മണ്ണിനോട് ചേർന്ന് നിൽക്കുന്ന മനോഹരമായ വീട്.

മണ്ണിനോട് ചേർന്ന് നിൽക്കുന്ന മനോഹരമായ വീട്. പഴയകാല വീടുകളെ അനുസ്മരിപ്പിക്കുന്ന രീതിയിൽ കണ്ണിന് കുളിർമയും തണുപ്പും നൽകുന്ന ഒരു വീട് എന്ന് സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടിരിക്കുകയാണ് മലപ്പുറം ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഷബീറിന്റെ പുതിയ വീട്ടിൽ.

മണ്ണിനോട് ഇണങ്ങി നിൽക്കുന്ന എക്സ്റ്റീരിയറും ഇന്റീരിയറും തന്നെയാണ് വീടിന്റെ എടുത്തു പറയേണ്ട പ്രത്യേകത.

രണ്ട് നിലകളിലായി എല്ലാവിധ സൗകര്യങ്ങളും നൽകിക്കൊണ്ട് നിർമ്മിച്ചിട്ടുള്ള ഈ ഇരു നില വീടിന്റെ കൂടുതൽ വിശേഷങ്ങൾ മനസ്സിലാക്കാം.

മണ്ണിനോട് ചേർന്ന് നിൽക്കുന്ന മനോഹരമായ വീട്, കൂടുതൽ വിശേഷങ്ങൾ.

കേരളത്തിലെ സാധാരണ വീടുകളിൽ നിന്നും വേറിട്ട് നിൽക്കുന്ന രീതിയിൽ ഒരു വീട് നിർമ്മിക്കണം എന്ന ആഗ്രഹമാണ് ഷബീറിനെ ഇത്തരത്തിലുള്ള ഒരു വീടിന്റെ ഡിസൈനിലേക്ക് എത്തിച്ച കാര്യം.

വീടിന്റെ ആകെ വിസ്തീർണ്ണം 2300 ചതുരശ്ര അടിയാണ്. കൃത്യമായ പ്ലാനിങ്ങോടു കൂടി നിർമിച്ച വീടിന്റെ ആകെ ചിലവ് 30 ലക്ഷം രൂപയാണ്.

വീട് നിർമ്മാണത്തിന്റെ എല്ലാ ഘട്ടത്തിലും ഷബീറിന്റെ മേൽനോട്ടം ഉണ്ടായിരുന്നു. ഏകദേശം മൂന്നുവർഷം സമയമെടുത്ത് പണി പൂർത്തിയാക്കിയ വീട് 2022 ലാണ് ഗൃഹപ്രവേശം നടത്തിയത്. ഷബീറിന്റെ എല്ലാ ആഗ്രഹങ്ങൾക്കും കൂട്ടായി നിന്നത് ഇന്റീരിയർ കൺസൾട്ടന്റ് ആയി വർക്ക് ചെയ്യുന്ന ഷഹസാദ് എന്ന ഡിസൈനറാണ്.

വീട് പണിയുടെ സമയത്ത് ഒരു സാധാരണ വീട് നിർമ്മിക്കുന്ന രീതികൾ ഒന്നും തന്നെ ഇവിടെ കാണാൻ സാധിച്ചിരുന്നില്ല. ആരുടെയും ശ്രദ്ധ എളുപ്പത്തിൽ പിടിച്ചു പറ്റുന്ന രീതിയിൽ ഉള്ള ഡിസൈനാണ് വീടിന്റെ ഏറ്റവും വലിയ ആകർഷതകളിലൊന്ന്.

വീടിനകത്ത് ഉപയോഗിച്ചിട്ടുള്ള ലൈറ്റുകൾ ഷബീർ സ്വന്തമായി നിർമ്മിച്ചതാണ്. ഇവയുടെ ഫ്രെയിമുകൾ നിർമ്മിക്കാനായി പിവിസി പൈപ്പ്,ഗ്ലാസ്, മൾട്ടിവുഡ് പോലുള്ള മെറ്റീരിയലുകളാണ് ഉപയോഗപ്പെടുത്തിയത്.

വീടിന്റെ മേൽക്കൂര നിർമിക്കുന്നതിനായി ട്രസ്സ് വർക്ക് ചെയ്തു ഓട് പാകി നൽകി. ഇത് നിർമ്മാണ പ്രവർത്തികളുടെ ചിലവ് കുറയ്ക്കാനും വീട്ടിനകത്ത് എല്ലാ സമയത്തും തണുപ്പ് നിലനിർത്താനും സഹായകരമായി.

