പച്ചപ്പിന് പ്രാധാന്യം നൽകിക്കൊണ്ടൊരു ഭവനം.

പച്ചപ്പിന് പ്രാധാന്യം നൽകിക്കൊണ്ടൊരു ഭവനം.അകത്തും പുറത്തും പച്ചപ്പ് നിറഞ്ഞ അന്തരീക്ഷം നൽകുന്ന വീടാണ് കോട്ടയം ഏറ്റുമാനൂരിൽ സ്ഥിതി ചെയ്യുന്ന ബിസ്മി മുഹമ്മദിന്റെ വീടിന്റെ എടുത്തു പറയേണ്ട പ്രത്യേകത.

സാധാരണ വീടുകളിൽ പുറത്തുള്ള മരങ്ങൾ അതേപടി നിലനിർത്തി പച്ചപ്പ് നിറയ്ക്കുമ്പോൾ വീടിനകത്തും ലാൻഡ്സ്കേപ്പിലും പച്ചപ്പിന്റെ പ്രാധാന്യം എടുത്ത് കാണിച്ചു കൊണ്ടാണ് വീട് ഡിസൈൻ ചെയ്തിട്ടുള്ളത്.

‘നൂർ എൽ കാസ’ എന്ന് പേര് നൽകിയിട്ടുള്ള വീടിന്റെ കൂടുതൽ വിശേഷങ്ങൾ എന്തെല്ലാമാണെന്ന് മനസ്സിലാക്കാം.

പച്ചപ്പിന് പ്രാധാന്യം നൽകിക്കൊണ്ടൊരു ഭവനം, കൂടുതൽ വിശേഷങ്ങൾ.

15 സെന്റ് സ്ഥലത്ത് 1600 ചതുരശ്ര അടി വലിപ്പത്തിലാണ് വീട് നിർമ്മിച്ചിട്ടുള്ളത്. മൂന്ന് കിടപ്പ് മുറികളോടെ നിർമ്മിച്ചിട്ടുള്ള വീടിന്റെ ഇന്റീരിയറിനും നിരവധി സവിശേഷതകളാണ് ഉള്ളത്.

പ്രകൃതിയോട് യോജിച്ച് നിൽക്കാനായി ലാൻഡ് സ്കേപ്പിംഗ്,വാട്ടർ ഫൗണ്ടൻ, ലൈറ്റ് ഫിറ്റിംഗ് മറ്റ് സ്ട്രക്ച്ചറൽ വർക്കുകൾ എന്നിവയിൽലെല്ലാം അതീവ ശ്രദ്ധ നൽകിയിട്ടുണ്ട്.

വീടിനകത്ത് സെറ്റ് ചെയ്തിട്ടുള്ള കോർട്ടിയാഡിൽ നിറയെ ചെടികൾ നൽകി പച്ചപ്പ് നിറച്ചു.

വീടിനകത്ത് ശുദ്ധ വായു ലഭിക്കുന്നതിനും പോസിറ്റീവ് എനർജി നിറക്കുന്നതിനും പച്ചപ്പിന്റെ പ്രാധാന്യം സഹായിച്ചു.

പച്ചപ്പിനോട് യോജിച്ചു നിൽക്കുന്ന രീതിയിലുള്ള നിറങ്ങളാണ് പെയിന്റ് ആയി തിരഞ്ഞെടുത്തത്. മുറ്റത്ത് ഒരു വാട്ടർ ബോഡി നിർമ്മിച്ച് അതിന്റെ നടുക്ക് ഒരു ചെറിയ തറ കെട്ടി പ്ലൂമേറിയ സെറ്റ് ചെയ്ത് നൽകിയിരിക്കുന്നു.

സാധാരണ വീടുകളുടെ സിറ്റൗട്ട് നിർമ്മാണത്തിൽ നിന്നും വ്യത്യസ്തമായി വീടിന്റെ പുറത്തേക്ക് വിശാലമായി നിൽക്കുന്ന രീതിയിലാണ് ഇവിടം ഡിസൈൻ ചെയ്തിട്ടുള്ളത്.

സിറ്റൗട്ടിൽ നിന്നും പ്രധാന വാതിൽ കടന്ന് ലിവിങ് ഏരിയയിലേക്ക് പ്രവേശിക്കുമ്പോൾ യൂറോപ്പ്യൻ ശൈലി പിന്തുടർന്നു കൊണ്ട് ചെയ്ത ഇന്റീരിയർ വീടിനെ വ്യത്യസ്തമാക്കുന്ന മറ്റൊരു കാര്യമാണ്.

