വീട്ടിലേക്കാവശ്യമായ ടാങ്ക് തിരഞ്ഞെടുക്കുമ്പോൾ.

വീട്ടിലേക്കാവശ്യമായ ടാങ്ക് തിരഞ്ഞെടുക്കുമ്പോൾ.ഏതൊരു വീടിനെ സംബന്ധിച്ചും ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ജലം സംഭരിച്ചു വയ്ക്കാനുള്ള വാട്ടർ ടാങ്ക്.

കേൾക്കുമ്പോൾ അത്ര വലിയ പ്രാധാന്യമൊന്നും തോന്നില്ല എങ്കിലും വാട്ടർ ടാങ്ക് ക്വാളിറ്റി നോക്കി തിരഞ്ഞെടുത്തില്ല എങ്കിൽ അത് പല രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങളിലേക്കും വഴി വെച്ചേക്കാം.

മുൻകാലങ്ങളിൽ കൂടുതലായും പ്ലാസ്റ്റിക് ടാങ്കുകളാണ് വീടുകളിൽ ഇടം പിടിച്ചിരുന്നത് എങ്കിൽ ഇന്ന് അവയുടെ സ്ഥാനം സ്റ്റീൽ ടാങ്കുകൾ നേടിയെടുക്കാൻ തുടങ്ങിയിരിക്കുന്നു.

വീട്ടിലെ ഉപയോഗങ്ങൾക്ക് സ്റ്റീൽ ടാങ്കുകളും പിവിസി ടാങ്കുകളും തിരഞ്ഞെടുക്കുന്നത് കൊണ്ടുള്ള പ്രധാന ഗുണദോഷങ്ങൾ എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കാം.

വീട്ടിലേക്കാവശ്യമായ ടാങ്ക് തിരഞ്ഞെടുക്കുമ്പോൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

സാധാരണ വീടുകളിൽ പിവിസി ടൈപ്പ് ടാങ്കുകളാണ് കൂടുതലായും ഇടം പിടിക്കുന്നത്. അതിനുള്ള പ്രധാന കാരണം സ്റ്റീലിൽ നിർമ്മിച്ച ടാങ്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇവയ്ക്ക് വില കുറവാണ് എന്നത് തന്നെയാണ്.

സ്റ്റീൽ ടാങ്കുകൾക്ക് ഉയർന്ന വില നൽകേണ്ടി വരുന്നതിന്റെ ഒരു പ്രധാന കാരണം അവ സ്റ്റൈൻൽസ് സ്റ്റീൽ മെറ്റീരിയൽ ഉപയോഗിച്ചാണ് നിർമ്മിക്കുന്നത്.

പ്ലാസ്റ്റിക് ടാങ്കുകളുടെ അടിയിൽ ചളി അടിയുന്നതു പോലെ സ്റ്റെയിൻലെസ് സ്റ്റീൽ മെറ്റീരിയലിൽ ചളി അടിയില്ല എന്നത് തന്നെയാണ്. സ്റ്റീൽ മെറ്റീരിയൽ തന്നെ വ്യത്യസ്ത ഗ്രേഡുകളിൽ ലഭ്യമാണ്.

വ്യത്യസ്ത സബ് ക്യാറ്റഗറി കളുടെ ക്വാളിറ്റി അനുസൃതമായാണ് ടാങ്കുകളുടെ വില നിശ്ചയിക്കപ്പെടുന്നത്.

ഫുഡ് ഗ്രേഡ് വിഭാഗത്തിൽ ഉൾപ്പെടുന്ന SS304 സ്റ്റീൽ ആണ് ഉയർന്ന ക്വാളിറ്റിയിലുള്ള വാട്ടർ ടാങ്കുകളുടെ നിർമ്മാണത്തിനായി ഉപയോഗപ്പെടുത്തുന്നത്.

ഭക്ഷണ സാധനങ്ങളുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്ക് ഉപയോഗപ്പെടുത്തുന്നവയാണ് ഫുഡ് ഗ്രേഡിൽ ഉൾപ്പെടുന്ന സ്റ്റെയിൻലെസ് സ്റ്റീൽ മെറ്റീരിയൽ.

വെള്ളത്തിൽ നിന്നും ഉണ്ടാകുന്ന വ്യത്യസ്ത പാർട്ടിക്കിൾ സ്റ്റീൽ ഉപയോഗിച്ച് നിർമ്മിച്ച ടാങ്കുകളിൽ അടിയുന്നില്ല. സ്റ്റീൽ ടാങ്കുകൾ ക്ലീൻ ചെയ്യുന്നതിനായി അവയുടെ സൈഡിൽ ഒരു വാൽവ് സെറ്റ് ചെയ്ത് നൽകുകയാണ് ചെയ്യുന്നത്. ഇതുവഴി വെള്ളം തുറന്നു വിട്ട് കൃത്യമായ ഇടവേളകളിൽ ടാങ്ക് വൃത്തിയാക്കാം.

കൂടുതൽ വൃത്തിയാക്കുന്നതിനായി ടാങ്കിനകത്തേക്ക് പൈപ്പ് കടത്തി വിടുന്ന രീതിയും ഉപയോഗപ്പെടുത്താവുന്നതാണ്.

ചൂട് കൂടുതലായി ആഗിരണം ചെയ്യുന്നതു കൊണ്ടുതന്നെ സ്റ്റീലിൽ നിർമ്മിക്കുന്ന ടാങ്കുകളിൽആൾഗകൾ ഫംഗസ് ബാധ എന്നിവ ഉണ്ടാകാനുള്ള സാധ്യതയും കുറവാണ്.

ആവശ്യമുള്ള വലിപ്പത്തിനനുസരിച്ച് ടാങ്ക് ഒരു സ്റ്റാൻഡിനു മുകളിലായി സജ്ജീകരിച്ച് നൽകാം. ഇങ്ങനെ ചെയ്യുന്നത് വഴി നല്ല പ്രഷറിൽ വെള്ളം താഴേക്ക് ലഭിക്കുകയും ചെയ്യും.

PVC വാട്ടർ ടാങ്ക് ഉപയോഗപ്പെടുത്തുമ്പോൾ.

വ്യത്യസ്ത വലിപ്പത്തിലും ആകൃതിയിലുമെല്ലാം പ്ലാസ്റ്റിക്കിൽ നിർമ്മിച്ച പിവിസി വാട്ടർ ടാങ്കുകൾ നമ്മുടെ നാട്ടിൽ കാലങ്ങളായി ഉപയോഗപ്പെടുത്തുന്നുണ്ട്.

വീട്ടിലെ അംഗങ്ങളുടെ എണ്ണത്തിന് അനുസരിച്ച് വ്യത്യസ്ത വലിപ്പത്തിൽ ടാങ്കുകൾ ആവശ്യങ്ങൾക്ക് അനുസൃതമായി വാങ്ങാൻ സാധിക്കും .

പ്ലാസ്റ്റിക് ടാങ്ക് ഉപയോഗപ്പെടുത്തുമ്പോൾ ഉണ്ടാകുന്ന പ്രധാന പ്രശ്നം അവ ചൂട് കൂടുതലായി പ്ലാസ്റ്റിക്കിന്റെ അംശം വെള്ളത്തിൽ കലരുന്നതും ചളി എളുപ്പത്തിൽ പിടിക്കുന്നതുമാണ്.

സ്റ്റീൽ ടാങ്കുകൾക്ക് വില കുറച്ച് കൂടുതൽ നൽകേണ്ടി വരുമെങ്കിലും ആരോഗ്യത്തിന്റെ കാര്യം നോക്കുമ്പോൾ പ്ലാസ്റ്റിക് ടാങ്കുകൾ ഉപേക്ഷിക്കുന്നത് തന്നെയാണ് നല്ലത്.

വാട്ടർ ടാങ്ക് തിരഞ്ഞെടുക്കുമ്പോൾ അവയുടെ ക്വാളിറ്റിയും ഗുണമേന്മയും ഉറപ്പു വരുത്തുക എന്നത് വളരെയധികം പ്രാധാന്യമേറിയ കാര്യമാണ്. പാചക ആവശ്യങ്ങൾക്കും മറ്റും ഉപയോഗപ്പെടുത്തുന്ന എല്ലാ വെള്ളവും അതിൽ നിന്നാണ് എടുക്കുന്നത് എന്ന കാര്യം മറക്കരുത്.

വീട്ടിലേക്കാവശ്യമായ ടാങ്ക് തിരഞ്ഞെടുക്കുമ്പോൾ, ഇത്തരം കാര്യങ്ങൾ കൂടി പരിഗണിക്കാം.