സീലിംഗ് ഓട് പലതുണ്ട് ഗുണങ്ങൾ.ഓട് മേഞ്ഞ പഴയ വീടുകളോട് ആളുകൾക്കുള്ള പ്രിയം ചെറുതല്ല. ഒരു ചെറിയ ഇടവേളയ്ക്കു ശേഷം ഇപ്പോൾ ഓടിട്ട വീടുകൾ വീണ്ടും ട്രെൻഡ് ആയി മാറിക്കൊണ്ടിരിക്കുകയാണ്.

ഇവയിൽ തന്നെ റൂഫിന് മുകളിൽ നൽകുന്ന ഓടുകളും സീലിങ്ങിൽ പതിപ്പിക്കുന്ന ഓടുകളും വിപണി അടക്കി വാഴുന്നു.

വ്യത്യസ്ത രീതിയിലുള്ള റൂഫ് ടൈലുകളും പല മെറ്റീരിയലുകളിൽ നിർമ്മിച്ചത് വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട്.

വീടിനകത്തെ ചൂട് കുറയ്ക്കാനും കാഴ്ചയിൽ ഭംഗി നൽകുന്നതിലും സീലിങ്ങിൽ പതിക്കുന്ന ഓടുകൾക്ക് ഉള്ള പങ്ക് ചെറുതല്ല.

കോൺക്രീറ്റ് വീടുകളിൽ മാത്രമല്ല ഓടിട്ട വീടുകളിലും കൂടുതൽ സുരക്ഷ ഉറപ്പു വരുത്തുന്നതിന് വേണ്ടി ഇത്തരത്തിലുള്ള സീലിംഗ് ടൈലുകൾ ഉപയോഗപ്പെടു ത്താവുന്നതാണ്.

സീലിംഗ് ടൈലുകൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കാം.

സീലിംഗ് ഓട് പലതുണ്ട് ഗുണങ്ങൾ മനസിലാക്കാം.

വ്യത്യസ്ത രീതിയിൽ ഉപയോഗപ്പെടുത്താവുന്ന സീലിംഗ് ഓടുകൾ ഇന്ന് വിപണിയിൽ നിന്നും ആവശ്യാനുസരണം തിരഞ്ഞെടുക്കാൻ സാധിക്കും.

ഭാരം കൂടിയതും കുറഞ്ഞതും വ്യത്യസ്ത നിറങ്ങളിലും ഷേപ്പുകളിലും ഉള്ള സീലിംഗ് ഓട്‌കൾക്ക് ആവശ്യക്കാർ ഏറെയാണ് എന്നതാണ് മറ്റൊരു വസ്തുത.

സാധാരണ ഓട് നിർമ്മിക്കുന്ന അതേ രീതിയിൽ കളിമണ്ണ് ഉപയോഗപ്പെടുത്തിയാണ് സീലിംഗ് ഓട് നിർമ്മിച്ചെടുക്കുന്നത്.

പ്രത്യേക അച്ചുകളിൽ വാർത്തെടുത്ത് ഒരു നിശ്ചിത അളവ് ചൂട് നൽകി നിർമ്മിച്ച് എടുക്കുന്നതു കൊണ്ടുതന്നെ കാഠിന്യത്തിന്റെ കാര്യത്തിലും സംശയം വേണ്ട.

പ്ലെയിൻ ആയും വ്യത്യസ്ത ഷേപ്പുകളിലും വാർത്തെടുക്കുന്ന സീലിംഗ് ഓടുകൾ ആവശ്യമെങ്കിൽ പെയിന്റ് അടിച്ച് കൂടുതൽ ഭംഗിയാക്കി എടുക്കാനും സാധിക്കും.

നല്ല ഫിനിഷിങ്ങോടു കൂടി നിർമ്മിക്കുന്ന ഓടുകൾ ആയതു കൊണ്ട് തന്നെ പ്ലെയിൻ ടൈപ്പ് തിരഞ്ഞെടുത്താലും കാഴ്ചയിൽ ഒരു പ്രത്യേക ഭംഗി തന്നെ ലഭിക്കും.

സീലിംഗ് ഓട് ഉപയോഗപ്പെടുത്താൻ താല്പര്യപ്പെടാത്ത പലരും അതിന് പകരമായി ഫ്ലോറിൽ ഉപയോഗപ്പെടുത്തുന്ന ഓടുകളും ഉപയോഗപെടുത്തുന്നുണ്ട്.

തൃശ്ശൂർ, വളപട്ടണം പോലുള്ള സ്ഥലങ്ങളിൽ നിന്നാണ് ഓടുകൾ എല്ലാ സ്ഥലങ്ങളിലേക്കും എത്തിച്ചേരുന്നത് എങ്കിലും ഇത്തരം ഓട് നിർമ്മിച്ചു നൽകുന്ന നിരവധി ഫാക്ടറികൾ മംഗലാപുരം ഭാഗത്തും ഉണ്ട്.

