സ്റ്റെയർ കേസും വ്യത്യസ്ത ആശയങ്ങളും.നമ്മുടെ നാട്ടിൽ സ്റ്റെയർ കേസുകൾ സ്ഥാനം പിടിച്ച് തുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ല.

പണ്ടുകാലം തൊട്ട് തന്നെ നാലുകെട്ടുകളിലും എട്ടുകെട്ടുകളിലുമെല്ലാം മുകളിലേക്ക് പ്രവേശിക്കാനായി ഗോവണികൾ നൽകുന്ന രീതി ഉണ്ടായിരുന്നു.

പിന്നീട് അതിന് വലിയ രീതിയിലുള്ള മാറ്റങ്ങളാണ് വന്നത്.

വീട്ടിനകത്ത് സ്റ്റെയർ കേസ് നൽകുന്നതു കൊണ്ട് പല ഗുണങ്ങളുമുണ്ട്. സ്റ്റെയർകേസ് ഡിസൈൻ ചെയ്യുമ്പോൾ പരീക്ഷിക്കാവുന്ന ചില വ്യത്യസ്ത ആശയങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.

സ്റ്റെയർ കേസിന്റെ ഡിസൈൻ, നിർമ്മാണരീതി, ഉപയോഗിക്കുന്ന മെറ്റീരിയൽ,പെയിന്റ് എന്നിവയിലെല്ലാം ഇത്തരത്തിൽ വ്യത്യസ്ത ആശയങ്ങൾ പരീക്ഷിച്ച് നോക്കാവുന്നതാണ്.

അവ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം.

സ്റ്റെയർ കേസും വ്യത്യസ്ത ആശയങ്ങളും, പരീക്ഷിച്ചു നോക്കാം.

മറ്റു വീടുകളിൽ നിന്നും വ്യത്യസ്തമായി നിങ്ങളുടെ വീട്ടിലെ സ്റ്റെയർ കേസ് നൽകണമെന്ന് ആഗ്രഹിക്കുന്നെങ്കിൽ പരീക്ഷിക്കാവുന്ന ഒരു മികച്ച രീതി കോൺക്രീറ്റിൽ സ്റ്റെയർ കേസുകൾ നിർമ്മിച്ച് പെയിന്റ് അടിച്ചു നൽകുക എന്നതാണ്.

ചുമരിനോട് ചേർന്ന് നിൽക്കുന്ന ഡാർക്ക് നിറത്തിലുള്ള പെയിന്റ് നോക്കി വേണം സ്റ്റെയർകേസിന് നൽകാൻ.

കേൾക്കുമ്പോൾ അത്ര രസകരമായി തോന്നാത്ത കാര്യമാണെങ്കിലും ചുമരുകൾക്കും, കോണിപ്പടികൾക്കും പെയിന്റ് അടിച്ച് നൽകി ക്കഴിഞ്ഞാൽ അവ വീടിന് ഒരു വ്യത്യസ്ത ലുക്ക് നൽകുമെന്ന് കാര്യത്തിൽ യാതൊരു സംശയവും വേണ്ട.

കോണിപ്പടികൾക്ക് വ്യത്യസ്ത നിറത്തിലുള്ള വാൾപേപ്പറുകൾ ഒട്ടിച്ച് നൽകുന്നതും നൊസ്റ്റാൾജിയ ഉണർത്തുന്ന ഓർമ്മകൾ കൊണ്ടു വരാനായി ഉപകാരപ്പെടും.

ഭിത്തികൾക്ക് ഏതെങ്കിലും ഡാർക്ക് ഷെയ്ഡ് നൽകി പകുതിഭാഗം വാൾപേപ്പർ ഒട്ടിച്ചും ഹാൻഡ് റെയിലിന് വൈറ്റ് നിറം തിരഞ്ഞെടുത്തും ഇന്റീരിയറിൽ ഒരു വ്യത്യസ്തത കൊണ്ടു വരാം.

വീട്ടിനകത്തേക്ക് കൂടുതൽ വെളിച്ചം കൊണ്ടു വരാൻ ആഗ്രഹിക്കുന്നവർക്ക് ഗ്ലാസ്, വുഡ് കോമ്പിനേഷനിലുള്ള ഹാൻഡ് റെയിൽ കോമ്പിനേഷൻ ആണ് ഏറ്റവും അനുയോജ്യം.

മുകളിൽ നിന്നും വരുന്ന വെളിച്ചത്തെ വീടിനകത്തു മുഴുവൻ റിഫ്ലക്റ്റ് ചെയ്യിപ്പിക്കാൻ ഇത്തരം രീതികൾ ഉപകാരപ്പെടും.

സ്റ്റെയർ റൂമുകളും സ്റ്റെയറിന്റെ താഴ്ഭാഗവും ഉപയോഗിക്കാവുന്ന രീതികൾ.

പല വീടുകളിലും ഭാവിയിൽ മുകളിലേക്ക് റൂം എടുക്കുന്നതിന് വേണ്ടി സ്റ്റെയർ റൂമുകൾ നിർമ്മിച്ച് നൽകാറുണ്ട്.

ചെറിയ ഒരു ലിവിങ് ഏരിയ പോലെ സെറ്റ് ചെയ്യുന്ന ഇത്തരം ഭാഗങ്ങൾ ക്രിയേറ്റിവിറ്റി തുളുമ്പുന്ന ലൈറ്റുകൾ, വാൾ ഡെക്കർ എന്നിവ നൽകി സെറ്റ് ചെയ്ത് ഒരു വായന ഇടമാക്കി മാറ്റാൻ സാധിക്കും.

മുകളിലേക്ക് റൂമുകൾ നൽകുന്നുണ്ടെങ്കിൽ അപ്പർ ലിവിങ്ങിൽ ഒരു ടിവി ഏരിയ സെറ്റ് ചെയ്ത് നൽകാം.

അതല്ലെങ്കിൽ ബാൽക്കണി സെറ്റ് ചെയ്ത് നൽകുകയാണെങ്കിൽ പ്രകൃതിയിലേക്ക് ഉള്ള ഒരു വാതിലായി അത് ഉപയോഗപ്പെടുത്താൻ സാധിക്കും.

സ്റ്റെയർ കേസിന്റെ താഴ്ഭാഗം കുട്ടികൾക്ക് കളിക്കാനുള്ള ഒരിടമായോ, കവർ ചെയ്ത് എടുക്കുകയാണ് എങ്കിൽ സ്റ്റോർ റൂം ആയോ ഉപയോഗപ്പെടുത്താം.

വീടിന് ഒരു ഡ്രമാറ്റിക് ഫീൽ നൽകാൻ താല്പര്യപ്പെടുന്നവർക്ക് മുകളിൽ നിന്നും താഴേക്ക് ഹാങ്ങ് ചെയ്തു നിൽക്കുന്ന രീതിയിലുള്ള ലൈറ്റുകൾ സജ്ജീകരിച്ച് സ്റ്റെയർ ഇറങ്ങുന്ന ഭാഗത്ത് വാഷ് ഏരിയ സെറ്റ് ചെയ്ത് നൽകാം.

സ്റ്റെയറിനോട് ചേർന്ന് നൽകുന്ന വാളുകളിൽ ലൈറ്റ് നിറത്തിലുള്ള പെയിന്റുകളാണ് നൽകുന്നത് എങ്കിൽ ഫോട്ടോകൾ, ചിത്രങ്ങൾ എന്നിവ ഫ്രെയിം ചെയ്ത് നൽകാവുന്നതാണ്.

കൂടാതെ ഇൻഡോർ പ്ലാന്റുകൾ, മിറർ വർക്കുകൾ എന്നിവ ചെയ്ത് ഇത്തരം ഭാഗങ്ങൾ കൂടുതൽ അട്രാക്ടീവ് ആക്കി മാറ്റം.

സ്റ്റെയർ കേസിൽ വലിയ രീതിയിലുള്ള വ്യത്യസ്തതകൾ കൊണ്ടു വരാൻ ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കുന്ന ടൈലുകളിലും, ഹാൻഡ് റെയിലിലും വ്യത്യസ്ത നിറങ്ങൾ പരീക്ഷിക്കാവുന്നതാണ്.

ഇത്തരത്തിൽ നിങ്ങളുടെ വീട്ടിലെ സ്റ്റെയർ കേസുകളും കൂടുതൽ അട്രാക്റ്റീവ് ആക്കി മാറ്റാൻ സാധിക്കും.

സ്റ്റെയർ കേസും വ്യത്യസ്ത ആശയങ്ങളും തീർച്ചയായും വീട് നിർമ്മാണത്തിൽ പരീക്ഷിച്ചു നോക്കാവുന്ന കാര്യങ്ങളാണ്.