വിജയ് ദേവരക്കൊണ്ടയുടെ ഹൈദരാബാദിലെ വീട്. കോടികൾ മുടക്കി സെലിബ്രിറ്റികൾ വീട് വാങ്ങുന്നത് അത്ര പുതുമയുള്ള കാര്യമല്ല.
എന്നാൽ തങ്ങളുടെ വീട്ടു വിശേഷങ്ങൾ ആരാധകരുമായി പങ്ക് വയ്ക്കുന്നവരാണ് മിക്ക സിനിമ നടന്മാരും.
അത്തരത്തിൽ വിജയ് ദേവരക്കൊണ്ട ഹൈദരാബാദിൽ സ്വന്തമാക്കിയ ആഡംബര ഭവനത്തിന് നിരവധി സവിശേഷതകളാണ് ഉള്ളത്.
നിലവിൽ ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും കൂടുതൽ ആരാധകരുള്ള ഒരു നടനാണ് വിജയ് ദേവരക്കൊണ്ട.
ഇപ്പോൾ ബോളിവുഡിലും തന്റെ സാന്നിധ്യം അറിയിച്ച വിജയ് ദേവരകൊണ്ടയുടെ പുതിയ വീടിന്റെ വിശേഷങ്ങൾ എന്തെല്ലാമാണെന്ന് മനസ്സിലാക്കാം.
വിജയ് ദേവരക്കൊണ്ടയുടെ ഹൈദരാബാദിലെ വീട്, കൂടുതൽ വിശേഷങ്ങൾ.
മാതാപിതാക്കൾക്കും, സഹോദരനുമൊപ്പം ഹൈദരാബാദിലാണ് വിജയ് ദേവരക്കൊണ്ട ഇപ്പോൾ താമസമാക്കിയിട്ടുള്ളത്. തന്റെ വീടിന്റെ പുതിയ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയ മാധ്യമങ്ങൾ വഴിയാണ് വിജയ് ദേവരക്കൊണ്ട പങ്കു വക്കുന്നത്.
ആധുനിക രീതിക്ക് പ്രാധാന്യം നൽകിക്കൊണ്ട് നിർമ്മിച്ചിട്ടുള്ള വീട്ടിൽ അലങ്കാരങ്ങൾ നൽകിയിട്ടുണ്ടെങ്കിലും എപ്പോഴും ഒരു ശാന്തമായ അന്തരീക്ഷം നില നിർത്താനായി സാധിക്കുന്നു.
ആഡംബരത്തിന് ഒട്ടും കുറവ് വരുത്തിയിട്ടില്ല എങ്കിലും അവയുടെ ഭംഗി എടുത്ത് പറയേണ്ടത് തന്നെയാണ്.
വീട്ടിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ ലിവിങ് ഏരിയയോട് ചേർന്ന് ഒരു പാഷിയോ സെറ്റ് ചെയ്ത് നൽകിയിട്ടുണ്ട്. ആവശ്യത്തിന് വായുവും വെളിച്ചവും വീട്ടിനകത്ത് എത്തിക്കാൻ ഇത് വഴിയൊരുക്കുന്നു.
ലിവിങ് ഏരിയയിൽ സെറ്റ് ചെയ്തിട്ടുള്ള അതിമനോഹരമായ ചിത്രങ്ങൾ പെയിന്റിംഗ് സ് എന്നിവ വീടിന്റെ ഭംഗി എടുത്ത് കാണിക്കുന്നു. ചുമരുകൾക്ക് പ്യുവർ വൈറ്റ് നിറമാണ് നൽകിയിട്ടുള്ളത്.
ലിവിങ് ഏരിയയുടെ വലിപ്പത്തിൽ ഒട്ടും കുറവ് വരുത്താതെ വിശാലതയ്ക്ക് വളരെയധികം പ്രാധാന്യം നൽകിയിരിക്കുന്നു.
