ടൈൽ ഉപയോഗപ്പെടുത്തി ഫ്ളോറിങ് ചെയ്യുമ്പോൾ.

ടൈൽ ഉപയോഗപ്പെടുത്തി ഫ്ളോറിങ് ചെയ്യുമ്പോൾ.കഴിഞ്ഞ കുറച്ച് വർഷങ്ങളായി വീട് നിർമ്മാണത്തിൽ കൂടുതൽ പേരും ഫ്ളോറിങ്ങിന് തിരഞ്ഞെടുക്കുന്ന ഒരു മെറ്റീരിയലാണ് ടൈൽസ്.

വ്യത്യസ്ത നിറത്തിലും പാറ്റേണിലും വിലയിലും ലഭിക്കുന്ന ടൈലുകൾ വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട്. വിട്രിഫൈഡ് സെറാമിക് വിഭാഗത്തിൽ ഉൾപ്പെടുന്ന ടൈലുകൾ തിരഞ്ഞെടുക്കാനാണ് കൂടുതൽ പേരും ഇഷ്ടപ്പെടുന്നത്.

അതേസമയം പൂർണ്ണമായും മണ്ണിൽ നിർമ്മിച്ചെടുക്കുന്ന ലാറ്ററേറ്റ് ടൈപ്പ് ടൈലുകളോടും ആളുകൾക്ക് പ്രിയം കുറയുന്നില്ല.

നല്ല ക്വാളിറ്റിയിലുള്ള ടൈൽ നോക്കി തിരഞ്ഞെടുത്ത് അവ ഫ്ലോറിങ്ങിൽ ഒട്ടിച്ചു നൽകുമ്പോൾ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്.

അതല്ലെങ്കിൽ ടൈലുകൾ പെട്ടെന്ന് കേടാകാനും പൊട്ടിപ്പോകാനുമുള്ള സാധ്യത കൂടുതലാണ്. ഫ്ളോറിങ്ങിൽ ടൈൽ ഉപയോഗപ്പെടുത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കാം.

ടൈൽ ഉപയോഗപ്പെടുത്തി ഫ്ളോറിങ് ചെയ്യുമ്പോൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

ടൈലുകൾ നിലത്ത് ഒട്ടിച്ച് നൽകുമ്പോൾ അവയ്ക്കിടയിൽ വരുന്ന സ്പേസ് കൃത്യമായി നൽകിയില്ല എങ്കിൽ ഒട്ടിച്ച് നൽകിയ ബാക്കി ഭാഗത്തെ കൂടി അത് ബാധിക്കും.

എല്ലാ ടൈലുകൾ തമ്മിലും കുറഞ്ഞത് 1 mm അളവിലെങ്കിലും ഗ്യാപ്പ് നൽകാനായി ശ്രദ്ധിക്കണം. എല്ലാ ടൈലുകളും ഒരേ രീതിയിൽ അല്ല ഒട്ടിച്ച് നൽകുന്നത് എങ്കിൽ അവ കാഴ്ചയിൽ അഭംഗി നൽകുന്നതിന് കാരണമായേക്കാം.

ഫ്ലോറിങ്ങിൽ മാത്രമല്ല ഭിത്തികളിൽ ടൈലുകൾ ഒട്ടിക്കുമ്പോഴും ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

മിക്ക സ്ഥലങ്ങളിലും ടൈലുകൾക്കിടയിൽ വരുന്ന സ്പേസ് കൃത്യമായി അറിയാൻ സ്പേസർ ഉപയോഗിക്കാറുണ്ട്. എന്നാൽ അവ ശരിയായ രീതിയിൽ അല്ല നൽകിയിട്ടുള്ളത് എങ്കിൽ ഉദ്ദേശിച്ച ബലം ലഭിക്കണമെന്നില്ല.

സ്പേസർ നൽകുന്നത് കറക്റ്റ് അളവിലാണ് എങ്കിൽ അത് ഫ്ലോർ ലെവലിന് ഒരു പ്രത്യേക ഭംഗി തന്നെ നൽകുന്നതാണ്. വീടിന്റെ പ്രധാന കട്ടിള യോട് ചേർന്ന് വരുന്ന ഭാഗത്ത് ടൈൽ നൽകുമ്പോൾ അടിയിലേക്ക് നല്ലതുപോലെ ഒട്ടി നിൽക്കുന്ന രീതിയിൽ വേണം നൽകാൻ.

