വീടിനെ സ്മാർട്ടാക്കാൻ സ്മാർട്ട് ബൾബുകൾ.

വീടിനെ സ്മാർട്ടാക്കാൻ സ്മാർട്ട് ബൾബുകൾ.കാലം മാറുന്നതിനനുസരിച്ച് വീട് നിർമ്മാണത്തിൽ തിരഞ്ഞെടുക്കുന്ന മെറ്റീരിയലുകളിലും വലിയ രീതിയിലുള്ള മാറ്റങ്ങളാണ് വന്നു കൊണ്ടിരിക്കുന്നത്.

വളർന്നു വരുന്ന ടെക്നോളജിയുടെ ഏറ്റവും വലിയ രൂപങ്ങളിൽ ഒന്നാണ് ഇന്റീരിയറിൽ ഉപയോഗപ്പെടുത്തുന്ന സ്മാർട്ട് ബൾബുകൾ.

വോയ്സ് കമാൻഡുകളുടെ അടിസ്ഥാനത്തിൽ കത്താനും ഓഫ് ആകാനും കഴിവുള്ള സ്മാർട്ട്‌ ബൾബുകൾ ഇന്ന് മിക്ക വീടുകളിലും സ്ഥാനം പിടിച്ചു കഴിഞ്ഞു.

ഒരു സാധാരണ ബൾബ് നൽകുന്ന എല്ലാ ഫീച്ചറുകളും അതിലുപരി കുറച്ചധികം ഫീച്ചറുകൾ കൂടി ഉൾപ്പെടുത്തി കൊണ്ടാണ് സ്മാർട്ട്‌ ബൾബുകൾ വിപണിയിൽ എത്തുന്നത്.

പഴയകാലത്ത് വീട്ടിലേക്ക് പ്രകാശം എത്തിക്കുക എന്ന ഒരൊറ്റ ജോലി മാത്രമാണ് ബൾബുകൾക്ക് ഉണ്ടായിരുന്നത് എങ്കിൽ ഇന്ന് ആമസോൺ അലക്സ പോലുള്ള വോയിസ് അസിസ്റ്റന്റ് സേവനങ്ങൾ ഉപയോഗപ്പെടുത്തി വർക്ക് ചെയ്യുന്ന സ്മാർട്ട് ബൾബുകളാണ് വീടുകളിൽ ഇടം പിടിക്കുന്നത്.

സ്മാർട്ട്‌ ബൾബുകൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കാം.

വീടിനെ സ്മാർട്ടാക്കാൻ സ്മാർട്ട് ബൾബുകൾ തിരഞ്ഞെടുക്കുമ്പോൾ.

സ്മാർട്ട് ബൾബുകൾ നിർമ്മിക്കുന്നതിന് പിന്നിൽ പ്രവർത്തിക്കുന്ന തത്വം ഇന്റർനെറ്റ് ഓഫ് തിങ്‌സ് അഥവാ ഐ ഓ ടി എന്ന ടെക്നോളജിയാണ്. ആവശ്യങ്ങൾക്ക് അനുസൃതമായി വ്യത്യസ്ത രീതിയിൽ കസ്റ്റമൈസ് ചെയ്ത് ഇവ ഉപയോഗിക്കാം എന്നതാണ് എടുത്തു പറയേണ്ട ഗുണം.

പ്രമുഖ ബ്രാൻഡുകളായ ഫിലിപ്സ്, വിപ്രോ പോലുള്ള കമ്പനികളാണ് കൂടുതലായും സ്മാർട്ട്‌ ബൾബുകൾ വിപണിയിൽ എത്തിക്കുന്നത്.

അതുകൊണ്ടു തന്നെ സാധാരണക്കാരായ ആളുകൾക്കും ഇവയോടുള്ള വിശ്വാസം വർധിക്കുന്നു. വീടിന് അകത്തിരുന്നോ പുറത്തിരുന്നു കൊണ്ടോ സ്വിച്ച് ഓൺ ചെയ്യാനും ഓഫ് ചെയ്യാനും സാധിക്കുന്ന രീതിയിലാണ് ഇവയിൽ മിക്ക ബൾബുകളും ഡിസൈൻ ചെയ്തിട്ടുള്ളത്.

മാത്രമല്ല ഹോം ഓട്ടോമേഷൻ സിസ്റ്റം ഉപയോഗപ്പെടുത്തി പ്രവർത്തിക്കുന്ന വീടുകളിൽ ലോകത്തിന്റെ ഏത് ഭാഗത്ത് ഇരുന്നു വേണമെങ്കിലും വീട്ടിലെ സ്മാർട്ട് ബൾബുകൾ കണ്ട്രോൾ ചെയ്യാനായി സാധിക്കും. വീടുകളിലും മിക്ക ഒരു പതിവ് കാഴ്ചയാണ് തിരക്കിട്ട് യാത്രകൾക്ക് പുറപ്പെടുമ്പോൾ ലൈറ്റ് ഓഫ് ചെയ്യാൻ മറക്കുന്നത്.

