വീട്ടിൽ ബൊഗൈന്‍ വില്ല വളർത്താൻ അറിയണ്ടതെല്ലാം

വേനല്‍മാസങ്ങളില്‍ ഏറ്റവും കൂടുതൽ പൂക്കള്‍ ഇടുന്ന ചെടിയാണ്‌ ബൊഗൈന്‍ വില്ല. പലരുടെയും വീട്ടിൽ ഇതിന്‍റെ നിരവധി കളറുകൾ ഉണ്ടായിരിക്കും.

എന്നാൽ ചിലരെങ്കിലും പറയുന്ന ഒരു കാര്യമാണ്‌ ബോഗൈന്‍വില്ലയില്‍ അധികം പൂക്കള്‍ പിടിക്കുന്നില്ല എന്നത്‌.ചെറിയൊരു ശ്രദ്ധകൊടുക്കുകയാണെങ്കിൽ ഇലകൾ കാണാത്ത വിധത്തില്‍ നമ്മുടെ ബോഗൈന്‍വില്ലയില്‍ പൂക്കൾ പിടിപ്പിക്കാം.

ഒന്നാമതായി ഓര്‍ക്കേണ്ട കാര്യം പരമാവധി അളവില്‍ സൂര്യപ്രകാശം ലഭിക്കേണ്ട ചെടിയാണ്‌ ബോഗൈന്‍വില്ല. കുറഞ്ഞത്‌ ആറ്‌ മണിക്കൂറെങ്കിലും നേരിട്ടുള്ള സൂര്യപകാശം ബോഗൈന്‍ വില്ല
ചെടികള്‍ക്ക്‌ ലഭിക്കണം.

ബോഗൈന്‍വില്ലയില്‍ പൂക്കള്‍ പിടിക്കുന്നില്ല എങ്കിൽ അതിന്‌ ഈ പറഞ്ഞ അളവിലുള്ള സൂര്യപ്രകാശം ദിവസവും ലഭിക്കുന്നുണ്ടോ എന്ന്‌ പരിശോധിക്കുക.


രണ്ടാമതായി ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമാണ്‌ പ്രൂണിങ്‌.കൊമ്പുകള്‍ മുറിച്ചു വിടുന്നതിനെ ആണ്‌ പ്രൂണിങ്‌ എന്ന്‌ പറയുന്നത്‌.

പ്രൂണിങ്‌ ചെയ്യാതിരിക്കുകയാണെങ്കിൽ ഇതിന്‍റെ കമ്പുകള്‍ വളരെ നീളത്തില്‍ വളര്‍ന്നു പോകും.

ഏറ്റവും അഗ്രഭാഗത്തു വളരെക്കുറച്ച്‌ പൂക്കള്‍ മാത്രം പിടിച്ച് വലിയ ഭംഗി ഒന്നും ഇല്ലാതെയാവും ഇങ്ങനെയുള്ള ചെടികൾ വളരാറ് അതെ സമയം പ്രൂണിങ്‌ ചെയ്ത ചെടിയില്‍ നല്ല ബുഷി ആയി നിറയെ പൂക്കള്‍ ഉണ്ടാവും.


മറ്റൊരു കാര്യം വലിയ ചെടിച്ചട്ടികളില്‍ വേണം ബോഗൈന്‍വില്ല നടുവാന്‍ ആയിട്ട്‌. കാരണം ഈ ചെടി വര്‍ഷങ്ങളോളം നിലനില്‍ക്കുന്ന ഒന്നാണ്‌.

പ്രത്യേകിച്ച്‌ രോഗങ്ങളും കീടാക്രമണം ഒന്നും ഈ ചെടികളില്‍ ഉണ്ടാവാറില്ല

ബോഗൈന്‍വില്ലയില്‍ പൂമൊട്ടുകള്‍ വന്നു തുടങ്ങുമ്പോള്‍ അതില്‍ ഉള്ള മൂപ്പെത്തിയ ഇലകള്‍ മുറിച്ചു മാറ്റുക.

പരമാവധി ഇലകളുടെ എണ്ണം കുറയ്ക്കുകയാണെങ്കില്‍ അത്രയും കൂടുതല്‍ പൂക്കള്‍
ഉണ്ടായിവരും.

അതുപോലെതന്നെ വെള്ളം ആവശ്യത്തിന്‌ മാത്രമേ കൊടുക്കാവൂ. കൂടുതലായി പോയാല്‍ പൂക്കളേക്കാള്‍ ഇരട്ടി ഇലകള്‍ മാത്രമേ ഉണ്ടാവൂ.

