വാഷിംഗ് മെഷീൻ വാങ്ങുന്നതിന് മുൻപായി.

വാഷിംഗ് മെഷീൻ വാങ്ങുന്നതിന് മുൻപായി.ഇന്ന് നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും വാഷിംഗ് മെഷീൻ സ്ഥാനം പിടിച്ചു കഴിഞ്ഞു.

പ്രത്യേകിച്ച് മഴക്കാലത്ത് തുണി അലക്കലും ഉണക്കലും ഒരു വലിയ തലവേദന സൃഷ്ടിക്കുന്ന കാര്യമാണ്.

ഇത്തരം സാഹചര്യങ്ങളിൽ തുണി അലക്കി ഡ്രൈ ചെയ്ത് എടുക്കാൻ സാധിച്ചാൽ പകുതി പണി ഒഴിഞ്ഞു കിട്ടും എന്ന് കരുതിയാണ് എല്ലാവരും വാഷിംഗ് മെഷീൻ വാങ്ങുന്നത്.

എന്നാൽ അവയുടെ ശരിയായ ഉപയോഗ രീതി, കപ്പാസിറ്റി, ബ്രാൻഡ് എന്നിവയെല്ലാം നോക്കി തിരഞ്ഞെടുത്തില്ല എങ്കിൽ പിന്നീട് വലിയ രീതിയിലുള്ള നഷ്ടങ്ങൾക്ക് കാരണമായേക്കാം.

വാഷിംഗ് മെഷീൻ വാങ്ങുന്നതിന് മുൻപായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.

വാഷിംഗ് മെഷീൻ വാങ്ങുന്നതിന് മുൻപായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

സെമി ഓട്ടോമാറ്റിക്, ഫുൾ ഓട്ടോമാറ്റിക്, ഫ്രണ്ട് ലോഡഡ്, ടോപ്പ് ലോഡ് എന്നീ വാക്കുകളെല്ലാം വാഷിംഗ് മെഷീനുമായി ചേർത്ത് എപ്പോഴും കേൾക്കുന്ന കാര്യങ്ങൾ ആണെങ്കിലും അവ തമ്മിലുള്ള വ്യത്യാസവും വർക്കിംഗ് രീതിയും പലർക്കും തിരിച്ചറിയാത്ത കാര്യങ്ങളാണ്.

ഫുള്ളി ഓട്ടോമാറ്റിക് വാഷിംഗ് മെഷീനുകൾ ആണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ വസ്ത്രം അലക്കി അതിലെ വെള്ളം വലിച്ചെടുത്ത് ഏതാണ്ട് പകുതി ഉണങ്ങിയ അവസ്ഥയിലാണ് ലഭിക്കുക.

പൂർണ്ണമായും ഓട്ടോമാറ്റിക് രീതിയിൽ വർക്ക് ചെയ്യുന്ന ഇത്തരം വാഷിംഗ് മെഷീനുകളിൽ തുണി ഇട്ട് ആവശ്യമുള്ള സമയം സെറ്റ് ചെയ്ത ശേഷം വാഷ് ചെയ്യാൻ ആവശ്യമായ ഡിറ്റർജന്റ്, കണ്ടീഷണർ എന്നിവ നൽകി കഴിഞ്ഞാൽ അത്രയും സമയം കൊണ്ട് തുണി അലക്കി ഡ്രൈ ചെയ്ത് പുറത്തെടുക്കാൻ സാധിക്കും.

അതായത് ഇവിടെ വസ്ത്രം കഴുകുന്നതും വെള്ളം വലിയിപ്പിച്ചെടുക്കുന്നതും ഒരു ടബ്ബ് മാത്രം ഉപയോഗപ്പെടുത്തിയാണ്.

സെമി ഓട്ടോമാറ്റിക് വാഷിംഗ് മെഷീൻ ആണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ വെള്ളം നിറച്ച് അലക്കുന്നതിനു വേണ്ടി ഒരു ഡബ്ബും, തുണി ഡ്രൈ ചെയ്ത് എടുക്കുന്നതിനു വേണ്ടി മറ്റൊരു ഡബ്ബും നൽകുന്ന രീതിയാണ് ഉള്ളത്.

