അറബിക് ഫ്യൂഷനിൽ അടിപൊളി വീട്.

അറബിക് ഫ്യൂഷനിൽ അടിപൊളി വീട്. സ്വന്തം വീട് മറ്റുള്ള വീടുകളിൽ നിന്നും വ്യത്യസ്തമാകണമെന്ന് ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും മാതൃകയാക്കാവുന്ന ഒരു വീടാണ് തൃശ്ശൂരിലെ ഒരു മനയൂരിൽ സ്ഥിതി ചെയ്യുന്ന ബിനിയാസിന്റെയും കുടുംബത്തിന്റെയും വീട്.

3750 ചതുരശ്ര അടിയിൽ നിർമ്മിച്ച വീട് സ്ഥിതി ചെയ്യുന്നത് 20 സെന്റ് സ്ഥലത്താണ്. 2021 ഡിസംബറിൽ പണി പൂർത്തിയായ വീടിന്റെ കൂടുതൽ വിശേഷങ്ങൾ മനസ്സിലാക്കാം.

അറബിക് ഫ്യൂഷനിൽ അടിപൊളി വീട്, കൂടുതൽ വിശേഷങ്ങൾ.

യൂറോപ്പ്യൻ അറബിക് ഫ്യൂഷൻ രീതി പിന്തുടർന്നു കൊണ്ടാണ് വീട് നിർമ്മിച്ചിട്ടുള്ളത്. വീടിനകത്തെ വിശാലതയ്ക്ക് ഒട്ടും കുറവ് വരുത്താത്ത ഡിസൈനാണ് എടുത്തു പറയേണ്ട പ്രത്യേകത.

അതുകൊണ്ടു തന്നെ കുട്ടികൾക്ക് കളിക്കാനായി വീടിനകത്ത് ധാരാളം സ്ഥലമുണ്ട്.

ആധുനിക ശൈലിക്ക് പ്രാധാന്യം നൽകിക്കൊണ്ട് നിർമ്മിച്ചിട്ടുള്ള ഈ ഇരുനില വീടിന്റെ ഇന്റീരിയറിലും നിരവധി കൗതുകങ്ങളാണ് ഉള്ളത്.

താഴത്തെ നിലയിൽ ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, പ്രയർ റൂം, രണ്ട് കിച്ചണുകൾ, ഔട്ട് ഡോർ കോർട്ടിയാഡ്, ഡൈനിങ് ഏരിയ , അറ്റാച്ച്ഡ് ബാത്റൂം സൗകര്യങ ളോട് കൂടിയ രണ്ട് ബെഡ്റൂമുകൾ എന്നിവയ്ക്കാണ് ഇടം കണ്ടെത്തിയിട്ടുള്ളത്.

വീടിന്റെ മുകളിലത്തെ നിലയിലും രണ്ട് ബെഡ്റൂമുകൾ അറ്റാച്ച്ഡ് ബാത്റൂം സൗകര്യത്തോട് കൂടിയാണ് നൽകിയിട്ടുള്ളത്. കൂടാതെ കുട്ടികൾക്ക് കളിക്കാനായി ഒരു കിഡ്സ് പ്ലേ ഏരിയ, ലിവിങ് എന്നിവയ്ക്കും ഇടം കണ്ടെത്തി.

വീടിന്റെ ഇന്റീരിയർ വിശേഷങ്ങൾ.

സാധാരണ വീടുകളിൽ നിന്നും സ്വന്തം വീട് വ്യത്യസ്തമാകണമെന്ന് നിർബന്ധമുള്ളതിനാൽ ബിനിയാസ് അറബിക് ശൈലിയാണ് വീടിനായി തിരഞ്ഞെടുത്തത്.

വീട്ടിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് മുറ്റത്ത് ഒരുക്കിയിട്ടുള്ള പൂന്തോട്ടവും കോർട്ടിയാഡും എടുത്ത് പറയേണ്ട ആകർഷണതകളാണ്.

ഈ ഭാഗങ്ങൾ വളരെയധികം ഭംഗിയായി സജ്ജീകരിച്ച് നൽകിയതു കൊണ്ട് തന്നെ ഇത്തരം ഏരിയകളിൽ പിന്നീട് പണികൾ ഒന്നും ചെയ്യേണ്ടി വരുന്നില്ല.

വീട് നിർമ്മാണത്തിനായി തിരഞ്ഞെടുത്ത മെറ്റീരിയലുകളുടെ ക്വാളിറ്റിയിലും യാതൊരു കോംപ്രമൈസും വരുത്തിയിട്ടില്ല. ഇന്റീരിയർ തീമിലും അറബിക് യൂറോപ്യൻ ഫ്യൂഷൻ രീതി തന്നെയാണ് പിന്തുടർന്നത്.

