തടിക്ക് പകരം പ്ലൈവുഡ് തിരഞ്ഞെടുക്കുമ്പോൾ.

തടിക്ക് പകരം പ്ലൈവുഡ് തിരഞ്ഞെടുക്കുമ്പോൾ.തടി ഉപയോഗിച്ച് നിർമ്മിച്ച ഫർണിച്ചറുകൾ, ഡോറുകൾ, ജനാലകൾ എന്നിവയോട് എല്ലാം ആളുകൾക്ക് പ്രിയമുണ്ടായിരുന്ന കാലം ഇന്ന് മാറി.

അതിന് പകരമായി തടിയുടെ അതേ ഫിനിഷിംഗ് നൽകുന്ന പ്ലൈവുഡ് തന്നെ വ്യത്യസ്ത രീതികളിൽ വിപണിയിൽ ലഭിക്കുന്നുണ്ട്.

തടിയിൽ നിന്നും എടുക്കുന്ന മൈക്ക പോലുള്ള മെറ്റീരിയലുകൾ വിപണിയിൽ സുലഭമായതോടെ ഫർണിച്ചറുകൾ നിർമ്മിക്കാൻ മരം തന്നെ വേണമെന്ന് ആർക്കും നിർബന്ധമില്ല.

തടിക്ക് പകരമായി പ്ലെവുഡ് തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കാം.

തടിക്ക് പകരം പ്ലൈവുഡ് തിരഞ്ഞെടുക്കുമ്പോൾ, അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ.

തടിയിൽ നിന്ന് ഏകദേശം മൂന്ന് എംഎം കനത്തിൽ ഒരു പാളിയായി ചീകി എടുക്കുന്ന രീതിയാണ് വെനീർ. അതുകൊണ്ടുതന്നെ ഒരു യഥാർത്ഥ തടിയുടെ മുഴുവൻ വിലയും നൽകാൻ താല്പര്യമില്ലാത്തവർക്ക് അതിന് പകരമായി വെനീർ ഉപയോഗപ്പെടുത്താം.

വാർഡ്രോബുകൾ നിർമ്മിക്കാനും ഷെൽഫുകൾ നിർമ്മിക്കാനുമെല്ലാം അനുയോജ്യമായ ഒരു മെറ്റീരിയൽ ആണ് വെനീർ. മാത്രമല്ല യഥാർത്ഥ തടി ഉപയോഗിച്ച് നിർമ്മിക്കുന്ന ഫർണിച്ചറുകളുടെ അതേ ഫിനിഷിങ്ങും ഇവയ്ക്ക് ലഭ്യമാണ്.

വെനീറിൽ കൂടുതൽ പേരും തിരഞ്ഞെടുക്കാൻ ഇഷ്ടപ്പെടുന്നത് മഹാഗണി തേക്ക് പോലുള്ള മരങ്ങളുടെ ഭാഗമാണ്.

തേക്കിൽ നിന്നും ചീകിയെടുത്ത വെനീറിന് ഏകദേശം ഒരു സ്ക്വയർ ഫീറ്റ് 80 രൂപ നിരക്കിലാണ് വില നൽകേണ്ടി വരുന്നത്.

അതേസമയം പുറത്തുനിന്നും ഇമ്പോർട്ട് ചെയ്യുന്ന റോസ് വുഡ് പോലുള്ള തടികളുടെ വെനീറും ഇപ്പോൾ നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്നുണ്ട്. ഇവയ്ക്ക് ഏകദേശം 50 രൂപ നിരക്കിലാണ് വില ആരംഭിക്കുന്നത്.

വെനീറിന്റെ ക്വാളിറ്റി, നിറം, ഷെയ്ഡ് എന്നിവ അനുസരിച്ച് വിലയിലും വ്യത്യാസങ്ങൾ പ്രതീക്ഷിക്കാം.

ഏകദേശം നൂറോളം ഫിനിഷിങ്ങിൽ വരുന്ന വെനീർ ഇപ്പോൾ വിപണിയിൽ ലഭ്യമാണ്. ഇവയിൽ വളരെയധികം ട്രെൻഡിങ് ആയി മാറിയ മെറ്റീരിയലുകൾ ആണ് സോ കട്ട്, എൻഗ്രേവ് എന്നിവയെല്ലാം.