സ്ക്വയർ ഫീറ്റ് അളവിൽ ആവശ്യാനുസരണം പർച്ചേസ് ചെയ്ത് സീലിംഗ് വർക്കുകൾ കൂടുതൽ ഭംഗിയാക്കി എടുക്കാൻ ഇവ ഉപയോഗപ്പെടുത്തുന്നത് വഴി സാധിക്കും.

സീലിംഗ് ഓടും വ്യത്യസ്ത അളവുകളും.

സീലിംഗ് ഓടുകൾ വ്യത്യസ്ത അളവുകളിൽ തിരഞ്ഞെടുക്കാൻ സാധിക്കും. ഇവയിൽ കൂടുതലായും ഉപയോഗപ്പെടുത്തുന്നത് 12*8, 12*6 ഇഞ്ച് വലിപ്പത്തിലുള്ള ഓടുകളാണ്. വ്യത്യസ്ത ഡിസൈനുകളിലും പാറ്റേണുകളിലും നിർമ്മിക്കപ്പെടുന്ന സീലിംഗ് ഓടുകളിൽ ചെറുത് ആവശ്യമുള്ളവർക്ക് 6*6 വലിപ്പത്തിലുള്ളവയും ആവശ്യാനുസരണം തിരഞ്ഞെടുക്കാം.

മുൻകാലങ്ങളിൽ ചില ഡിസൈനുകളും പ്ലെയിൻ രീതികളുമാണ് കൂടുതലായും ഇവ ഉപയോഗപ്പെടുത്തിയിരുന്നത്.

എന്നാൽ ട്രെൻഡ് മാറുന്നതിനനുസരിച്ച് സീലിംഗ് ഓടുകളുടെ ഡിസൈനുകളിലും പല മാറ്റങ്ങളും വന്നു.ഡിസൈനുകളിൽ മാറ്റം വരുത്തണമെന്ന് ആഗ്രഹിക്കുന്നവർക്ക് ഓടുകൾ കസ്റ്റമൈസ് ചെയ്ത് നിർമ്മിച്ച് നൽകുന്ന കമ്പനികളും നിരവധിയാണ്.

എന്നാൽ കൂടുതൽ എണ്ണം ഓടുകൾ തിരഞ്ഞെടുക്കുമ്പോൾ മാത്രമാണ് കസ്റ്റമൈസ് ചെയ്തെടുക്കാൻ സാധിക്കുകയുള്ളൂ.

റൂഫിങ്ങിനായി തിരഞ്ഞെടുക്കുന്ന മറ്റ് ഓടുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇവയ്ക്ക് വില കുറവാണ് എന്നതും മറ്റൊരു പ്രത്യേകതയാണ്.

12*8 ഇഞ്ച് വലിപ്പത്തിൽ നിർമ്മിച്ചിരിക്കുന്ന ഓടിന് 27 രൂപ നിരക്കിലും അതിന് തൊട്ടു താഴെയുള്ള സൈസായ 12*6 അഞ്ചു വലിപ്പത്തിലുള്ള ഓടിന് 25 രൂപയുമാണ് ഏകദേശം വില വരുന്നത്.അതേസമയം അവയുടെ നേർപകുതി മാത്രം വലിപ്പം വരുന്ന 6*6 വലിപ്പത്തിലുള്ള ഓടുകൾക്ക് 15 രൂപ മാത്രമാണ് വില.

സീലിഗ് ഓടിന് പകരമായി ഫ്ളോറിങ്ങിൽ പതിക്കുന്ന ഓട് വാങ്ങാൻ ഇഷ്ടപ്പെടുന്നവർക്ക് ഒരു ഓടിന് 20 രൂപ നിരക്കിലാണ് വില നൽകേണ്ടി വരുന്നത്.

സീലിംഗ് ഓടുകൾ വീടിനായി തിരഞ്ഞെടുക്കുന്നത് കാഴ്ചയിൽ പ്രത്യേക ഭംഗിയും വീടിനകത്തെ ചൂട് കുറയ്ക്കുന്നതിലും വലിയ പങ്ക് വഹിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ഇത്തരം ഓടുകൾക്ക് ആവശ്യക്കാരും ഏറെയാണ്.

ഒരെണ്ണത്തിന് ഡാമേജ് സംഭവിച്ചാൽ വളരെ എളുപ്പം മാറ്റിവയ്ക്കാനും സീലിംഗ് ഓട് ഉപയോഗിക്കുന്നത് വഴി സാധിക്കും.

ഓടിട്ട വീടുകളിലും കോൺക്രീറ്റ് കെട്ടിടങ്ങളിലും ഉപയോഗപ്പെടുത്താവുന്ന സീലിംഗ് ഓടിന്റെ ഡിമാൻഡ് വർധിക്കുന്നതിനും കാരണങ്ങൾ ഇവയൊക്കെ തന്നെയാണ്.

സീലിംഗ് ഓട് പലതുണ്ട് ഗുണങ്ങൾ അവ തിരഞ്ഞെടുക്കുന്നത് കാഴ്ചയിൽ ഭംഗിയും വീടിന് തണുപ്പും നൽകുന്നു.