ചുമരുകൾക്ക് അഴകേകാൻ വാൾപേപ്പർ.വീടിന്റെ ഭിത്തികൾ ഭംഗിയാക്കാനായി പല രീതിയിലുള്ള വർക്കുകളും ഇപ്പോൾ ലഭ്യമാണ്.

ക്ലാഡിംഗ് വർക്കുകൾ, ടെക്സ്ചർ വർക്കുകൾ എന്നിവയോടൊപ്പം അതിനേക്കാൾ ഒരുപടി മുകളിൽ സ്ഥാനം പിടിച്ചവയാണ് വോൾപേപ്പറുകൾ.

ഇന്റീരിയർ തീമിനോട് യോജിച്ച് നിൽക്കുന്ന രീതിയിൽ വ്യത്യസ്ത നിറത്തിലും പാറ്റേണുകളിലും ഉള്ള വാൾപേപ്പർ തിരഞ്ഞെടുക്കുന്നതിന് മുൻപായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കാം.

ചുമരുകൾക്ക് അഴകേകാൻ വാൾപേപ്പർ തിരഞ്ഞെടുക്കുമ്പോൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

വാൾപേപ്പറുകൾ ഇന്ത്യയിൽ തന്നെ നിർമ്മിക്കുന്നതും പുറം രാജ്യങ്ങളിൽ നിന്ന് ഇംപോർട്ട് ചെയ്യപ്പെടുന്നതും ആവശ്യങ്ങൾക്ക് അനുസൃതമായി തിരഞ്ഞെടുക്കാം.

ഇന്ത്യയിൽ നിർമ്മിക്കുന്ന വാൾപേപ്പറുകളുയി താരതമ്യം ചെയ്യുമ്പോൾ ഇംപോർട്ടഡ് വാൾപേപ്പറുകൾക്ക് ക്വാളിറ്റി കൂടുതലായിരിക്കും.

വിദേശത്തു നിന്നും ഇറക്കുമതി ചെയ്യപ്പെടുന്ന വോൾപേപ്പറുകളിൽ 40% ചൈനയിൽ നിന്നാണ് ഇന്ത്യയിലേക്ക് എത്തുന്നത്.

അതേസമയം ഇന്ത്യയിൽ ക്വാളിറ്റിയുള്ള വാൾപേപ്പർ നിർമ്മിക്കുന്ന കമ്പനികളുടെ എണ്ണം വെറും രണ്ടു മുതൽ മൂന്നു ശതമാനം വരെ മാത്രമാണ്.

വളരെ കുറഞ്ഞ ചിലവിൽ വാൾപേപ്പറുകൾ ചെയ്തെടുക്കുമ്പോൾ അവയ്ക്ക് ഉദ്ദേശിച്ച ഫലം നൽകാൻ സാധിക്കണമെന്നില്ല.

മീഡിയം ക്വാളിറ്റി വാൾപേപ്പറുകൾ പ്രധാനമായും കൊറിയയിൽ നിന്നാണ് ഇറക്കുമതി ചെയ്യപ്പെടുന്നത്.

ലക്ഷ്വറി വിഭാഗത്തിൽ ഉൾപ്പെടുന്ന വാൾപേപ്പറുകൾ യുഎസ് യൂറോപ്പ് രാജ്യങ്ങളിൽ നിന്നും ഇന്ത്യയിൽ എത്തുന്നു. വാൾപേപ്പറുകൾ അവയുടെ നിർമ്മാണ രീതി അനുസരിച്ച് പല രീതിയിൽ തരം തിരിക്കാം.

വാൾപേപ്പറുകൾ പലവിധം

പിവിപി കോട്ടിംഗ് നൽകിക്കൊണ്ട് നിർമ്മിക്കുന്ന വിനൈൽ വാൾപേപ്പറുകളോട് ആളുകൾക്ക് പ്രിയം കൂടുതലാണ്. അതിനുള്ള പ്രധാന കാരണം കറകളും ചളിയുമെല്ലാം ഇവയിൽ നിന്നും എളുപ്പത്തിൽ തുടച്ചു മാറ്റാൻ സാധിക്കും എന്നതാണ്. അതോടൊപ്പം തന്നെ ഇവ കൂടുതൽ കാലം കേ ടുകൂടാതെ ഭംഗി നിലനിർത്തുകയും ചെയ്യും.

