ഗ്ലാസ് റൂഫിംഗ് തിരഞ്ഞെടുക്കുമ്പോൾ.വീട് നിർമ്മാണവുമായി ബന്ധപ്പെട്ട് നിരവധി മെറ്റീരിയലുകൾ ഇന്ന് വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട്.

നിർമ്മാണ രീതികളിലും തിരഞ്ഞെടുക്കുന്ന ഡിസൈനിലുമെല്ലാം വലിയ മാറ്റങ്ങളാണ് ഇപ്പോൾ വന്നു കൊണ്ടിരിക്കുന്നത്.

പണ്ട് കാലത്ത് ഓട് ഉപയോഗിച്ച് നിർമ്മിക്കുന്ന വീടിന്റെ മേൽക്കൂരകൾക്ക് ഒന്നോ രണ്ടോ ഭാഗങ്ങളിൽ മാത്രം ഗ്ലാസ് ഷീറ്റുകൾ നൽകിയിരുന്ന രീതി ഉണ്ടായിരുന്നു.

വീടിനകത്തേക്ക് ആവശ്യത്തിന് വെളിച്ചം ലഭിക്കുന്നതിന് വേണ്ടിയാണ് ഇവ നൽകിയിരുന്നത്. എന്നാൽ മോഡേൺ രീതിയിൽ കണ്ടമ്പററി ഡിസൈൻ പിന്തുടർന്നു കൊണ്ട് നിർമ്മിക്കുന്ന വീടുകളിൽ ഗ്ലാസ് റൂഫിംഗ് ഒഴിച്ചു കൂടാനാവാത്ത ഒന്നായി മാറിയിട്ടുണ്ട്.

ഓപ്പൺ ടെറസ്, കോർട്യാഡ് ബാൽക്കണി,ഡബിൾ ഹൈറ്റ് റൂഫ്, പർഗോള എന്നിങ്ങനെ വീടിന്റെ പല ഭാഗങ്ങളിലായി ഗ്ലാസ് ഷീറ്റുകൾ ഉപയോഗപ്പെടുത്തുന്നുണ്ട്.

അവയുടെ ഉപയോഗ രീതി,ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവയെ പറ്റിയെല്ലാം വിശദമായി മനസ്സിലാക്കാം.

ഗ്ലാസ് റൂഫിംഗ് തിരഞ്ഞെടുക്കുമ്പോൾ,ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

പൂർണ്ണമായും ഗ്ലാസ് ഉപയോഗിച്ച് കവർ ചെയ്യുന്നതും,സ്ലൈഡ് ചെയ്ത് ഉപയോഗിക്കാവുന്നതുമായ ഗ്ലാസ് ഷീറ്റുകൾ ആവശ്യങ്ങൾക്ക് അനുസൃതമായി തിരഞ്ഞെടുക്കാം.

വീടിനകത്ത് സെറ്റ് ചെയ്യുന്ന കോർട്ടിയാഡുകൾ, പാഷിയോ പോലുള്ള ഭാഗങ്ങളിലേക്ക് സ്ലൈഡിങ് ടൈപ്പ് ഗ്ലാസ് ഡോറുകൾ ആണ് കൂടുതൽ പേരും തിരഞ്ഞെടുക്കുന്നത്.

എന്നാൽ റൂഫിങ്ങിന് ഗ്ലാസ് തിരഞ്ഞെടുക്കുമ്പോൾ പൂർണ്ണമായും സുരക്ഷ ലഭിക്കുമെന്ന കാര്യം ഉറപ്പ് വരുത്തേണ്ടതുണ്ട്. ക്വാളിറ്റി കൂടിയ ടെമ്പേർഡ് ടൈപ്പ് ഗ്ലാസുകൾ നോക്കി വേണം തിരഞ്ഞെടുക്കാൻ.

ഭാരമുള്ള വസ്തുക്കൾ വന്ന് വീണാൽ പെട്ടെന്ന് പൊട്ടിപ്പോകുന്ന രീതിയിലുള്ള ഗ്ലാസ് ഒരു കാരണവശാലും റൂഫിങ്ങിൽ ഉപയോഗപ്പെടുത്തരുത്.

മാത്രമല്ല റൂഫ് സെറ്റ് ചെയ്യുന്ന ചുറ്റുപാടിൽ വലിയ മരങ്ങൾ, തെങ് എന്നിവ ഉണ്ടെങ്കിൽ അവയുടെ കൊമ്പ്, പട്ട,കായ എന്നിവയെല്ലാം ഗ്ലാസിൽ വീണ് സ്ക്രാച് വീഴാനും പൊട്ടലുകൾ വീഴാനുമുള്ള സാധ്യതയുണ്ട്.

