ആഡംബര ലൈറ്റുകൾ തിരഞ്ഞെടുക്കുമ്പോള്‍.

ആഡംബര ലൈറ്റുകൾ തിരഞ്ഞെടുക്കുമ്പോള്‍.വീടിന്റെ ഇന്റീരിയർ ഭംഗിയാക്കുന്നതിന്റെ ഭാഗമായി എല്ലാ വീടുകളിലും ആഡംബര വിളക്കുകൾ സ്ഥാനം പിടിച്ചു കഴിഞ്ഞു.

മുൻകാലങ്ങളിൽ ഉയർന്ന വില കൊടുത്ത് വാങ്ങേണ്ടി വന്നിരുന്ന ആഡംബര ലൈറ്റുകൾ ഇന്ന് കുറഞ്ഞ വിലയിൽ വ്യത്യസ്ത രൂപത്തിലും ആകൃതിയിലും എൽഇഡി ഫിക്സ് ചെയ്ത് വിപണിയിൽ എത്തിക്കഴിഞ്ഞു.

പണ്ട് വളരെയധികം പണം ചിലവഴിച്ചു നിർമ്മിക്കുന്ന വീടുകളിൽ മാത്രം സ്ഥാനം പിടിച്ചിരുന്ന ഷാൻലിയറുകളെല്ലാം ഇന്ന് നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും ഉണ്ട് എന്നതാണ് സത്യം.

വീടിന്റെ ഇന്റീരിയറിൽ മാത്രമല്ല ഗാർഡൻ, മതിലുകൾ, ലാൻഡ് സ്കേപ് എന്നിങ്ങനെ വീടിന് പുറത്തും സെറ്റ് ചെയ്യാവുന്ന രീതിയിലുള്ള അലങ്കാര വിളക്കുകൾ വ്യത്യസ്ത വലിപ്പത്തിലും വിലയിലും ആവശ്യാനുസരണം തിരഞ്ഞെടുക്കാൻ സാധിക്കും.

ആഡംബര ലൈറ്റുകൾ വീട്ടിലേക്ക് തിരഞ്ഞെടുക്കുന്നതിന് മുൻപായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ അറിഞ്ഞിരിക്കാം.

ആഡംബര ലൈറ്റുകൾ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

കാഴ്ചയിൽ ഭംഗി തോന്നുന്ന ഏതെങ്കിലും ഒരു ലൈറ്റ് വാങ്ങി വീട്ടിനക്ക്ത്ത് ഫിക്സ് ചെയ്യുക എന്നതിന് അപ്പുറം വീടിന്റെ ഇന്റീരിയർ വർക്കുകളോട് കിട പിടിച്ചു നിൽക്കുന്ന ലൈറ്റുകൾ തിരഞ്ഞെടുക്കുക എന്നതിലാണ് കാര്യം.

പല വീടുകളിലും കാണാറുള്ള ഒരു കാഴ്ചയാണ് ആഡംബരം നിറയ്ക്കുന്നതിന് ഒരുപാട് ലൈറ്റുകൾ കൊണ്ട് റൂഫിലും മറ്റും ഫിക്സ് ചെയ്ത് അത് പിന്നീട് ഒരു അഭംഗിയായി മാറുന്ന അവസ്ഥ.

ഇന്റീരിയർ ഡിസൈനിൽ ഇപ്പോൾ കൂടുതലായും ഉപയോഗപ്പെടുത്തുന്നത് മിനിമൽ ഡിസൈൻ എന്ന ആശയമാണ്.

അതായത് ലാളിത്യം കൊണ്ട് വീടിനെ ആകർകാമാക്കുക എന്ന തന്ത്രമാണ് ഇവിടെ ഉപയോഗിക്കുന്നത്.

അത്യാവശ്യം കാഴ്ചയിൽ ഭംഗിയും പ്രകാശവും നൽകുന്ന ഒരൊറ്റ ലൈറ്റ് മാത്രം തിരഞ്ഞെടുത്തു കൊണ്ടും നിങ്ങൾക്ക് വീടിന്റെ ഇന്റീരിയർ ഭംഗിയാക്കാൻ സാധിക്കും.

