വീടിന്റെ വലിപ്പത്തിലല്ല കാര്യം സൗകര്യങ്ങളിലാണ്.

വീടിന്റെ വലിപ്പത്തിലല്ല കാര്യം സൗകര്യങ്ങളിലാണ്. നമ്മൾ മലയാളികൾ പലപ്പോഴും വീട് നിർമ്മാണത്തിൽ വരുത്തുന്ന ഒരു വലിയ അബദ്ധം ബഡ്ജറ്റ് ഒന്നും നോക്കാതെ ആഡംബരം നിറച്ച് ഒരു വീട് പണിയുക എന്ന രീതിയാണ്.

പലപ്പോഴും വലിപ്പത്തിൽ കെട്ടിയിട്ട വീട്ടിൽ താമസസൗകര്യങ്ങൾ ഉണ്ടോ എന്നത് പലരും ചിന്തിക്കാറില്ല.

വീടിന്റെ പുറംമോടിയിൽ യാതൊരു കുറവും വരുത്താത്ത നമ്മൾ ഇനിയെങ്കിലും മനസ്സിലാക്കേണ്ട ഒരു സത്യം വീടിനകത്തെ സൗകര്യങ്ങൾക്കാണ് പ്രാധാന്യം നൽകേണ്ടത് എന്നതാണ്.

ആവശ്യമില്ലാതെ ഏച്ചും കൂട്ടിയും ഒരുപാട് സ്പേസ് നൽകുന്നതിന് പകരമായി ആവശ്യമുള്ള ഇടങ്ങൾ കൂടുതൽ വിശാലമായ രീതിയിൽ സജ്ജീകരിച്ച് നൽകണം.

അതിന് ആവശ്യമായ കാര്യങ്ങൾ എന്തെല്ലാമാണെന്ന് മനസ്സിലാക്കാം.

വീടിന്റെ വലിപ്പത്തിലല്ല കാര്യം സൗകര്യങ്ങളിലാണ് ഇനിയെങ്കിലും മനസ്സിലാക്കാം.

പല ഇരുനില വീടുകളിലും താഴത്തെ മുറികൾ തന്നെ ഒഴിഞ്ഞു കിടക്കുന്ന അവസ്ഥയാണ് ഉള്ളത്. വിദേശ രാജ്യത്ത് ജോലി ചെയ്യുന്ന ആളുകൾ ഇത്തരത്തിൽ വലിപ്പത്തിൽ കെട്ടിയിടുന്ന വീടുകൾ പലപ്പോഴും വീട്ടിലെ പ്രായമായ മാതാപിതാക്കൾക്കാണ് തലവേദന സൃഷ്ടിക്കുന്നത്.

അവർക്ക് വീടിനു മുകളിലേക്ക് ഒന്ന് കയറി നോക്കാൻ പോലും സാധിക്കുന്ന അവസ്ഥയല്ല ചിലപ്പോൾ ഉണ്ടാവുക.

അതുകൊണ്ടു തന്നെ പിന്നീട് ഉപയോഗിക്കാനായി മുറി തുറക്കുമ്പോൾ പൊടിയും മാറാലയും നിറഞ്ഞ അവസ്ഥയാണ് ഉണ്ടാവുക.

കൃത്യമായ ഇടവേളകളിൽ അവ വൃത്തിയാക്കാനായി ആളുകളെ ഏൽപ്പിച്ചാലും നേരിട്ട് ചെന്ന് നോക്കാൻ ഒരാളില്ല എങ്കിൽ അവർ അവർക്ക് ഇഷ്ടമുള്ള രീതിയിൽ പണിതീർത്ത് പോകും.

AC, ഹീറ്റർ പോലുള്ള ഉപകരണങ്ങൾ ഒരുപാട് കാലം ഉപയോഗിക്കാതെ ഇട്ടാൽ എലി കടിച്ചും മറ്റും അവ നശിച്ചു പോകാനുള്ള സാധ്യതയും കൂടുതലാണ്.

പലപ്പോഴും ആഡംബരം നിറച്ച് നിർമ്മിച്ചിടുന്ന വീടുകളിൽ ചൂട് താങ്ങാനാവാത്തതാണ് ഏ സി ഒഴിവാക്കാൻ സാധിക്കാത്തതിന്റെ പ്രധാന കാര്യം.

വീടിന്റെ നിർമ്മാണ രീതിയിലും ഉപയോഗിക്കുന്ന മെറ്റീരിയലുകളിലും ചെറിയ രീതിയിലുള്ള മാറ്റങ്ങൾ വരുത്തിയാൽ തന്നെ ചൂട് ഒരു പരിധി വരെ കുറയ്ക്കാനായി സാധിക്കും.

വെട്ടുകല്ല് ഇഷ്ടിക എന്നിവയ്ക്ക് പകരമായി കോൺക്രീറ്റ് കട്ടകളാണ് ഇന്ന് മിക്ക വീടുകളിലും ഭിത്തി കെട്ടാനായി ഉപയോഗിക്കുന്നത്.

