ഇന്റീരിയറിൽ നൽകാം മൈക്ക ലാമിനേറ്റ്സ്. ഇന്റീരിയർ ഡിസൈനിൽ ഉപയോഗപ്പെടുത്താവുന്ന നിരവധി മെറ്റീരിയലുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്.

തുടക്ക കാലത്ത് അടുക്കള പോലുള്ള ഭാഗങ്ങളിൽ ഇന്റീരിയർ ഡിസൈനിന് വലിയ പ്രാധാന്യമൊന്നും ലഭിച്ചിരുന്നില്ല.

അതുകൊണ്ടു തന്നെ സിമന്റ് അല്ലെങ്കിൽ ഫെറോസിമെന്റ് ഉപയോഗപ്പെടുത്തി ചെറിയ പാർട്ടീഷനുകൾ നൽകുകയും അവയ്ക്ക് മരം ഉപയോഗിച്ച് ഷട്ടറുകൾ നിർമ്മിച്ചു നൽകുന്ന രീതിയുമാണ് ഉണ്ടായിരുന്നത്.

എന്നാൽ ഇന്ന് അത്തരം മെറ്റീരിയലുകളുടെ സ്ഥാനം മൈക്ക ലാമിനേറ്റ്സ് ഏറ്റെടുത്തിരിക്കുന്നു. മരത്തിന്റെ അല്ലെങ്കിൽ വെനീർ ഫിനിഷിംഗ് ലഭിക്കുന്നതിന് വേണ്ടിയാണ് മൈക്ക ഉപയോഗപ്പെടുത്തുന്നത്. അവയുടെ ഉപയോഗ രീതി, നിർമ്മാണം എന്നിവയെ പറ്റിയല്ല വിശദമായി മനസ്സിലാക്കാം.

ഇന്റീരിയറിൽ നൽകാം മൈക്ക ലാമിനേറ്റ്സ്, അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ.

ഇന്റീരിയർ ഡിസൈനിങ്ങിന്റെ ഭാഗമായി മൈക്ക ലാമിനേറ്റ്സ് വാർഡ്രോബുകൾ ബെഡ്റൂമിലെ കട്ടിൽ, ടിവി യൂണിറ്റ്,ഷെൽഫ് എന്നിവയെല്ലാം നിർമ്മിക്കുന്നതിന് ഉപയോഗിക്കാവുന്നതാണ്.

പ്രധാനമായും കിച്ചനിൽ കബോർഡുകൾ നിർമ്മിക്കുന്നതിനും വർക്ക് ഏരിയ പോലുള്ള ഭാഗങ്ങളിലുമാണ് ഇവയുടെ ഭംഗി എടുത്തു കാണാൻ സാധിക്കുക.

മൈക്ക ഷീറ്റുകൾ വ്യത്യസ്ത വലിപ്പത്തിലും തിക്ക്നസിലും ലഭ്യമാണ്.8*4 സൈസിലാണ് മൈക്ക ഷീറ്റ് തിരഞ്ഞെടുക്കുന്നത് എങ്കിൽ അവയ്ക്ക്.6എംഎം അളവിൽ തുടങ്ങി 1.5 എംഎം തിക്ക്നസ്സിൽ വരെ അളവിൽ വാങ്ങാൻ സാധിക്കും. കൂടുതൽ പേരും തിരഞ്ഞെടുക്കുന്നത്.

8 തിക്ക്നസ്സിലുള്ള ഷീറ്റുകളാണ്. ഇത്തരം ഷീറ്റുകൾക്ക് 800 രൂപ നിരക്കിലാണ് വില ആരംഭിക്കുന്നത്. ഓരോരുത്തർക്കും തങ്ങളുടെ താല്പര്യ പ്രകാരം മാറ്റ്,ഗ്ലോസി ഫിനിഷിംഗിലെല്ലാം ഇവ തിരഞ്ഞെടുക്കാനായി സാധിക്കും.

വലിയ തിളക്കമൊന്നും ആവശ്യമില്ലെങ്കിൽ മാറ്റ് ഷീറ്റുകളാണ് കൂടുതൽ അനുയോജ്യം. ഒരു നിറത്തിൽ നൽകുന്നതിന് പകരം വ്യത്യസ്ത നിറങ്ങൾ പരീക്ഷിക്കാനും ഇവ ഉപയോഗപ്പെടുത്താവുന്നതാണ്.

