കൗണ്ടർ ടോപ്പിന് ഭംഗിയേകാൻ ഹോബ്. വിറകടുപ്പുകൾ ഉള്ള അടുക്കളകൾ ഇന്ന് നമ്മുടെ നാട്ടിൽ പൊതുവെ കുറവാണ്. അടുക്കളകളുടെ രൂപവും കോലവും മാറിയതോടെ കിച്ചൻ കൗണ്ടർ ടോപ്പിനും അവിടെ ഉപയോഗപ്പെടുത്തുന്ന ഗ്യാസ് സ്റ്റൗകൾക്കും വലിയ മാറ്റം വന്നു.

പൂർണ്ണമായും കിച്ചൻ കൗണ്ടർടോപ്പിൽ ഫിക്സ് ചെയ്യാവുന്നതും അല്ലാത്തതുമായ ഗ്യാസ് അടുപ്പുകൾ മോഡുലാർ, സെമി മോഡുലാർ കിച്ചണുകളിൽ സ്ഥാനം പിടിച്ചു. കൗണ്ടർ ടോപ്പിൽ നേരിട്ട് ഫിക്സ് ചെയ്യാവുന്ന ഗ്യാസ് സ്റ്റൗവിനയാണ് ഹോബ് എന്ന് പറയുന്നത്. അവയുടെ ഉപയോഗ രീതിയെപ്പറ്റി വിശദമായി മനസ്സിലാക്കാം.

കൗണ്ടർ ടോപ്പിന് ഭംഗിയേകാൻ ഹോബ്, കൂടുതൽ വിശേഷങ്ങൾ.

കൗണ്ടർ ടോപ്പ് അടുക്കും ചിട്ടയോടും ഭംഗിയോടും കൂടി സെറ്റ് ചെയ്യാൻ താല്പര്യമുള്ളവർക്ക് പുറത്തേക്ക് തള്ളി നിൽക്കാത്ത രീതിയിലുള്ള ഹോബ് ടൈപ്പ് സ്റ്റൗകൾ തിരഞ്ഞെടുക്കാം.

വ്യത്യസ്ത വലിപ്പത്തിലും നിറത്തിലും പ്രമുഖ ബ്രാൻഡുകളുടെ ഹോബ് ഡിസൈനുകൾ ഇന്ന് വിപണി അടക്കി വാഴുന്നുണ്ട്.

ടേബിൾ ടോപ്പിൽ ചെറിയ രീതിയിലുള്ള മാറ്റങ്ങൾ വരുത്തിയാണ് സാധാരണയായി ഹോബ് സെറ്റ് ചെയ്യുന്നത്. കാഴ്ചയിൽ നൽകുന്ന സ്ലീക്ക് ഡിസൈനാണ് ഇവ തിരഞ്ഞെടുക്കാൻ ആളുകളെ പ്രേരിപ്പിക്കുന്ന ഘടകം.

ഏറ്റവും ചെറിയ രീതിയിലുള്ള ഹോബ് തിരഞ്ഞെടുക്കുമ്പോൾ അവയിൽ രണ്ടു ബർണറുകൾ മാത്രമായിരിക്കും ഉണ്ടാവുക.

വലിപ്പം കൂട്ടി കൂടുതൽ സൗകര്യങ്ങൾ നൽകിക്കൊണ്ട് ഹോബ് സെറ്റ് ചെയ്യുമ്പോൾ 5 ബർണറുകൾ വരെ സെറ്റ് ചെയ്യാം.

സെറ്റ് ചെയ്യേണ്ട ഭാഗത്തെ കൗണ്ടർ ടോപ്പ് കൃത്യമായ അളവിൽ കട്ട് ചെയ്ത് ഇറക്കി വയ്ക്കുകയാണ് ചെയ്യുന്നത്.

