ടൈൽ ഒട്ടിക്കാൻ അഡ്ഹെസീവ് തിരഞ്ഞെടുക്കാം.

ടൈൽ ഒട്ടിക്കാൻ അഡ്ഹെസീവ് തിരഞ്ഞെടുക്കാം.ഇന്ന് മിക്ക വീടുകളിലും ഫ്ലോറിങ്ങിനായി തിരഞ്ഞെടുക്കുന്നത് ടൈലുകൾ ആണ്.

കാഴ്ചയിൽ ഭംഗിയും അതേസമയം ബഡ്ജറ്റ് ഫ്രണ്ട്‌ലിയായും ഉപയോഗപ്പെടുത്താവുന്ന ടൈലുകൾ ഒട്ടിക്കുന്നതിന് ടൈൽ അഡ്ഹെസീവ് ഉപയോഗപ്പെടുത്താം.

ടൈലുകളിൽ വിട്രിഫൈഡ് സെറാമിക് എന്നിങ്ങനെ ഏത് രീതിയിലുള്ളവ തിരഞ്ഞെടുത്താലും അവയോടൊപ്പം അഡ്ഹെസീവ് ഉപയോഗപ്പെടുത്തിയാൽ മാത്രമാണ് കൂടുതൽ കാലം ഉപയോഗപ്പെടുത്താനായി സാധിക്കുകയുള്ളൂ.

അതല്ലെങ്കിൽ ടൈലുകളിലെ ബെന്റ് അടർന്നു വരാനുള്ള സാധ്യത പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകും. സിമന്റിന് മുകളിൽ നേരിട്ട് ടൈൽ ഒട്ടിച്ച് നൽകുമ്പോഴാണ് അവ ഫ്ളോറിൽ നിന്നും പെട്ടെന്ന് അടർന്നു വരുന്ന അവസ്ഥ ഉണ്ടാകുന്നത്.

മാത്രമല്ല ടൈലുകൾ ഒട്ടിച്ച് അവ ഫിക്സ് ആകാനുള്ള സമയം നൽകാത്തതും ഭാരമുള്ള വസ്തുക്കൾ അവയ്ക്ക് മുകളിൽ കൊണ്ടു വയ്ക്കുന്നതുമെല്ലാം ടൈലുകൾ അടരുന്നതിന്റെ പ്രധാന കാരണമാണ്.

ഇത്തരം പ്രശ്നങ്ങൾക്കെല്ലാം ഉള്ള ഒരു പരിഹാരം എന്ന രീതിയിൽ ടൈൽ അഡ്ഹെസീവ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കാം.

ടൈൽ ഒട്ടിക്കാൻ അഡ്ഹെസീവ് തിരഞ്ഞെടുക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

ഫ്ലോറിങ്ങിൽ മാത്രമല്ല ചുമരുകളിലും ടൈലുകൾ ഒട്ടിച്ച് നൽകുന്ന രീതി ഇന്ന് മിക്ക വീടുകളിലും കാണുന്നുണ്ട്. പ്രത്യേകിച്ച് കിച്ചൻ,ബാത്റൂം പോലുള്ള ഭാഗങ്ങളിലാണ് ഇത്തരത്തിൽ ചുമരുകളിൽ ടൈൽ ഒട്ടിച്ച് നൽകുന്നത്.

ഫ്ളോറിങ്ങിൽ ടൈലുകൾ ഒട്ടിക്കുമ്പോൾ നൽകേണ്ട അതേ ശ്രദ്ധ ചുമരുകളിൽ ഒട്ടിക്കുമ്പോഴും നൽകേണ്ടതുണ്ട്. സാധാരണയായി ഭിത്തിയിൽ ടൈൽ ഒട്ടിക്കുന്നതിന് ആദ്യം പരുക്കൻ ഇട്ട് നൽകി പിന്നീട് ചാന്ത് അപ്ലൈ ചെയ്ത് ടൈൽസ് ഒട്ടിച്ചു നൽകുന്ന രീതിയാണ്.

ഇങ്ങനെ ചെയ്യുന്നത് വഴി ടൈലുകൾക്ക് ഉദ്ദേശിച്ച ഫിനിഷിംഗ് ലഭിച്ചു കൊള്ളണമെന്നില്ല. ഒട്ടിച്ച ടൈലുകൾ കാഴ്ചയിൽ കൂടുതൽ ഭംഗി തോന്നിപ്പിക്കുന്നതിനായി സ്പേസർ ഉപയോഗിച്ച് കൃത്യമായ അകലത്തിൽ ടൈലുകൾ ഒട്ടിക്കാവുന്നതാണ്.

ടൈൽ ഒട്ടിക്കുന്നതിനായി തിരഞ്ഞെടുക്കുന്ന ആക്സസറീസിനെല്ലാം വളരെ ഉയർന്ന വിലയാണ് നൽകേണ്ടി വരുന്നത്.

അതുകൊണ്ടുതന്നെ ഒരിക്കൽ ചിലവഴിക്കുന്ന പണം നല്ല രീതിയിൽ ഉപയോഗപ്പെടുത്തണമെന്ന് ചിന്തിക്കുന്നവരാണ് മിക്ക ആളുകളും. ടൈലുകൾക്ക് അഡ്ഹെസീവ് ഉപയോഗപ്പെടുത്തുമ്പോൾ അവയ്ക്ക് മൂന്ന് എംഎം അളവിലാണ് തിക്ക്നസ് വേണ്ടി വരുന്നത്.