ചെടിച്ചട്ടിയിലെ മണ്ണിന്‍റെ വരൾച്ചയും, ഇലകളുടെ വാടലും നോക്കി വെള്ളം ആവശ്യമാണോ എന്ന്‌ തിരിച്ചറിയാം. അതിനനുസരിച്ചുള്ള വെളളം മാത്രം കൊടുത്താല്‍ മതി.

ബോഗൈന്‍വില്ല പൂക്കുവാന്‍ ആയിട്ട്‌ ഏറ്റവും അനുയോജ്യമായ വളം ചാണകപ്പൊടിയും എല്ലുപൊടിയും ആണ്‌.

ചെറുതായി മണ്ണ്‌ ഇളക്കിയതിനുശേഷം ഈ വളങ്ങള്‍ മാസത്തിൽ ഒന്ന്‌ ഇട്ടുകൊടുക്കണം.

പല കാരണങ്ങളാണ്‌ ബൊഗൈന്‍ വില്ലയെ നമ്മുടെ പ്രിയപ്പെട്ട ചെടിയാക്കി മാറ്റിയത്‌ ആകര്‍ഷകമായ നിറങ്ങള്‍, കൂടുതല്‍ ആയുസുള്ള പൂക്കൾ , ഏതുകാലാവസ്ഥയിലും പൂക്കുന്നു, കുറച്ചുമാത്രം പരിചരണംആവശ്യമുള്ളൂ, ജലസേചനം കുറഞ്ഞാലുംചെടി വാടാതെ നില്‍ക്കുന്നു, കമ്പു മുറിച്ചു നട്ടു എളുപ്പത്തില്‍ തൈകൾ ഉണ്ടാക്കാം എന്നിവയാണ്‌ മറ്റു ചെടികളിൽ നിന്ന്‌ ബൊഗേന്‍ വില്ലയെ വ്യത്യസ്തമാക്കുന്നത്‌.

ഏതു രീതിയിലും ബൊഗേന്‍ വില്ല ചെടികളെ വളര്‍ത്താം നിലത്തോ ചട്ടിയിലോ ഇവയെ വളര്‍ത്താം, കുറ്റിച്ചെടിയായും, വള്ളികളില്‍ കയറ്റിവിട്ട്‌പടര്‍ന്നുവളരാന്‍ അനുവദിച്ചോ ബോൺസായ്‌ ആയോ ഇവയെ വളര്‍ത്താം.

പതിവച്ച്‌ ഒരേ ചെടിയിൽ പല നിറങ്ങളിലുള്ള പൂക്കള്‍ ഉണ്ടാക്കുവാനും വളരെ എളുപ്പമാണ്‌. ഏതു ആകൃതിയിലും ബൊഗൈന്‍ വില്ല ചെടിയെ വെട്ടി നിര്‍ത്താം.

പൂന്തോട്ടമുണ്ടാക്കാന്‍ സ്ഥല പരിമിതിയുളളവര്‍ക്ക്‌ രണ്ടോ മൂന്നോ ബൊഗൈന്‍ വില്ല ചട്ടികളില്‍ വളര്‍ത്തിയാല്‍ വര്‍ണശബളമായ ഒരു കൊച്ചു പൂന്തോട്ടം സ്വന്തമാക്കാം .

പതിവച്ചോ കമ്പുകള്‍ മുറിച്ചു നട്ടോ തൈകള്‍ ഉണ്ടാക്കാം. വിരൽ വണ്ണമുള്ള കമ്പുകള്‍ മുറിച്ചെടുത്തു മണ്ണ്‌ ,മണല്‍,എല്ലുപൊടി, ചാണകപ്പൊടി എന്നിവ ചേര്‍ത്ത ചട്ടികളിലോ ബാഗുകളിലോ നട്ടുകൊടുക്കാം ഇടയ്ക്കു നനച്ചാല്‍ വേഗം കിളിര്‍ക്കും, മൂന്ന്‌ മാസം കഴിയുമ്പോള്‍ മാറ്റി നടാം.

നടാന്‍ ഏറ്റവും അനുയോജ്യമായ സമയം ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയാണ്‌.

വര്‍ഷത്തിലൊരിക്കല്‍ പ്രൂണ്‍ ചെയ്യുന്നത്‌ വളരുന്നതിനും പൂവിടുന്നതിനും സഹായിക്കുന്നു. ഇത്‌ പൂവിടുന്നത്‌ സാധാരണയായി 75 മുതൽ 90 ദിവസം വരെയാണ്‌.

ഫാൻ ഇപ്പോൾ ഉള്ളതിലും നന്നായി പ്രയോജനപ്പെടുത്താൻ 6 പൊടിക്കൈകൾ