ഇന്റീരിയർ ഭംഗിയാക്കാനായി ടെക്സ്ചർ വർക്കുകൾ.

ഇന്റീരിയർ ഭംഗിയാക്കാനായി ടെക്സ്ചർ വർക്കുകൾ.വീടിന്റെ ഇന്റീരിയർ വ്യത്യസ്തമായി അലങ്കരിക്കാൻ പല രീതികളും ഇപ്പോൾ ഉപയോഗപ്പെടുത്തുന്നുണ്ട്.

അതിനാവശ്യമായ മെറ്റീരിയലുകൾ പുറം നാടുകളിൽ നിന്ന് ഇറക്കുമതി ചെയ്യപ്പെടുന്നതും, നമ്മുടെ നാട്ടിൽ തന്നെ നിർമ്മിക്കുന്നവയും ആവശ്യാനുസരണം തിരഞ്ഞെടുക്കാം.

ടെക്സ്ചർ വർക്കുകൾ, വാൾ ക്‌ളാഡിങ്, വോൾ പേപ്പറുകൾ എന്നിവയെല്ലാം ഇന്റീരിയർ ചുമരുകൾ ഭംഗിയാക്കാനായി ഉപയോഗപ്പെടുത്താവുന്നതാണ്.

ബഡ്ജറ്റ് ഫ്രണ്ട്‌ലിയായി അതേ സമയം ഭിത്തികൾക്ക് കാഴ്ച്ചയിൽ ഭംഗി തരുന്ന രീതിയാണ് ടെക്സ്ചർ വർക്കുകൾ.

ശരിയായ രീതിയിൽ ചെയ്തെടുക്കുകയാണെങ്കിൽ അവ വീടിന്റെ ഇന്റീരിയർ ലുക്കിനെ പാടെ മാറ്റി മറിക്കും. ഇന്റീരിയറിൽ ടെക്സ്ചർ വർക്കുകൾ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.

ഇന്റീരിയർ ഭംഗിയാക്കാനായി ടെക്സ്ചർ വർക്കുകൾ, തിരഞ്ഞെടുക്കുമ്പോൾ.

വ്യത്യസ്ത നിറത്തിലും, ആകൃതിയിലും, വലിപ്പത്തിലും ഭിത്തികളിൽ ചെയ്തെടുക്കാൻ സാധിക്കുന്ന ടെക്സ്ചർ മെറ്റീരിയലുകൾ വിപണിയിൽ ലഭ്യമാണ്. പ്രധാനമായും അക്രലിക്ക് പോളിമർ എന്ന വസ്തു ഉപയോഗപ്പെടുത്തിയാണ് ടെക്സ്ചറുകൾ ചെയ്തെടുക്കുന്നത്.

ഇവയിൽ വെള്ളം അടിസ്ഥാനമാക്കിയാണ് നിർമ്മാണ പ്രവർത്തികൾ ചെയ്യുന്നത്. വലിയ രീതിയിലുള്ള കെമിക്കലുകൾ ഒന്നും തന്നെ ടെക്ചർ മെറ്റീരിയലുകളിൽ ആഡ് ചെയ്യപ്പെടുന്നില്ല എന്നതാണ് എടുത്തു പറയേണ്ട കാര്യം.

ടെക്സ്ചർ വർക്കുകൾക്ക് അവയുടെ പൂർണ്ണ ഭംഗി ലഭിക്കുന്നതിന് വേണ്ടി ആദ്യം പുട്ടി ഒരു കോട്ടിട്ട് നല്ല രീതിയിൽ ലെവൽ ചെയ്ത് എടുക്കണം.

ഉദ്ദേശിച്ച രീതിയിൽ ടെക്സ്ചർ വർക്കിന്റെ ഭംഗി ലഭിക്കണമെങ്കിൽ ചുമര് മിനുസമുള്ള രീതിയിലേക്ക് മാറ്റിയെടുക്കണം. പുട്ടിയിട്ട ശേഷം ഏതെങ്കിലും ഭാഗങ്ങളിൽ ഉന്തി നിൽക്കുന്ന അവസ്ഥ ഉണ്ടെങ്കിൽ അവ കട്ട് ചെയ്ത് കളയാവുന്നതാണ്.

