വെർട്ടിക്കൽ ഗാർഡൻ വളരെ എളുപ്പത്തിൽ.വീടിനോട് ചേർന്ന് ഒരു ഗാർഡൻ സെറ്റ് ചെയ്യാൻ ഇഷ്ടപ്പെടുന്നവരാണ് മിക്ക ആളുകളും.

എന്നാൽ പലപ്പോഴും അപ്പാർട്ട്മെന്റുകളിൽ ഗാർഡൻ സെറ്റ് ചെയ്യാനായി ഒരിടം കണ്ടെത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.

എന്നാൽ എത്ര കുറഞ്ഞ സ്ഥലത്തും വളരെ ഭംഗിയായി ഗാർഡൻസ് സെറ്റ് ചെയ്യാനായി ഉപയോഗപ്പെടുത്താവുന്ന ഒരു മാർഗ്ഗമാണ് വെർട്ടിക്കൽ ഗാർഡനുകൾ.

കാഴ്ചയിൽ ഭംഗിയും വീടിനകത്ത് പച്ചപ്പും നിറക്കാവുന്ന വെർട്ടിക്കൽ ഗാർഡൻ വളരെ എളുപ്പത്തിൽ സെറ്റ് ചെയ്യാനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കാം.

വെർട്ടിക്കൽ ഗാർഡൻ വളരെ എളുപ്പത്തിൽ, സെറ്റ് ചെയ്യാനായി.

വീടിന് അകത്ത് മാത്രമല്ല പുറത്തും കോർണറുകളിലും ബാൽക്കണിയിലുമെല്ലാം ആവശ്യങ്ങൾക്ക് അനുസൃതമായി സെറ്റ് ചെയ്യാവുന്ന ഒരു ഗാർഡനിങ് രീതിയാണ് വെർട്ടിക്കൽ ഗാർഡൻ. വ്യത്യസ്ത ചെടികൾ പല രൂപങ്ങളിൽ സെ lറ്റ് ചെയ്ത് നൽകാനും ഇവിടെ അവസരമൊരുങ്ങുന്നു.

വലിയ ടെക്നിക്കൽ നോളജ് ഒന്നും ആവശ്യമില്ലാതെ തന്നെ എളുപ്പത്തിൽ ഏതൊരാൾക്കും വെർട്ടിക്കൽ ഗാർഡൻ സെറ്റ് ചെയ്ത് നൽകാം.

അതിനായി ആകെ ആവശ്യമുള്ളത് ബാൽക്കണി പോലുള്ള സ്ഥലങ്ങൾ ആണെങ്കിൽ കൂടുതൽ ഹൈലൈറ്റ് ചെയ്തു കാണിക്കുന്ന ഭാഗത്തെ ചുമര്.

എന്നാൽ ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം നല്ല രീതിയിൽ സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലം നോക്കി വേണം വെർട്ടിക്കൽ ഗാർഡൻ സെറ്റ് ചെയ്യാനായി തിരഞ്ഞെടുക്കാൻ.

ഓരോരുത്തർക്കും തങ്ങളുടെ ആവശ്യങ്ങൾക്ക് അനുസൃതമായി വ്യത്യസ്ത ഫ്രെയിമുകൾ പല ആകൃതികളിലായി സെറ്റ് ചെയ്തു നൽകാം.

ഇതിനായി മെറ്റൽ ഫ്രെയിം വുഡൻ ഫ്രെയിമുകൾ എന്നിവയെല്ലാം ഇപ്പോൾ വിപണിയിൽ ലഭ്യമാണ്. മെറ്റൽ ഫ്രെയിമാണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ മെറ്റൽ പോട്ടുകൾ വളരെ എളുപ്പത്തിൽ ഫിറ്റ് ചെയ്ത് നൽകാനായി സാധിക്കും.

അതേസമയം പ്ലാസ്റ്റിക് ഉപയോഗപ്പെടുത്തി നിർമ്മിക്കുന്ന ഫ്രെയിമുകളിൽ പ്രത്യേക പ്ലാസ്റ്റിക് ഷീറ്റ് ഘടിപ്പിച്ച് നൽകേണ്ടി വരും.

ഇവിടെ ഷീറ്റുകൾ ഉപയോഗപ്പെടുത്തിയാണ് ചെടികൾ വളർത്തിയെടുക്കുന്നതും. ചട്ടികൾക്ക് പകരമായി വുഡൻ ബോക്സ്, ഫാബ്രിക് പൗച്ച്, എന്നിവയെല്ലാം ഗാർഡൻ സെറ്റ് ചെയ്യാനായി തിരഞ്ഞെടുക്കാം.

ശ്രദ്ധ നൽകേണ്ട കാര്യങ്ങൾ.

ചെടി നല്ല രീതിയിൽ വളർത്തിയെടുക്കാനായി പോട്ടിൽ മണ്ണ്,ചകിരിച്ചോറ്, കമ്പോസ്റ്റ് , കോക്ക് പിറ്റ് എന്നിവയിൽ ഏതെങ്കിലും ഒന്ന് ഉപയോഗപ്പെടുത്താം.

ചെടി വളർന്ന ശേഷം നനയ്ക്കാനായി ഹാൻഡ് സ്പ്രേയർ അല്ലെങ്കിൽ ഡ്രിപ്പ് ഇറിഗേഷൻ സിസ്റ്റം ഉപയോഗപ്പെടുത്താവുന്നതാണ്.

ചെടികൾ തിരഞ്ഞെടുക്കുമ്പോൾ കൂടുതൽ സൂര്യപ്രകാശം ലഭിക്കേണ്ടവ അത്തരം ഭാഗങ്ങളിലേക്ക് വരുന്ന രീതിയിൽ നോക്കി വേണം സെറ്റ് ചെയ്ത് നൽകാൻ.

വീടിന് അകത്തോ പുറത്തോ വേർട്ടിക്കൽ ഗാർഡനുകൾ സെറ്റ് ചെയ്ത് നൽകാം.അതിനായി ഇഷ്ടമുള്ള ചുമര് തിരഞ്ഞെടുത്ത ശേഷം ആവശ്യമുള്ള അളവിൽ ഫ്രെയിം നിർമ്മിച്ച് എടുക്കണം.

തുടർന്ന് അവയ്ക്ക് പുറകിൽ വയർമേഷ് നൽകുക. പോട്ട് ഫിറ്റ് ചെയ്തു നൽകുക. നേരത്തെ പറഞ്ഞതുപോലെ ചെടി നട്ട ശേഷം കൃത്യമായി വെളിച്ചവും വെള്ളവും ലഭിക്കുന്നുണ്ടോ എന്ന കാര്യം ഉറപ്പു വരുത്തണം.

കൂടുതൽ പ്രകാശം തട്ടി ചെടി വാടി പോകുന്നുണ്ടെങ്കിൽ അവയുടെ സ്ഥാനം മാറ്റി നൽകാവുന്നതാണ്.

സാധാരണ പോട്ടുകൾക്ക് പകരമായി ഡ്രിപ്പ് ഇറിഗേഷൻ സിസ്റ്റം ഉപയോഗപ്പെടുത്തിയിട്ടുള്ള പ്ലാസ്റ്റിക് ടൈപ്പ് പോട്ടുകൾ തിരഞ്ഞെടുക്കുകയാണെങ്കിൽ അവ കൈകാര്യം ചെയ്യാൻ എളുപ്പമാകും.

ഓരോരുത്തർക്കും തങ്ങളുടെ ആവശ്യാനുസരണം വ്യത്യസ്ത ഷേയ്പ്പുകളിൽ ഫ്രെയിമുകൾ നിരത്തി അവയിൽ ചെടികൾ വച്ച് കൂടുതൽ പച്ചപ്പ് നിറയ്ക്കാം.

വെർട്ടിക്കൽ ഗാർഡൻ വളരെ എളുപ്പത്തിൽ, അവയുടെ നിർമ്മാണ രീതിയെ പറ്റി വിശദമായി മനസ്സിലാക്കാം.