വൈസർ ഡിവൈസ് – കൂടുതൽ മനസ്സിലാക്കാം

ഭാവിയുടെ ഇലക്ട്രിക്ക് ഉപകരണങ്ങളായ വൈസർ ഡിവൈസ് മനസ്സിലാക്കാം

ടെക്നോളജി ഇന്ന് ഒരുപാടു മാറി കഴിഞ്ഞിരിക്കുന്നു.
ടച്ച് സ്ക്രീൻ സ്വിച്ചസ്, Wifi സ്വിച്ചസ്, വോയിസ്‌ കമാൻഡ് സ്വിച്ചസ് എന്നിങ്ങനെ പല രീതിയിൽ, പല മോഡലുകളിൽ സ്വിച്ചുകൾ ഇപ്പോൾ വിപണിയിൽ ലഭ്യമാണ്

പൊതുവെ അമിത ഉപയോഗതിന് പ്രാപ്തം അല്ലാത്തവയാണ് ഇവയെക്കിലും വേണ്ടപ്പെട്ട ചില ഇടങ്ങളിൽ നമുക്ക് ഇവ ഉപയോഗിക്കാവുന്നതാണ്.

ഇനി എന്താണ് വൈസർ ഡിവൈസ് ? അത് എങ്ങനെ ഉപയോഗിക്കാം? എന്നു നോക്കാം.
വൈസർ ഡിവൈസ് എന്ന് വെച്ചാൽ നമ്മുടെ വീട്ടിലെ ലൈറ്റ്, ഫാൻ, മറ്റു ഉപകരണങ്ങൾ എല്ലാം ഒരു വോയിസ്‌ കമാൻഡിലുടെ നമുക്ക് നിയന്ത്രിക്കാൻ സാധിക്കും.

ഈ വൈസർ ഡിവൈസ് എന്ന് പറയുന്നത് നമ്മുടെ ഇന്റർനെറ്റ്‌ modem പോലെ ഒരു ഡിവൈസ് ആണ് മൊത്തമായും 120 ഔട്ട്പുട്ട് ആണ് ഇതിനുള്ളത്.

ഓരോ ഔട്ട്പുട്ട് എന്ന് പറയുന്നത് നമ്മുടെ വീട്ടിലെ ഉദാഹരണത്തിന് നോക്കുകയാണെന്ക്കിൽ നമുക്ക് ഹാളിൽ ഇരുന്നു കൊണ്ട് ഫാൻ അല്ലെന്ക്കിൽ ലൈറ്റ് നിയന്ത്രിക്കണം എങ്കിൽ ഇതിൽ ഒരു വോയിസ്‌ കമാൻഡ് കൊടുത്താൽ അതിന് സാധിക്കും
ഇനി അത് എങ്ങനെ എന്ന് നോക്കാം.

വൈസർഡിവൈസ് 120 ഔട്ട്പുട്ട് ആണ് കൊടുക്കുന്നത് എന്ന് മുകളിൽ മനസ്സിലാക്കിയല്ലോ അതിൽ നിന്നും പോകുന്ന ഓരോ ഔട്ട്പുട്ടും നമുക്ക് ഓരോ സ്വിച്ച് ആയി കണക്ട് ചെയ്തു കൊണ്ട് അവയെ നിയന്ത്രിക്കാം.

സ്വിച്ച് ആയി വൈസർനെ ബന്ധിപ്പിക്കുന്നത് ഒരു റിലേ ആണ്

ഓരോ സ്വിച്ച് ബോർഡിലും നമ്മൾ ഓരോ റിലേ ഘടിപ്പിക്കുന്നു R1,R2 എന്നിങ്ങനെ 2 കണക്ഷൻസ് ആണ് ഈ പറയുന്ന റിലേ പോയിന്റിന് ഉള്ളത് വൈസർ ഇൽ നിന്നും കമാൻഡ് സ്വീകരിച്ചു ഈ റിലേ സ്വിച്ച്ലേക്ക് പാസ്സ് ചെയ്യുന്നത് മൂലം ആ സ്വിച്ച് മുഖേന ഏത് ഉപകരണം ആണ് പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത് അതിന്റെ നിയന്ത്രണം മൊത്തമായും നമ്മുടെ കയ്യിൽ ആകുന്നു.

ഇനി ഇത്‌ എങ്ങനെ ഓപ്പറേറ്റ് ചെയ്യാം എന്ന് നോക്കാം
നമ്മുടെ മൊബൈലിൽ പ്രവർത്തിപ്പിക്കേണ്ട ഉപകരണം നിർമ്മിച്ച കമ്പനിയുടെ അപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്തതിനു ശേഷം ഇത്‌ alexa എന്ന ഡിവൈസുമായി യോജിച്ചാണ് നമുക്ക് പ്രവത്തിപ്പിക്കാവുന്നതാണ്.

Alexa ഡൌൺലോഡ് ചെയ്തു ആഡ് ഡിവൈസ് എന്ന ഓപ്ഷൻ മുഖേനയും ഈ ഉപകരണങ്ങൾ നമുക്ക് പ്രവർത്തിപ്പിക്കാവുന്നത്.

മൊത്തത്തിൽ gateway എന്നാണ് ഈ സിസ്റ്റം അറിയപ്പെടുന്നത്.

മാന്ത്രിക കട്ടകളോ??? പാതി സമയം, ഇരട്ടി ഈട്: ഇത് toughie ഡബിൾ ലോക്കിങ് ബ്രിക്ക്‌സ്