റൂഫിങ്ങിനായി ഗ്ലാസ് തിരഞ്ഞെടുക്കുമ്പോൾ ലാമിനേറ്റഡ് അല്ലെങ്കിൽ ടെബേർഡ് ഗ്ലാസ് തന്നെ നോക്കി വാങ്ങാനായി ശ്രദ്ധിക്കുക.

ടെമ്പേർഡ് ഗ്ലാസുകളാണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ അവ പോട്ടി കഴിഞ്ഞാൽ വളരെ ചെറിയ തരികളായി പൊടിഞ്ഞു വീഴാനുള്ള സാധ്യതയുണ്ട്.

വ്യത്യസ്ത മെറ്റീരിയലുകൾ

ഗ്ലാസ് ഷീറ്റുകളിൽ തന്നെ ആക്രിലിക്,പോളി കാർബണേറ്റ് എന്നിങ്ങനെ പല രീതിയിലുള്ള മെറ്റീരിയലുകളും വിപണിയിൽ ലഭ്യമാണ്.

ഗ്ലാസ് തിരഞ്ഞെടുക്കുന്ന ഭാഗത്തേക്ക് എത്രമാത്രം ചൂട് തട്ടാൻ സാധ്യതയുണ്ട് എന്ന് നോക്കിയാണ് ഏത് മെറ്റീരിയൽ വേണം എന്നത് തീരുമാനിക്കുന്നത്. വീടിന്റെ പുറത്തെ താപനില അനുസരിച്ചാണ് അകത്തേക്കും ചൂട് പ്രവേശിക്കുന്നത്.

അതുകൊണ്ടു തന്നെ ക്വാളിറ്റി കുറഞ്ഞ മെറ്റീരിയൽ നോക്കി തിരഞ്ഞെടുത്താൽ അത് വീടിനകത്തെ ചൂടു കൂടുന്നതിന് കാരണമാകും.

ലാമിനേറ്റഡ് ഗ്ലാസ്സുകളാണ് ഉപയോഗപ്പെടുത്തുന്നത് എങ്കിൽ അവയ്ക്ക് ചൂടിനെ നല്ല രീതിയിൽ പ്രതിരോധിക്കാനുള്ള കഴിവുണ്ട്. ഗ്ലാസ് റൂഫ് ഉപയോഗപ്പെടുത്തുമ്പോൾ അവയോടൊപ്പം ഫാബ്രിക് ഷെയ്ഡ് കൂടി നൽകാവുന്നതാണ്.

ചൂടിന്റെ ഏറ്റ കുറച്ചിലുകൾ പ്രതിരോധിക്കാൻ ശേഷിയുള്ള മറ്റൊരു മെറ്റീരിയൽ ആണ് പോളി കാർബണേറ്റ് ഷീറ്റുകൾ.

ഇവയിൽ തന്നെ പൂർണമായും ട്രാൻസ്പരന്റ് രീതിയിൽ ഉള്ളതും, ചെറിയ രീതിയിൽ മങ്ങലുകൾ ഉള്ളതും തിരഞ്ഞെടുക്കാം.

ഇവയിൽ അത്യാവശ്യം കനമുള്ള ഷീറ്റുകൾ തിരഞ്ഞെടുക്കുകയാണെങ്കിൽ അവ യു വി ലൈറ്റുകളെ പ്രതിരോധിച്ചു നിർത്താനായി സഹായിക്കും. ഏകദേശം 45 രൂപ മുതലാണ് ഇവക്ക് വില ആരംഭിക്കുന്നത്.

കൂടുതൽ സുതാര്യമായ രീതിയിൽ ഉപയോഗപ്പെടുത്താവുന്ന പോളി കാർബണേറ്റ് റൂഫിംഗ് ഷീറ്റുകളാണ് അക്രലിക് ഷീറ്റുകൾ. സ്ക്വയർഫീറ്റിന് 35 രൂപ മുതൽ വില ആരംഭിക്കുന്ന ഇവ കൂടുതൽ നല്ല രീതിയിൽ ഉപയോഗപ്പെടുത്തുകയും ചെയ്യാം.

വ്യത്യസ്ത നിറങ്ങളിലും, ഡിസൈനുകളിലും ഉപയോഗപ്പെടുത്താവുന്ന ഗ്ലാസ് റൂഫുകൾ കാഴ്ചയിൽ ഭംഗി നൽകുമെങ്കിലും അവ എത്രമാത്രം സുരക്ഷിതത്വം നൽകുമെന്ന കാര്യം രണ്ടു വട്ടം ചിന്തിക്കേണ്ടിയിരിക്കുന്നു.

ഗ്ലാസ് റൂഫിംഗ് തിരഞ്ഞെടുക്കുമ്പോൾ, ഇത്തരം കാര്യങ്ങൾ കൂടി ശ്രദ്ധിക്കാം.