സ്റ്റെയർ കേയ്സുകൾ പലവിധം.പണ്ടു കാലം തൊട്ടുതന്നെ നമ്മുടെ നാട്ടിലെ വീടുകളിൽ കോണിപ്പടികൾ സ്ഥാനം പിടിച്ച് തുടങ്ങിയിരുന്നു.

പഴയ കാല നാലു കെട്ടുകളിലും 8 കെട്ടുകളിലുമെല്ലാം മരത്തിൽ തീർത്ത കോണികളാണ് ഉപയോഗപ്പെടുത്തിയിരുന്നത്.

എന്നാൽ പിന്നീട് അത് കോൺക്രീറ്റ് ഉപയോഗിച്ച് നിർമ്മിക്കുന്ന രീതിയിലേക്ക് മാറിത്തുടങ്ങി.

ഇന്ന് വ്യത്യസ്ത രൂപത്തിലും മെറ്റീരിയലുകളിലും നിർമ്മിക്കുന്ന സ്റ്റെയർകേസുകളാണ് ട്രെൻഡ് നേടിയെടുക്കുന്നത്. വ്യത്യസ്ത സ്റ്റെയർകേസ് നിർമ്മാണ രീതികളെ പറ്റി വിശദമായി മനസ്സിലാക്കാം.

സ്റ്റെയർ കേയ്സുകൾ പലവിധം, അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ.

പ്രധാനമായും ഫ്ലാറ്റ് ടൈപ്പ് സ്റ്റെയർകേസുകളും, ചെയിൻ ടൈപ്പ് സ്റ്റെയർകേസുകളുമാണ് കൂടുതൽ വീടുകളിലും ഉപയോഗപ്പെടുത്തുന്ന ഡിസൈൻ. സ്റ്റെയർ നിർമ്മിക്കുമ്പോൾ താഴേക്ക് കാണുന്ന രീതിയിൽ ഉള്ളവയാണ് ചെയിൻ ടൈപ്പിൽ വരുന്നത്.

ഇവയെ വീണ്ടും രണ്ടായി തരം തിരിച്ചിരിക്കുന്നു ഡോഗ് ലഗ്ഡ് സ്റ്റെയർകേസുകൾ, സ്പൈറൽ ടൈപ്പ് എന്നീ പേരുകളിലാണ് ഇവ അറിയപ്പെടുന്നത്. ചെയിൻ ടൈപ്പ് സ്റ്റെയർകെയ്സ് ആണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ സ്ക്വയർഫീറ്റിന് 900 രൂപ എന്ന് കണക്കിലാണ് നിർമ്മാണ ചിലവ് വരുന്നത്.

അതേസമയം സ്പൈറൽ ടൈപ്പ് സ്റ്റെയർകേസ് നിർമ്മിക്കുമ്പോൾ സ്റ്റേയറിന്റെ 50 ശതമാനം കൂലി കൂട്ടി നൽകേണ്ടി വരും.

ഫ്ലോറിങ്ങിൽ നിന്നും തുടങ്ങി സീലിങ്ങിലേക്ക് കുറഞ്ഞത് മൂന്ന് മീറ്റർ ഉയരമെങ്കിലും നൽകി വേണം ഇവ നിർമ്മിക്കാൻ. സ്റ്റെയറിന്റെ ഹൈറ്റ് അനുസൃതമാക്കി സ്റ്റെപ്പുകളുടെ എണ്ണം നിർണയിക്കാവുന്നതാണ്.

ഒരാൾക്ക് അനായാസത്തോടു കൂടി കയറാവുന്ന രീതിയിലാണ് സ്റ്റെപ്പുകൾ നൽകേണ്ടത്. അതിനനുസൃതമായി വീതി, നീളം എന്നീ അളവുകളിൽ വ്യത്യാസങ്ങൾ കൊണ്ടു വരാം.

