അടുക്കള ഉപകരണങ്ങളും ഉപയോഗ രീതിയും.മിക്ക വീടുകളിലും ഏറ്റവും കൂടുതൽ ഇലക്ട്രിക് ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്ന ഒരു ഭാഗമാണ് അടുക്കള.

ഫ്രിഡ്ജ്, മിക്സി, ഗ്രൈൻഡർ, ഓവൻ, കെറ്റിൽ എന്നിങ്ങനെ വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ഉപകരണങ്ങളുടെ ഒരു നീണ്ട നിര തന്നെ അടുക്കളയിൽ സ്ഥാനം പിടിക്കുന്നുണ്ട്.

അതുകൊണ്ട് ഏറ്റവും ശ്രദ്ധയോടുകൂടി കൈകാര്യം ചെയ്യേണ്ട ഒരിടമായി അടുക്കള കളെ കാണേണ്ടി വരും.

മാത്രമല്ല ശരിയായ രീതിയിൽ ഉപകരണങ്ങൾ ഉപയോഗിച്ചില്ല എങ്കിൽ അവ പെട്ടെന്ന് കേടായി പോകാനുള്ള സാധ്യതയും, ഉയർന്ന അളവിൽ കറണ്ട് ഉപയോഗപ്പെടുത്താനുള്ള സാധ്യതയും കുറവല്ല.

അടുക്കള ഉപകരണങ്ങൾ ശരിയായ രീതിയിൽ ഉപയോഗിക്കുന്നതിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കാം.

അടുക്കള ഉപകരണങ്ങളും ഉപയോഗ രീതിയും, അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ.

അടുക്കളയിൽ മിക്സി പ്രവർത്തിപ്പിക്കാത്ത വീടുകൾ ഇന്ന് നമ്മുടെ നാട്ടിൽ വളരെ കുറവാണ് എന്നു തന്നെ പറയേണ്ടിവരും. മിക്സിയിൽ ഘടിപ്പിച്ചിട്ടുള്ള മോട്ടോറിന് വേഗത കൂടുതൽ ആയതു കൊണ്ട് തന്നെ ഒരു നിശ്ചിത സമയത്തിന് മുകളിൽ അവ പ്രവർത്തിപ്പിക്കുന്നത് മിക്സി പെട്ടെന്ന് കേടായി പോകുന്നതിന് കാരണമാകുന്നു.

മാത്രമല്ല വെള്ളം ഉപയോഗിക്കാതെ മിക്സിയിൽ അരി പോലുള്ള സാധനങ്ങൾ അരയ്ക്കാൻ ശ്രമിക്കുന്നത് മോട്ടോർ പെട്ടെന്ന് കേടാവുന്നതിന് കാരണമാകും.

അതേസമയം വെള്ളത്തിന്റെ അളവ് കൂടിയാലും പ്രശ്നമാണ്. കൂടുതൽ വെള്ളം ചേർത്ത് അരയ്ക്കാനായി സാധനങ്ങൾ മിക്സിയിൽ ഇടുമ്പോൾ അവ കൂടുതൽ സമയമെടുത്ത് മാത്രമാണ് അരയുകയുള്ളൂ.

ഒരു നിശ്ചിത അളവിന് മുകളിൽ മിക്സിയിൽ സാധനങ്ങൾ കുത്തി നിറച്ച് പൊടിക്കാൻ ശ്രമിക്കുമ്പോൾ മിക്സിയുടെ പവർ ട്രിപ്പ് ആകുന്നതിന് ഇടയാകും. പിന്നീട് വീണ്ടും റീസെറ്റ് ചെയ്ത് ഉപയോഗപ്പെടുത്തുമ്പോൾ അത് വൈൻഡിങ് തകരാറുകൾക്കും കാരണമായിരിക്കാം.

മിക്സിയുടെ ജാറിൽ പകുതിഭാഗം മാത്രം പൊടിക്കാനുള്ള സാധനങ്ങൾ ഇട്ട് നൽകി തുടക്കത്തിൽ ഏറ്റവും കുറഞ്ഞ അളവിൽ തുടങ്ങി പതിയെ കൂട്ടി വരുന്നതാണ് ശരിയായ രീതി.

സ്പീഡ് കുറയ്ക്കുമ്പോഴും ഒറ്റയടിക്ക് കുറയ്ക്കാതെ കുറേശ്ശെയായി കുറച്ച് കൊണ്ടു വരാനായി ശ്രദ്ധിക്കുക. തുടർച്ചയായ രീതിയിൽ മിക്സി ഉപയോഗിക്കാതെ ചെറിയ ഇടവേളകൾ എടുത്ത് ഉപയോഗപ്പെടുത്താനായി ശ്രദ്ധിക്കാം.

വൈകുന്നേരം 6 മണിക്ക് ശേഷം പകൽ സമയത്തേക്കാൾ കുറവ് വോൾട്ടേജ് മാത്രമാണ് ലഭിക്കുക അതുകൊണ്ട് തന്നെ ഈ സമയങ്ങളിൽ മിക്സി ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുക.

അരി, ഉഴുന്ന് എന്നിവ അരക്കുന്നതിനാണ് വെറ്റ് ഗ്രൈൻഡർ ഉപയോഗിക്കാത്ത വീടുകളും നമ്മുടെ നാട്ടിൽ കുറവായിരിക്കും. ഇവ ഉപയോഗപ്പെടുത്തുമ്പോൾ ഉഴുന്നും അരിയും വെള്ളത്തിൽ കുറഞ്ഞത് 2 മണിക്കൂറെങ്കിലും കുതിർത്തി വെച്ച ശേഷം മാത്രം അരച്ചെടുക്കാനായി ശ്രദ്ധിക്കുക.

