ലാൻഡ്സ്കേപ്പും ആർട്ടിഫിഷ്യൽ ഗ്രാസും.

ലാൻഡ്സ്കേപ്പും ആർട്ടിഫിഷ്യൽ ഗ്രാസും.മുൻ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് വീടിന്റെ മുറ്റം കൂടുതൽ ഭംഗിയാക്കാൻ താല്പര്യപ്പെടുന്നവരാണ് മിക്ക ആളുകളും.

മുറ്റത്തൊട് ചേർന്ന് ലഭിക്കുന്ന ചെറിയ ഭാഗത്ത് വ്യത്യസ്ത രീതിയിലുള്ള ലാൻഡ്സ്കേപ്പിംഗ് രീതികൾ പരീക്ഷിക്കുന്നതിന് ആവശ്യമായ ആർട്ടിഫിഷ്യൽ ഗ്രാസ് ഇപ്പോൾ വിപണിയിൽ ലഭ്യമാണ്.

വീടിനോട് ചേർന്ന് വരുന്ന ഭാഗങ്ങളിൽ പച്ചപ്പ് നിറയ്ക്കാനായി വ്യത്യസ്ത ക്വാളിറ്റിയിലും, അളവുകളിലും ലഭിക്കുന്ന ആർട്ടിഫിഷ്യൽ ഗ്രാസ് തിരഞ്ഞെടുക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.

ലാൻഡ്സ്കേപ്പും ആർട്ടിഫിഷ്യൽ ഗ്രാസും, തിരഞ്ഞെടുക്കേണ്ട രീതി.

ഓരോരുത്തർക്കും തങ്ങളുടെ ആവശ്യങ്ങൾക്ക് അനുസൃതമായി തിരഞ്ഞെടുക്കാവുന്ന വ്യത്യസ്ത രീതികളിലുള്ള ആർട്ടിഫിഷ്യൽ ഗ്രാസുകൾ പണിയിൽ ലഭ്യമാണ്.ഇവയിൽ ഏറ്റവും കുറഞ്ഞ ബഡ്ജറ്റിൽ ഉള്ള ആർട്ടിഫിഷ്യൽ ഗ്രാസിന് ഏകദേശം 32 രൂപ നിരക്കിലാണ് വില ആരംഭിക്കുന്നത്.

ഗ്രാസിന്റെ ഡെൻസിറ്റി,തിക്ക്നെസ് എന്നിവയ്ക്ക് അനുസൃതമായി വിലയിൽ ചെറിയ രീതിയിലുള്ള മാറ്റങ്ങൾ പ്രതീക്ഷിക്കാം.

ആവശ്യങ്ങൾക്ക് അനുസൃതമായി വ്യത്യസ്ത വലിപ്പത്തിലും സൈസിലും ആർട്ടിഫിഷ്യൽ ഗ്രാസ് കട്ട് ചെയ്ത് വാങ്ങി ഫിക്സ് ചെയ്യാനായി സാധിക്കും.

വീടിന്റെ ഗാർഡനിലേക്ക് ആർട്ടിഫിഷ്യൽ ഗ്രാസ് തിരഞ്ഞെടുക്കുമ്പോൾ 25mm താഴെ വരുന്നവ തിരഞ്ഞെടുക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.

അതേസമയം ക്വാളിറ്റി കൂടിയ ഗ്രാസ് തിരഞ്ഞെടുക്കുമ്പോൾ കുറവ് വന്നാലും പ്രശ്നമില്ല. വീടിന്റെ മുറ്റം ഭംഗിയാക്കാൻ മാത്രമല്ല ആർട്ടിഫിഷ്യൽ ഗ്രാസു കൊണ്ട് പല രീതിയിലുള്ള ഉപയോഗങ്ങളും ഇപ്പോഴുണ്ട്.

ഉദാഹരണത്തിന് ഫുട്ബോൾ ടറഫുകൾ നിർമ്മിക്കുന്നതിനും, റസ്റ്റോറന്റുകൾ ഹോട്ടലുകൾ എന്നിവിടങ്ങളിൽ കയറിച്ചെല്ലുന്ന ഭാഗങ്ങൾ അലങ്കരിക്കുന്നതിനും ഹൈ ക്വാളിറ്റിയിൽ ഉള്ള ആർട്ടിഫിഷ്യൽ ഗ്രാസ് ആണ് ഉപയോഗപ്പെടുത്തുന്നത്.

ഇവയ്ക്ക് ഏകദേശം 65 രൂപയുടെ അടുത്ത് വില നൽകേണ്ടി വരും.

ക്വാളിറ്റി നോക്കി ആർട്ടിഫിഷ്യൽ ഗ്രാസ് തിരഞ്ഞെടുക്കാം.

ഡാർക്ക് ഗ്രീൻ,ലൈറ്റ് ഗ്രീൻ, യെല്ലോ എന്നിങ്ങനെ വ്യത്യസ്ത ഷെയ്ഡുകളിൽ ആർട്ടിഫിഷ്യൽ ഗ്രാസ് ഇപ്പോൾ വിപണിയിൽ ലഭ്യമാണ്. ഇവയിൽ തന്നെ മറ്റ് രാജ്യങ്ങളിൽ നിന്നും ഇമ്പോർട്ട് ചെയ്ത് നമ്മുടെ നാട്ടിലെത്തുന്നതും ഇവിടെത്തന്നെ ഉത്പാദിപ്പിക്കുന്നതും ആയവ ലഭ്യമാണ്.

എപ്പോഴും പുറത്തു നിന്ന് വരുന്ന ഗ്രാസുകൾക്ക് നമ്മുടെ നാട്ടിൽ നിർമ്മിക്കുന്നതിനേക്കാൾ ക്വാളിറ്റി കൂടുതൽ ഉണ്ടായിരിക്കും. മാത്രമല്ല ഇത്തരം ഗ്രാസ് ഉപയോഗപ്പെടുത്തുമ്പോൾ പിന്നീട് വലിയ രീതിയിലുള്ള പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നതും ഇല്ല.

ക്വാളിറ്റി കുറഞ്ഞ ഗ്രാസ് മുറ്റത്ത് ഉപയോഗപ്പെടുത്തുമ്പോൾ ലോറി പോലുള്ള വാഹനങ്ങൾ കയറി ഇറങ്ങിയാൽ അവ പെട്ടെന്ന് കേടാകുന്നതിന് കാരണമാകും.

ഗ്രാസിന്റെ ക്വാളിറ്റി നോക്കി വാങ്ങിയില്ല എങ്കിൽ പറ്റിക്കപ്പെടാനുള്ള സാധ്യതയും കുറവല്ല. ലാൻഡ്സ്കേപ്പ് കൂടുതൽ ഭംഗിയാക്കാൻ ഇഷ്ടപ്പെടുന്നവർക്ക് ഒരേ നിറത്തിലുള്ള ഗ്രാസ് ഉപയോഗപ്പെടുത്തുന്നതിന് പകരമായി രണ്ട് നിറങ്ങളിലുള്ളവ നോക്കി വാങ്ങാം.

ഇന്ത്യയിലേക്ക് ഇമ്പോർട്ട് ചെയ്യുന്ന ആർട്ടിഫിഷ്യൽ ഗ്രാസിന്റെ പ്രധാന പങ്കും ചൈന നാഗാലാൻഡ് പോലുള്ള രാജ്യങ്ങളിൽ നിന്നാണ് എത്തുന്നത്.

ഇവയ്ക്ക് നല്ല ക്വാളിറ്റി ഉള്ളതു കൊണ്ട് തന്നെ വെള്ളം കെട്ടി നിന്നാലോ സൂര്യപ്രകാശം തട്ടിയാലോ വലിയ രീതിയിലുള്ള പ്രശ്നങ്ങൾ സംഭവിക്കുന്നില്ല.

ലാൻഡ്സ്കേപ്പിംഗ് കാലാകാലം ഭംഗിയായി നില നിൽക്കാൻ ആഗ്രഹിക്കുന്നവർക്ക് പ്രീമിയം വിഭാഗത്തിൽ ഉൾപ്പെടുന്ന ആർട്ടിഫിഷ്യൽ ഗ്രാസ് നോക്കി തിരഞ്ഞെടുക്കാം.

വീടിന്റെ മുറ്റം, ബാൽക്കണി പോലുള്ള ഇടങ്ങൾ കൂടുതൽ ഭംഗിയാക്കുന്നതിനായി ആർട്ടിഫിഷ്യൽ ഗ്രാസ് ഒരു മികച്ച ഓപ്ഷൻ തന്നെയാണ്.

കാഴ്ചയിൽ ഭംഗിയും അതേസമയം കണ്ണിന് പച്ചപ്പും നൽകാൻ ഇവ ഉപയോഗിക്കുന്നത് വഴി സാധിക്കും. വെള്ളം കെട്ടി നിൽക്കാത്ത രീതിയിലുള്ള നല്ല ക്വാളിറ്റിയിലുള്ള ഗ്രാസ് നോക്കി തിരഞ്ഞെടുക്കുക എന്നതിലാണ് കാര്യം.

ലാൻഡ്സ്കേപ്പും ആർട്ടിഫിഷ്യൽ ഗ്രാസും, ക്വാളിറ്റി മനസ്സിലാക്കി തിരഞ്ഞെടുക്കേണ്ട കാര്യമാണ്.