ഇത്തരം വാൾ പേപ്പറുകളിൽ ഉപയോഗിക്കുന്ന കളർ അത്ര പെട്ടെന്ന് ഫെയ്ഡ് ആവുകയും ഇല്ല.ഉയർന്ന വിലയിൽ വാൾപേപ്പറുകളിൽ ഡിമാൻഡ് ഉള്ളത് ജർമ്മനി പോലുള്ള രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുന്ന ബ്ലോൺ വിനയിൽ ടൈപ്പിനോടാണ്.

ഇവയിൽ തന്നെ ത്രീഡി ഡിസൈൻ എംപോസ് ചെയ്തു വരുന്നവയും ലഭ്യമാണ്. സോളിഡ് വിനയിൽ വാൾപേപ്പറുകൾ ഇറ്റലിയിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്.

അതേസമയം മുഴുവൻ പേപ്പർ ഉപയോഗിച്ച് നിർമ്മിക്കുന്നവയാണ് യുഎസ് പോലുള്ള രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുന്നവ.പിവിസി മെറ്റീരിയൽ ഉപയോഗിക്കാതെ തന്നെ നിർമ്മിക്കുന്നവയാണ് നോൺ വോവൻ ടൈപ്പ് വാൾപേപ്പറുകൾ.

സാധാരണ വാൾപേപ്പറുകൾക്ക് ക്വാളിറ്റി ഇല്ലാത്തതും അന്തരീക്ഷ മലിനീകരണം പോലുള്ള പ്രശ്നങ്ങൾ അവ നിർമിക്കുമ്പോൾ ഉണ്ടാകുന്നതും പാടെ ഒഴിവാക്കി കൊണ്ടാണ് ഇത്തരം വാൾപേപ്പറുകൾ നിർമ്മിക്കപ്പെടുന്നത്.

വീട്ടിനകത്ത് കൂടുതൽ ചൂട് തണുപ്പ് എന്നിവ നിൽക്കുന്ന സ്ഥലങ്ങളിൽ എത്ര ക്വാളിറ്റി കൂടിയ വാൾപേപ്പറുകൾ ഉപയോഗിച്ചാലും അവ കേടായി പോകാനുള്ള സാധ്യത കൂടുതലാണ്.

ഒരു സാധാരണ ബെഡ്റൂം സൈസ് ആയ 10 * 12 അളവിലുള്ള ബെഡ്റൂമിന്റെ നാല് ചുമരുകൾക്കും വാൾപേപ്പർ നൽകാൻ ഏകദേശം 350 സ്ക്വയർഫീറ്റ് അളവിൽ പേപ്പർ ആവശ്യമായി വരും.

ഇവ നല്ല ക്വാളിറ്റിയിൽ ഉള്ളത് തിരഞ്ഞെടുക്കുകയാണെങ്കിൽ ഒരു റോളിന് 700 രൂപ മുതലാണ് വില ആരംഭിക്കുന്നത്. റെഡിമെയ്ഡ് വാൾപേപ്പറുകൾക്ക് പുറമേ കസ്റ്റമൈസ് ചെയ്ത് നൽകുന്ന കമ്പനികളും നിരവധിയുണ്ട്.

സ്വന്തമായി പീൽ ചെയ്തു ഒട്ടിക്കാവുന്ന വി ലകുറഞ്ഞ വാൾപേപ്പറുകൾ ഓൺലൈൻ വെബ്സൈറ്റുകൾ വഴിയും സുലഭമായി ലഭിക്കുന്നുണ്ട്.

സ്വന്തമായി വാൾപേപ്പറുകൾ ഒട്ടിക്കാൻ താല്പര്യമില്ലാത്തവർക്ക് പ്രമുഖ പെയിന്റ് കമ്പനികളുടെ സഹായത്തോടെ മനസ്സിൽ ആഗ്രഹിച്ച രീതിയിലും നിറത്തിലും ക്വാളിറ്റിയിലും വാൾ പേപ്പറുകൾ ചെയ്തു ചുമരുകൾ ഭംഗിയാക്കാം.

ചുമരുകൾക്ക് അഴകേകാൻ വാൾപേപ്പർ തിരഞ്ഞെടുക്കുമ്പോൾ, ഇത്തരം കാര്യങ്ങൾ കൂടി അറിഞ്ഞിരിക്കാം.