വീട് നിർമ്മാണവും ആര്‍കിടെക്റ്റും.ഒരു വീട് പുതിയതായി പണിയാനും നിലവിലുള്ള വീടിനെ റിനോറ്റ് ചെയ്യാനും തീരുമാനിക്കുമ്പോൾ ആദ്യം ചെയ്യേണ്ട കാര്യം ഒരു നല്ല ആർക്കിടെക്റ്റിനെ കണ്ടെത്തുക എന്നതാണ്.

വീട് പണി ശരിയായ രീതിയിൽ മുന്നോട്ട് പോകണമെങ്കിൽ ഒരു ആർക്കിടെക്റ്റിന്റെ സഹായം തേടിയെ മതിയാകൂ.

വീടിന്റെ ആർക്കിടെക്ചർ, ഇന്റീരിയർ, ലാൻഡ്സ്കേപ്പ് ഡിസൈൻ എന്നിവയിലെല്ലാം ആർക്കിടെക്റ്റിന്റെ സാന്നിധ്യം വളരെ വലുതാണ്.

എന്നാൽ ഇവിടെ പലരെയും ആശയക്കുഴപ്പത്തിലാക്കുന്ന കാര്യം എങ്ങിനെ ഒരു നല്ല ആർക്കിടെക്റ്റിനെ കണ്ടെത്താം എന്നതായിരിക്കും.

അത്യാവശ്യം നല്ല പണം മുടക്കി ചെയ്യേണ്ട ഒരു കാര്യമായത് കൊണ്ട് തന്നെ വളരെയധികം ശ്രദ്ധയോടു കൂടി വേണം വീട് നിർമ്മാണം ഒരു ആർക്കിടെക്റ്റിനെ കണ്ട് ഏൽപ്പിച്ച നൽകുന്നത്.

നിങ്ങളുടെ ആഗ്രഹങ്ങൾക്ക് അനുസൃതമായി വീട് നിർമ്മിക്കാൻ ഒരു ആർക്കിടെക്റ്റിനെ തിരഞ്ഞെടുക്കേണ്ട രീതി എങ്ങിനെയാണെന്ന് അറിഞ്ഞിരിക്കാം.

വീട് നിർമ്മാണവും ആര്‍കിടെക്റ്റും, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

നല്ല ഒരു ആർക്കിടെക്റ്റിനെ കണ്ടെത്താനായി ആദ്യം ഉപയോഗപ്പെടുത്താവുന്ന രീതി അടുത്തകാലത്തായി വീട് നിർമ്മിച്ച കൂട്ടുകാർ, ബന്ധുക്കൾ എന്നിവരുടെ സഹായം തേടുക എന്നതാണ്.

അവരെങ്ങിനെയാണ് ആർക്കിടെക്റ്റിനെ കണ്ടെത്തിയത് എന്നും, അതിനായി ഉപയോഗപ്പെടുത്തിയ മാനദണ്ഡങ്ങൾ എന്തെല്ലാമാണെന്നും ചോദിച്ച് മനസ്സിലാക്കാം.

വീട് നിർമ്മിക്കാനായി മാറ്റി വെച്ച ബഡ്ജറ്റ് ആർക്കിടെക്റ്റിനു നൽകേണ്ടിവന്ന ഫീസ് സ്ട്രക്ചർ, അവരുടെ നിർമ്മാണ രീതി എന്നിവയെപ്പറ്റിയെല്ലാം കൃത്യമായി ചോദിച്ചു മനസ്സിലാക്കണം.

പഴയ കാലഘട്ടവുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ന് ഓൺലൈൻ വഴി ആർക്കിടെക്റ്റുകളെ കണ്ടെത്താൻ പല മാർഗങ്ങളുമുണ്ട്.

വ്യത്യസ്ത ആപ്പുകൾ ഓൺലൈൻ വെബ്സൈറ്റുകൾ എന്നിവ വഴിയെല്ലാം നിങ്ങൾക്ക് ഇത്തരത്തിൽ ആർജിടെക്ചർ മേഖലയിൽ പ്രവർത്തി പരിചയമുള്ള ആളുകളെ വളരെ എളുപ്പത്തിൽ കണ്ടെത്താനായി സാധിക്കും.

