ഫാൻ വാങ്ങുമ്പോഴും ശ്രദ്ധിക്കാനുണ്ട് കാര്യങ്ങൾ.

ഫാൻ വാങ്ങുമ്പോഴും ശ്രദ്ധിക്കാനുണ്ട് കാര്യങ്ങൾ.ഫാനുകൾ ഇല്ലാത്ത വീടുകൾ ഇന്ന് നമ്മുടെ നാട്ടിൽ നന്നേ കുറവാണ് എന്നുതന്നെ പറയേണ്ടി വരും.

ചൂടുകാലത്തെ അതിജീവിക്കുന്നതിന് വേണ്ടി ഒരു ഫാൻ എങ്കിലും ഉപയോഗിക്കാത്ത വീടുകൾ ഉണ്ടാകില്ല.

എന്നാൽ രാത്രിയും പകലും ഒരേ രീതിയിലുള്ള ഫാൻ ഉപയോഗം ഉയർന്ന രീതിയിലുള്ള കറണ്ട് ബില്ല് വരുന്നതിന് കാരണമാകാറുണ്ട്.

ചൂടു കാലത്ത് കറണ്ട് ബില്ലിന്റെ ഒരു വലിയ ഭാഗം തന്നെ ഫാൻ ഓടിയതു കൊണ്ട് മാത്രം സംഭവിക്കുന്നതായിരിക്കും.

എന്നാൽ പുതിയതായി ഒരു ഫാൻ വീട്ടിലേക്ക് വാങ്ങുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ കറണ്ട് ബില്ല് ഒരു പരിധി വരെ കുറയ്ക്കാൻ സാധിക്കുന്നതാണ്.അവ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം.

ഫാൻ വാങ്ങുമ്പോഴും ശ്രദ്ധിക്കാനുണ്ട് കാര്യങ്ങൾ, അറിഞ്ഞിരിക്കാം.

കാഴ്ചയിൽ ഭംഗി നൽകുന്ന വില കുറഞ്ഞ ഫാൻ വീട്ടിലേക്ക് തിരഞ്ഞെടുക്കുന്ന രീതി പലർക്കുമുണ്ട്. എന്നാൽ ഫാൻ വാങ്ങുമ്പോൾ ഒരിക്കലും അതിന്റെ പുറംമോടി നോക്കിയല്ല വാങ്ങേണ്ടത്.

മോട്ടോറിന്റെ പവർ,കാര്യക്ഷമത എന്നിവയെല്ലാം കൃത്യമായി നോക്കി വേണം വാങ്ങാൻ. 42 വാട്ട് മുതൽ 128 വാട്ട് കപ്പാസിറ്റിയിൽ വരെ ലഭിക്കുന്ന ഫാനുകൾ ഇന്ന് വിപണിയിൽ ലഭിക്കുന്നുണ്ട്.

ഫാനുകളുടെ ഉപയോഗം ഇപ്പോൾ താരതമ്യേനെ കൂടുതൽ ആയതുകൊണ്ട് തന്നെ ഉയർന്ന ഊർജ്ജം നൽകുന്ന രീതിയിലുള്ളവ നോക്കി വേണം തിരഞ്ഞെടുക്കാൻ.

അതല്ലെങ്കിൽ കൂടുതൽ കറണ്ട് ഉപയോഗപ്പെടുത്തുന്നതിനും അത് കറണ്ട് ബില്ല് കൂട്ടുന്നതിനും കാരണമായിരിക്കാം.

AC, ഫ്രിഡ്ജ് എന്നിവ തിരഞ്ഞെടുക്കുമ്പോൾ അവക്ക് മുകളിൽ നൽകുന്നതു പോലെ ഫൈവ് സ്റ്റാർ ലേബൽ ഫാനുകൾക്കും കമ്പനികൾ നൽകുന്നുണ്ട്.

റെഗുലേറ്ററില്‍ റസിസ്റ്റർ ടൈപ്പ് ആണ് ഉപയോഗപ്പെടുത്തുന്നത് എങ്കിൽ അതിൽ ചൂട് കൂടുതലായി കറണ്ട് നഷ്ടപ്പെടുന്നതിന് കാരണമായേക്കാം.