വീടിന്റെ ലിവിങ് ഏരിയ ബെഡ്റൂം എന്നിവിടങ്ങളിൽ ഉപയോഗിച്ചിട്ടുള്ള ഫർണിച്ചറുകൾ വാർഡ്രോബുകൾ എന്നിവയെല്ലാം പ്രീമിയം ലുക്ക് നൽകുന്നതിന് സഹായിക്കുന്നു.

കൂടിയ അലങ്കാര ലൈറ്റുകൾക്ക് പകരമായി വലിപ്പം കുറച്ച് കൂടുതൽ പ്രകാശം ലഭിക്കുന്ന രീതിയിലാണ് ഉപയോഗപ്പെടുത്തിയിട്ടുള്ളത്.

ഫ്ലോറിങ്ങിൽ സിറ്റൗട്ട്, വരാന്ത എന്നീ ഭാഗങ്ങളിലേക്ക് ഇറ്റാലിയൻ മാർബിൾ തിരഞ്ഞെടുത്ത് മറ്റ് ഭാഗങ്ങളിലേക്ക് എല്ലാം ഗ്ലോസി ടൈപ്പ് വിട്രിഫൈഡ് ടൈൽ ആണ് ഉപയോഗിച്ചത്. സ്റ്റെയർകെസിനായി ലെപ്പോത്ര ഗ്രാനൈറ്റ് ആണ് പാകി നൽകിയിട്ടുള്ളത്.

കോർട്ടിയാഡ്കൾക്ക് പ്രകൃതിയോട് ഇണങ്ങിയ ഒരു ഫീൽ ലഭിക്കുന്നതിനായി വുഡൻ ടൈപ്പ് ടൈലുകൾ ഉപയോഗപ്പെടുത്തി.

ഡബിൾ ഹൈറ്റ് റൂഫ് രീതി ഉപയോഗപ്പെടുത്തിയ ഭാഗങ്ങളിൽ കൂടുതൽ ഭംഗി നൽകാനായി ഓട്ടോമാറ്റിക് കർട്ടനുകളാണ് സജ്ജീകരിച്ച് നൽകിയിട്ടുള്ളത്.

പ്രധാന ഫർണിച്ചറുകളിൽ പലതും തടി ഉപയോഗപ്പെടുത്തിയാണ് നിർമ്മിച്ചിട്ടുള്ളത്. അത്യാധുനിക സൗകര്യങ്ങളായ സിസിടിവി ഉൾപ്പെടെയുള്ള സൗകര്യങ്ങൾ വീടിനടുത്ത് നൽകിയിട്ടുണ്ട്.

ബാത്റൂമുകൾ പാർട്ടീഷൻ ചെയ്യുന്നതിനായി ഗ്ലാസ് ആണ് ഉപയോഗിച്ചിട്ടുള്ളത്.

ബെഡ്റൂമുകളിലെ ബെഡുകൾ എല്ലാം ഫാബ്രിക് മെറ്റീരിയലിൽ നിർമ്മിച്ചത് കാഴ്ചയിൽ ഒരു പ്രീമിയം ലുക്ക് നൽകുന്നതിന് സഹായിച്ചു. വീടിന്റെ വ്യത്യസ്ത ഭാഗങ്ങളിൽ ഉപയോഗപ്പെടുത്തിയ ടാപ്പുകൾ സെൻസർ സംവിധാനത്തോടെ നൽകിയതും ടെക്നോളജിയുടെ ഉപയോഗം കൂടുതൽ നല്ല രീതിയിൽ ഉപയോഗപ്പെടുത്താൻ സാധിച്ചു.

വീടിനകത്ത് ഉപയോഗപ്പെടുത്തിയിട്ടുള്ള പ്രധാന ഫാബ്രിക്സ് കർട്ടനുകൾ എന്നിവയെല്ലാം ഇമ്പോർട്ട് ചെയ്തതാണ്. ഇത്തരത്തിൽ അതിമനോഹരമായി നിർമ്മിച്ചിട്ടുള്ള ഈ ഒരു വീട് ഡിസൈൻ ചെയ്ത് നൽകിയത് നാവെക്സ് ഡിസൈൻ സ്റ്റുഡിയോ എന്ന സ്ഥാപനത്തിലെ ഡിസൈനർ മാരാണ്.

അറബിക് ഫ്യൂഷനിൽ അടിപൊളി വീട്, ഇന്റീരിയറിന്റെ ഭംഗി എടുത്തു പറയേണ്ടത് തന്നെയാണ്.