AAC ബ്ലോക്കുകൾ വീട് നിർമ്മാണത്തിൽ.വീട് നിർമ്മാണത്തിൽ ഉപയോഗപ്പെടുത്താവുന്ന നിരവധി മെറ്റീരിയലുകൾ ഇപ്പോൾ വിപണിയിൽ ലഭ്യമാണ്.

പണ്ട് കാലത്ത് പ്രധാനമായും ഭിത്തികൾ നിർമ്മിക്കുന്നതിനായി ചെങ്കല്ല്,ഇഷ്ടിക പോലുള്ള മെറ്റീരിയലുകളാണ് ഉപയോഗപ്പെടുത്തിയിരുന്നത്.

ഇവയുടെ ലഭ്യത കുറവും വിലയിലുള്ള വർദ്ധനവും ആളുകളെ കോൺക്രീറ്റിൽ നിർമ്മിക്കുന്ന AAC കട്ടകൾ തിരഞ്ഞെടുക്കാനായി പ്രേരിപ്പിക്കുന്ന കാര്യങ്ങളാണ്.

മറ്റു കട്ടകളുമായി താരതമ്യം ചെയ്യുമ്പോൾ ഏകദേശം 40% വരെ ചിലവ് കുറച്ച് ഭിത്തികളുടെ നിർമ്മാണം ഇവയിൽ ചെയ്തെടുക്കാം.

മാത്രമല്ല കട്ടകൾക്ക് വെയിറ്റ് കുറവാണ് എന്നതും എടുത്തു പറയേണ്ട പ്രത്യേകതയാണ്. വീട് നിർമ്മാണത്തിൽ AAC ബ്ലോക്കുകൾ തിരഞ്ഞെടുക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.

AAC ബ്ലോക്കുകൾ വീട് നിർമ്മാണത്തിൽ, ഉപയോഗപ്പെടുത്തുമ്പോൾ

എഎസി ബ്ലോക്കുകൾ എന്ന് അറിയപ്പെടുന്നത് ഓട്ടോ ക്ലാവ്ഡ് കോൺക്രീറ്റ് വിഭാഗത്തിൽ ഉൾപ്പെടുന്ന കട്ടകളാണ്.

സിമന്റ് ജിപ്സം, സാൻഡ്, അലുമിനിയം പൗഡർ, ലൈം എന്നിവയാണ് ഇവ നിർമ്മിക്കാനായി ഉപയോഗിക്കുന്ന മെറ്റീരിയലുകൾ. വ്യത്യസ്ത മോൾഡുകളിൽ ഇവ ഒഴിച്ച് നൽകുകയാണ് ചെയ്യുന്നത്.

നല്ല രീതിയിൽ കട്ടകൾ സെറ്റ് ആയി കഴിഞ്ഞാൽ ഇവ സ്ട്രീമിംഗ് പ്രോസസ് ചെയ്ത് യഥാർത്ഥ കട്ടകളുടെ രൂപത്തിലേക്ക് മാറ്റിയെടുക്കുന്നു.

ഇത്തരം കട്ടകളിൽ കാൽസ്യം ഹൈഡ്രോക്സൈഡ് അലൂമിനിയം പൗഡർ എന്നിവയുടെ രാസപ്രവർത്തന രീതിയും ഉപയോഗപ്പെടുത്തുന്നുണ്ട്.

ഈയൊരു രീതി വഴിയാണ് ഹൈഡ്രജൻ കട്ടകളിലേക്ക് നിറയുന്നത്. മാത്രമല്ല ഇത് കട്ട ലൈറ്റ് വെയിറ്റ് ആക്കുന്നതിനും സൈസ് കൃത്യമായി നില നിർത്തുന്നതിനും സഹായിക്കുന്നു. എല്ലാ പ്രവർത്തികളും ചെയ്ത ശേഷം കട്ടകൾ ഉണക്കിയാണ് വിൽപ്പനയ്ക്കായി എത്തുന്നത്. ഒരു കട്ടയുടെ വലിപ്പം ഏകദേശം 20 സെന്റീമീറ്റർ ഉയരം 15 സെന്റീമീറ്റർ വീതി 60 സെന്റീമീറ്റർ നീളം എന്നീ അളവുകളിലാണ് നിർമ്മിക്കുന്നത്.

