നിർമ്മാണ പ്രവർത്തികൾക്ക് പാറമണൽ നല്ലതോ?

നിർമ്മാണ പ്രവർത്തികൾക്ക് പാറമണൽ നല്ലതോ?വീട് നിർമ്മാണത്തിനായി ഇപ്പോൾ കൂടുതലായും ഉപയോഗപ്പെടുത്തുന്നത് പാറമണലാണ്.

ഇവ വീട് നിർമ്മിക്കുമ്പോൾ വലിയ രീതിയിലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുന്നില്ല എങ്കിലും അവയിലെ വ്യാജനെ കണ്ടെത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.

വ്യാജ പാറ മണൽ ഉപയോഗിക്കുമ്പോൾ അവ വീട് നിർമ്മാണത്തിൽ വലിയ രീതിയിൽ ബാധിക്കും. വീടിന്റെ തേപ്പ് പണി മുഴുവനായും പൂർത്തിയായി പുട്ടി ഇട്ട് നൽകുമ്പോഴാണ് പ്രശ്നങ്ങൾ ഉടലെടുത്ത് തുടങ്ങുന്നത്.

പ്ലാസ്റ്ററിങ്‌ കഴിഞ്ഞ് ഭിത്തിയിൽ ചെറിയ രീതിയിൽ ഉള്ള സുഷിരങ്ങളും വിള്ളലുകളും പ്രത്യക്ഷപ്പെട്ട് തുടങ്ങും.

ഇത്തരം സാഹചര്യങ്ങളിൽ ഒരുകോട്ട് പുട്ടിയിട്ട് സെറ്റ് ചെയ്യാമെന്ന് കരുതി വെറുതെ വിടുമ്പോൾ അവ വലിയ ക്രാക്കുകളിലേക്ക് വഴി വെക്കുന്നു. വീട് നിർമ്മാണത്തിനായി പാറമണൽ തിരഞ്ഞെടുക്കുമ്പോൾ തീർച്ചയായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കാം.

നിർമ്മാണ പ്രവർത്തികൾക്ക് പാറമണൽ നല്ലതോ?ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

സാധാരണയായി ആറ്റുമണൽ ഉപയോഗിച്ചാണ് വീട് നിർമ്മാണം നടത്തിയിരുന്നത്. എന്നാൽ നല്ല ക്വാളിറ്റിയിൽ ആറ്റുമണൽ ലഭിക്കാതെ വന്നപ്പോഴാണ് പാറ മണലുകൾ ആസ്ഥാനം ഏറ്റെടുത്തത്.

വ്യാജ പാറമണൽ നിർമ്മിക്കപ്പെടുന്നത് പാറപ്പൊടിയിൽ നിന്നും ഉണ്ടാകുന്ന ക്വാറി വേസ്റ്റിൽ നിന്നാണ്.

ഇവയുടെ ക്വാളിറ്റിയെ പറ്റി കൃത്യമായ ധാരണ ഇല്ല എങ്കിൽ നനഞ്ഞ പാറപ്പൊടി വിറ്റഴിച്ച് പറ്റിക്കാനുള്ള സാധ്യത കൂടുതലാണ്.

വ്യാജ പാറമണൽ ആണ് ഉപയോഗിച്ചിട്ടുള്ളത് എങ്കിൽ പണി പൂർത്തിയായി കുറഞ്ഞ ദിവസത്തിനുള്ളിൽ തന്നെ വിള്ളലുകളും പൊട്ടലുകളും കണ്ടു തുടങ്ങും.

ക്വാളിറ്റി കൂടിയ പാറമണൽ തിരഞ്ഞെടുക്കുമ്പോൾ ഏകദേശം 55 രൂപ മുതലാണ് വില ആരംഭിക്കുന്നത്. പ്ലാസ്റ്ററിംഗ് വർക്കുകൾക്ക് വേണ്ടി തിരഞ്ഞെടുക്കുന്ന പാറമണൽ കുറച്ചു കൂടി ക്വാളിറ്റി കൂടിയ വിഭാഗത്തിൽ നിന്നും തിരഞ്ഞെടുക്കണം.

