ചെങ്കല്ല് കൊണ്ട് വീട് നിർമ്മാണം.പണ്ടുകാലം തൊട്ട് തന്നെ നമ്മുടെ നാട്ടിൽ വീട് നിർമ്മാണത്തിനായി ഉപയോഗപ്പെടുത്തുന്ന ഒരു പ്രധാന മെറ്റീരിയലാണ് ചെങ്കല്ല്.

നല്ല ക്വാളിറ്റി കൂടിയ ചെങ്കല്ല് ലഭിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അതുകൊണ്ടു തന്നെ പിന്നീട് ചെങ്കൽ ചൂളകളുടെ എണ്ണം കുറയുകയും അവയുടെ ലഭ്യത കുറയുകയും ചെയ്തു.

വീടിന് സ്വാഭാവികമായി തന്നെ തണുപ്പും, പ്രകൃതിയോട് ഇണങ്ങിയ ഒരു ഫീലും ലഭിക്കുന്നതിന് ചെങ്കല്ല് ഉപയോഗപ്പെടുത്തുന്നത് വഴി സാധിക്കുന്നു.

ചെങ്കല്ല് ഉപയോഗിച്ച് നിർമ്മിക്കുന്ന ബ്രിക്കുകൾ, ഫ്ലോറിങ്‌ മെറ്റീരിയൽ എന്നിവ ഉപയോഗിക്കുന്നത് കൊണ്ടുള്ള പ്രധാന ഗുണങ്ങളെപ്പറ്റി മനസ്സിലാക്കാം.

ചെങ്കല്ല് കൊണ്ട് വീട് നിർമ്മാണം, അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ.

കല്ല് തിരഞ്ഞെടുക്കുന്നതിന് മുൻപായി അവയുടെ ക്വാളിറ്റി, നിർമിക്കുന്ന സ്ഥലം എന്നിവയെ പറ്റിയെല്ലാം കൃത്യമായി അന്വേഷിക്കേണ്ടതുണ്ട്.

ഗുണ നിലവാരം കുറഞ്ഞ കല്ല് ഉപയോഗപ്പെടുത്തി വീട് നിർമ്മിക്കുമ്പോൾ അത് പിന്നീട് പല ഡാമേജുകൾക്കും കാരണമായിരിക്കും. ക്വാളിറ്റി അനുസരിച്ച് ചെങ്കല്ലിന് വ്യത്യസ്ത രീതിയിൽ തരം തിരിച്ചിട്ടുണ്ട്. ക്വാളിറ്റി മനസ്സിലാക്കാനായി പലരും മാനദണ്ഡമാക്കുന്നത് അവയുടെ നിറമാണ്.

മഞ്ഞനിറം കൂടുതൽ അടങ്ങിയ ചെങ്കല്ല് ക്വാളിറ്റി കുറഞ്ഞ വിഭാഗത്തിലാണ് കണക്കാക്കപ്പെടുന്നത്.

അതിനുള്ള പ്രധാന കാരണം അവയ്ക്ക് ലോഡ് കപ്പാസിറ്റി കുറവായിരിക്കും എന്നതാണ്. അതേസമയം ഇളം ചുവപ്പ് നിറത്തിലാണ് കല്ല് ഇരിക്കുന്നത് എങ്കിൽ അവക്ക് നേരത്തെ പറഞ്ഞതിനേക്കാൾ ലോഡിങ് കപ്പാസിറ്റി കൂടുതലായി കണക്കാക്കാം.


ഏറ്റവും ക്വാളിറ്റി കൂടിയ കല്ലുകൾ ഡാർക്ക് റെഡ് അല്ലെങ്കിൽ ബ്ലാക്ക് നിറത്തിലാണ് കാണപ്പെടുന്നത്. പ്രധാനമായും 20 മുതൽ 40 സെന്റീമീറ്റർ വലിപ്പത്തിലാണ് ചെങ്കല്ല് ലഭ്യമായിട്ടുള്ളത്.

ഇവയിൽ തന്നെ 40 സെന്റീമീറ്റർ അളവിലുള്ള കല്ലുകളാണ് കൂടുതൽ അനുയോജ്യം. വലിപ്പം കുറഞ്ഞ കല്ലാണ് നിർമ്മാണ പ്രവർത്തികൾക്കായി തിരഞ്ഞെടുക്കുന്നത് എങ്കിൽ അവയ്ക്കിടയിൽ ജോയിന്റ് കൂടുതൽ വരാനുള്ള സാധ്യതയുണ്ട്.