കാഴ്ചയിൽ ഭംഗി തോന്നുന്ന ഏതെങ്കിലും ഒരു ലൈറ്റ് തിരഞ്ഞെടുക്കുക എന്നതിന് പകരമായി അത് ഫിക്സ് ചെയ്യേണ്ട സ്ഥലത്തെ ആംബിയൻസ്, നീളം,വീതി എന്നിവയെല്ലാം അനുസരിച്ച് വേണം തിരഞ്ഞെടുക്കാൻ.

ഓരോ വിളക്കുകളും നിർമ്മിച്ചിട്ടുള്ളത് നിശ്ചിത വലിപ്പത്തിലുള്ള ഭാഗങ്ങളിൽ ഫിക്സ് ചെയ്തു നൽകാൻ സാധിക്കുന്ന രീതിയിൽ ആയിരിക്കും.

ഉദാഹരണത്തിന് 18 ഇഞ്ച് വീതിയിലുള്ള ഒരു ലൈറ്റ് ഫിക്സ് ചെയ്യാൻ 8*10 എന്ന അളവിൽ എങ്കിലും വിസ്തീർണ്ണം ഉള്ള ഒരിടമാണ് തിരഞ്ഞെടുക്കേണ്ടത്.

ലിവിങ് ഏരിയ, ഡൈനിങ് ഏരിയ, ബെഡ്റൂമുകൾ എന്നിവിടങ്ങളിലേക്ക് തിരഞ്ഞെടുക്കുന്ന ലൈറ്റുകളും വ്യത്യസ്ത രീതിയിലാണ് തിരഞ്ഞെടുക്കേണ്ടത്.

ലൈറ്റുകളും ഫാനും ഒരുമിച്ച് വരുന്ന രീതിയിലുള്ള ആഡംബര വിളക്കുകളും ഇന്ന് വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട്.

ഒരേസമയം ലൈറ്റും ഫാനും കൺട്രോൾ ചെയ്യാൻ സാധിക്കുന്ന രീതിയിൽ റിമോട്ട് ഉപയോഗപ്പെടുത്തിയാണ് ഇത്തരം ലൈറ്റുകളിൽ മിക്കതും ഉപയോഗപ്പെടുത്തുന്നത്.

ലൈറ്റുകൾ പല വിധം

ആഡംബര ലൈറ്റുകളെ തന്നെ പ്രധാനമായും 4 രീതിയിൽ തരം തിരിച്ചിരിക്കുന്നു. സർഫസ് ലൈറ്റുകൾ ഉപയോഗപ്പെടുത്തുമ്പോൾ അവ പ്രധാനമായും സീലിംഗ് അല്ലെങ്കിൽ വാളിൽ ഫിക്സ് ചെയ്തു നൽകുന്ന രീതിയാണ് കണ്ടുവരുന്നത്. ആ ഒരു ഭാഗത്തു നിന്നും ഒരു സർഫസിലേക്ക് പ്രകാശം എത്തിക്കുക എന്ന രീതിയിലാണ് ഇവ വർക്ക് ചെയ്യുന്നത്.

വ്യത്യസ്ത നിറങ്ങളിലും ഷേപ്പിലും ഉള്ള സർഫസ് ലൈറ്റുകൾ ഇന്റീരിയർ ഡിസൈനിന് യോജിക്കുന്ന രീതിയിൽ തിരഞ്ഞെടുക്കാൻ സാധിക്കും. പെൻഡന്റ് ലൈറ്റുകൾ പ്രധാനമായും ഉപയോഗപ്പെടുത്തുന്നത് ഡൈനിങ് ഏരിയ കിച്ചണിനോട് ചേർന്ന് തന്നെ ബ്രേക്ക്ഫാസ്റ്റ് കൗണ്ടർ എന്നിവ സെറ്റ് ചെയ്ത് നൽകുന്ന സാഹചര്യങ്ങളിൽ ആണ്. ഒന്നോ ഒന്നിൽ കൂടുതലോ ലൈറ്റുകൾ ഒരേ നിരയിൽ വരുന്ന രീതിയിൽ ആണ് ഇവ കൂടുതലായും കണ്ടു വരുന്നത്.

വീടുകളിൽ മാത്രമല്ല റസ്റ്റോറന്റുകൾ, ഓഫീസുകൾ എന്നിവിടങ്ങളിലും ഇത്തരം ലൈറ്റുകളുടെ സാന്നിധ്യം കൂടുതലായി കണ്ടു വരുന്നുണ്ട്.