വലിപ്പമേറിയ ഹോബ് സെറ്റ് ചെയ്യാനായി കൗണ്ടർ ടോപ്പിന് കുറഞ്ഞത് 60 മുതൽ 90 സെന്റീമീറ്റർ എന്ന അളവിലാണ് വലിപ്പം വേണ്ടത്.

സ്റ്റൗവ് സെറ്റ് ചെയ്യുമ്പോൾ ഭിത്തിയോട് ചേർന്ന് നിൽക്കുന്ന രീതിയിൽ നൽകാതിരിക്കാൻ ശ്രദ്ധിക്കുക. അങ്ങിനെ ചെയ്യുന്നത് വഴി ഏറ്റവും അറ്റത്ത് ഉള്ള ബർണറിൽ പാത്രം വെക്കാൻ സാധിക്കില്ല. പാത്രങ്ങളുടെ വലിപ്പം നോക്കി എവിടെ നൽകണമെന്ന് തീരുമാനിക്കാം.

ഹോബുകൾ പലവിധം.

വ്യത്യസ്ത ഡിസൈനുകളിൽ ഹോബുകൾ വിപണിയിൽ ലഭ്യമാണ്. നോബ് പ്രസ്സ് ചെയ്ത് ഓൺ ചെയ്യുന്ന രീതിയിലുള്ള ഓട്ടോ ഇഗ്നീഷ്യൻ ടൈപ്പ് തിരഞ്ഞെടുക്കാനാണ് കൂടുതൽ പേരും താല്പര്യപ്പെടുന്നത്.

ഇവയിൽ തനിയെ തീ ഓഫാകുന്ന രീതിയിലാണ് വർക്ക് ചെയ്യുന്നത്.

ഗ്യാസ് സ്റ്റൗ എന്ന രീതിയിൽ ഉപരി ഇൻഡക്ഷൻ കൂടി ഉൾപ്പെടുത്തി കൊണ്ടുള്ള കോമ്പി മോഡലും ഇപ്പോൾ നമ്മുടെ നാട്ടിലും പുറം രാജ്യങ്ങളിലുമെല്ലാം ഉപയോഗിക്കുന്നുണ്ട് .

എന്നാൽ ഇവയ്ക്ക് താരതമ്യേനെ വില അല്പം കൂടുതലായിരിക്കും. ചിമ്മിനി സെപ്പറേറ്റ് ആയി സെറ്റ് ചെയ്യുന്നതും, ഹോബിനോടൊപ്പം തന്നെ നൽകുന്നതും ആവശ്യങ്ങൾക്ക് അനുസൃതമായി തിരഞ്ഞെടുക്കാം.

വലിയ രീതിയിലുള്ള ഫീച്ചറുകൾ ഒന്നും ഇല്ലാത്ത ബേസിക് ടൈപ്പ് ഹോബ് പത്തായിരം രൂപ മുതലാണ് വില ആരംഭിക്കുന്നത്.

അതേസമയം ഹോബിനോടൊപ്പം ചിമ്മിനി കൂടി വരുന്ന ഡൗൺ ഡ്രാഫ്റ്റ് ടൈപ്പ് മോഡലിന് കുറഞ്ഞത് രണ്ട് ലക്ഷം രൂപയെങ്കിലും നൽകേണ്ടി വരും.

കിച്ചണിന്റെ ഡിസൈനിങ് രീതികളിൽ വലിയ രീതിയിലുള്ള മാറ്റങ്ങൾ വന്നതോടെ ഹോബ് അടുക്കളകളിൽ ഒഴിച്ചു കൂടാനാവാത്ത ഒന്നായി മാറി എന്ന കാര്യത്തിൽ സംശയമില്ല.മോഡേൺ അടുക്കളകളിൽ ഹോബിനുള്ള പ്രാധാന്യം അത്ര ചെറുതല്ല .

കൗണ്ടർ ടോപ്പിന് ഭംഗിയേകാൻ ഹോബ്, തിരഞ്ഞെടുക്കുന്നതിന് മുമ്പായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ.