വീടിന്റെ തറ നിർമ്മാണവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും.

വീടിന്റെ തറ നിർമ്മാണവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും.വീട് നിർമ്മാണത്തിൽ വളരെയധികം പ്രാധാന്യം നൽകിക്കൊണ്ട് ചെയ്യേണ്ട ഒരു പണിയാണ് ഫൗണ്ടേഷൻ അല്ലെങ്കിൽ തറ നിർമ്മാണം.

നമ്മുടെ നാട്ടിൽ തറ നിർമ്മാണത്തിനായി പ്രധാനമായും കരിങ്കല്ല്, ചെങ്കല്ല് പോലുള്ള മെറ്റീരിയലുകളാണ് തിരഞ്ഞെടുക്കുന്നത്.

അതേസമയം ചതുപ്പ് നിലങ്ങളിൽ കുറച്ചു കൂടി ബലം ലഭിക്കുന്ന ഫൗണ്ടേഷൻ രീതികൾ ഉപയോഗപ്പെടുത്തേണ്ടി വരും.

തറ നിർമ്മാണത്തിനായി കരിങ്കല്ല് തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. തറ നിർമ്മാണവുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കാം.

വീടിന്റെ തറ നിർമ്മാണവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും, ഇവയെല്ലാമാണ്.

തറ നിർമ്മാണം കൂലി വർക്കായോ കോൺട്രാക്ട് ആയോ നൽകുന്ന രീതിയാണ് കൂടുതലായും നമ്മുടെ നാട്ടിൽ ഉപയോഗപ്പെടുത്തുന്നത്. കരിങ്കല്ല് ഉപയോഗിച്ചുള്ള തറ നിർമ്മാണത്തിനായി ലോഡ് കണക്ക് അനുസരിച്ചാണ് ഇറക്കേണ്ടത്.

ഒരു ലോഡ് കല്ലിന് ഇത്ര വില എന്ന് നിശ്ചയിച്ചതിന് അനുസരിച്ചായിരിക്കും പണം ചിലവഴിക്കേണ്ടി വരിക.

അതേസമയം കൂലിപ്പണി രീതിയാണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ തറയുടെ പണി പൂർത്തിയാകുന്ന ദിവസം വരെയുള്ള തുകയാണ് നൽകേണ്ടി വരിക.

വീടിന്റെ തറപ്പണി തുടങ്ങി കഴിയുമ്പോൾ പ്ലാനിൽ നിർദ്ദേശിച്ച അതേ അളവിലും രീതിയിലും ചെയ്യാനായി ശ്രദ്ധിക്കണം.

ഇവയിൽ വരുന്ന വീതി, നീളം എന്നിവയിൽ ഉണ്ടാകുന്ന വ്യത്യാസം പിന്നീട് വീട് പണിയെ മുഴുവൻ ബാധിക്കാനുള്ള സാധ്യത കൂടുതലാണ്.

ഇപ്പോൾ മിക്ക വീടുകളിലും തറ നിർമ്മാണത്തിന് അസ്ഥിവാരം കീറുന്നതിനായി ജെസിബി ആണ് ഉപയോഗപ്പെടുത്തുന്നത്. എന്നാൽ പണ്ടു കാലത്ത് ആളുകൾ മാന്വൽ ആയി തന്നെ കൃത്യമായ അളവ് അനുസരിച്ച് തറക്ക് ആവശ്യമായ അസ്ഥിവാരം കീറി നൽകുകയാണ് ചെയ്തിരുന്നത്.

വാഹനങ്ങൾ ഉപയോഗപ്പെടുത്തി ഭാഗങ്ങൾ തമ്മിൽ പാർട്ടീഷൻ ചെയ്യുമ്പോൾ അവയുടെ അളവ് കൃത്യമായി ലഭിക്കണമെന്നില്ല.

ശ്രദ്ധ നൽകേണ്ട കാര്യങ്ങൾ.

കൃത്യമായ അളവുകൾക്ക് അനുസൃതമായി അല്ല അസ്ഥിവാരം കീറുന്നത് എങ്കിൽ പിന്നീട് തറയുടെ അളവിൽ ചരിവ് പോലുള്ള പ്രശ്നങ്ങൾ വരാൻ കാരണമാകും. തറയ്ക്കിടയിൽ വരുന്ന ചെറിയ ഗ്യാപ്പുകൾ നല്ല രീതിയിൽ മണ്ണ് ഉപയോഗിച്ച് ഫിൽ ചെയ്ത് നൽകണം.

ഒരേ വലിപ്പത്തിലുള്ള കല്ലുകൾ ഉപയോഗപ്പെടുത്തുന്നതിന് പകരമായി വലിപ്പം കൂടിയതും കുറഞ്ഞതും ആയ കല്ല് നോക്കി വേണം തിരഞ്ഞെടുക്കാൻ. തറ നിർമ്മാണത്തിനായി തിരഞ്ഞെടുക്കുന്ന കല്ലിന് ക്വാളിറ്റി ഇല്ല എങ്കിൽ അത് വീട് നിർമ്മാണത്തെ മുഴുവനായും ബാധിക്കും.

ശക്തമായ മഴയുള്ള സമയത്ത് വീടിന്റെ ചുറ്റുമുള്ള മണ്ണ് ഇടിഞ്ഞ് വീടിന്റെ ഭാഗത്തേക്ക് വരാതിരിക്കാനായി നാല് ഭാഗവും ലെവൽ ചെയ്ത് നൽകി വേണം തറ കേട്ടാൽ.

തറ നിർമ്മിക്കുമ്പോൾ ഉണ്ടാകുന്ന ചെറിയ സുഷിരങ്ങൾ വഴി പ്രാണികളും ഇഴ ജന്തുക്കളുമെല്ലാം വീട്ടിനകത്തേക്ക് എത്താനുള്ള സാധ്യതയുണ്ട്.

തറ കെട്ടുന്ന സമയത്ത് തന്നെ ചെറിയ രീതിയിലുള്ള ഗ്യാപ്പുകൾ പോലും ഫിൽ ചെയ്ത് നൽകാനായി ശ്രദ്ധിക്കുക. നിർമ്മാണ പ്രവർത്തികൾക്ക് ആവശ്യമായ കല്ല് ലോഡ് ചെയ്യുമ്പോൾ അത് വീടുപണി നടത്തുന്നതിന് അടുത്തായി തന്നെ കൊണ്ടിടാനായി ശ്രദ്ധിക്കണം.

അതല്ലെങ്കിൽ കൂലിക്ക് ആളെ വെച്ച് വീണ്ടും കല്ല് ആവശ്യമുള്ള ഭാഗത്തേക്ക് കൊണ്ടു വരേണ്ടി വരും. കല്ല് അടുത്തു തന്നെയുണ്ടെങ്കിൽ തറപ്പണി വേഗം പൂർത്തിയാവുകയും ഇത് വീട് നിർമ്മാണം കുറഞ്ഞ സമയത്തിനുള്ളിൽ പൂർത്തിയാക്കാനും സാധിക്കും.

വീടിന്റെ ബേസ് എന്നു പറയുന്നത് തറ ആയതു കൊണ്ട് തന്നെ അവയുടെ നിർമ്മാണത്തിൽ വളരെയധികം ശ്രദ്ധ പുലർത്തേണ്ടതുണ്ട്.

വീടിന്റെ തറ നിർമ്മാണവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും തീർച്ചയായും അറിഞ്ഞിരിക്കുക.