ട്രസ്​ വർക്ക്​ മേൽക്കൂര – അറിഞ്ഞ് ചെയ്യിതൽ പ്രയോജനം ഏറെ

ഭംഗിക്കും ചോർച്ചക്കും പോരാത്തതിന് വീടിന്റെ ആയുസ്സിനും നൂറു ശതമാനം പ്രയോജനം നൽകുന്നതാണ് ട്രസ്​ വർക്ക്​ ചെയ്​ത മേൽക്കൂര .

സ്​റ്റീൽ ​െഫ്രയിം നൽകി അതിനുമേൽ ഷീറ്റോ ഒാടോ ഇട്ട്​ മേൽക്കൂര ഒരുക്കുന്നതിനെയാണ് പൊതുവെ ​ ട്രസ്​ വർക്ക്​ ​റൂഫ്​ എന്ന്​ പറയുന്നത്​.

കോൺ​ക്രീറ്റ്​ മേൽക്കൂര ഉള്ള വീടുകളിലും അതിനു മുകളിൽ ട്രസ്​ വർക്ക്​ ചെയ്​ത്​ ഷീറ്റ്​ ഇടുന്നത്​ ഇപ്പോൾ സാധാരണയാണ്​. ചോർച്ച തടയാനും ഉപയോഗപ്രദമായ അധികസ്​ഥലം നേടാനുമാണ്​ കോൺക്രീറ്റ്​ റൂഫിനു മേൽ ട്രസ്​ റൂഫ്​ ചെയ്യുന്നത്​.

ഉ​ഷ്ണ​കാ​ല​ത്ത് ചൂ​ടിെ​ൻ​റ കാ​ഠി​ന്യ​ത്തി​ൽനി​ന്ന് ര​ക്ഷ​തേ​ടാ​നും മ​ഴ​ക്കാ​ല​ത്ത് ചോർച്ച സാ​ധ്യ​ത​ ഇ​ല്ലാ​താ​ക്കാ​നും ട്ര​സ് വ​ർ​ക്ക്​ മേൽക്കൂരക്ക്​ സാ​ധി​ക്കും

ട്രസ്​ വർക്ക് – റൂഫിങ് ഷീറ്റുകൾ വാങ്ങുമ്പോൾ ശ്രദ്ധിക്കാം

ട്രസ്​ വർക്ക് വ​ർ​ണാ​ഭ​മാ​ക്കാ​ൻ നി​ര​വ​ധി വ്യ​ത്യ​സ്ത​ങ്ങ​ളാ​യ ഷീ​റ്റു​ക​ൾ വി​പ​ണി​യി​ൽ സു​ല​ഭ​മാ​ണ്. മെ​റ്റ​ൽ റൂ​ഫി​ങ് ഷീ​റ്റു​ക​ളാ​ണ് വി​വി​ധ​ങ്ങ​ളാ​യ ഗു​ണ​നി​ല​വാ​ര​ത്തി​ലും വൈ​വി​ധ്യ​മാ​ർ​ന്ന നി​റ​ങ്ങ​ളി​ലു​മു​ള്ള​ത്.

ട്രെ​ഫോ​ർ​ഡ് ഗാ​ൽ​വാ​ലി​യം ഷീ​റ്റ്, സി​ങ്ക് ഷീ​റ്റ്, അ​ലു​മി​നി​യം ഷീ​റ്റ്, സ്​​റ്റീ​ൽ ഷീ​റ്റ് എ​ന്നി​വ​യാ​ണി​വ.

ജി​ഐ ഷീ​റ്റി​ന് മേ​ൽ അ​ലു​മി​നി​യം കോ​ട്ടി​ങ് ഉ​ള്ള ഗാ​ൽ​വാ​ലി​യം ഷീ​റ്റു​ക​ൾ​ക്കും ആ​വ​ശ്യ​ക്കാ​രേ​റെ​യാ​ണ്.

ഓ​ടു​ക​ൾ, കോ​ൺ​ക്രീ​റ്റ് ഓ​ടു​ക​ൾ, ടൈ​ൽ പ്രൊ​ഫൈ​ൽ, പോ​ളി കാ​ർ​ബ​ണേ​റ്റ് ഷീ​റ്റു​ക​ൾ, സ്​​റ്റോ​ൺ കോ​ട്ട​ഡ് റൂ​ഫി​ങ് ടൈ​ലു​ക​ൾ തു​ട​ങ്ങി വ്യ​ത്യ​സ്ത​മാ​യ നി​ര​വ​ധി റൂ​ഫി​ങ് മെ​റ്റീ​രി​യ​ലു​ക​ളും ല​ഭ്യ​മാ​ണ്.