മെറ്റീരിയൽ തിരഞ്ഞെടുക്കുമ്പോൾ

കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന ഏത് ടൈലും കണ്ണടച്ച് വാങ്ങാതിരിക്കുന്നതാണ് നല്ലത്. അത്യാവശ്യം നല്ല ക്വാളിറ്റിയും ബഡ്ജറ്റ് ഫ്രണ്ട്ലിയായും ലഭിക്കുന്ന ടൈലുകൾ നോക്കി തിരഞ്ഞെടുക്കാം. ടൈൽ ഒട്ടിക്കുന്നതിനായി എം സാൻഡ്,സിമന്റ് എന്നിവ തിരഞ്ഞെടുക്കുമ്പോഴും ക്വാളിറ്റി നോക്കി വേണം വാങ്ങാൻ.

ടൈൽ ഒട്ടിക്കുന്നതിന് വാങ്ങുന്ന എംസാൻഡ് ഡബിൾ വാഷ്ഡ് മീഡിയം സൈസിൽ ഉള്ളത് നോക്കി തിരഞ്ഞെടുക്കാം.

മിക്കപ്പോഴും എം സാൻഡിൽ തരികളുടെ എണ്ണം കൂടുന്നത് ടൈലുകൾ ശരിയായ രീതിയിൽ ഒട്ടാതെ ഇരിക്കുന്നതിനു കാരണമാകുന്നു. കോൺട്രാക്ട് വർക്ക് രീതിയിലാണ് ടൈൽ പണി നൽകുന്നത് എങ്കിൽ ടൈലിന്റെ വില, ഒട്ടിക്കാനുള്ള ചിലവ് പണിയെടുക്കുന്നവരുടെ എക്സ്പീരിയൻസ് എന്നിവയെല്ലാം ചോദിച്ച് മനസ്സിലാക്കാവുന്നതാണ്.

ടൈലുകൾ തിരഞ്ഞെടുക്കുമ്പോൾ അവയിൽ ചെറിയ രീതിയിലുള്ള ഡാമേജുകളും ബെന്റുകളും ഇല്ല എന്ന കാര്യം ഉറപ്പുവരുത്തുക.

ഇവയ്ക്ക് താരതമ്യേനെ വില കുറവായിരിക്കുമെങ്കിലും പെട്ടെന്ന് പൊട്ടിപ്പോകാനുള്ള സാധ്യത കൂടുതലാണ്.

ടൈൽസ് ഒട്ടിക്കുന്നതിനു മുൻപായി ഗ്രൗട്ട് ഒഴിച്ച് സെറ്റ് ചെയ്യാൻ ശ്രദ്ധിക്കണം.

ടൈൽ നല്ല രീതിയിൽ ഒട്ടി ഇരിക്കാനായി ഒട്ടിച്ച ദിവസം അവയ്ക്ക് മുകളിൽ ഒരു സിമന്റ് ബ്ലോക്ക് നൽകാവുന്നതാണ്.

ടൈൽ നല്ല രീതിയിൽ സെറ്റ് ആകാൻ അവ ഒട്ടിച്ച ശേഷം വാട്ടർ ക്യൂറിങ് ചെയ്യുന്നതാണ് നല്ലത്.

കേൾക്കുമ്പോൾ നിസ്സാരമെന്ന് തോന്നുന്ന കാര്യങ്ങളാണെങ്കിലും ഇവ കൃത്യമായി പാലിക്കുകയാണെങ്കിൽ ടൈലുകൾ കൂടുതൽ കാലം നല്ല ഫിനിഷിങ്ങോടു കൂടി തന്നെ ഉപയോഗിക്കാനായി സാധിക്കും.

ടൈൽ ഉപയോഗപ്പെടുത്തി ഫ്ളോറിങ് ചെയ്യുമ്പോൾ, ഇത്തരം കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കണം.