അതേസമയം വേഗത കുറഞ് ഓടുന്ന ഫാനുകളിൽ ഊർജ്ജനഷ്ടം താരതമ്യേനെ കുറവായിരിക്കും. എപ്പോഴും മീഡിയം സ്പീഡിൽ ഇലക്ട്രോണിക് റെഗുലേറ്റർ ഉപയോഗപ്പെടുത്തി വർക്ക് ചെയ്യുന്ന ഫാനുകൾ തിരഞ്ഞെടുക്കുന്നതാണ് ഊർജ്ജ ലാഭത്തിന് കൂടുതൽ അനുയോജ്യം.

ഫാനുകളും ഊർജ്ജ ഉപയോഗ രീതിയും.

വീടിനകത്ത് സീലിങ്ങിൽ ഫാൻ ഫിറ്റ് ചെയ്യുമ്പോൾ ലീഫുകൾ തമ്മിൽ കുറഞ്ഞത് ഒരു അടിയെങ്കിലും അകലം നൽകിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തണം. ഏകദേശം 65 വാട്ട് കപ്പാസിറ്റിയുള്ള ഒരു സീലിംഗ് ഫാൻ മുഴുവൻ സ്പീഡിൽ ഒരു മണിക്കൂർ ഓടണമെങ്കിൽ ഉപയോഗപ്പെടുത്തുന്നത് 0.065 യൂണിറ്റ് വൈദ്യുതി ആണ്.

റെഗുലേറ്റർ വേഗത അഞ്ചിൽ നിന്നും മൂന്നിലേക്ക് മാറ്റി ഓടുമ്പോൾ ഏകദേശം 0.035 യൂണിറ്റ് എന്ന കണക്കിലേക്ക് ഇത് കുറയും.ലീഫുകൾ ഘടിപ്പിക്കുമ്പോൾ അവയുടെ സ്ലോപ്പ് ശരിയായ രീതിയിൽ തന്നെയാണോ എന്ന കാര്യം ഉറപ്പു വരുത്തുക. ഫ്ലോറിൽ നിന്നും ഏകദേശം 2.4 മീറ്റർ അകലം പാലിച്ചാണ് സീലിങ്ങിൽ ലീഫ് ഉറപ്പിക്കേണ്ടത്.

ഫാൻ കറങ്ങിക്കൊണ്ടിരിക്കുമ്പോൾ ബെയറിംഗ് ശബ്ദം കേൾക്കുന്നുണ്ടെങ്കിൽ അത് കൂടുതൽ ഊർജ്ജം നഷ്ടപ്പെടുന്നതിന്റെ ലക്ഷണമായി കണക്കാക്കാം.

സാധാരണ ഫാനുകളുമായി താരതമ്യം ചെയ്യുമ്പോൾ ബി എൽ ഡി സി ഫാനുകൾ വളരെ കുറച്ചു വൈദ്യുത ഉപയോഗം മാത്രമാണ് നടത്തുന്നത്. സാധാരണ റെഗുലേറ്ററുകളിൽ നിന്നും വ്യത്യസ്തമായി ഇലക്ട്രോണിക് ടൈപ്പ് റഗുലേറ്ററുകളാണ് ഇവയിൽ ഉപയോഗിക്കുന്നത്.

24 വാട്ട്സ് തൊട്ട് 30 വാട്സ് വൈദ്യുതി ഉപയോഗിക്കുന്ന BLDC ഫാനുകൾ ഇവയിൽ ഉൾപ്പെടുന്നു. ഫൈവ് സ്റ്റാർ ലേബലിൽ പുറത്തിറക്കപ്പെടുന്നു BLDC ഫാനുകൾ ഏകദേശം 55 വാട്സ് ആണ് പവർ ഉപയോഗപ്പെടുത്തുന്നത്. ഒരു സാധാരണ ഫാൻ ഓടുന്നതിന്റെ നേർപകുതി ഊർജ്ജ ഉപയോഗത്തിൽ ഇവ വർക്ക് ചെയ്യുമെന്ന് സാരം.

ഫാൻ വാങ്ങുമ്പോഴും ശ്രദ്ധിക്കാനുണ്ട് കാര്യങ്ങൾ, അവ മനസ്സിലാക്കി വാങ്ങി കഴിഞ്ഞാൽ കറണ്ട് ബില്ലിൽ വലിയ മാറ്റങ്ങൾ കൊണ്ടു വരാനായി സാധിക്കും.