മറ്റൊരു പ്രധാന ആകർഷണത വീടിനകത്തേക്ക് ഉള്ള വെളിച്ചത്തിന്റെയും കാറ്റിന്റെയും അളവിനെ നിയന്ത്രിക്കാൻ സാധിക്കുന്ന രീതിയിൽ സെറ്റ് ചെയ്ത് നൽകിയിട്ടുള്ള ഫ്രഞ്ച് വിൻഡോയാണ്.
അതോടൊപ്പം ചേർന്ന് നിൽക്കുന്ന വൈറ്റ് നിറത്തിലുള്ള ചുമരുകൾ കൂടിയാകുമ്പോൾ ലിവിങ് ഏരിയയുടെ ഭംഗി ഇരട്ടിയാക്കി തോന്നിപ്പിക്കും. ഒരുപാട് അലങ്കാരവസ്തുക്കൾ ഉപയോഗിക്കുന്നതിന് പകരമായി ചിത്രങ്ങൾക്കാണ് ഇവിടെ കൂടുതൽ പ്രാധാന്യം നൽകിയിട്ടുള്ളത്.
കൂടുതൽ ഇന്റീരിയർ വിശേഷങ്ങൾ
അലങ്കാരവസ്തുക്കൾ തിരഞ്ഞെടുത്തതിൽ കൂടുതലും മോഡേൺ ക്ലാസിക് ശൈലിയിലുള്ളവയാണ് ഉപയോഗിച്ചിട്ടുള്ളത്.
വീടിനകം പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന ഒരു ഫീൽ കൊണ്ടു വരാനായി ധാരാളം ഇൻഡോർ പ്ലാന്റുകൾ വീട്ടിനകത്ത് നൽകിയിട്ടുണ്ട്.
അതുപോലെ ലിവിങ് ഏരിയയുടെ ഭംഗി എടുത്തു കാണിക്കുന്ന ഒന്നാണ് ബ്ലാക്ക് നിറത്തിൽ നൽകിയിട്ടുള്ള ആം ചെയറുകൾ.
വീടിന്റെ പ്രധാന ഏരിയയോട് ചേർന്ന് തന്നെയാണ് ബാൽക്കണിക്ക് ഇടം കണ്ടെത്തിയിട്ടുള്ളത്. വീടിനു ചുറ്റുമുള്ള എല്ലാ കാഴ്ചകളും ആസ്വദിക്കാൻ സാധിക്കുന്ന രീതിയിൽ ബാൽക്കണി നൽകി.
ഇന്റീരിയറിൽ ഉപയോഗപ്പെടുത്തിയിട്ടുള്ള ലൈറ്റ് നിറത്തിലുള്ള സോഫയും കുഷ്യനുകളും മറ്റൊരു പ്രത്യേകതയാണ്. വളരെ ലളിതവും അതേസമയം ആധുനിക ശൈലിയും കോർത്തിണക്കി കൊണ്ടാണ് വീട്ടിലെ ബാർ ഏരിയ സെറ്റ് ചെയ്തിട്ടുള്ളത്.
ഈയൊരു ഭാഗം കൂടുതൽ ശ്രദ്ധയാകർഷിക്കുന്നതിനു വേണ്ടി വൈറ്റ്,ഗ്രേ തീം ഉപയോഗിച്ചിരിക്കുന്നു.
ബാർ ഏരിയ ഹൈലൈറ്റ് ചെയ്യാനായി ബാക്ക് ലൈറ്റ് ഉപയോഗിച്ചിട്ടുണ്ട്.
പുറത്തെ കാഴ്ചകൾ വീടിനകത്ത് ലഭിക്കുന്നതിനും പച്ചപ്പിന്റെ പ്രാധാന്യം എടുത്ത് കാണിക്കുന്നതിനും വേണ്ടി വീടിന്റെ എല്ലാ ഭാഗങ്ങളിലും ഗ്ലാസ് വിൻഡോകൾ ഉപയോഗപ്പെടുത്തിയതും മറ്റൊരു പ്രത്യേകതയാണ്.
വിജയ് ദേവരക്കൊണ്ടയുടെ ഹൈദരാബാദിലെ വീട്, കാഴ്ചയിൽ നിറയ്ക്കുന്ന കൗതുകങ്ങൾ നിരവധിയാണ്.