ഇവ തുടക്കത്തിൽ വലിയ പ്രശ്നമായി തോന്നില്ല എങ്കിലും പിന്നീട് ക്രാക്കുകൾ പോലുള്ള പ്രശ്നങ്ങൾ വരാനുള്ള സാധ്യതയുണ്ട്.

ശ്രദ്ധ നൽകേണ്ട കാര്യങ്ങൾ.

വീട് നിർമ്മാണത്തിന് ആവശ്യമായ ചെങ്കല്ല് ഒരേ ക്വാറിയിൽ നിന്ന് ഒരു ബാച്ചിൽ തന്നെ നിർമ്മിച്ചവയാണോ എന്ന് നോക്കി വേണം തിരഞ്ഞെടുക്കാൻ.

അതല്ലെങ്കിൽ പിന്നീട് വലിപ്പ വ്യത്യാസം ഒരു പ്രശ്നമായി മാറും. എല്ലാ കല്ലുകൾക്കും ഒരേ സൈസ് തന്നെയാണ് ഉള്ളത് എങ്കിൽ അത് പ്ലാസ്റ്ററിംഗ് ചിലവ് കുറയ്ക്കുന്നതിനും സഹായിക്കും.

നല്ല ക്വാളിറ്റിയിലുള്ള ചെങ്കലുകൾക്ക് ചതുരാകൃതിയായിരിക്കും ഉണ്ടാവുക. അതെ സമയം കല്ലുകളുടെ സൈഡ് പൊട്ടി പോവുകയാണെങ്കിൽ അവയ്ക്ക് ക്വാളിറ്റി കുറവായിരിക്കും. എല്ലാ കല്ലുകളും ഒരുമിച്ച് കൊണ്ടു വന്നിറക്കുമ്പോൾ അവയുടെ ക്വാളിറ്റി അറിയാൻ സാധിക്കണമെന്നില്ല.

ക്വാളിറ്റി ചെക്ക് ചെയ്യുന്നതിനായി നല്ല ഫോഴ്സിൽ വെള്ളം വരുന്ന ഒരു പൈപ്പ് ഉപയോഗിച്ച് കഴുകി നോക്കാവുന്നതാണ്. കല്ലുകൾ തിരഞ്ഞെടുക്കുന്നതിന് മുൻപായി അവയുടെ സാമ്പിൾ വാങ്ങി ടെസ്റ്റ് ചെയ്ത് നോക്കാം.

മറ്റൊരു രീതി ഒരു കല്ല് താഴെവച്ച് മുകളിൽ നിന്നും മറ്റൊരു കല്ല് അതിന്റെ മുകളിലേക്ക് ഇട്ട് നോക്കുന്ന രീതിയാണ്. കല്ല് പൊടിയുമ്പോൾ സാധാരണ കട്ട പൊടിയുന്ന രീതിയിൽ അല്ല കാണുന്നത് എങ്കിൽ അവയ്ക്ക് ക്വാളിറ്റി കുറവാണ് എന്ന് മനസ്സിലാക്കാം.

വീടുപണിക്ക് ആവശ്യമായ കല്ല് കൃത്യമായി അളന്നെടുത്ത് ഒരുമിച്ച് ഇറക്കുന്നതാണ് എപ്പോഴും നല്ലത്.

വീടിന്റെ ആകെ സ്ക്വയർഫീറ്റിന്റെ ഇരട്ടി അളവിലായിരിക്കുംചെങ്കല്ല് വാങ്ങേണ്ടി വരിക. കല്ല് കൊണ്ടു വന്ന് ഇറക്കുമ്പോൾ പണി നടക്കുന്ന സ്ഥലത്തിനോട് ചേർന്ന് തന്നെ ഇറക്കാനായി ശ്രദ്ധിക്കാവുന്നതാണ്.

ഒരു ചെങ്കല്ലിന്റെ അവറേജ് ഭാരം 40 കിലോഗ്രാം വരെയാണ്. ക്വാളിറ്റി നോക്കി ചെങ്കല്ല് തിരഞ്ഞെടുക്കുകയാണെങ്കിൽ അവ തീർച്ചയായും വീട് നിർമ്മാണത്തിൽ മുതൽ കൂട്ടു തന്നെയാണ്.

ചെങ്കല്ല് കൊണ്ട് വീട് നിർമ്മാണം, ഇത്തരം കാര്യങ്ങൾ കൂടി അറിഞ്ഞിരിക്കണം.