ട്രസ് റൂഫും ഫാബ്രിക്കേഷൻ വർക്കും.

ട്രസ് റൂഫും ഫാബ്രിക്കേഷൻ വർക്കും.വീട് നിർമ്മിച്ച ശേഷം ഏതെങ്കിലും ഭാഗത്തേക്ക് കൂടുതലായി കവർ ചെയ്ത് എടുക്കേണ്ട സാഹചര്യങ്ങളിൽ മിക്ക ആളുകളും തിരഞ്ഞെടുക്കുന്ന രീതി ട്രസ് വർക്ക് ചെയ്യുക എന്നതാണ്.

ചെറിയ ഏരിയകളിലും വലിയ ഭാഗങ്ങളിലേക്കും ഈ ഒരു രീതി നല്ല രീതിയിൽ ഉപയോഗപ്പെടുത്താനായി സാധിക്കും.

ചിലവ് കുറച്ച് ട്രസ് വർക്ക് ചെയ്യാനായി അലുമിനിയം ഫാബ്രിക്കേഷൻ വർക്കുകളാണ് മിക്ക ആളുകളും തിരഞ്ഞെടുക്കുന്നത്.

കാഴ്ചയിൽ ഭംഗിയും അതേ സമയം നല്ല രീതിയിൽ ഉപയോഗപ്പെടുത്താനും ഇത്തരം വർക്കുകൾ ചെയ്യുന്നത് വഴി സാധിക്കുന്നതാണ്.

മാത്രമല്ല കൂടുതൽ കാലം ഈട് നിൽക്കുകയും ചെയ്യും.ഫാബ്രിക്കേഷൻ വർക്കിൽ ട്രസ് റൂഫ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കാം.

ട്രസ് റൂഫും ഫാബ്രിക്കേഷൻ വർക്കും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

ഓപ്പൺ ടെറസ് കവർ ചെയ്ത് എടുക്കാനാണ് മിക്ക വീടുകളിലും ട്രസ് വർക്ക് ചെയ്യുന്നത്. വീടുകളിൽ മാത്രമല്ല ഫ്ലാറ്റുകളിലും ട്രസ് വർക്കിനുള്ള പ്രാധാന്യം വളരെയധികം വർദ്ധിച്ചിരിക്കുന്നു.

അതായത് ഓപ്പൺ ആയി കിടക്കുന്ന ബാൽക്കണികൾ,വർ ക്ക് ഏരിയ എന്നിവിടങ്ങളിലാണ് അലുമിനിയം ഫേബ്രിക്കേഷൻ വർക്ക് ചെയ്ത് എടുക്കേണ്ട ആവശ്യം വരുന്നത്.

ട്രസ് വർക്ക് ചെയ്യേണ്ട ഭാഗത്തിന്റെ അളവ് കൃത്യമായി എടുത്ത ശേഷം അതിനനുസരിച്ച് കമ്പി വളച്ചെടുക്കുന്ന രീതിയാണ് പ്രധാനമായും ഉപയോഗപ്പെടുത്തുന്നത്.

ഇവ ശരിയായ രീതിയിൽ വളച്ചെടുത്തില്ല എങ്കിൽ പണി പൂർത്തിയായി കഴിയുമ്പോൾ ഷേയ്പ്പിനെ അത് വലിയ രീതിയിൽ ബാധിക്കും.

ഫാബ്രിക്കേഷൻ വർക്ക് മറ്റു രീതികളെ വെച്ച് താരതമ്യം ചെയ്യുമ്പോൾ കുറഞ്ഞ ചിലവിലും കുറഞ്ഞ സമയത്തിലും ചെയ്തെടുക്കാനായി സാധിക്കും.

ഫാബ്രിക്കേഷൻ വർക്കിനായി ഉപയോഗിക്കുന്ന കമ്പി ഒരെണ്ണത്തിന് ഏകദേശം 150 രൂപ നിരക്കിലാണ് വില വരുന്നത്.

