ങളുടെ ക്രിയേറ്റിവിറ്റി അനുസരിച്ച് വ്യത്യസ്ത ആകൃതിയിൽ ലൈറ്റിനെ വീടിന്റെ പല ഭാഗങ്ങളിൽ ആയി സജ്ജീകരിച്ച് നൽകാവുന്നതാണ്.

ക്രിയേറ്റിവിറ്റിയും സർഗ്ഗാത്മകതയും ഒത്തുചേരുന്ന ലൈറ്റിംഗ് രീതിയാണ് പ്രൊഫൈൽ ലൈറ്റിംഗ് എന്ന പേരിൽ അറിയപ്പെടുന്നത്.

പ്രൊഫൈൽ ലൈറ്റിങ് രീതിയെപ്പറ്റി വിശദമായി മനസ്സിലാക്കാം.

പ്രൊഫൈൽ ലൈറ്റിങ് അറിയേണ്ടതെല്ലാം.

വീടിന്റെ ഇന്റീരിയറിൽ മാത്രമല്ല എക്സ്റ്റീരിയറിൽ വേണമെങ്കിലും പ്രൊഫൈൽ ലൈറ്റിങ് ചെയ്യാവുന്നതാണ്.

ഇതിനായി പ്രത്യേക അലൂമിനിയം പ്രൊഫൈലുകൾ വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട്.

രണ്ട് മീറ്റർ നീളത്തിൽ 6mm കനത്തിൽ ഒരടി വീതി എന്ന കണക്കിൽ പ്രൊഫൈലുകൾ തിരഞ്ഞെടുത്ത് ഇന്റീരിയറിൽ ആവശ്യാനുസരണം ലൈറ്റ് നൽകി കവറിംഗ് നൽകാവുന്നതാണ്.

പ്രത്യേക ഡ്രൈവുകൾ സജ്ജീകരിക്കുന്ന രീതിയിലാണ് പ്രൊഫൈലുകൾ ഉണ്ടാവുക.

ഉപയോഗ രീതി

വീടിന്റെ അകം ഭാഗത്തും പുറം ഭാഗത്തും ആവശ്യാനുസരണം പ്രൊഫൈൽ ലൈറ്റിങ് ചെയ്തെടുക്കാം.

പ്രത്യേകമായി സജ്ജീകരിച്ച പ്രൊഫൈലുകൾ ആവശ്യമുള്ള ഭാഗങ്ങളിൽ ഫിറ്റ് ചെയ്ത് നൽകുകയാണ് വേണ്ടത്.

വ്യത്യസ്ത ആ കൃതികളിലും, പാറ്റേണിലും ഇവ നൽകാനായി സാധിക്കും.ലൈറ്റിങ് ചെയ്യുമ്പോൾ പലരും ചിന്തിക്കുന്ന കാര്യം അത് ഫിറ്റ് ചെയ്യേണ്ടേ ഭാഗം കട്ട് ചെയ്യേണ്ടി വരുമോ എന്നതായിരിക്കും.

എന്നാൽ യാതൊരു വിധ കട്ടിങ് വർക്കുകളും ചെയ്യാതെ തന്നെ പ്രൊഫൈൽ വർക്കുകൾ ചെയ്യാവുന്നതാണ്.

തുടരെ തുടരെ ബൾബുകൾ നൽകുന്ന രീതിയിലാണ് പ്രൊഫൈൽ ലൈറ്റിങ് രീതി കൂടുതലായും ഉപയോഗപ്പെടുത്തുന്നത്. അതുകൊണ്ടുതന്നെ സാധാരണ വൈദ്യുത ഉപയോഗത്തെക്കാൾ കൂടുതലാണ് പ്രൊഫൈൽ ലൈറ്റിംഗ് ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന ഊർജ്ജത്തിന്റെ അളവ്. അതേസമയം ജോയിനറുകൾ കാണാത്ത രീതിയിൽ ആണ് ഇവ വർക്ക് ചെയ്യുന്നത്. അതു കൊണ്ടുതന്നെ കാഴ്ചക്കാർക്ക് വളരെ പെട്ടെന്ന് ഇഷ്ടപ്പെടും. ഒരു സ്ട്രൈറ് ലൈൻ രൂപത്തിലോ, സർക്കിൾ രൂപത്തിലോ വാൾ കാണുന്ന രീതിയിലോ അല്ലാതെയോ പ്രൊഫൈൽ ലൈറ്റ് നൽകാൻ സാധിക്കും. സീലിംഗ് വർക്കുകൾ ചെയ്തിട്ടുള്ള ചുമരുകൾ തമ്മിലുള്ള ജോയിന്റ് അറിയാത്ത രീതിയിൽ പോലും പ്രൊഫൈൽ ലൈറ്റിങ് ചെയ്തെടുക്കാൻ സാധിക്കും.

ഗുണങ്ങളും, ദോഷങ്ങളും

കാഴ്ചയിൽ വളരെയധികം ഭംഗി നൽകുന്നവയാണ് പ്രൊഫൈൽ ലൈറ്റിങ് എങ്കിലും ഇവ വൈദ്യുത ഉപയോഗം കൂട്ടുന്നതിന് കാരണമാകുന്നു. വ്യത്യസ്ത രീതിയിലുള്ള എൽഇഡി ലൈറ്റുകൾ ഉപയോഗപ്പെടുത്തിയാണ് പ്രൊഫൈൽ ലൈറ്റിങ് വർക്കുകൾ ചെയ്യുന്നത്.

ഒരു സീരീസിൽ ഒരെണ്ണം കേടായാൽ അവ അഭംഗി നൽകുന്നതിന് കാരണമാകുന്നു. പലപ്പോഴും ലൈറ്റുകൾ കൂടുതൽ ചൂടാകുന്നത് വീടിനകത്തെ ചൂട് കൂട്ടുന്നതിന് കാരണമാകുന്നു. വ്യത്യസ്ത രീതിയിൽ ചെയ്തെടുക്കുന്ന പ്രൊഫൈൽ ലൈറ്റുകൾക്ക് എത്ര മാത്രം ആയുസ് ഉണ്ടാകും എന്ന കാര്യം സംശയിക്കേണ്ടിയിരിക്കുന്നു.

പ്രൊഫൈൽ ലൈറ്റിങ് അറിയേണ്ടതെല്ലാം മനസ്സിലാക്കി കൊണ്ട് മാത്രം ചെയ്യണോ വേണ്ടയോ എന്നത് നിങ്ങൾക്ക് തീരുമാനിക്കാം.