ആവശ്യങ്ങൾക്ക് അനുസൃതമായി അളവുകളിൽ വ്യത്യാസം വരുത്താവുന്നതാണ്. 8 ചെങ്കല്ലിന്റെ വലിപ്പം ഒരു എഎസി ബ്ലോക്കിന് ലഭിക്കുമെന്നാണ് പറയപ്പെടുന്നത്. കട്ടയുടെ ഭാരം ഏകദേശം 14.2 കിലോഗ്രാമാണ് വരുന്നത്. 55 രൂപ മുതലാണ് AAC ബ്ലോക്കുകൾക്ക് വില വരുന്നത് എങ്കിലും ക്വാളിറ്റിയിലെ വ്യത്യാസങ്ങൾ അനുസരിച്ച് ഇവയിൽ വ്യത്യാസങ്ങൾ പ്രതീക്ഷിക്കാവുന്നതാണ്.

പ്രധാന ഗുണ ദോഷങ്ങൾ

മറ്റ് കട്ടുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇവ കൂടുതൽ എയർ സർക്കുലേഷൻ നൽകുകയും അതുകൊണ്ടു തന്നെ വീടിനകത്തെ ചൂട് കുറയ്ക്കാൻ സാധിക്കുകയും ചെയ്യുന്നു. ഇവയുടെ തെർമൽ റെസിസ്റ്റന്റ് വാല്യൂ മറ്റു കട്ടകളുമായി താരതമ്യം ചെയ്യുമ്പോൾ കൂടുതലാണ്. സാധാരണ കട്ടകളുമായി താരതമ്യം ചെയ്യുമ്പോൾ ഇവയ്ക്ക് നാലു മണിക്കൂർ സമയം വരെ ചൂടിനെ പ്രതിരോധിക്കാനുള്ള ശേഷി കൂടുതലാണ്.

നിർമ്മാണ പ്രവർത്തികൾ എളുപ്പത്തിൽ നടത്താനും ലേബർ കോസ്റ്റ് കുറയ്ക്കാനും AAC ബ്ലോക്കുകൾ ഉപയോഗിക്കുന്നത് വഴി സാധിക്കുന്നു. എല്ലാ കട്ടകളും ഒരേ വലിപ്പത്തിൽ നിർമ്മിക്കുന്നത് കൊണ്ട് തന്നെ ഇവ കാഴ്ചയിൽ കൂടുതൽ ഭംഗി നൽകുകയും ചെയ്യുന്നു. സാധാരണയായി 10 എം എം തിക്ക്നസ് അളവിലാണ് കട്ടകൾ സെറ്റ് ചെയ്തു പ്ലാസ്റ്ററിംഗ് വർക്ക് ചെയ്യുന്നത്.

എന്നാൽ AAC ബ്ലോക്കുകൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. നിർമ്മാണ പ്രവർത്തികൾക്ക് മുഴുവനായും ഇത്തരം ബ്ലോക്കുകൾ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. അതേസമയം പ്ലിന്ത്‌ ഭീം പോലുള്ള ഭാഗങ്ങളിൽ AAC ബ്ലോക്കുകൾ ഉപയോഗപ്പെടുത്താം. ക്വാളിറ്റി കുറഞ്ഞ കട്ടകൾ തിരഞ്ഞെടുക്കുകയാണെങ്കിൽ പെട്ടെന്ന് പൊട്ടിപ്പോകാനുള്ള സാധ്യത മുന്നിൽ കാണണം .

മാത്രമല്ല കട്ടകൾ കൊണ്ടു വരുന്ന വാഹനം സുരക്ഷിതത്വം നൽകുന്നതാണെന്ന് ഉറപ്പ് വരുത്തണം. നിർമ്മാണ സമയത്ത് ചെറിയ രീതിയിലുള്ള ക്രാക്കുകൾ ഉള്ള കട്ടകൾ ആണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ അവ പെട്ടെന്ന് പൊട്ടിപ്പോകും.

ഭിത്തിയുടെ നീളം നാലര മീറ്ററിന് മുകളിലേക്ക് ഉണ്ടെങ്കിൽ ഒരു ഡമ്മി കോളൻ കെട്ടി നൽകിയതിനു ശേഷം തുടർന്ന് കട്ടകൾ ഉപയോഗിച്ച് നിർമ്മാണം നടത്താം.

AAC ബ്ലോക്കുകൾ വീട് നിർമ്മാണത്തിൽ തിരഞ്ഞെടുക്കുമ്പോൾ അവയുടെ ഗുണങ്ങളും ദോഷങ്ങളും തീർച്ചയായും അറിഞ്ഞിരിക്കാം.