ടൈലുകൾ അടർന്നു വരുന്നതിനുള്ള പ്രധാന കാരണങ്ങൾ ബാത്റൂം പോലുള്ള ഇടങ്ങളിൽ പ്ലംബിംഗ് വർക്കുകൾക്ക് വേണ്ടി കുത്തി പൊളിക്കുന്നതാണ്.

ഇങ്ങനെ ചെയ്യുന്നത് വഴി സംഭവിക്കുന്ന മറ്റൊരു പ്രശ്നം വാൽവുകൾ ഉയർന്നു നിൽക്കുന്ന അവസ്ഥയാണ്. അതുകൊണ്ടു തന്നെ പ്ലംബിംഗ് വർക്കുകൾ എല്ലാം പൂർത്തിയായ ശേഷം മാത്രം പ്ലാസ്റ്ററിംഗ് വർക്കുകൾ ചെയ്യാനായി ശ്രദ്ധിക്കുക.

ടൈലിന്റെ തിക്ക്നസ് അനുസരിച്ചാണ് അവയിൽ എത്രമാത്രം അപ്ലൈ ചെയ്ത് നൽകേണ്ടി വരുമെന്ന് തീരുമാനിക്കുന്നത്. ടൈൽ ഒട്ടിക്കുന്നതിനായി ഉപയോഗിക്കുന്ന മിശ്രിതം കൃത്യമായ കൺസിസ്റ്റൻസിയിൽ അല്ല ഉള്ളത് എങ്കിൽ അവ പെട്ടെന്ന് അടർന്നു വരുന്നതിന് കാരണമാകാറുണ്ട്.

അഡ്ഹെസീവ് ഉപയോഗിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ.

ടൈലുകൾക്ക് വേണ്ടി മാത്രമല്ല ക്ലാഡിങ് സ്റ്റോണുകൾ ഒട്ടിക്കുന്നതിന് വേണ്ടിയും അഡ്ഹസീവ് ഉപയോഗപ്പെടുത്താവുന്നതാണ്. മാത്രമല്ല ഇന്റീരിയർ എക്സ്റ്റീരിയർ എന്നിവിടങ്ങളിൽ ചെയ്യുന്ന വർക്കുകൾക്കെല്ലാം ഇവ ഉപയോഗപ്പെടുത്താം.

അഡ്ഹെസീവ് തിരഞ്ഞെടുക്കുമ്പോൾ ടൈലിന്റെ നിറത്തോട് യോജിച്ചു നിൽക്കുന്ന രീതിയിൽ വേണം തിരഞ്ഞെടുക്കാൻ.

അതല്ലെങ്കിൽ ചിലപ്പോൾ അവ കാഴ്ചയിൽ അഭംഗി നൽകുന്നതിന് കാരണമാകുന്നു. ടൈലുകൾക്ക് വേണ്ടി മാത്രമല്ല ഇറ്റാലിയൻ മാർബിൾ പോലുള്ള മെറ്റീരിയലുകൾ ഉപയോഗിക്കുമ്പോഴും അഡ്ഹസീവ് ഉപയോഗിക്കുകയാണെങ്കിൽ അവ കൂടുതൽ ശക്തമായി നില നിൽക്കും.

അതേസമയം സാധാരണ ഉപയോഗിക്കുന്ന സിമന്റിന്റെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ടൈൽ അഡ്ഹസീവിന് വില അല്പം അധികം നൽകേണ്ടി വരും.

ഏകദേശം മൂന്ന് എംഎം തിക്നസ് കനത്തിൽ ഉപയോഗപ്പെടുത്തുമ്പോൾ 20 തൊട്ട് 30 കിലോഗ്രാം എന്ന അളവിലാണ് വാങ്ങേണ്ടി വരിക.ഇത് ഉപയോഗിച്ച് 60 സ്ക്വയർഫീറ്റ് അളവിൽ വരെ കവർ ചെയ്ത് എടുക്കാനായി സാധിക്കും.

പുതിയതായി സെറ്റ് ചെയ്യുന്ന ഒരു ഫ്ലോറിലാണ് ടൈൽ ഫിക്സ് ചെയ്യുന്നത് എങ്കിൽ ഗ്രൗട്ട് സിമന്റ് എന്നിവയുടെ കോമ്പിനേഷൻ ഉപയോഗപ്പെടുത്താം.

സാധാരണ ഫ്ലോറുകളിൽ പരുക്കൻ ഇട്ട് ഒരുകോട്ട് ചാന്ത് നൽകി ടൈലുകൾ ഫിക്സ് ചെയ്യാവുന്നതാണ്.

ഇത് കോസ്റ്റ് എഫക്റ്റീവ് ആയ രീതിയിലും ഉപയോഗപ്പെടുത്താം. ടൈൽ അഡ്ഹെസീവ് കൂടുതലായും ഉപയോഗിക്കുന്നത് നിലവിൽ ഫ്ലോറിങ്ങിൽ ഉപയോഗപ്പെടുത്തിയിട്ടുള്ള പഴയ മെറ്റീരിയൽ മാറ്റി ടൈലുകൾ ഒട്ടിച്ച് നൽകുന്നതിന് വേണ്ടിയാണ്.

ടൈൽ ഒട്ടിക്കാൻ അഡ്ഹെസീവ് തിരഞ്ഞെടുക്കാം, ആവശ്യങ്ങൾക്ക് അനുസൃതമായി.