സ്റ്റോൺ ഫ്ലോറിംഗ് തിരഞ്ഞെടുക്കുമ്പോൾ.

സ്റ്റോൺ ഫ്ലോറിംഗ് തിരഞ്ഞെടുക്കുമ്പോൾ. വീടിനകത്ത് തണുപ്പ് നിലനിർത്താനും പ്രകൃതിയോട് ഇണങ്ങിയ ഒരു ഫീൽ കൊണ്ടു വരാനും സ്റ്റോൺ ഫ്ളോറിങ് തിരഞ്ഞെടുക്കുന്ന നിരവധി ആളുകളുണ്ട്.

മറ്റു മെറ്റീരിയലുകളുമായി താരതമ്യം ചെയ്യുമ്പോൾ വളരെയധികം മനോഹാരിത നൽകുന്നതും അതേസമയം ഈടും ഉറപ്പും നൽകുന്നതുമായ ഒരു മെറ്റീരിയലാണ് സ്റ്റോൺ ഫ്ലോറുകൾ.

ഇവയിൽ തന്നെ വ്യത്യസ്ത മെറ്റീരിയലുകളും ലഭ്യമാണ്. മറ്റൊരു പ്രധാന പ്രത്യേകത വീടിന്റെ എക്സ്റ്റീരിയറിൽ മാത്രമല്ല ഇന്റീരിയറിലും ഫ്ലോറിങ്ങിനായി ഉപയോഗിക്കാവുന്ന ഒരു മെറ്റീരിയലായി സ്റ്റോണിനെ കണക്കാക്കാം. വീടിന്റെ ഫ്ളോറിങ്ങിൽ വ്യത്യസ്തത കൊണ്ടു വരാനായി സ്റ്റോൺ ഫ്ളോറിങ് തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.

സ്റ്റോൺ ഫ്ലോറിംഗ് തിരഞ്ഞെടുക്കുമ്പോൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

സാധാരണയായി ഫ്ളോറിങ്ങിൽ ഉപയോഗപ്പെടുത്തുന്ന മെറ്റീരിയലുകൾ കാലപ്പഴക്കം ചെല്ലുമ്പോൾ കേടായി തുടങ്ങുമെങ്കിലും ഇവ കൂടുതൽ കാലം ഈട് നിൽക്കും. അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് കാലങ്ങളായി കല്ലിൽ കൊത്തി വെച്ച പ്രതിമകൾ .

അവയുടെ ഭംഗിക്ക് യാതൊരു കോട്ടവും സംഭവിക്കുന്നില്ല. കൂടുതൽ കാലത്തെ ഉപയോഗത്തിനു വേണ്ടി നിർമ്മിക്കുന്ന വീടുകൾക്ക് സ്റ്റോൺ ഫ്ലോറിങ് അനുയോജ്യമാകുന്നതും അതുകൊണ്ടു തന്നെയാണ്.

പ്രകൃതിയോട് ഇണക്കി ഉപയോഗിക്കാവുന്ന മറ്റൊരു മെറ്റീരിയലാണ് വുഡൻ ഫ്ലോറുകൾ എങ്കിലും അവയ്ക്ക് കൃത്യമായ ഇടവേളകളിൽ റീഫർനിഷിങ് ആവശ്യമായി വരാറുണ്ട്.

അതുപോലെ ടൈൽസ്, മാർബിൾ, ഗ്രാനൈറ്റ് പോലുള്ള മെറ്റീരിയലുകൾ ഉപയോഗിക്കുമ്പോഴും അവയിൽ സ്ക്രാച്ചുകളും മറ്റും വീഴാനുള്ള സാധ്യത കൂടുതലാണ്.

വീടിന്റെ ഇന്റീരിയറും എക്സ്റ്റീരിയറും തമ്മിലുള്ള കണക്ഷൻ മനോഹരമാക്കണമെന്ന് ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന ഒരു മികച്ച ഓപ്ഷനാണ് സ്റ്റോൺ ഫ്ലോറിങ്.

ജനാലകൾ, വാതിലുകൾ എന്നിവയോട് ചേർന്നു വരുന്ന ഭാഗങ്ങളിലെല്ലാം സ്റ്റോണുകൾ ഉപയോഗപ്പെടുത്തുമ്പോൾ അവ കാഴ്ചയിൽ കൂടുതൽ ഭംഗി നൽകുന്നു.

