നാച്ചുറൽ ലൈറ്റും സ്കൈലൈറ്റ് വിൻഡോകകളും.

നാച്ചുറൽ ലൈറ്റും സ്കൈലൈറ്റ് വിൻഡോകകളും.വീട്ടിനകത്ത് ആവശ്യത്തിന് കാറ്റും വെളിച്ചവും വേണമെന്ന് ആഗ്രഹിക്കുന്നവരായിരിക്കും നമ്മളിൽ പലരും.

സാധാരണ വിൻഡോകൾ നൽകുന്നതിനേക്കാൾ കൂടുതൽ വെളിച്ചം വീട്ടിനകത്തേക്ക് എത്തിക്കാനായി റൂഫിൽ നൽകുന്ന സ്കൈ ലൈറ്റ് വിൻഡോകൾക്ക് സാധിക്കും.

വീടിന്റെ ആർക്കിടെക്ചറിൽ വന്നു കൊണ്ടിരിക്കുന്ന വ്യത്യാസങ്ങൾ വിൻഡോ ഡിസൈനുകളുടെ കാര്യത്തിലും കണ്ടു തുടങ്ങിയിട്ടുണ്ട്.

അതിന്റെ ഭാഗമായി പഴയ നടുമുറ്റങ്ങൾക്ക് പകരം കോർട്ടിയാഡ്കളും, പാഷിയോയും സ്ഥാനം പിടിച്ചു കഴിഞ്ഞു.

ഇത്തരം റൂഫുകൾക്ക് സ്ലൈഡിങ് ഡോർ നൽകുന്ന അതേ രീതിയിൽ തന്നെ ബെഡ്റൂമുകൾക്കും കിച്ചനുമെല്ലാം സ്കൈ ലൈറ്റ് വിൻഡോകൾ സജ്ജീകരിച്ച് നൽകാൻ സാധിക്കും.

ആവശ്യമുള്ള സമയത്ത് ഓപ്പൺ ചെയ്ത് വയ്ക്കാനും രാത്രി സമയങ്ങളിലും മറ്റും സ്ലൈഡ് ചെയ്ത് ക്ലോസ് ചെയ്തു വയ്ക്കാനും സാധിക്കുന്ന രീതിയിൽ സ്കൈ ലൈറ്റ് വിൻഡോകൾ സെറ്റ് ചെയ്യാം.

റൂഫിന് സ്കൈ ലൈറ്റ് വിൻഡോകൾ നൽകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് മനസ്സിലാക്കാം.

നാച്ചുറൽ ലൈറ്റും സ്കൈലൈറ്റ് വിൻഡോകളും, അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ.

സ്കൈ ലൈറ്റ് വിൻഡോകൾ സാധാരണ വിൻഡോകളുടെ അതേ രീതിയിൽ തന്നെയാണ് നിർമ്മിക്കുന്നത് എങ്കിലും ഇവയുടെ സ്ഥാനം റൂഫിലാണ് .

പകൽ സമയത്ത് വെളിച്ചം മുറികളിൽ നിറയ്ക്കാനായി സ്കൈലൈറ്റ് വിൻഡോകൾ സെറ്റ് ചെയ്തു നൽകുന്നത് ഒരു മികച്ച മാർഗ്ഗമാണ്. മുകളിൽ നിന്നുള്ള വെളിച്ചം താഴേക്ക് ലഭിക്കാനായി സെറ്റ് ചെയ്യുന്ന ഇത്തരം വിൻഡോകൾ പ്രകാശം ലഭിക്കുന്ന ദിശ നോക്കിയാണ് ഫിറ്റ്‌ ചെയ്ത് നൽകേണ്ടതാണ്.

ഫ്ലാറ്റ് ആയിട്ടുള്ള റൂഫുകളിൽ ചെറിയ സ്ലോപ്പ് നൽകി വേണം ഇത്തരം വിൻഡോകൾ സെറ്റ് ചെയ്യാൻ. വീട്ടിനകത്തെ പ്രകാശത്തിന്റെ ലഭ്യത മാത്രമല്ല ഇവ ഉറപ്പു വരുത്തുന്നത് മറിച്ച് നല്ല രീതിയിൽ വായു സഞ്ചാരവും ലഭിക്കുന്നു.

ട്രാൻസ്പരന്റ് ഷീറ്റ്,ഗ്ലാസ് എന്നിവ ഉപയോഗപ്പെടുത്തി നിർമ്മിക്കുന്ന വിൻഡോകൾക്ക് പ്രധാനമായും യുപിവിസി, അലുമിനിയം ഫ്രെയിമുകളാണ് ഉപയോഗപ്പെടുത്തുന്നത്. ആവശ്യമെങ്കിൽ വുഡ് മെറ്റീരിയൽ ഉപയോഗിച്ചും ഇവയ്ക്ക് ഫ്രെയിം സെറ്റ് ചെയ്ത് നൽകാവുന്നതാണ്.