ഇവ ഏകദേശം 60 രൂപയ്ക്ക് മുകളിലാണ് വില വരുന്നത്. ക്വാളിറ്റി കുറഞ്ഞ പാറപ്പൊടിയാണ് കുറഞ്ഞ വിലയിൽ പല സ്ഥലങ്ങളിലും ഇപ്പോഴും എത്തിച്ചു നൽകുന്നത്.

പാറപ്പൊടി നിർമ്മാണത്തിലെ വ്യാജ പ്രവൃത്തികളിൽ കൂടുതലായും നടക്കുന്നത് കുറച്ച് മണലിൽ കൂടുതൽ പാറപ്പൊടി കലർത്തുക എന്നതാണ്. സാധാരണക്കാരായ ആളുകൾക്ക് ഇവ തിരിച്ചറിയാനും സാധിക്കില്ല.

പ്രധാന തട്ടിപ്പുകൾ.

ക്വാറി ഉടമകളും ലോറി ഏജന്റ് മാരും തമ്മിലാണ് വ്യാജ പാറമണലുമായി ബന്ധപ്പെട്ട പല കച്ചവടങ്ങളും നടത്തുന്നത്. അനധികൃതമായ രീതിയിൽ വ്യാജ പാറമണൽ നിർമ്മിച്ച് നിൽക്കുന്ന നിരവധി ക്രഷർ യൂണിറ്റുകൾ നമ്മുടെ നാട്ടിലുണ്ട്.

കേരളത്തിൽ നിർമ്മിക്കുന്നതിന് പുറമേ തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് ഇവ എത്തപ്പെടുന്നുമുണ്ട്.

യഥാർത്ഥത്തിൽ പൊതുമരാമത്ത് നിയമം അനുശാസിക്കുന്നത് അനുസരിച്ച് ക്രഷർ യൂണിറ്റുകളുടെ അനുമതിയോടെ നിർമ്മിക്കുന്ന മണൽ മാത്രമാണ് നിർമ്മാണ പ്രവർത്തികളിൽ ഉപയോഗിക്കാൻ പാടുകയുള്ളൂ.

ഇവ പലപ്പോഴും കാറ്റിൽ പറത്തപ്പെടുകയാണ് ചെയ്യുന്നത്.അതിനുള്ള പ്രധാന കാരണം സാധാരണക്കാർക്ക് ഇവ തിരിച്ചറിയാൻ സാധിക്കില്ല എന്നതാണ്.

വീടുപണിക്കായി പാറമണൽ വാങ്ങിക്കഴിഞ്ഞാൽ ഉടനെ അവയുടെ ക്വാളിറ്റി ചെക്ക് ചെയ്യുകയും വാങ്ങിയ അളവിന് ബിൽ സൂക്ഷിക്കുകയും വേണം.

സീവ് അനാലിസിസ് പോലുള്ള പല ടെസ്റ്റുകളും പാറ മണലിന്റെ ക്വാളിറ്റി ചെക്ക് ചെയ്യുന്നതിനായി ഉപയോഗപ്പെടുത്തുന്നുണ്ട്.

ഏകദേശം 600 രൂപയ്ക്ക് താഴെയാണ് ടെസ്റ്റ് ചെയ്യാനായി നൽകേണ്ടി വരുന്നത്. എന്നിരുന്നാലും ഭാവിയിലെ വീടിന് ഈടും ഉറപ്പും വേണമെന്ന് നിർബന്ധമുള്ളവർക്ക് അതിനായി കുറച്ച് പണം ചിലവഴിച്ചാലും നഷ്ടമായി കണക്കാക്കേണ്ട.

നിർമ്മാണ പ്രവർത്തികൾക്ക് പാറമണൽ നല്ലതോ?അവയുടെ ക്വാളിറ്റി ചെക്ക് ചെയ്ത് തിരഞ്ഞെടുക്കുക എന്നതിലാണ് കാര്യം.