എന്നാൽ ഇവയിൽ ജനുവിൻ ആയ നല്ല വെബ്സൈറ്റുകൾ, ആപ്പുകൾ എന്നിവ കണ്ടെത്തുക എന്നത് കുറച്ച് ബുദ്ധിമുട്ടേറിയ കാര്യം തന്നെയാണ്. മാത്രമല്ല ഓൺലൈൻ വഴി പണം വാങ്ങി തട്ടിപ്പുകൾ നടത്തുന്ന ആളുകളെ തിരിച്ചറിയാൻ സാധിക്കുമെങ്കിൽ മാത്രം ഈയൊരു രീതി അവലംബിക്കാവുന്നതാണ്.

മറ്റൊരു രീതി ഡിസൈൻ മേഖലയുമായി ബന്ധപ്പെട്ട മാഗസീനുകളെ ആശ്രയിക്കുക എന്നതാണ്. വീടിന്റെ പ്ലാൻ ഉൾപ്പെടെയുള്ള കാര്യങ്ങൾ ഉൾപ്പെടുത്തി കൊണ്ടുള്ള ഡിസൈൻ മാഗസീനുകൾ ആർക്കിടെക്ചർ മേഖലയിൽ ഇപ്പോൾ പുറത്തിറങ്ങുന്നുണ്ട്.

വീട് ഡിസൈൻ ചെയ്ത രീതി ഉപയോഗിച്ചിരിക്കുന്ന മെറ്റീരിയൽ, ഇന്റീരിയർ വർക്ക്, ആർക്കിടെക്റ്റിന്റെ വിവരങ്ങൾ എന്നിവയെല്ലാം ഇത്തരം മാഗസീനുകളിൽ നിന്നും ലഭിക്കുന്നതാണ്.

ഓരോ ആർക്കിടെക്റ്റും തന്റേതായ ശൈലിയിൽ ആയിരിക്കും വീട് നിർമ്മിച്ച് നൽകുന്നുണ്ടാവുക.

അതുകൊണ്ടു തന്നെ നിങ്ങളുടെ ആശയങ്ങൾക്ക് അനുസൃതമായി വീട് പണിത് തരാൻ തിരഞ്ഞെടുക്കുന്ന ആർക്കിടെറ്റിനു സാധിക്കുമോ എന്ന കാര്യം ആദ്യം തന്നെ ചോദിച്ച് മനസ്സിലാക്കണം.

നിരവധി ആർക്കിടെക്ട് ഫേമുകളും ഇന്ന് നമ്മുടെ നാട്ടിൽ ഇടം പിടിച്ചു കഴിഞ്ഞു. ഇവിടെ നിന്നും എക്സ്പോർട്ടുകളുടെ സഹായത്തോടെ ഒരു നല്ല ആർക്കിടെക്റ്റിന് തിരഞ്ഞെടുക്കുന്നതും അനുയോജ്യമായ മറ്റൊരു രീതിയാണ്.

ആർക്കിടെക്റ്റിനെ തിരഞ്ഞെടുത്തു കഴിഞ്ഞാൽ.

ഇത്തരത്തിൽ വ്യത്യസ്ത സോഴ്സുകൾ ഉപയോഗപ്പെടുത്തി നാലോ അഞ്ചോ ആർക്കിടെക്റ്റിനെ ഷോർട്ട് ലിസ്റ്റ് ചെയ്യാവുന്നതാണ്. തുടർന്ന് അവരെ നേരിട്ട് കണ്ട് നിങ്ങൾക്ക് ആവശ്യമായ കാര്യങ്ങളെല്ലാം കൃത്യമായി പറഞ്ഞു മനസ്സിലാക്കുക.

വീടിന്റെ ഡിസൈനിങ് സ്റ്റൈൽ, ഉപയോഗിക്കേണ്ട മെറ്റീരിയലുകൾ, പ്ലോട്ടിന്റെ ഘടന,പണി തുടങ്ങേണ്ട സമയം എന്നിവയെ പറ്റിയെല്ലാം പ്രത്യേകിച്ച് എന്തെങ്കിലും പറയാനുണ്ടെങ്കിൽ അവയെല്ലാം ആദ്യ കാഴ്ചയിൽ തന്നെ പറയാനായി ശ്രദ്ധിക്കുക.

തുടർന്ന് ആർക്കിടെക്ട് എങ്ങിനെയാണ് പ്ലാനിനെ സമീപിക്കുന്നത് എന്ന് അറിഞ്ഞിരിക്കുക.

നിങ്ങളുടെ ആശയങ്ങൾക്ക് അനുസൃതമായി മുന്നോട്ട് പോകാൻ സാധിക്കുന്ന രീതിയിലുള്ള സജഷനുകൾ ആർക്കിടെക്ട് നിർദ്ദേശിക്കുന്നത് തിരഞ്ഞെടുക്കുന്നതിൽ തെറ്റില്ല.

സാധാരണയായി ആർക്കിടെക്ചർ മേഖലയിൽ ഫീസ് സ്ട്രക്ചർ തീരുമാനിക്കുന്നത് ഒന്നുകിൽ വീടിന്റെ ആകെ നിർമ്മാണ ചിലവിന്റെ ഒരു നിശ്ചിത ശതമാനം എന്ന കണക്കിലായിരിക്കും.

കൺസൾട്ടേഷൻ ഫീസ് കണക്കാക്കുന്ന മറ്റൊരു രീതി ആകെ സ്ട്രക്ച്ചറൽ ഏരിയയെ സ്ക്വയർ ഫീറ്റ് കൊണ്ട് മൾട്ടിപ്ലൈ ചെയ്തെടുക്കുന്നതാണ്.

എന്നാൽ ചില ഇടങ്ങളിൽ മാത്രം ആർക്കിടെക്ട് ഒരു ഫിക്സഡ് ചാർജ് ആദ്യമേ പറയും.

ഇത്തരത്തിൽ തിരഞ്ഞെടുത്ത എല്ലാ ആർക്കിടെക്റ്റുളെയും സമീപിച്ച് നിങ്ങളുടെ ആവശ്യങ്ങളെല്ലാം ഉൾപ്പെടുത്തി ഉദ്ദേശിച്ച ബഡ്ജറ്റിൽ വീട് നിർമ്മിച്ച് നൽകാൻ സാധിക്കുമെന്ന് തോന്നുന്ന ഒരു നല്ല ആർക്കിടെക്റ്റിനെ കണ്ടെത്താനായി സാധിക്കുന്നതാണ്.

ആദ്യം കാണുന്ന ആർക്കിടെക്റ്റിനെ തന്നെ വീട് പണിക്കായി ഫിക്സ് ചെയ്ത് മുന്നോട്ട് കൊണ്ടു പോകാനായി ശ്രമിക്കേണ്ട.

ഒന്നിൽ കൂടുതൽ ആളുകളുമായി സംസാരിക്കുമ്പോൾ മാത്രമാണ് നിങ്ങൾക്ക് കൂടുതൽ ആശയങ്ങൾ, അവർ ഈടാക്കുന്ന ഫീസ്, ഡിസൈനുകൾ എന്നിവയെ പറ്റിയെല്ലാം ഒരു ധാരണ ലഭിക്കുകയുള്ളൂ.

വളരെയധികം സമയമെടുത്ത് മാത്രം തീരുമാനമെടുക്കേണ്ട ഒരു കാര്യം തന്നെയാണ് വീട് നിർമ്മാണത്തിനായി ഒരു നല്ല ആർക്കിടെക്റ്റിനെ കണ്ടെത്തുക എന്നത്.

നിങ്ങളുടെ വീട് നിർമ്മാണത്തിൽ ആർക്കിടെക്റ്റിനെ കണ്ടെത്തിയ രീതി എങ്ങിനെയാണ്?

വീട് നിർമ്മാണവും ആര്‍കിടെക്റ്റും.വീട് നിർമ്മാണത്തിനായി ആർക്കിടെക്റ്റിനെ കണ്ടെത്തേണ്ടതെങ്ങിനെ? ഇത്തരം മാനദണ്ഡങ്ങൾക്ക് അനുസൃതമായി തിരഞ്ഞെടുക്കാവുന്നതാണ്.