ഡാർക്ക് നിറങ്ങളിലും ഇളം നിറങ്ങളിലുമെല്ലാം ഇവ വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട്. സാധാരണ തടി പോളിഷ് ചെയ്തെടുക്കുന്ന അതേ രീതിയിൽ തന്നെയാണ് വെനീറും പോളിഷ് ചെയ്യുന്നത്. ഇവ ഉപയോഗത്തിന് അനുസരിച്ച് മിറർ,ഗ്ലോസി, മാറ്റ് ഫിനിഷിംഗിലുള്ളവ തിരഞ്ഞെടുക്കാനും സാധിക്കും.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

ഒരു സാധാരണ വെനീർ പർച്ചേസ് ചെയ്യുമ്പോൾ ഉണ്ടായിരിക്കുന്ന നിറം ആയിരിക്കില്ല അത് ഉപയോഗങ്ങൾക്ക് വേണ്ടി പോളിഷ് ചെയ്തെടുക്കുമ്പോൾ ലഭിക്കുന്നത്.

അവയ്ക്കു മുകളിൽ വെള്ളം വീഴുമ്പോൾ ലഭിക്കുന്ന ഫിനിഷിംഗ് നോക്കിയാണ് ഏത് നിറമായിരിക്കും അവസാനം ലഭിക്കുക എന്ന് തീരുമാനിക്കുക.

പോലിഷ് ചെയ്യുമ്പോൾ ഓരോരുത്തർക്കും ആവശ്യങ്ങൾക്ക് അനുസൃതമായി അവയുടെ നിറം കൂട്ടിയും കുറച്ചും എടുക്കാൻ സാധിക്കും.

കൃത്രിമമായി നിർമ്മിക്കുന്ന വെനീർ ആർട്ടിഫിഷ്യൽ ഗാമ റേസ് ഉപയോഗപ്പെടുത്തിയാണ് നിർമ്മിക്കുന്നത്.

യഥാർത്ഥ തടിയിൽ നിന്നും എടുക്കാത്തത് കൊണ്ട് തന്നെ ഇവയ്ക്ക് താരതമ്യേനെ വിലയും കുറവാണ്. നേരിട്ട് ഉപയോഗിക്കുന്ന രീതിയിലോ അതല്ലെങ്കിൽ പ്ലേവുഡിന് മുകളിൽ ഒട്ടിച്ചോ വെനീർ ഉപയോഗപ്പെടുത്താനായി സാധിക്കും.

വ്യത്യസ്ത ഡിസൈനുകൾ, നിറങ്ങൾ, ചിത്രങ്ങൾ,ഡിജിറ്റൽ പ്രിന്റുകൾ എന്നിവയെല്ലാം വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ പ്ലൈവുഡ് മെറ്റീരിയൽ ഉപയോഗപ്പെടുത്താവുന്നതാണ്.

സാധാരണയായി വെനീർ ഒട്ടിക്കുന്നതിന് വേണ്ടി വാട്ടർ ബേസ്ഡ് രീതിയിലുള്ള പശയാണ് ഉപയോഗിക്കുന്നത്. അതേസമയം പെട്രോൾ ബേസ്ഡ് ആയി നിർമ്മിക്കുന്ന മെറ്റീരിയൽ ഉപയോഗിച്ചാണ് മൈക്ക ഒട്ടിക്കുന്നത്.

വ്യത്യസ്ത ആവശ്യങ്ങൾക്ക് അനുസൃതമായി സ്ക്രാച്ച് ഫ്രീ ഫിനിഷ് നൽകിയോ റസ്റ്റിക് ഫിനിഷ് നൽകിയോ ഒക്കെ കൂടുതൽ ഭംഗിയാക്കാവുന്ന പല പ്ളേവുഡ് മെറ്റീരിയലുകളും ഇന്ന് വിപണിയിൽ ലഭ്യമാണ്.

അതുകൊണ്ടുതന്നെ വീട് നിർമ്മാണത്തിൽ തടി ഉപയോഗിച്ച് നിർമ്മിച്ച ഫർണിച്ചറുകൾ തന്നെ വേണമെന്ന് ആർക്കും നിർബന്ധവുമില്ല.

തടിക്ക് പകരം പ്ലൈവുഡ് തിരഞ്ഞെടുക്കുമ്പോൾ, ചിലവ് കുറയ്ക്കുകയും അതേസമയം തടിയുടെ അതേ ഫിനിഷിംഗ് നിലനിർത്തുകയും ചെയ്യാം.