കൃത്യമായി കുതിർന്ന സാധനങ്ങൾ അരച്ചെടുക്കുമ്പോൾ ഏകദേശം 15% വരെ കറണ്ട് ലാഭിക്കാനായി സാധിക്കും.

കൃത്യമായ അളവിന് മുകളിൽ അരി ഉഴുന്ന്,വെള്ളം എന്നിവയൊന്നും തന്നെ ഗ്രൈൻഡറിൽ ഇടാതിരിക്കാൻ ശ്രദ്ധിക്കണം. വെള്ളം ആവശ്യങ്ങൾക്ക് അനുസൃതമായി കൃത്യമായ ഇടവേളകളിൽ ഒഴിച്ച് നൽകുന്നതാണ് ശരിയായ രീതി.

ഫ്രിഡ്ജ്, ഓവൻ എന്നിവയുടെ ഉപയോഗം.

ഫ്രിഡ്ജ് ഉപയോഗിക്കാത്ത വീടുകളും ഇന്ന് നമ്മുടെ നാട്ടിൽ വളരെ കുറവായിരിക്കും. അതുകൊണ്ടുതന്നെ വീട്ടിലേക്ക് ഒരു ഫ്രിഡ്ജ് തിരഞ്ഞെടുക്കുമ്പോൾ നല്ല ഊർജക്ഷമത നൽകുന്ന രീതിയിലുള്ളവ നോക്കി വേണം തിരഞ്ഞെടുക്കാൻ.

വീട്ടിലെ ആവശ്യങ്ങൾക്ക് അനുസൃതമായി കപ്പാസിറ്റിയും ഊർജ്ജ ക്ഷമതയും അനുസരിച്ച് ഏത് മോഡൽ വേണമെന്ന് തീരുമാനിക്കാം. നാലുപേർ അടങ്ങുന്ന ഒരു കുടുംബത്തിലേക്ക് ഏകദേശം 165 ലിറ്റർ കപ്പാസിറ്റിയുള്ള ഫ്രിഡ്ജ് ആണ് ആവശ്യമായി വരിക.

ഫ്രിഡ്ജിന്റെ വലിപ്പം കൂടുന്നതിനനുസരിച്ച് വൈദ്യുത ബില്ലിലും വ്യത്യാസങ്ങൾ വരും. ഫ്രിഡ്ജിന്റെ കപ്പാസിറ്റി തിരിച്ചറിയുന്നതിന് അവയ്ക്ക് മുകളിൽ നൽകിയിട്ടുള്ള BEE ലേബൽ ചെക്ക് ചെയ്യാവുന്നതാണ്.

കൂടുതൽ സ്റ്റാർ എഫിഷ്യൻസി ഉള്ള ഫ്രിഡ്ജ് തിരഞ്ഞെടുക്കുമ്പോൾ വൈദ്യുത ഉപയോഗം കുറയ്ക്കുന്നതിൽ വലിയ പങ്കു വഹിക്കുന്നു.

സാധാരണ റഫ്രിജറേറ്ററുകൾക്ക് പകരമായി ഇൻവർട്ടർ ടൈപ്പ് തിരഞ്ഞെടുക്കുകയാണെങ്കിൽ ഒരു ദിവസത്തെ വൈദ്യുത ഉപയോഗത്തിൽ ഒരു യൂണിറ്റിന് താഴെ കുറവ് കൊണ്ടു വരാനായി സാധിക്കും.

കൃത്യമായ ഇടവേളകളിൽ ഫ്രിഡ്ജ് വൃത്തിയാക്കി ഉപയോഗിക്കാനും തണുപ്പ് ക്രമീകരിക്കാനും ശ്രദ്ധിക്കണം. അടുക്കളകളിൽ ഉപയോഗപ്പെടുത്തുന്ന മറ്റൊരു ഉപകരണമാണ് ഓവൻ.

കൺവെക്ഷൻ, നോൺ കൺവെക്ഷൻ ടൈപ്പ് ഓവനുകൾ വിപണിയിൽ ലഭ്യമാണ്. ഓരോരുത്തർക്കും തങ്ങളുടെ ആവശ്യങ്ങൾക്ക് അനുസൃതമായി ഏത് രീതിയിലുള്ളവ വേണമെന്ന് തീരുമാനിക്കാം.

ആവശ്യങ്ങൾക്ക് അനുസൃതമായി ടെമ്പറേച്ചർ ക്രമീകരിച്ചും, വ്യത്യസ്ത മോഡുകളിലേക്ക് മാറ്റിയും ഓവനുകൾ ഉപയോഗപ്പെടുത്താവുന്നതാണ്. എല്ലാ ഉപകരണങ്ങളും വൃത്തിയാക്കുന്ന അതേ രീതിയിൽ നിശ്ചിത ഇടവേളകളിൽ ഓവനുകളും വൃത്തിയാക്കി നൽകണം.

അടുക്കള ഉപകരണങ്ങളും ഉപയോഗ രീതിയും മനസ്സിലാക്കി ആവശ്യങ്ങൾക്ക് അനുസരിച്ച് വേണം ഉപകരണങ്ങൾ തിരഞ്ഞെടുക്കാൻ.