സ്റ്റെപ്പുകളിൽ ചവിട്ടാനുള്ള ഭാഗം ത്രെഡ് എന്ന പേരിലാണ് അറിയപ്പെടുന്നത്. സ്റ്റെപ്പുകൾക്ക് നൽകുന്ന ഉയരം റൈസർ എന്ന രീതിയിലും അറിയപ്പെടുന്നു.

സ്റ്റെയർകെയ്സ് നിർമ്മാണത്തിൽ നിർദ്ദേശിക്കുന്ന അളവ് അനുസരിച്ച് റൈസറിന് 15 സെന്റീമീറ്ററിനും 17 സെന്റീമീറ്ററിനും ഇടയിലാണ് അളവ് വരേണ്ടത്. അതേസമയം ത്രെഡ് നിർമ്മിക്കുമ്പോൾ കുറഞ്ഞത് 25 സെന്റീമീറ്ററിനും, 30 സെന്റീമീറ്ററിനും ഇടയിൽ വരുന്ന രീതിയാണ് ഉപയോഗപ്പെടുത്തേണ്ടത്. സ്റ്റെയറുകൾക്ക് 17 മുതൽ 19 എണ്ണം എന്ന കണക്കാണ് ഫോളോ ചെയ്യുന്നത്.

നിർമ്മാണ രീതി.

ഏത് ദിശയിൽ സ്റ്റെയർ കേസ് നിർമിക്കണം എന്നത് വീടിന്റെ ഘടന അനുസരിച്ച് ആണ് തിരഞ്ഞെടുക്കുന്നത്. ആവശ്യങ്ങൾക്ക് അനുസൃതമായി ക്ലോക്ക് അല്ലെങ്കിൽ ആന്റി ക്ലോക്ക് ഡയറക്ഷനിൽ സ്റ്റെയർകെയ്സ് നിർമ്മിച്ച് നൽകാം.

സാധാരണയായി സ്റ്റെപ്പിന്റെ വലതു ഭാഗത്ത് ഹാൻഡ് റെയിൽ നൽകുന്ന രീതിയാണ് ഉപയോഗപ്പെടുത്തുന്നത്. ഇങ്ങനെ ചെയ്യുന്നത് വഴി സ്റ്റെപ്പ് കയറുമ്പോൾ ഒരു സപ്പോർട്ട് ലഭിക്കും. ഹാൻഡ് റെയിലുകളിൽ വ്യത്യസ്ത മെറ്റീരിയലുകൾ ഇപ്പോൾ ഉപയോഗപ്പെടുത്തുന്നുണ്ട്.

ഇവയിൽ ഏറ്റവും കൂടുതൽ ഡിമാൻഡ് ഉള്ളത് ഗ്ലാസ് ടൈപ്പ് സ്റ്റെയിൻലെസ് സ്റ്റീൽ തടി പോലുള്ള മെറ്റീരിയലുകൾക്കാണ്.

സ്റ്റീൽ ആണ് ഹാൻഡ് റെയിൽ ആയി ഉപയോഗപ്പെടുത്തുന്നത് എങ്കിൽ എം എസ് ടൈപ്പ് അല്ലെങ്കിൽ എസ് എസ് ട്യൂബുകൾ ഉപയോഗിച്ചാണ് ഇവ നിർമ്മിക്കുന്നത്.

സ്റ്റീൽ ഉപയോഗിച്ച് ഹാൻഡ് റെയിൽ നിർമ്മിക്കുന്നത് കൊണ്ടുള്ള പ്രധാന ഗുണം അവയ്ക്ക് ലൈഫ് ടൈം വാറണ്ടി ലഭിക്കും എന്നതാണ്.

മറ്റു മെറ്റീരിയലുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇവക്ക് കുറച്ച് വില കൂടുതലാണെങ്കിലും ഇവ ക്വാളിറ്റിയുടെ കാര്യത്തിൽ ഒരുപടി മുന്നിൽ തന്നെയാണ് നിൽക്കുന്നത്.

സ്റ്റെയർ കേയ്സുകൾ പലവിധം പലവിധം, ഇത്തരം കാര്യങ്ങൾ കൂടി ശ്രദ്ധിക്കാം.