സ്റ്റയറും ഹാൻഡ് റെയിൽസും ചെയ്യുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

stair design

ആകത്തളങ്ങൾ മനോഹരമാക്കുന്നതിൽ stair ന്റെയും handrail ന്റെയും പങ്കു വലുതാണ്. കൂടാതെ ചിലവ് കൂടിയതും ആണ്. മരം, സ്റ്റീൽ, GP & ഗ്ലാസ്‌ എന്നിവ ഉപയോഗിച്ച് ആണ് ഇത് ചെയ്യാറുള്ളതു. 

ഇങ്ങനെ ചെയുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അനവധിയാണ്. അവയിൽ ഏറ്റവും പ്രധാനപ്പെട്ട ചിലതാണ് ഈ ലേഖനത്തിൽ ചർച്ച ചെയ്യുന്നത്

സ്റ്റെയർ ഹാൻഡ് റെയിൽസ് – ചില അറിവുകൾ

1.ഫ്‌ളോറിംഗ്  ചെയ്യുന്നതിന് മുമ്പ് തന്നെ മോഡൽ fix ചെയ്യുക. നിർമാണ സമയത്തുള്ള സങ്കീർണത ഒഴിവാക്കാനും, ഉറപ്പും,  ഈടു നിൽക്കാനും ഇതു  സഹായിക്കും.  

2. സുരക്ഷക്ക് മുൻഗണന നൽകുക. ഇന്റർനെറ്റ്‌ മോഡൽ fix ചെയ്യുന്നതിനു മുമ്പ് expert opinion എടുക്കുക. 

3. spyboot ആവശ്യത്തിന് നൽകുക. സപ്പോർട്ട് ഉണ്ടെന്ന് ഉറപ്പു വരുത്തുക. 

4. ക്ലീനിങ് എളുപ്പമുള്ളതും, കുട്ടികൾക്കു അപകടം സംഭവിക്കാത്ത, സിമ്പിൾ മോഡൽ മതി. 

5. മരം കൂടുതൽ ഉണ്ടെങ്കിൽ ചിതൽ മരുന്ന് അടിക്കുക (pest control treatment ). 

6. മരത്തിന്റെ master leg മണ്ണിൽ തട്ടാതിരിക്കാൻ സിമെന്റ്, പ്ലാസ്റ്റിക്, സ്റ്റീൽ,  pvc sheet കൊണ്ടു കവർ ചെയ്യുക. (ചിതൽ വരാതിരിക്കാൻ )

7. റൗണ്ട് stair ആണെങ്കിൽ സ്റ്റീൽ &ഗ്ലാസ്‌ ഉപയോഗിക്കുക. മരത്തിനു ചിലവ് അധികം ആണ്. 

8. മരം നിങ്ങളുടെ ബഡ്ജറ്റിനു തിരഞ്ഞെടുക്കാം. കാതൽ ആക്കാൻ ശ്രമിക്കുക. 

9. Stain less സ്റ്റീൽ ആണെങ്കിൽ 304 grade ഉത്തമം. 

10. സ്റ്റീൽ rail ക്ലീനിംഗ് നു ഒരു കെമിക്കലും ഉപയോഗിക്കരുത്. വെള്ളo ഉപയോഗിച്ച് ക്ലീൻ ചെയ്യുക. 

11. ടോപ് റെയിൽ matte finish ആണ് ഉത്തമം. Glossy ൽ scratch പെട്ടെന്നറിയും. 

12. ഗ്ലാസ് കൂടുതൽ ഉണ്ടെങ്കിൽ Safety ക്ക് നല്ലത്  tempered ഗ്ലാസ്‌  ഉപയോഗിക്കുക. 

13. ഗ്ലാസ്‌ bent ഉണ്ടെങ്കിൽ holes ന്റെ tight കൂടുതൽ ശ്രദ്ധിക്കുക.