ലൈറ്റുകളിൽ വന്ന വലിയ മാറ്റങ്ങൾ.പണ്ടുകാലത്ത് കറണ്ട് കണക്ഷൻ ലഭിക്കാത്ത എത്രയോ വീടുകൾ നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നു.

എന്നാൽ ഇന്ന് അതിൽ നിന്നെല്ലാം വലിയ മാറ്റങ്ങൾ വന്ന് വ്യത്യസ്ത നിറത്തിലും വലിപ്പത്തിലും ഷെയിപ്പിലുമുള്ള ലൈറ്റുകൾ നമ്മുടെ വീടുകളിൽ സ്ഥാനം പിടിച്ചു കഴിഞ്ഞു.

വീടിന്റെ ചുമര്, സീലിംഗ്, ഫ്ലോർ എന്നിവയിലെല്ലാം ഉപയോഗപ്പെടുത്താവുന്ന വ്യത്യസ്ത രീതിയിലുള്ള ലൈറ്റുകൾ വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട്.

മാത്രമല്ല എമ്പഡഡ് ടൈപ്പ് ലൈറ്റുകൾ തിരഞ്ഞെടുത്താൽ ഓരോരുത്തർക്കും തങ്ങളുടെ ആവശ്യാനുസരണം വ്യത്യസ്ത ആകൃതികളിൽ അറേഞ്ച് ചെയ്ത് നൽകാനും സാധിക്കും.

എൽഇഡി സ്ട്രിപ്പ് ഉപയോഗപ്പെടുത്തി ലൈറ്റിംഗ് ചെയ്തെടുക്കുന്നതാണ് പ്രൊഫൈൽ ലൈറ്റിംഗ് എന്ന പേരിൽ അറിയപ്പെടുന്നത്.

വീടിന്റെ ഇന്റീരിയറിലും എക്സ്റ്റീരിയറിലും ഉപയോഗപ്പെടുത്താവുന്ന ലൈറ്റിംഗ് രീതികളെ പറ്റി വിശദമായി മനസ്സിലാക്കാം.

ലൈറ്റുകളിൽ വന്ന വലിയ മാറ്റങ്ങൾ ഇവയെല്ലാമാണ്.

വീടിന്റെ എക്സ്റ്റീരിയറിൽ പ്രൊഫൈൽ ലൈറ്റുകൾ ഉപയോഗപ്പെടുത്തുമ്പോൾ ഏറ്റവും അനുയോജ്യം അലുമിനിയം മെറ്റീരിയലിൽ ഉള്ള പ്രൊഫൈലുകൾ തിരഞ്ഞെടുക്കുന്നതാണ്.

6 മില്ലിമീറ്റർ മുതൽ ഒരടി വരെ വീതിയിൽ ലഭിക്കുന്ന ഇത്തരം ലൈറ്റുകൾക്ക് രണ്ട് മീറ്റർ വരെയാണ് നീളമുണ്ടാവുക.

ആവശ്യാനുസരണം വ്യത്യസ്ത പ്രൊഫൈലുകൾ തിരഞ്ഞെടുത്ത് അതിനകത്ത് ഫിറ്റ് ചെയ്യുന്ന രീതിയിലാണ് ഇവ ഡിസൈൻ ചെയ്തിട്ടുള്ളത്. ഇത്തരം ലൈറ്റുകൾ കവർ ചെയ്യാനായി പ്രത്യേക പ്ലാസ്റ്റിക് കവറുകളാണ് ഉപയോഗപ്പെടുത്തുന്നത്.

പ്രൊഫൈലുകളുടെ അറ്റത്തായി ഒരു പ്രത്യേക ഡ്രൈവ് നൽകിയിട്ടുണ്ടാകും. ഈ രീതികളിൽ ഉപയോഗപ്പെടുത്തുന്ന പ്രൊഫൈലുകൾ ലൈറ്റ് ഫിക്സ് ചെയ്യേണ്ട ഭാഗത്ത് കൊണ്ടു പോയി ഫിറ്റ് ചെയ്താൽ മാത്രം മതി.

മറ്റ് അലങ്കാര ലൈറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ ഭിത്തി മുറിച്ച് വയറിങ് ചെയ്യാതെ തന്നെ ഇവ ചെയ്തെടുക്കാനും സാധിക്കും.

എന്നാൽ ലൈറ്റുകളുടെ സ്ട്രിപ്പ് ഉപയോഗപ്പെടുത്തുമ്പോൾ കൂടുതൽ ഊർജ്ജ ഉപയോഗം വന്നേക്കാം. അതുപോലെ സ്ട്രിപ്പുകൾ സെറ്റ് ചെയ്യുമ്പോൾ അവയ്ക്കിടയിൽ ജോയിന്റുകൾ വരാതെ വേണം നൽകാൻ.

