വീടിന്റെ ടെറസിന് നൽകാം മേക്ക്ഓവർ.

വീടിന്റെ ടെറസിന് നൽകാം മേക്ക്ഓവർ.മിക്ക വീടുകളിലും യാതൊരു ഉപയോഗവും ഇല്ലാതെ ഒഴിഞ്ഞു കിടക്കുന്ന ഇടങ്ങളായിരിക്കും ടെറസുകൾ.

കുറച്ച് ക്രിയാത്മകമായി ചിന്തിക്കുകയാണെങ്കിൽ വീടിന്റെ ടെറസ് നല്ല രീതിയിൽ ഉപയോഗപ്പെടുത്താൻ സാധിക്കുന്നതാണ്.

മാത്രമല്ല ഓപ്പൺ ടെറസ് നൽകിയിട്ടുള്ള വീടുകൾക്ക് പ്രാധാന്യം ഏറിയതോടെ ഫസ്റ്റ് ഫ്ലോറിൽ നിന്നും പ്രവേശിക്കുന്ന ഒരു ഇടമായും ഇത്തരം ഭാഗങ്ങൾക്ക് മാറ്റങ്ങൾ വന്നു കഴിഞ്ഞു.

വലിയ ചിലവ് ഒന്നുമില്ലാതെ ടെറസിന് മേക്കോവർ ചെയ്യാനുള്ള ചില ഐഡിയകൾ മനസ്സിലാക്കാം.

വീടിന്റെ ടെറസിന് നൽകാം മേക്ക്ഓവർ ചെയ്യേണ്ട കാര്യങ്ങൾ.

വീട്ടിലെ ചെറിയ പാർട്ടികളും ആഘോഷങ്ങളും നടത്താനുള്ള ഒരിടമായി ടെറസ് മാറ്റിയെടുക്കാൻ സാധിക്കും. അതിനായി ട്രസ്സ് വർക്ക് ചെയ്തോ, അലുമിനിയം ഫാബ്രിക്കേഷൻ വർക്ക് ചെയ്തോ കുറച്ചു ഭാഗമെങ്കിലും കവർ ചെയ്ത് നൽകിയാൽ മാത്രം മതി.

കവർ ചെയ്ത ഭാഗത്തോട് ചേർന്ന് ഒരു വാഷ്ബേസിൻ സെറ്റ് ചെയ്ത് നൽകാം. ഭക്ഷണം കഴിച്ച് കൈ കഴുകാനായി താഴേക്ക് പോകേണ്ട അവസ്ഥ ഒഴിവാക്കാൻ ഇത് വഴിയൊരുക്കും.

മാത്രമല്ല ഇന്ന് എല്ലാവരും ടെറസിന് മുകളിൽ കൃഷി ചെയ്യാൻ താല്പര്യപ്പെടുന്നവരാണ്. അതിനായി പ്രത്യേക പോട്ടുകൾ ഫ്രെയിമുകൾ എന്നിവയെല്ലാം സെറ്റ് ചെയ്തു നൽകാവുന്നതാണ്.

പടർത്തി വിടുന്ന രീതിയിലുള്ള ചെടികൾക്ക് വേണ്ടി അലുമിനിയം ഫ്രെയിമുകൾ ടെറസിന്റെ നാല് ഭാഗങ്ങളിലായി ഫിറ്റ് ചെയ്ത് നൽകണം.

തുടർന്ന് ചെടികൾക്ക് ആവശ്യമായ വെള്ളം എത്തിക്കുന്നതിനുള്ള ടാപ്പ് സൗകര്യവും ഈയൊരു ഭാഗത്തോട് ചേർന്ന് ഒരുക്കേണ്ടതുണ്ട്.

പച്ചക്കറികൾ മാത്രമല്ല പൂക്കൾക്ക് വേണ്ടി ഗാർഡനുകൾ സെറ്റ് ചെയ്യാനും, വെർട്ടിക്കൽ ഗാർഡനുകൾ സെറ്റ് ചെയ്യാനുമെല്ലാം ഈ ഒരു ഇടം നല്ല രീതിയിൽ ഉപയോഗപ്പെടുത്താവുന്നതാണ്.