പോർട്ടബിൾ ലൈറ്റുകളാണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ ഇവ വളരെ എളുപ്പം എവിടെ വേണമെങ്കിലും കൊണ്ടുപോയി ഫിക്സ് ചെയ്ത് നൽകാൻ സാധിക്കും.

ലിവിങ് ഏരിയ ബെഡ്റൂമിന്റെ കോർണറുകൾ എന്നിവിടങ്ങളിൽ എല്ലാം സ്റ്റാൻഡ് രീതിയിൽ ഫിക്സ് ചെയ്ത് നൽകാൻ ഇത്തരം ലൈറ്റുകൾ ഉപയോഗപ്പെടുത്താം.

മൂന്നു ഭാഗങ്ങളായി വേർപെടുത്തിയാണ് ഇവ ലഭിക്കുന്നത് എങ്കിലും ആർക്കും വേണമെങ്കിലും വളരെ എളുപ്പം ഇവ ഫിക്സ് ചെയ്തു നൽകാനായി സാധിക്കും.

കാഴ്ചയിൽ ഭംഗിയും അതേസമയം ആവശ്യത്തിന് വെളിച്ചവും വീട്ടിനകത്ത് ലഭിക്കാൻ ഫ്ലോർ ലാമ്പ് ടൈപ്പ് ലൈറ്റുകൾ തിരഞ്ഞെടുക്കാം.

ഇവ കൂടാതെ ഫാൾസ് സീലിംഗ് വർക്കുകൾ ചെയ്യാൻ ആഗ്രഹിക്കുന്നവർ തിരഞ്ഞെടുക്കുന്നത് പ്രധാനമായും എൽഇഡി സ്ട്രിപ്പുകളും, സ്പോട് ലൈറ്റുകളും ആണ്.

ഒരു പ്രത്യേക ഏരിയ ഹൈലൈറ്റ് ചെയ്ത് കാണിക്കാൻ ഇത്തരം ലൈറ്റുകൾക്കുള്ള കഴിവ് ഒന്ന് വേറെ തന്നെയാണ്. സ്പോട് ലൈറ്റുകൾ തന്നെ കിച്ചൻ കബോർഡ്, ബെഡ്റൂം, വാർഡ്രോബ് എന്നിവിടങ്ങളിലും ഫിക്സ് ചെയ്ത് നൽകാൻ സാധിക്കും.

വീടിന്റെ പുറം ഭാഗത്തിന് മോഡി പിടിപ്പിക്കാൻ താല്പര്യമുള്ളവർക്ക് ലാൻഡ്സ്കേപ്പുകൾക്ക് വേണ്ടി ഡിസൈൻ ചെയ്തിട്ടുള്ള പ്രത്യേക ലൈറ്റുകളും, വീടിന്റെ പൂമുഖം, ഗേറ്റ് എന്നിവയിൽ ഫിക്സ് ചെയ്തു നൽകാവുന്ന വ്യത്യസ്ത ആകൃതിയിലുള്ള എൽഇഡി ലൈറ്റുകളും ലഭ്യമാണ്.

മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകൾ വ്യാപിച്ചതോടെ ആഡംബര വിളക്കുകൾ കുറഞ്ഞ വിലയിൽ വാങ്ങാനും ഉപയോഗിക്കാനും അവസരമൊരുങ്ങി.

എന്നാൽ ഇത്തരം വിളക്കുകൾ വീട്ടിനകത്തേക്ക് തിരഞ്ഞെടുക്കുമ്പോൾ അവ ശരിയായ രീതിയിൽ തന്നെ ഫിക്സ് ചെയ്ത് നൽകാനും കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കാനും ശ്രദ്ധിക്കണം.

അല്ലെങ്കിൽ പൊടിപിടിച്ച് ഇവ ആഡംബരത്തേക്കാൾ കൂടുതൽ വീടിന് നൽകുക അഭംഗിയായിരിക്കും.

ആഡംബര ലൈറ്റുകൾ തിരഞ്ഞെടുക്കുമ്പോള്‍ ഇത്തരം കാര്യങ്ങൾ കൂടി മനസിലാക്കുന്നത് തീർച്ചയായും ഉപകാരപ്പെടും.