ഓരോ ഭാഗങ്ങളുടെയും ആവശ്യം നോക്കിയാണ് വിൻഡോയുടെ വലിപ്പം ഫ്രെയിമിങ് എന്നിവ തിരഞ്ഞെടുക്കുന്നത്.

സ്കൈ ലൈറ്റ് വിൻഡോകൾ തിരഞ്ഞെടുക്കുന്നത് കൊണ്ടുള്ള ഗുണങ്ങളും ദോഷങ്ങളും.

സാധാരണ ജനാലകൾ നൽകുന്നതിനേക്കാൾ 40% കൂടുതൽ വെളിച്ചം വീടിനകത്തേക്ക് കൊണ്ടു വരാനായി ഇത്തരം വിൻഡോകൾ നൽകുന്നത് കൊണ്ട് സാധിക്കും.മുകളിൽ നിന്നും താഴേക്ക് വെളിച്ചം വരുന്ന രീതിയിലാണ് ഇവ സെറ്റ് ചെയ്യുന്നത്.

വീട്ടിനകത്ത് വായു സഞ്ചാരം ഉറപ്പു വരുത്തുന്നതിനായി ആവശ്യമുള്ള സമയങ്ങളിൽ വിൻഡോ ഓപ്പൺ ചെയ്ത് വയ്ക്കാവുന്നതാണ്.

വീട്ടിനകത്ത് ശുദ്ധ വായു ലഭ്യത ഉറപ്പുവരുത്താൻ ഇതു വഴി സാധിക്കുന്നു.ബെഡ്റൂമുകളിലും, കിച്ചണിലും സ്കൈ ലൈറ്റ് വിൻഡോകൾ തിരഞ്ഞെടുക്കുന്നത് കൂടുതൽ വലിപ്പമുള്ള ഒരു ഫീൽ ഉണ്ടാക്കാനായിഉപകാരപ്പെടുന്നു.

നാച്ചുറൽ ആയി കാറ്റും വെളിച്ചവും വീട്ടിനകത്ത് ലഭിക്കുന്നത് കൊണ്ട് തന്നെ അതിനു വേണ്ടി ഉപയോഗിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉപയോഗം കുറയ്ക്കാനും അതു വഴി കറണ്ട് ബില്ല് കുറയ്ക്കാനും വഴിയൊരുക്കുന്നു.

വിറ്റാമിൻ ഡി നേരിട്ട് ലഭിക്കാനുള്ള ഒരു അവസരം ലഭിക്കുന്നതു കൊണ്ട് തന്നെ ആരോഗ്യത്തിന്റെ കാര്യത്തിലും ഇവ വലിയ രീതിയിൽ ഗുണം ചെയ്യും.

കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ഇവ നൽകുന്നതു കൊണ്ട് ഗുണങ്ങൾ മാത്രമല്ല ചില ദോഷങ്ങളുമുണ്ട്. ഒരു സാധാരണ റൂമിന് നൽകേണ്ടതിനേക്കാൾ കൂടുതൽ വെളിച്ചം വീട്ടിനകത്തേക്ക് വരുന്നത് ചില സമയങ്ങളിലെങ്കിലും അരോചകാവസ്ഥ സൃഷ്ടിക്കും.

വേനൽക്കാലത്ത് വീട്ടിനകത്തേക്ക് പ്രകാശം കൂടുതൽ എത്തുന്നത് പോലെ തന്നെ ചൂടിന്റെ അളവും കൂടുതലായിരിക്കും.

പ്രധാനമായും സ്കൈ ലൈറ്റ് വിൻഡോകൾക്ക് ഗ്ലാസ് മെറ്റീരിയൽ ആണ് തിരഞ്ഞെടുക്കുന്നത്. ലാമിനേറ്റഡ് ഗ്ലാസുകൾ ഉപയോഗപ്പെടുത്തുമ്പോൾ അവ പെട്ടെന്ന് പൊട്ടിപ്പോകാനുള്ള സാധ്യത കൂടുതലാണ്.

ക്വാളിറ്റി കുറഞ്ഞ മെറ്റീരിയൽ ആണ് ഉപയോഗപ്പെടുത്തുന്നത് എങ്കിൽ ലീക്കേജ് പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

വീട്ടിനകത്തേക്ക് ചെറുപ്രാണികൾ,കൊതുക് എന്നിവ വിൻഡോ ഓപ്പൺ ചെയ്യുന്ന സമയത്ത് കയറാനുള്ള സാധ്യതയും ചെറുതല്ല. ഈ കാരണങ്ങൾ കൊണ്ടൊക്കെ തന്നെ സ്കൈ ലൈറ്റ് വിൻഡോകൾ ശരിയായ രീതിയിൽ തന്നെ ഇൻസ്റ്റാൾ ചെയ്യാനായി ശ്രദ്ധിക്കണം.

നാച്ചുറൽ ലൈറ്റും സ്കൈലൈറ്റ് വിൻഡോകകളും വീട്ടിനകത്ത് പ്രകാശവും,ശുദ്ധ വായു ലഭ്യതയും ഉറപ്പുവരുത്തും എന്ന കാര്യത്തിൽ സംശയമില്ല.