വീടിനകത്ത് തണുപ്പ് നിലനിർത്തുന്നതിനായി ചെയ്ത മറ്റൊരു കാര്യം പ്ലാസ്റ്ററിങ്‌ വർക്ക് ചെയ്യാതെ ഒഴിച്ചിട്ട ഭിത്തികളാണ്. മേൽക്കൂരയിൽ ഓട് നേരിട്ട് നൽകാതെ ഒരു ലയറിൽ ടൈലുകൾ പാകി നൽകിയിട്ടുണ്ട്.

കൂടുതൽ ഇന്റീരിയർ വിശേഷങ്ങൾ.

സാധാരണ വീടുകളിൽ നിന്നും വ്യത്യസ്തമായാണ് വീടിന്റെ പെയിന്റിംഗ് രീതി തിരഞ്ഞെടുത്തിട്ടുള്ളത്. മണ്ണിന്റെ നിറത്തിലുള്ള പെയിന്റും, വെള്ള നിറവുമാണ് അതിനായി ഉപയോഗപ്പെടുത്തിയത്. വീടിന്റെ താഴത്തെ നിലയിൽ രണ്ട് ബെഡ്റൂമുകൾ, അറ്റാച്ച്ഡ് ബാത്റൂം സൗകര്യത്തോടു കൂടി നൽകിയിരിക്കുന്നു.

അതോടൊപ്പം ലിവിങ് ഏരിയ ഡൈനിങ്, കോർട്ടിയാഡ് 2 അടുക്കളകൾ എന്നിവയ്ക്ക് കൂടി സ്ഥാനം കണ്ടെത്തി. വീടിന്റെ മുകളിലത്തെ നിലയിൽ അറ്റാച്ച്ഡ് ബാത്റൂം സൗകര്യത്തോടു കൂടിയ രണ്ട് ബെഡ്റൂമുകൾ, ഒരു ഇടനാഴി ബാൽക്കണി എന്നിവയാണ് നൽകിയിട്ടുള്ളത്.

വീടിന്റെ പുറത്ത് സിറ്റൗട്ടിൽ മഹാഗണി ഉപയോഗിച്ചാണ് സീറ്റിംഗ് അറേഞ്ച് മെന്റ് നൽകിയിട്ടുള്ളത്. അതോടൊപ്പം നൽകിയിട്ടുള്ള ആട്ട് കട്ടിൽ ഏവരുടെയും ശ്രദ്ധ എളുപ്പത്തിൽ പിടിച്ചു പറ്റും.

താഴത്തെ നിലയിൽ നൽകിയിട്ടുള്ളതിൽ ഒരു കിച്ചൻ മോഡേൺ രീതിയിൽ നിർമ്മിച്ചിട്ടുള്ളതും മറ്റേത് സാധാരണ രീതിയിൽ ഉപയോഗിക്കാവുന്നതും ആണ്.

താഴത്തെ നിലയിൽ രണ്ട് ബെഡ്റൂമുകൾക്ക് ഇടയിലായി ഒരു ചെറിയ വാട്ടർ പോണ്ട് സജ്ജീകരിച്ച് നൽകിയിരിക്കുന്നു.

അതോടൊപ്പം തന്നെ ശുദ്ധവായു ലഭ്യത ഉറപ്പു വരുത്തുന്നതിനായി ഒരു പ്യൂരിഫയർ നൽകിയിട്ടുണ്ട്. വീടിന് പഴമയുടെ ലുക്ക് ലഭിക്കാനായി പുറം ഭാഗം പ്ലാസ്റ്ററിംഗ് ചെയ്യാതെ വിട്ടിരിക്കുന്നു.

ഫ്ളോറിങ് മാറ്റ് ഫിനിഷ് ടൈലുകളാണ് ഉപയോഗപ്പെടുത്തിയിട്ടുള്ളത്. ഇത്തരത്തിൽ നിരവധി കൗതുകങ്ങൾ ഒളിപ്പിച്ചാണ് ഷബീർ മണ്ണിനോട് ചേർന്നു നിൽക്കുന്ന ഈ വീട് നിർമ്മിച്ചിട്ടുള്ളത്.

മണ്ണിനോട് ചേർന്ന് നിൽക്കുന്ന മനോഹരമായ വീട്, സവിശേഷതകൾ നിരവധി.