മൈക്ക നേരിട്ട് ഉപയോഗിക്കുന്നതിന് പകരം MDF, പ്ലൈവുഡ് പോലുള്ള മെറ്റീരിയലുകളുടെ മുകളിൽ ഒട്ടിച്ച് കൂടുതൽ ഭംഗിയാക്കി എടുക്കാം.

മറ്റു മെറ്റീരിയലുകളോടൊപ്പം ഉപയോഗപ്പെടുത്തുമ്പോൾ.

മൈക്ക പ്ലൈവുഡ് പോലുള്ള മെറ്റീരിയലുകൾക്ക് മുകളിൽ ഒട്ടിച്ച് നൽകുമ്പോൾ പ്രധാനമായും രണ്ട് രീതികളാണ് ഉപയോഗപ്പെടുത്തുന്നത്.

മുഴുവൻ ജോലികളും മാനുവൽ ആയി ചെയ്യുന്നതും രണ്ടാമത്തെ രീതി ആവശ്യമുള്ള അളവുകളിൽ മൈക്ക കട്ട് ചെയ്ത് പശ ഒട്ടിച്ച് നൽകുന്നതും.

വാഷ് ഏരിയ പോലുള്ള സ്ഥലങ്ങളിൽ നല്ല ക്വാളിറ്റി കൂടിയ മൈക്ക ലാമിനേറ്റ് നോക്കി വേണം തിരഞ്ഞെടുക്കാൻ.

മാത്രമല്ല അവ ഒട്ടിച്ചു നൽകാനായി ഉപയോഗപ്പെടുത്തുന്ന പശയും നല്ല ക്വാളിറ്റിയിൽ ഉള്ളതാണ് എന്ന കാര്യം ഉറപ്പു വരുത്തുക.

അതല്ലെങ്കിൽ ഈർപ്പം കെട്ടി നിന്ന് അവ പെട്ടെന്ന് കേടായി പോകുന്നതിനും ചിതൽ പോലുള്ള ശല്യങ്ങൾ വരാനുമുള്ള സാധ്യത കൂടുതലാണ്.

മൈക്ക ലാമിനേറ്റ്സ് മെറ്റീരിയൽ ഇന്റീരിയറിൽ വ്യത്യസ്ത രീതികളിൽ ഉപയോഗപ്പെടുത്താൻ സാധിക്കുമെങ്കിലും അവയുടെ ക്വാളിറ്റി നോക്കി തിരഞ്ഞെടുക്കുക എന്നത് വളരെയധികം പ്രാധാന്യമേറിയ കാര്യമാണ്.

ഇന്റീരിയറിൽ മൈക്ക ലാമിനേറ്റ്സ് ഉപയോഗപ്പെടുത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയെല്ലാമാണ്.മെറ്റീരിയല്‍ ക്വാളിറ്റി ,ഉപയോഗ രീതി എന്നിവയ്ക്ക് അനുസരിച്ചു ഇവ ആവശ്യാനുസരണം ഉപയോഗ പ്പെടുത്താം.

കാഴ്ചയിൽ ഭംഗി മാത്രമല്ല വ്യത്യസ്ത രീതിയിൽ ഉപയോഗപ്പെടുത്താനും സാധിക്കും എന്നതാണ് മൈക്ക പോലുള്ള മെറ്റീരിയൽ തിരഞ്ഞെടുക്കാൻ കൂടുതൽ പേരെയും ആകർഷിക്കുന്ന ഘടകം. ക്വാളിറ്റി കൂടിയ മെറ്റീരിയൽ തിരഞ്ഞെടുക്കുകയാണെങ്കിൽ ചിതൽ, ഈർപ്പം പോലുള്ള പ്രശ്നങ്ങളെ ഭയക്കേണ്ടി വരുന്നുമില്ല.

ഇന്റീരിയറിൽ നൽകാം മൈക്ക ലാമിനേറ്റ്സ്, ഉപയോഗത്തിന് മുൻപായി അവയുടെ ഗുണദോഷങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കുന്നത് ഗുണം ചെയ്യും.