ഇത്തരം സാഹചര്യങ്ങളിലെല്ലാം സ്മാർട്ട് ബൾബ് ടെക്നോളജി ഒരു വലിയ അനുഗ്രഹം തന്നെയാണ്. ഫോണിൽ പ്രത്യേകം ആപ്പുകൾ ഇൻസ്റ്റാൾ ചെയ്തു കൺട്രോൾ ചെയ്യുന്ന രീതിയിൽ ആയിരിക്കും ഇവ വർക്ക് ചെയ്യുന്നത്.

സ്മാർട്ട് ബൾബുകളോടൊപ്പം എഡ്ജ് കമ്പ്യൂട്ടിംഗ് എന്ന ടെക്നോളജി കൂടി ആഡ് ചെയ്യപ്പെടുമ്പോൾ ഇൻബിൽറ്റ് സ്പീക്കർ, ക്യാമറ എന്നീ ഫീച്ചറുകൾ കൂടി ലഭിക്കുന്നതാണ്.

എടുത്തു പറയേണ്ട സവിശേഷതകൾ

ഓരോരുത്തർക്കും തങ്ങളുടെ ആവശ്യങ്ങൾക്ക് അനുസൃതമായി വ്യത്യസ്ത നിറങ്ങളിൽ സ്മാർട്ട്‌ ബൾബുകൾ സെറ്റ് ചെയ്യാവുന്നതാണ്. RGB ഫീച്ചർ ഉപയോഗപ്പെടുത്തിയാണ് നിറങ്ങളുടെ ബ്രൈറ്റ്നസ് കൺട്രോൾ ചെയ്യപ്പെടുന്നത്.

ഇവയുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിന് വേണ്ടി ആവശ്യാനുസരണം പാസ്സ്‌വേർഡ് സെറ്റ് ചെയ്യുകയും വീട്ടിലെ വൈഫൈ ഉപയോഗപ്പെടുത്തി 30 മീറ്റർ അകലത്തിൽ ഇരുന്നു പോലും കൺട്രോൾ ചെയ്യുകയും ആവാം.

ഇത്തരം രീതികൾ പ്രവർത്തിപ്പിക്കുന്നതിന് ആവശ്യമായ സ്പെഷ്യൽ എൻക്രിപ്ഷൻ അൽഗോരിതം ബൾബിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

മാറുന്ന ടെക്നോളജിക്ക് അനുസൃതമായി വീടിനു മാറ്റങ്ങൾ വേണമെന്ന് ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച ഓപ്ഷൻ തന്നെയാണ് സ്മാർട്ട് ബൾബ് .

ഇവയ്ക്ക് നിരവധി ഗുണങ്ങൾ ഉണ്ടെങ്കിലും എടുത്തു പറയേണ്ട ദോഷങ്ങളിൽ ഒന്ന് ചില സ്മാർട്ട് ബൾബുകൾ സ്റ്റാൻഡ് ബൈ മോഡിൽ പ്രവർത്തിക്കുന്നത് വീട്ടുകാർ അറിയാതെ പോകും.

ഇത് വൈദ്യുത ഉപയോഗം കൂടുന്നതിന് കാരണമായേക്കാം. മറ്റൊരു പ്രധാന പ്രശ്നം വൈഫൈ ഉപയോഗപ്പെടുത്തി വർക്ക് ചെയ്യിപ്പിക്കുന്ന സ്മാർട്ട്‌ ബൾബുകളിൽ കണക്ടിവിറ്റി പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയാണ്.

സ്മാർട്ട്‌ ടെക്നോളജി ഉപയോഗപ്പെടുത്തി വർക്ക് ചെയ്യുന്ന ബൾബുകൾ ആയതുകൊണ്ട് ചിലപ്പോൾ ചെറിയ പ്രശ്നങ്ങൾ വന്നാലും ബൾബ് മുഴുവനായും റീപ്ലേസ് ചെയ്യേണ്ട അവസ്ഥ വരാറുണ്ട്.

വീടിനെ സ്മാർട്ടാക്കാൻ സ്മാർട്ട് ബൾബുകൾ തിരഞ്ഞെടുക്കുമ്പോൾ അവയുടെ ഗുണദോഷങ്ങൾ കൂടി മനസ്സിലാക്കിയിരിക്കുന്നത് നല്ലതാണ്.