നിർമ്മാണ രീതി

വീടിനോട് ചേർന്ന് കാർപോർച്ച്, മറ്റാവശ്യങ്ങൾക്ക് വേണ്ടി നിർമ്മിക്കുന്ന ഷെഡുകൾ എന്നിവയെല്ലാം ചിലവ് ചുരുക്കി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് അലുമിനിയം ഫേബ്രിക്കേഷൻ രീതി ഉപയോഗിക്കാവുന്നതാണ്.

ഒരു വലിയ സ്റ്റീൽ റോഡ് ഉപയോഗിച്ച് താങ്ങ് നൽകാനുള്ള സ്റ്റീൽ കഷ്ണങ്ങൾ വെൽഡ് ചെയ്ത് പിടിപ്പിക്കുകയാണ് ആദ്യം ചെയ്യുക.

തുടർന്ന് അവ ഫിക്സ് ചെയ്യേണ്ട ഭിത്തിയിൽ ഡ്രില്ലർ ഉപയോഗിച്ച് തുളകൾ ഇട്ട് നൽകി സ്‌ക്രൂ അടിച്ച് താഴ്ത്തുന്നു. നട്ട് പ്ലേറ്റ് കൂടി ഫിക്സ് ചെയ്ത് നൽകുന്നതോട്‌ കൂടുതൽ ബലം ലഭിക്കുന്നു.

ചുമരുകളിലും ഇതേ രീതിയിൽ സ്ക്രൂ ഫിക്സ് ചെയ്ത് നൽകണം.നേരത്തെ തയ്യാറാക്കി വച്ച പൈപ്പുകൾ ഭിത്തിയിൽ വെൽഡ് ചെയ്ത് പിടിപ്പിച്ച ശേഷം അതിന് മുകളിലൂടെ ഫ്രെയിം നൽകുന്നു.

അവക്ക് മുകളിൽ ഇഷ്ടമുള്ള നിറത്തിലുള്ള ഷീറ്റ് ഫിക്സ് ചെയ്ത് നൽകുന്നതോടെ പണി പൂർത്തിയായി കഴിഞ്ഞു.

വളരെയധികം ചിലവ് കുറച്ചും കുറഞ്ഞ സമയത്തിലും ഇത്തരത്തിൽ അലുമിനിയം ഫാബ്രിക്കേഷൻ രീതി ഉപയോഗപ്പെടുത്തി വീടിന്റെ ഏത് ഭാഗം വേണമെങ്കിലും കവർ ചെയ്ത് എടുക്കാൻ സാധിക്കും.

ചിലവ് ചുരുക്കി വീടിന്റെ ഏതെങ്കിലും ഭാഗം കവർ ചെയ്ത് എടുക്കണമെങ്കിൽ തിരഞ്ഞെടുക്കാവുന്ന ഒരു മികച്ച രീതിയാണ് ഫാബ്രിക്കേഷൻ വർക്ക് ഉപയോഗിച്ച് ചെയ്യുന്ന ട്രസ് വർക്കുകൾ. ഇവ കാഴ്ചയിൽ ഭംഗിയും നൽകുന്നു.

റൂഫിന് മുകളിൽ ഷീറ്റ് അല്ലെങ്കിൽ വ്യത്യസ്ത രീതിയിലുള്ള ഗ്ലാസുകൾ ഉപയോഗപ്പെടുത്തുകയും ചെയ്യാം. ഓപ്പണായി നൽകിയ കോർട്ടിയാഡു കൾ അടച്ച് നൽകാനും ഈയൊരു രീതി ഉപയോഗപ്പെടുത്താം.

ട്രസ് റൂഫും ഫാബ്രിക്കേഷൻ വർക്കും തീർച്ചയായും വീട് നിർമ്മിക്കുമ്പോൾ വളരെയധികം ഉപകാരപ്പെടുന്ന കാര്യങ്ങളാണ്.