വ്യത്യസ്ത നിറങ്ങളിൽ ടെക്സ്ചർ വർക്കുകൾ ഉപയോഗപ്പെടുത്താനായി സാധിക്കും. വർക്ക് ചെയ്യുമ്പോൾ ഗ്രൂവ്സ് ശരിയായ രീതിയിൽ ലഭിക്കാൻ ഒരു അബ്രോൺ ടെയ്പ് ചുറ്റി നൽകാവുന്നതാണ്.

സ്വന്തമായി ഇത്തരം വർക്കുകൾ ചെയ്യുമ്പോൾ നല്ല രീതിയിൽ ഫിനിഷിംഗ് ലഭിക്കാൻ ഈ മാർഗങ്ങൾ ഉപയോഗപ്പെടുത്താം. അക്രിലിക് പോളിമർ മെറ്റീരിയൽ പർച്ചേസ് ചെയ്ത് ആർക്ക് വേണമെങ്കിലും സ്വന്തമായി ടെക്ചർ വർക്കുകൾ ചെയ്യാവുന്നതാണ്.

ടെക്സ്ചർ വർക്കിന് വേണ്ടി മെറ്റീരിയൽ തിരഞ്ഞെടുക്കുന്ന രീതി.

സ്റ്റോൺ ഉപയോഗപ്പെടുത്തി യുള്ള ടെക്സ്ചർ വർക്കുകൾ ചെയ്യുമ്പോൾ അതിനായി ആർട്ടിഫിഷ്യൽ അല്ലെങ്കിൽ ഒറിജിനൽ സ്റ്റോണുകൾ ആവശ്യങ്ങൾക്ക് അനുസൃതമായി വലിപ്പം കൂട്ടിയും കുറച്ചുമെല്ലാം നൽകാം.

സ്ക്രാച്ച് മോഡൽ വർക്കുകൾ ചെയ്യാനായി തരി കൂടുതൽ ലഭിക്കുന്ന രീതിയിലുള്ള മെറ്റീരിയൽ നോക്കി തിരഞ്ഞെടുക്കാം.

ഒരു ബക്കറ്റിൽ ആവശ്യമുള്ള മിശ്രിതം ശരിയായ കൺസിസ്റ്റൻസിയിൽ മിക്സ് ചെയ്ത് അപ്ലൈ ചെയ്ത് നൽകുകയാണ് വേണ്ടത്. ഇവയുടെ തിക്ക്നസ് കൂട്ടാനും കുറയ്ക്കാനും വെള്ളം ആഡ് ചെയ്ത് നൽകാം.

സിമന്റ്, പുട്ടി പോലുള്ളവ സെറ്റ് ആകുന്ന അത്രയും വേഗത്തിൽ സെറ്റ് ആകാത്തത് കൊണ്ട് തന്നെ ചെറിയ രീതിയിലുള്ള പ്രശ്നങ്ങളെല്ലാം എളുപ്പത്തിൽ മാറ്റിയെടുക്കാം.

പൂർണ്ണമായും ഉണങ്ങി കിടക്കുന്ന ഒരു ഭിത്തിയിൽ ടെക്സ്ചർ വർക്കുകൾ ചെയ്യുമ്പോൾ ഉണങ്ങാനായി ഒന്നുമുതൽ രണ്ടുമണിക്കൂർ സമയം ആവശ്യമായി വരും.

വർക്ക് പൂർണ്ണമായും സെറ്റായി കഴിയുമ്പോൾ ഒരു പരുപരുത്ത ഫീൽ ആയിരിക്കും ലഭിക്കുക. വെള്ളത്തിന്റെ അംശം പാടെ കളഞ്ഞ ശേഷം മാത്രം ടെസ്ചർ വർക്കുകൾ ചെയ്യാനായി ശ്രദ്ധിക്കണം.

കുറച്ച് ക്രിയേറ്റിവിറ്റി ഉള്ള ഏതൊരാൾക്കും വളരെ എളുപ്പത്തിൽ ചെയ്തെടുക്കാവുന്ന ഒന്നാണ് ടെക്ചർ വർക്കുകൾ.

ഇന്റീരിയർ ഭംഗിയാക്കാനായി ടെക്സ്ചർ വർക്കുകൾ ചെയ്യുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ.