ട്രെൻഡിനൊപ്പം സഞ്ചരിക്കുന്ന റൂഫ് ടൈലുകൾ.

ട്രെൻഡിനൊപ്പം സഞ്ചരിക്കുന്ന റൂഫ് ടൈലുകൾ.വീട് നിർമ്മാണത്തിന്റെ ചിലവ് കുറയ്ക്കാനും, വ്യത്യസ്തത കൊണ്ടു വരാനും മേൽക്കൂര നിർമ്മാണത്തിനായി റൂഫ് ടൈലുകൾ തിരഞ്ഞെടുക്കുന്നവരാണ് ഇന്ന് മിക്ക ആളുകളും.

വീടിന്റെ മുകളിലത്തെ നില റൂഫ് ടൈൽ പാകി നൂതന ശൈലിയിലേക്ക് മാറ്റിയെടുക്കാൻ സാധിക്കും എന്നതാണ് ഇത്തരം ടൈലുകളിലേക്ക് ആളുകളെ ആകർഷിക്കുന്ന ഘടകം.

വ്യത്യസ്ത തിക്ക്നസ്സിലും, നിറത്തിലും,വലിപ്പത്തിലും ലഭിക്കുന്ന റൂഫിംഗ് ടൈലുകൾ മെച്ചപ്പെട്ട രീതിയിൽ ആഗ്രഹിച്ച രീതിയിലുള്ള വീട് നിർമ്മിക്കുന്നതിനായി ഉപയോഗപ്പെടുത്താൻ സാധിക്കും.

റൂഫിംഗ് ടൈലുകളിലെ വ്യത്യസ്ത ട്രെൻഡുകളെ പറ്റി അറിഞ്ഞിരിക്കാം.

ട്രെൻഡിനൊപ്പം സഞ്ചരിക്കുന്ന റൂഫ് ടൈലുകൾ, തിരഞ്ഞെടുക്കുമ്പോൾ.

ഇന്ത്യയിൽ തന്നെ നിർമ്മിക്കുന്നതും പുറം രാജ്യങ്ങളിൽ നിന്ന് ഇമ്പോർട്ട് ചെയ്യുന്നതുമായ റൂഫ് ടൈലുകൾ വിപണിയിൽ ലഭ്യമാണ്.

ഏറ്റവും കനം കുറഞ്ഞ ടൈലുകൾ തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് നാനോ റൂഫിംഗ് ടൈലുകൾ വാങ്ങാവുന്നതാണ്.

സാധാരണ റൂഫ് ഓടുകളുമായി താരതമ്യം ചെയ്യുമ്പോൾ കാഴ്ചയിൽ ഭംഗിയും അതേസമയം വിലക്കുറവുമാണ് ഇത്തരം ടൈലുകളുടെ എടുത്തു പറയേണ്ട പ്രത്യേകത.

ഇവയിൽ തന്നെ ടെറാക്കോട്ട മെറ്റീരിയലിൽ നിർമ്മിക്കുന്നതും സിമന്റിൽ നിർമ്മിക്കുന്നതുമായ ഓടുകൾ ലഭ്യമാണ്.

സാധാരണ ഓടുകളുമായി താരതമ്യം ചെയ്യുമ്പോൾ വ്യത്യസ്ത നിറങ്ങളിലും ഇവ തിരഞ്ഞെടുക്കാനായി സാധിക്കും.

ട്രസ് വർക്ക് ചെയ്തു അതിനുമുകളിൽ പാകി നൽകാവുന്ന റൂഫ് ടൈലുകൾ തിരഞ്ഞെടുക്കുകയാണെങ്കിൽ വർക്കിന്റെ ആകൃതി മാറ്റുന്നതിന് അനുസരിച്ച് വീണ്ടും ഉപയോഗിക്കാനും സാധിക്കും.

വലിയ രീതിയിലുള്ള ചോർച്ച പ്രശ്നങ്ങൾ ഒന്നും ഇവയിൽ വരുന്നില്ല എന്നതാണ് മറ്റൊരു പ്രത്യേകത.

പലരും ചിന്തിക്കുന്ന കാര്യം ഇവയ്ക്ക് കനം കുറവായതു കൊണ്ട് ശക്തമായ കാറ്റിൽ പാറി പോകില്ലേ എന്നതായിരിക്കും.

