ടൈൽ ഒട്ടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

ടൈൽ ഒട്ടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.വീട് നിർമ്മാണത്തിൽ ഫ്ലോറിങ്ങിനായി ഇന്ന് കൂടുതൽ പേരും തിരഞ്ഞെടുക്കുന്ന മെറ്റീരിയൽ ടൈൽ തന്നെയാണ്.

വ്യത്യസ്ത പാറ്റേണിലും ഡിസൈനിലും നിറങ്ങളിലും ഉള്ള ടൈലുകൾ കുറഞ്ഞ വിലയ്ക്ക് വിപണിയിൽ ലഭ്യമാണ് എന്നത് തന്നെയാണ് ടൈൽ തിരഞ്ഞെടുക്കുന്നതിനോട് ആളുകൾക്ക് പ്രിയം വർധിക്കുന്നതിനുള്ള കാരണം.

വിട്രിഫൈഡ്, സെറാമിക് ടൈലുകൾ ആണ് വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്നത് എങ്കിലും മണ്ണ് ഉപയോഗിച്ച് നിർമ്മിക്കുന്ന ലാറ്ററേറ്റ് ടൈലുകളോടും ആളുകൾക്ക് പ്രിയം വർദ്ധിച്ചു തുടങ്ങിയിരിക്കുന്നു.

കാര്യങ്ങൾ ഇങ്ങിനെയൊക്കെയാണെങ്കിലും ഏത് ടൈൽ ആണ് തിരഞ്ഞെടുക്കുന്നത് എങ്കിലും അവ ഒട്ടിച്ചു നൽകുമ്പോൾ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്.

അല്ലെങ്കിൽ വളരെ കുറഞ്ഞ കാലയളവിൽ തന്നെ ടൈലുകൾ പൊട്ടിപ്പോകാനും അവ ഫ്ലോറിൽ നിന്ന് അടർന്നു വരാനുമൊക്കെയുള്ള സാധ്യത വളരെ കൂടുതലാണ്.

ടൈൽ ഒട്ടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.

ടൈൽ ഒട്ടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയെല്ലാമാണ്.

പലപ്പോഴും ടൈൽ ഒട്ടിച്ച് നൽകുമ്പോൾ അവയ്ക്കിടയിൽ ഗ്യാപ്പ് കൂടി വരുന്നത് എല്ലാ ഭാഗത്തേയും ഒരേ രീതിയിൽ ബാധിക്കും.

ചിലപ്പോൾ രണ്ട് ടൈലുകൾ തമ്മിൽ മാത്രമായിരിക്കും 1 mm അളവിൽ ഗ്യാപ്പ് വരുന്നത് എങ്കിലും അവ അതോടൊപ്പം ചേർന്നു നിൽക്കുന്ന മറ്റ് ടൈലുകളിലേക്ക് കൂടി എത്തുന്നതോടെ കാഴ്ചയിൽ ആകെ മൊത്തം ഭംഗിയില്ലാത്ത അവസ്ഥ ഉണ്ടാക്കും.

വാളിലും ഫ്ളോറിലും ടൈൽ ഒട്ടിക്കുമ്പോൾ ഉണ്ടാകാറുള്ള പ്രശ്നം ഇവയൊക്കെ തന്നെയാണ്.

എന്നാൽ ടൈലുകൾ തമ്മിൽ കൃത്യമായ അകലം ലഭിക്കുന്നതിന് വേണ്ടി സ്പേസർ നൽകുന്ന രീതി ഇപ്പോൾ ഉപയോഗപ്പെടുത്തുന്നുണ്ട് എങ്കിലും അവയും ശരിയായ രീതിയിൽ അല്ല പല സ്ഥലങ്ങളിലും ഉപയോഗപ്പെടുത്തുന്നത്. ടൈൽ ഫ്ലോറിൽ നല്ല രീതിയിൽ ഒട്ടിപ്പിടിക്കാനായി ഗ്രൗട്ട് ഒഴിച്ച് നൽകണം.

ഇങ്ങിനെ ചെയ്യുന്നത് വഴി പരുക്കനും ഫ്ളോറും തമ്മിൽ ശരിയായ രീതിയിൽ ഒട്ടി നിൽക്കുന്നതാണ്.

ഫ്രണ്ട് കട്ടിളയോട് ചേർന്ന് വരുന്ന ഭാഗങ്ങളിൽ ടൈൽ ഒട്ടിച്ച് നൽകുമ്പോൾ അടിയിലേക്ക് വരുന്ന രീതിയിൽ ടൈൽ ഒട്ടിച്ച് നൽകിയില്ല എങ്കിൽ വലിയ ഗ്യാപ്പ് തോന്നാനുള്ള സാധ്യത കൂടുതലാണ്.

തിരഞ്ഞെടുക്കുന്ന മെറ്റീരിയൽ ക്വാളിറ്റിയിലും ശ്രദ്ധ വേണം.