വിശ്രമിക്കാനുള്ള ഒരിടമാക്കി മാറ്റാം.

ജീവിതത്തിലെ തിരക്കുകൾ എല്ലാം മാറ്റിവെച്ച് ഒഴിവ് സമയങ്ങൾ ആസ്വദിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് ഓപ്പൺ ടെറസിൽ ഒന്നോ രണ്ടോ ചെയറുകൾ ഒരു കോഫി ടേബിൾ എന്നിവ സജ്ജീകരിച്ച് നൽകാവുന്നതാണ്.

പ്രത്യേക തീമുകളെ അടിസ്ഥാനമാക്കിയും ഓപ്പൺ ടെറസുകൾ അലങ്കരിച്ച് നൽകാം.

ചുമരുകളിൽ വോൾപേപ്പറുകൾ പെയിന്റിംഗ്സ് പ്രത്യേക നിറങ്ങൾ എന്നിവ തിരഞ്ഞെടുക്കുന്നതും ഇപ്പോൾ ട്രെൻഡ് ആയി മാറിയിരിക്കുന്നു.

ചിലവ് ചുരുക്കി ടെറസ് സെറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് പഴയ ഫർണിച്ചറുകൾ അപ്സൈക്കിൾ ചെയ്തെടുത്ത് ഇവിടെ ഉപയോഗപ്പെടുത്താവുന്നതാണ്.

അതോടൊപ്പം നാടൻ ചെടികൾ ചെറിയ പോട്ടുകൾ അല്ലെങ്കിൽ ചാക്കിൽ മണ്ണ് നിറച്ച് വളർത്തിയെടുക്കാവുന്നതാണ്. വീട്ടിലേക്ക് ആവശ്യമായ പച്ചക്കറികളെല്ലാം തന്നെ ഒന്ന് മനസ്സുവെച്ചാൽ ടെറസ് ഗാർഡനിൽ നിന്ന് ഉണ്ടാക്കിയെടുക്കാൻ സാധിക്കും.

കാഴ്ചയിൽ ഭംഗിയും അതേസമയം കൂടുതൽ ഉപയോഗപ്രദവുമാക്കാവുന്ന ഒരിടമായി വീടിന്റെ ടെറസുകൾ ഉപയോഗപ്പെടുത്താം.മാത്രമല്ല ചെറിയ വലിപ്പത്തിലുള്ള ഓപ്പൺ ടെറസുകൾ ഗ്ലാസ് നൽകി സ്ലൈഡിങ് രീതിയിൽ ഓപ്പൺ ചെയ്യാനും ക്ലോസ് ചെയ്യാനും സാധിക്കുന്ന രീതിയിലോ, വ്യത്യസ്ത ആകൃതികൾ നൽകിയോ ഭംഗിയാക്കാം.

ഓപ്പൺ ടെറസുകൾ കൂടുതൽ പണം ചിലവഴിച്ച് ആഡംബരം നിറയ്ക്കാൻ താല്പര്യപ്പെടുന്നവർക്ക് കിളിക്കൂട്,വാട്ടർ ഫൗണ്ടൻ, അക്വേറിയം എന്നിവയെല്ലാം സെറ്റ് ചെയ്ത് ഇത്തരം ഭാഗങ്ങൾ കൂടുതൽ ഭംഗിയാക്കി എടുക്കാവുന്നതാണ്.

ഓപ്പൺ ടെറസ് വീടുകൾക്ക് നൽകുന്നതു കൊണ്ടുള്ള മറ്റൊരു പ്രധാന ഗുണം മഴക്കാലത്ത് തുണികൾ ഉണക്കാനായി വിരിക്കാം എന്നതാണ്.

ഉപയോഗശൂന്യമായി കിടക്കുന്ന ടെറസുകൾക്ക് ഇത്തരത്തിൽ ചെറിയ ചില മേക് ഓവറുകൾ നൽകി നോക്കാവുന്നതാണ്.

വീടിന്റെ ടെറസിന് നൽകാം മേക്ക്ഓവർ ചെയ്തു നോക്കാം ഇത്തരം കാര്യങ്ങൾ കൂടി.