എന്നാൽ പരസ്പരം കണക്ട് ചെയ്തുവയ്ക്കുന്ന രീതിയിൽ ഡിസൈൻ ചെയ്തിട്ടുള്ള ഇത്തരം ടൈലുകളിൽ ഉപയോഗപ്പെടുത്തുന്ന ലോക്കിംഗ് സിസ്റ്റം അത്തരം പ്രശ്നങ്ങൾക്കെല്ലാമുള്ള ഉത്തരമാണ്.

ചരിച്ചതും അൾട്രാ മോഡേൺ രീതിയിലുള്ളതുമായ ഏത് ആകൃതിയിലും നാനോ റൂഫിങ് ടൈലുകൾ ഉപയോഗപ്പെടുത്താനായി സാധിക്കും .

റൂഫ് ടൈലുകളുടെ നിർമ്മാണ രീതി.

സിമന്റ്, മണൽ,വെള്ളം എന്നിവ ഉപയോഗിച്ച് നിർമ്മിക്കുന്ന റൂഫ് ടൈലുകൾക്ക് മറ്റു റൂഫിങ് ടൈലുകളുമായി താരതമ്യം ചെയ്യുമ്പോൾ കൂടുതൽ കാലം ഈട് നിൽക്കാനുള്ള കഴിവുണ്ട്.

അന്തരീക്ഷ ഊഷ്മാവിൽ നിർമ്മിച്ചെടുക്കുന്ന ഇത്തരം ടൈലുകൾക്ക് കളിമൺ ടൈലുകൾ നിർമ്മിക്കുന്നത് പോലെയല്ല നിർമ്മാണ രീതി.

പല റൂഫിംഗ് ടൈലുകളും ക്യൂറിങ് ചെയ്തു നിർമ്മിക്കുന്നതിനാൽ നിർമ്മാണം കഴിഞ്ഞ് കുറച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ ഉപയോഗിക്കാനായി സാധിക്കുന്നു.

ടൈൽ ഫിക്സ് ചെയ്ത് കൂടുതൽ കാലം കഴിയുന്തോറും അവക്ക് ബലം ലഭിക്കുകയും ഊർജ്ജക്ഷമത കൈവരിക്കുകയും ചെയ്യുന്നു.

സാധാരണ റൂഫിംഗ് ടൈലുകളിൽ നിന്നും വ്യത്യസ്തമായി മിനറൽ ടൈപ്പ് റൂഫിങ് ടൈൽ തിരഞ്ഞെടുത്താൽ അവയ്ക്ക് മറ്റു പ്രശ്നങ്ങളും കുറവാണ്.

മെറ്റൽ റൂഫ് ടൈലുകളും കളിമൺ റൂഫ് ടൈലുകളുമായി താരതമ്യം ചെയ്യുമ്പോൾ മിനറൽ ടൈപ്പ് റൂഫ് ടൈലുകൾക്ക് മികച്ച ക്വാളിറ്റി നൽകാനായി സാധിക്കുന്നു.

വീടിന് മുകൾഭാഗത്ത് ചോർച്ച പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ അതിന് ഒരു പരിഹാരമായും വീടിന്റെ ചൂട് കുറയ്ക്കുന്നതിനായും മേൽക്കൂര ട്രസ്സ് വർക്ക് ചെയ്തു റൂഫിംഗ് ടൈലുകൾ നൽകാവുന്നതാണ്.

കാഴ്ചയിൽ ഭംഗിയും അതേസമയം ബഡ്ജറ്റിന് അനുയോജ്യമായ രീതിയിലും ഡിസൈൻ ചെയ്യാവുന്ന റൂഫിംഗ് ടൈലുകളോടുള്ള പ്രിയം വർധിക്കുന്നതിനുള്ള കാരണങ്ങൾ ഇവയൊക്കെ തന്നെയാണ്.

ട്രെൻഡിനൊപ്പം സഞ്ചരിക്കുന്ന റൂഫ് ടൈലുകൾ തിരഞ്ഞെടുക്കാം ആവശ്യങ്ങൾക്കനുസൃതമായി.