വീടിനകത്ത് എല്ലാ സമയത്തും തണുപ്പ് നില നിർത്തുന്നതിനും അമിതമായ ചൂടിനെ പ്രതിരോധിക്കുന്നതിനും സ്റ്റോൺ ഫ്ലോർ ഉപയോഗപ്പെടുത്തുന്നത് വഴി സാധിക്കുന്നു.

മറ്റൊരു പ്രത്യേകത ചെറിയ പൊടികൾ മൂലം ഉണ്ടാകുന്ന അലർജി രോഗങ്ങളെല്ലാം അകറ്റിനിർത്താനായി ഇവ ഉപയോഗപ്പെടുത്താം.

ദോഷവശങ്ങൾ

നിരവധി ഗുണങ്ങൾ സ്റ്റോണുകൾക്ക് ഉണ്ടെങ്കിലും ഫ്ലോറിങ്ങിനായി ഉപയോഗപ്പെടുത്തുന്ന കല്ലുകൾക്ക് മറ്റു മെറ്റീരിയലുകളുമായി താരതമ്യം ചെയ്യുമ്പോൾ വില കൂടുതലാണ്.

അതേസമയം പുറം നാടുകളിൽ നിന്നും കൊണ്ടു വരുന്ന കല്ലുകൾക്ക് പകരം പ്രാദേശികമായി ലഭിക്കുന്ന കല്ലുകൾ തിരഞ്ഞെടുക്കുകയാണെങ്കിൽ ഒരു പരിധി വരെ ചിലവ് കുറയ്ക്കാനായി സാധിക്കും. പലപ്പോഴും ഇവ ദൂരസ്ഥലങ്ങളിൽ നിന്നും കൊണ്ടുവരുന്ന ട്രാൻസ്പോർട്ടേഷൻ ചാർജാണ് കൂടുതൽ നൽകേണ്ടി വരുന്നത്.

തണുപ്പുള്ള കാലാവസ്ഥയുള്ള പ്രദേശങ്ങളിൽ സ്റ്റോൺ ഫ്ളോറിങ് തിരഞ്ഞെടുക്കാതിരിക്കുന്നതാണ് നല്ലത്. കാരണം ഇവ പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമായിയേക്കാം. ഫ്ലോറിങ്ങിൽ മുഴുവനായും റഗുകൾ, കാർപെറ്റ് എന്നിവ വിരിച്ച് നൽകുന്നുണ്ടെങ്കിൽ സ്റ്റോൺ ടൈലുകൾ എല്ലാ കാലാവസ്ഥക്കും യോജിക്കുന്ന രീതിയിൽ ഉപയോഗപ്പെടുത്താം.

കല്ലിന് എത്രമാത്രം ഫിനിഷിങ് ഉണ്ട് എന്നതിനെ കണക്കാക്കിയാണ് ഇവയുടെ വില നിശ്ചയിക്കപ്പെടുന്നത്. മിക്കപ്പോഴും കല്ലിൽ വെള്ളം വീഴുമ്പോഴാണ് അവയുടെ യഥാർത്ഥ നിറവും സ്വാഭാവികതയും തിരിച്ചറിയാൻ സാധിക്കുകയുള്ളൂ.

വെള്ളം കൂടുതലായി വീഴുന്ന അടുക്കള,ബാത്റൂം എന്നിവിടങ്ങളിലേക്ക് നല്ല രീതിയിൽ ഗ്രിപ്പുള്ള മെറ്റീരിയൽ നോക്കി വേണം തിരഞ്ഞെടുക്കാൻ.

മറ്റു മെറ്റീരിയലുകളെക്കാൾ ഇവയ്ക്ക് കട്ടി കൂടുതൽ ഉള്ളതു കൊണ്ടു തന്നെ ഇവയിൽ വീണാൽ ഉണ്ടാകുന്ന അപകടങ്ങളുടെ അളവും കൂടാൻ സാധ്യതയുണ്ട്.

സ്റ്റോൺ ഫ്ലോർ ചെയ്യുന്നതിനായി ഈയൊരു മേഖലയിൽ വളരെയധികം പ്രാവീണ്യമുള്ള ആളുകളെ കണ്ടെത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.

സ്റ്റോൺ ഫ്ലോറിംഗ് തിരഞ്ഞെടുക്കുമ്പോൾ, ഇത്തരം കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കണം.