കൂടുതൽ ഇന്റീരിയർ വിശേഷങ്ങൾ.

ലിവിങ് ഏരിയയിൽ ഉപയോഗപ്പെടുത്തിയിട്ടുള്ള ആഷ് നിറത്തിലുള്ള സോഫ അതേ നിറത്തിൽ തന്നെ നൽകിയിട്ടുള്ള കുഷ്യനുകൾ എന്നിവ ഒരു പ്രത്യേക തീമിനെ പിന്തുടരുന്ന പ്രതീതി സൃഷ്ടിക്കുന്നു.

അതിനോട് യോജിച്ചു നിൽക്കുന്ന രീതിയിൽ തന്നെയാണ് ടിവി യൂണിറ്റിനും ചുമരിലെ പെയിന്റിങ്ങുകൾക്കും പ്രാധാന്യം നൽകിയിട്ടുള്ളത്. കുട്ടികൾക്കുവേണ്ടി സജ്ജീകരിച്ച ബെഡ്റൂമിൽ ഒരു സ്റ്റഡി ടേബിൾ, അറ്റാച്ച്ഡ് ബാത്റൂം വാർഡ്രോബുകൾ എന്നിവയ്ക്കായി ഇടം കണ്ടെത്തി.

ലിവിങ് ഏരിയയും ഭക്ഷണം കഴിക്കാനായി സെറ്റ് ചെയ്ത ഡൈനിങ്ങും തമ്മിൽ നിശ്ചിത അകലം നൽകിയിട്ടുണ്ട്.

ഇവിടെയും ടേബിൾ ടോപ്പ് നൽകിയത് വ്യത്യസ്തമായ രീതിയിലാണ്. സാധാരണ വീടുകളിൽ ഡൈനിങ് ടേബിളിനൊപ്പം നൽകുന്ന ചെയറുകൾക്ക് പകരമായി ഇവിടെ ഒരു ബെഞ്ചാണ് സെറ്റ് ചെയ്ത് നൽകിയത്.

എല്ലാ ബെഡ്റൂമുകളും അറ്റാച്ച്ഡ് ബാത്റൂം സൗകര്യത്തോടു കൂടിയാണ് നൽകിയിട്ടുള്ളത്. അതോടൊപ്പം തന്നെ താഴത്തെ നിലയിൽ ഒരു വാഷ് ഏരിയ കോമൺ ടോയ്ലറ്റ് എന്നിവയ്ക്കും ഇടം കണ്ടെത്തി.

അടുക്കള ഡിസൈൻ ചെയ്തിട്ടുള്ളത് ഓപ്പൺ സ്റ്റൈലിൽ മോഡുലാർ കിച്ചൻ രീതിയിലാണ്. മുകളിലെ നിലയിലേക്കുള്ള സ്റ്റെയർകേസ് ഡൈനിങ് ഏരിയയിൽ നിന്നും പ്രവേശിക്കുന്ന രീതിയിൽ സെറ്റ് ചെയ്തു. സ്റ്റെയർകേസ് വുഡൻ ഫിനിഷിങ്ങിൽ ആണ് നിർമ്മിച്ചിട്ടുള്ളത്.

മുകളിലത്തെ നിലയിൽ ഒരു മാസ്റ്റർ ബെഡ്റൂം നൽകി രണ്ട് കിടപ്പുമുറികൾക്ക് ഇടം കണ്ടെത്തി. ഇവിടെ നിന്നും ഒരു ബാൽക്കണിക്കും സ്ഥലം കണ്ടെത്തിയിട്ടുണ്ട്.

അതിമനോഹരമായി മിനിമലിസ്റ്റ് രീതിയിൽ വീട് ഡിസൈൻ ചെയ്ത് നൽകിയത് മാഡ് കൺസെപ്റ്റ് എന്ന സ്ഥാപനത്തിലെ മനാഫ് കരീം എന്ന ആർക്കിടെക്ടാണ്. ഈ മനോഹര ഭവനത്തിനായി ആകെ ചിലവഴിച്ചത്58 ലക്ഷം രൂപയാണ്.

പച്ചപ്പിന് പ്രാധാന്യം നൽകിക്കൊണ്ടൊരു ഭവനം, കണ്ണിനും മനസ്സിനും കുളിർമ പകരുന്ന കാഴ്ചയാണ്.