മെറ്റൽ ഫ്രെയിം ഉപയോഗപ്പെടുത്തി നിർമ്മിക്കുന്ന പ്രൊഫൈൽ ലൈറ്റുകൾക്ക് ഇടയിൽ ഒരു ലൈറ്റ് കത്താതെ വന്നാൽ കാഴ്ചയിൽ അഭംഗി ഉണ്ടാക്കും.

ഓരോരുത്തർക്കും തങ്ങളുടെ ആഗ്രഹങ്ങൾക്ക് അനുസൃതമായി പ്രൊഫൈൽ ലൈറ്റുകൾ വീടിന് അകത്തും പുറത്തും സെറ്റ് ചെയ്ത് നൽകാവുന്നതാണ്. മാത്രമല്ല ചുമരിലെ ലൈറ്റ് സീലിംഗ് ആവശ്യാനുസരണം എത്ര ദൂരേക്ക് വേണമെങ്കിലും നീട്ടി കൊണ്ടു പോവുകയും ചെയ്യാം.

വീടിനകത്തെ ലൈറ്റിംഗ് രീതികൾ.

സാധാരണ ഫിലമെന്റ് ബൾബുകൾക്ക് മാറ്റം വന്ന് ഇന്ന് മിക്ക വീടുകളിലും എൽഇഡി ബൾബുകളാണ് ഉപയോഗപ്പെടുത്തുന്നത്. ഇവയിൽ തന്നെ സ്മാർട്ട് ബൾബുകൾക്കും ആവശ്യക്കാർ ഏറെയാണ് ഉള്ളത്. ആമസോൺ അലക്സ, സിരി പോലുള്ള വോയിസ് അസിസ്റ്റന്റ് സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി സ്മാർട്ട്‌ ബൾബുകൾ കണ്ട്രോൾ ചെയ്യാനായി സാധിക്കും.

വ്യത്യസ്ത നിറങ്ങളിലേക്ക് മാറ്റുന്ന രീതിയിലുള്ള സ്മാർട്ട് ബൾബുകളും വിപണിയിൽ ഇടംപിടിച്ചു കഴിഞ്ഞു.

ലിവിങ് ഏരിയ പോലുള്ള ഭാഗങ്ങളിൽ അലങ്കാരങ്ങൾക്ക് വേണ്ടി ഉപയോഗപ്പെടുത്തിയിരുന്ന ഷാൻലിയറുകൾക്ക് പകരമായി എൽഇഡി ഉപയോഗിച്ച് നിർമ്മിക്കുന്ന പെൻഡന്റ് രൂപത്തിലുള്ള വിളക്കുകൾക്കെല്ലാം ആവശ്യക്കാർ ഏറെയാണ്.

അതോടൊപ്പം തന്നെ അടുക്കളകളിലേക്ക് ക്യാബിനറ്റുകളിൽ നൽകുന്ന സ്പോട് ലൈറ്റുകൾ, ഫോൾസ് സീലിങ്ങിൽ നൽകുന്ന ലൈറ്റുകൾ എന്നിവയ്ക്കും പ്രാധാന്യം വർദ്ധിച്ചു.

കാഴ്ചയിൽ ഭംഗിയും അതേസമയം വെളിച്ചം നൽകുന്നതുമായ ഫ്ലോർ ലാമ്പുകൾ,സൈഡ് ലാമ്പുകൾ എന്നിവയെല്ലാം കൂടുതലായും അലങ്കാര ആവശ്യങ്ങൾക്ക് വേണ്ടിയാണ് തിരഞ്ഞെടുക്കുന്നത്.

പഴയ രീതിയിലുള്ള ടേബിൾ ലാമ്പുകൾ തിരഞ്ഞെടുക്കാൻ അധികമാരും ഇഷ്ടപ്പെടുന്നില്ല.

അലങ്കാരത്തിനായും അല്ലാതെയും ഉപയോഗപ്പെടുത്താവുന്ന ലൈറ്റുകൾ വ്യത്യസ്ത വിലയിലും നിറത്തിലും വലിപ്പത്തിലും സുലഭമായി തിരഞ്ഞെടുക്കാനുള്ള അവസരങ്ങൾ ഇന്ന് നമുക്ക് മുന്നിലുണ്ട്.

ലൈറ്റുകളിൽ വന്ന വലിയ മാറ്റങ്ങൾ മനസ്സിലാക്കിക്കൊണ്ട് അവ തിരഞ്ഞെടുക്കാം.