വാങ്ങാനുദ്ദേശിക്കുന്ന റൂഫിങ് ഷീറ്റിന് പെയിന്റിങ് കോട്ടിങ് (13 -22 മൈക്രോൺസ്), പ്രൈമർ കോട്ടിങ് (5 മൈക്രോൺസ്), കൺവെൻഷൻ കോട്ടിങ് ട്രീറ്റ്‌മെന്റ്, അലുമിനിയം സിങ്ക് അലോയ് കോട്ടിങ് (150 gsm), ബേസ് മെറ്റൽ സ്‌റ്റീൽ എന്നീ നാലു സംരക്ഷണ പാളികൾ ഉണ്ടോ എന്നു പ്രത്യേകം ചോദിച്ചു മനസ്സിലാക്കുക.

ഇതോടൊപ്പം പെയിന്റ് ബേക്ക് കോട്ടിങ് 16 -22 മൈക്രോൺസ് ഉണ്ടോയെന്നും ഉറപ്പുവരുത്തുക. പ്രീ പെയിന്റഡ് ഗാൽവാല്യൂം കോയിലിന്റെ കോട്ടിങ് ഇരുവശങ്ങളിലും ഉള്ള ഷീറ്റുകളും കാലങ്ങളോളം സംരക്ഷണം നൽകുന്നവയാണ്.

കേരളീയ കാലാവസ്ഥയ്ക്ക് ഏറെ അനുയോജ്യമാണ് ഇത്തരം സവിശേഷതകൾ ഉള്ള റൂഫിങ് ഷീറ്റുകൾ.

അലുമിനിയം കോട്ടിങ് കൂടുതൽ ഉള്ള ഷീറ്റുകൾ ചൂടിൽനിന്നും തുരുമ്പിൽനിന്നും സംരക്ഷണം നൽകും.

കൃത്യമായ 550 MPA ൽ Six Rich Designing ഉള്ള ഷീറ്റുകൾ കൂടുതൽ കറുത്ത നൽകുന്നു. വിവിധ നിറങ്ങളിൽ റൂഫിങ് ഷീറ്റുകൾ ലഭ്യമാണ്.

ഗുണനിലവാരമുള്ള പെയിന്റ് ആണ് ഉപയോഗിച്ചിരിക്കുന്നതെന്ന് ഉറപ്പാക്കാം. റൂഫിങ് ഷീറ്റുകൾക്കു വ്യാപാരികൾ എത്ര നാൾ വരെ ഗ്യാരന്റി തരുമെന്നും ചോദിക്കണം.

കുറഞ്ഞത് പതിനഞ്ചു വർഷമെങ്കിലും ഉള്ളവ മാത്രം വാങ്ങുക. തുടർന്നുള്ള സർവീസിങ്ങിനെപ്പറ്റിയും മനസ്സിലാക്കുക. ഇത്രയും ശ്രദ്ധിച്ചാൽ റൂഫിങ് ഷീറ്റുകൾക്ക് ഗുണമേന്മ ഉറപ്പിക്കാം.

താ​ൽ​പ​ര്യ​ങ്ങ​ൾ​ക്കും അ​ഭി​രു​ചി​ക​ൾ​ക്കും അ​നു​സ​രി​ച്ച് തി​ര​ഞ്ഞെ​ടു​ക്കാ​വു​ന്ന ത​ര​ത്തി​ൽ വി​വി​ധ നി​റ​ങ്ങ​ളി​ലും രൂ​പ​ങ്ങ​ളി​ലും റൂ​ഫി​ങ് ഷീ​റ്റു​ക​ൾ ല​ഭ്യ​മാ​ണ്. ബ്രി​ക്ക് റെ​ഡ്, ടെ​റാ​ക്കോ​ട്ട, ലൈ​റ്റ് ബ്ലൂ, ​ഡാ​ർ​ക്ക് ബ്ലൂ, ​ലൈ​റ്റ് ഗ്രീ​ൻ എ​ന്നി​വ​യാ​ണ് കൂ​ടു​ത​ലാ​യി ആ​വ​ശ്യ​പ്പെ​ടു​ന്ന നി​റ​ങ്ങ​ൾ