മെറ്റീരിയൽ ക്വാളിറ്റി എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് ടൈലിന്റെ ക്വാളിറ്റി മാത്രമല്ല.മറിച്ച് അവ ഒട്ടിച്ച് നൽകാനായി ഉപയോഗപ്പെടുത്തുന്ന സിമന്റ്,എം സാൻഡ് എന്നിവ നല്ല ക്വാളിറ്റിയിൽ ഉള്ളതല്ല ഉപയോഗിക്കുന്നത് എങ്കിൽ ടൈലുകൾ അടർന്നു വരാനുള്ള സാധ്യത കൂടുതലാണ്.

അതുകൊണ്ടു തന്നെ എം സാൻഡ് തിരഞ്ഞെടുക്കുമ്പോൾ ഡബിൾ വാഷ്ഡ്ഡ് മീഡിയം സൈസിൽ ഉള്ളത് തന്നെ നോക്കി തിരഞ്ഞെടുക്കുക.

പൊടി കൂടുതലുള്ള എംസാൻഡ് ആണ് ഉപയോഗിക്കുന്നത് എങ്കിൽ ടൈൽ ശരിയായ രീതിയിൽ ഒട്ടി നിൽക്കണമെന്നില്ല.

ടൈൽ വർക്ക് ലേബർ കോൺട്രാക്ട് രീതിയിലാണ് നൽകുന്നത് എങ്കിൽ വർക്ക് തുടങ്ങുന്നതിന് മുൻപായി ഒന്നോ രണ്ടു വർക്കേഴ്സിൽ നിന്നും ക്വട്ടേഷൻ വാങ്ങി അതിൽ കുറഞ്ഞ ചിലവിൽ ചെയ്തു തരുന്ന ആളുകളെ അവരുടെ മുൻകാല വർക്കുകൾ നോക്കി തിരഞ്ഞെടുക്കുന്നതാണ് എപ്പോഴും നല്ലത്.

ടൈൽ തിരഞ്ഞെടുക്കുമ്പോൾ ബെൻഡ് വരാത്ത രീതിയിലുള്ളവ തന്നെ നോക്കി വാങ്ങാനായി ശ്രദ്ധിക്കുക.ചെറിയ രീതിയിൽ സ്ക്രാച്ച്, ബെൻഡ് എന്നിവയുള്ള ടൈലാണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ അവ ഒട്ടിച്ചു നൽകുന്ന സമയത്ത് തന്നെ പൊട്ടിപ്പോകാനുള്ള സാധ്യത കൂടുതലാണ്.

വലിയ ടൈലുകൾ തിരഞ്ഞെടുക്കുകയാണെങ്കിൽ ചിലപ്പോൾ അവയുടെ സൈഡ് ഭാഗങ്ങളെല്ലാം പൊട്ടിപ്പോയാൽ ആ ടൈൽ മുഴുവനായും മാറ്റേണ്ട അവസ്ഥ വരാറുണ്ട്.

ടൈൽ ഒട്ടിച്ച ഉടനെ തന്നെ അവയുടെ മുകളിലൂടെ നടക്കുകയാണ് എങ്കിൽ പലപ്പോഴും ടൈൽ ആവശ്യത്തിന് താഴാതെ നിൽക്കുകയും പിന്നീട് അവ മുകളിലേക്ക് അടർന്നു വരാനുള്ള സാധ്യതയും കൂടുതലാണ്.

ടൈൽ ഒട്ടിക്കുന്നതിന് മുൻപായി രണ്ട് തവണ ഗ്രൗട്ട് ഒഴിച്ച് സെറ്റ് ചെയ്യുന്നത് എപ്പോഴും നല്ലതാണ്.

ഒട്ടിച്ച ശേഷം അവയ്ക്ക് മുകളിൽ ഒരു ദിവസമെങ്കിലും ഭാരമുള്ള സിമന്റ് ബ്ലോക്ക്‌ വച്ച് നൽകുന്നത് ടൈൽ ശരിയായ രീതിയിൽ നിലത്ത് ഒട്ടി നിൽക്കുന്നതിന് സഹായിക്കും.

പിറ്റേ ദിവസം തന്നെ ഇവ എടുത്ത് മാറ്റുകയും ചെയ്യാം.

ടൈൽ ഒട്ടിച്ചശേഷം രണ്ടോ മൂന്നോ ദിവസം വെള്ളം നല്ലപോലെ ഒഴിച്ച് വാട്ടർ ക്യൂറിങ് ചെയ്യണം. ഇങ്ങനെ ചെയ്യുന്നത് വഴി കൂടുതൽ കാലം ടൈലിന്റെ ആയുസ്സ് വർദ്ധിക്കും.

ഇത്തരത്തിൽ ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ തന്നെ ഭംഗിയായും കൂടുതൽ കാലം നില നിൽക്കുന്ന രീതിയിലും ടൈൽ ഉപയോഗപ്പെടുത്താൻ സാധിക്കും.

ടൈൽ ഒട്ടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയെല്ലാമാണ്.