അതിന് പകരമായി മണ്ണിൽ നിർമ്മിച്ചെടുക്കുന്ന പൊറോത്രം ബ്രിക്കുകൾ പോലുള്ളവ ഉപയോഗിച്ച് നോക്കാം.

വീടിന്റെ പുറം ഭാഗങ്ങൾക്കും കരുതൽ വേണം.

കാഴ്ചയിൽ ഭംഗി ലഭിക്കുന്നതിനായി ലാൻഡ്സ്കേപ്പിംഗ് രീതികൾ ഉപയോഗപ്പെടുത്തുന്നത് ഇന്ന് കൂടുതലായി കണ്ടു വരുന്നുണ്ട്.

കൃത്യമായി മെയിൻടൈൻ ചെയ്തില്ല എങ്കിൽ ഇവ കാടുപിടിച്ച് നശിച്ചു പോകാനുള്ള സാധ്യത കൂടുതലാണ്.സ്ഥിര താമസവും പരിപാലനവും നടത്താൻ സാധിക്കുമെങ്കിൽ മാത്രം ഇത്തരം കാര്യങ്ങൾക്ക് മുൻകൈ എടുക്കുന്നതാണ് എപ്പോഴും നല്ലത്.

ഗാർഡനുകൾ സെറ്റ് ചെയ്യുമ്പോഴും ഈ കാര്യങ്ങളെല്ലാം മനസ്സിൽ വയ്ക്കണം.

വീട്ടിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് ആർട്ടിഫിഷ്യൽ അല്ലെങ്കിൽ നാച്ചുറൽ സ്റ്റോണുകൾ ഉപയോഗപ്പെടുത്തി മുറ്റം കൂടുതൽ ഭംഗിയാക്കി നൽകുന്നവരാണ് കൂടുതൽ പേരും .

കല്ലുകൾ പതിച്ചു കഴിഞ്ഞാൽ മഴവെള്ളം ഭൂമിയിലേക്ക് ഇറങ്ങിപ്പോകുന്നത് തടയുന്നതിന് കാരണമാകുന്നു. അതുകൊണ്ട് സ്വാഭാവികമായും വെള്ളത്തിന്റെ ലഭ്യത കുറവും, വീട്ടിനകത്തേക്ക് ചൂട് കൂടുതലും അനുഭവപ്പെടുന്നു.

എനർജി എഫിഷ്യൻസി ഉറപ്പു വരുത്തുന്നതിനായി സോളാർ പാനലുകൾ, പ്രകൃതിദത്തമായ ഗാർഡനിങ് രീതികൾ എന്നിവയെല്ലാം ഉപയോഗപ്പെടുത്താനായി ശ്രദ്ധിക്കണം.

കാലാവസ്ഥയ്ക്ക് അനുയോജ്യമായ രീതിയിൽ വീട് നിർമ്മിക്കാം.

ചൂട് കൂടുതലുള്ള ഒരു കാലാവസ്ഥയാണ് നമ്മുടെ നാടിന്റെ എങ്കിലും ഇപ്പോൾ മഴക്കാലത്തെ ഭയക്കേണ്ട അവസ്ഥയാണ് ഉള്ളത്.

വ്യത്യസ്ത നിർമ്മാണശാലികൾ വീട് നിർമ്മാണത്തിനായി തിരഞ്ഞെടുക്കുമ്പോൾ അത് നമ്മുടെ കാലാവസ്ഥയ്ക്ക് അനുയോജ്യമാണോ എന്ന കാര്യം ഉറപ്പു വരുത്തുക. മാത്രമല്ല തിരഞ്ഞെടുക്കുന്ന പ്ലോട്ടിന്റെയും മണ്ണിന്റെയും ഘടന അനുസരിച്ച് വീട് നിർമ്മിക്കാനായി ശ്രദ്ധിക്കുക.

കൃത്യമായ പ്ലാനിങ് ഉണ്ടെങ്കിൽ എത്ര ചെറിയ പ്ലോട്ടിലും ആവശ്യമുള്ള കാര്യങ്ങളെല്ലാം ഉൾപ്പെടുത്തി വലിയ വീടുകൾ പണിയാനായി സാധിക്കും.

വീടിന് ചുറ്റും മരങ്ങൾ ഉണ്ടെങ്കിൽ അവ വെട്ടി നശിപ്പിക്കാതെ എങ്ങനെ വീട് നിർമ്മിക്കാൻ സാധിക്കുമെന്ന കാര്യം ചോദിച്ച് പ്ലാൻ ചെയ്യാവുന്നതാണ്. ഈ കാര്യങ്ങളെല്ലാം ശ്രദ്ധിച്ചു കൊണ്ട് ഒരു വീട് നിർമ്മിക്കുകയാണെങ്കിൽ പിന്നീട് അവ ബാധ്യതയായി മാറില്ല.

വീടിന്റെ വലിപ്പത്തിലല്ല കാര്യം സൗകര്യങ്ങളിലാണ് അതു മനസ്സിലാക്കി വേണം വീട് നിർമ്മിക്കാൻ.