മാത്രമല്ല അലക്കി കഴിഞ്ഞ വസ്ത്രങ്ങൾ മാന്വലായി തന്നെ ഡ്രൈറിൽ ഇട്ട് നൽകി വെള്ളം വലിയിപ്പിച്ച് എടുക്കേണ്ടി വരും.

അതുപോലെ വാഷിംഗ് മെഷീന്റെ ലോഡിങ്ങിന്റെ കാര്യത്തിലും രണ്ട് രീതികളാണ് ഉള്ളത്.

ടോപ്പ് ലോഡിങ് വാഷിംഗ് മെഷീനാണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ വസ്ത്രങ്ങൾ കുനിഞ്ഞ് നിന്ന് ഇട്ടു നൽകേണ്ട അവസ്ഥ വരുന്നില്ല.പ്രായമായ ആളുകളുള്ള വീടുകളിൽ ടോപ് ലോഡഡ് വാഷിംഗ് മെഷീനുകൾ തിരഞ്ഞെടുക്കുന്നതാണ് എപ്പോഴും നല്ലത്.

ഒരു തവണ തുണികൾ വാഷ് ചെയ്ത് തുടങ്ങിയാലും പിന്നീട് വീണ്ടും തുണികൾ ആവശ്യാനുസരണം ഇട്ടു നൽകാൻ സാധിക്കുന്നതും ടോപ് ലോഡഡ് വാഷിംഗ് മെഷീൻ തിരഞ്ഞെടുക്കുന്നത് കൊണ്ടുള്ള ഗുണമാണ്.

മാത്രമല്ല തുണി അലക്കുമ്പോൾ ഡീറ്റെർജെന്റ്,കണ്ടീഷണർ എന്നിവ പ്രത്യേക പാർട്ടീഷനുകളിൽ ഒഴിച്ച് ഫ്രണ്ട് ലോഡഡ് വാഷിംഗ് മെഷീനിൽ നൽകുന്ന പോലെ ചെയ്യേണ്ടി വരുന്നില്ല.

അറിഞ്ഞിരിക്കേണ്ട മറ്റ് കാര്യങ്ങൾ

ഏത് ടൈപ്പ് വാഷിംഗ് മെഷീൻ തിരഞ്ഞെടുത്താലും അവയുടെ കപ്പാസിറ്റി, മോഡ് സെറ്റ് ചെയ്യേണ്ട രീതികൾ എന്നിവയെ പറ്റിയെല്ലാം കൃത്യമായി മനസിലാക്കണം.

ഓട്ടോമാറ്റിക് വാഷിംഗ് മെഷീനുകളിൽ തന്നെ വ്യത്യസ്ത രീതിയിലുള്ള മോഡ് ഉപയോഗപ്പെടുത്തി തുണി വാഷ് ചെയ്യാൻ സാധിക്കും.

പ്രൊട്ടക്റ്റീവ്, റാറ്റ് മെഷ്, ക്വിക്ക് വാഷ്,ഡിജിറ്റൽ ഡിസ്പ്ലേ ടെമ്പറേച്ചർ കൺട്രോൾ എന്നിവയെല്ലാം ആവശ്യാനുസരണം സെറ്റ് ചെയ്ത് നൽകാനായി സാധിക്കും. വാഷിംഗ് മെഷീൻ കപ്പാസിറ്റി തീരുമാനിക്കേണ്ടത് എത്ര വസ്ത്രം അലക്കാനുണ്ട് എന്നതിനെ അടിസ്ഥാനമാക്കിയാണ്.

രണ്ടോ മൂന്നോ പേർ മാത്രമുള്ള ചെറിയ കുടുംബങ്ങൾക്ക് 5 മുതൽ 6 കിലോ വരെ കപ്പാസിറ്റിയിൽ ഉള്ള വാഷിംഗ് മെഷീൻ തിരഞ്ഞെടുത്താൽ മതി.

അതേസമയം അംഗങ്ങളുടെ എണ്ണം വർദ്ധിക്കുന്നതിന് അനുസരിച്ച് ചിലപ്പോൾ അത് 8 കിലോ വരെ ഉയർത്തി വാങ്ങേണ്ടി വരും.

വാഷിംഗ് മെഷീൻ വാങ്ങുന്നതിന് മുൻപായി അത് എവിടെയാണ് സെറ്റ് ചെയ്ത് നൽകാൻ ഉദ്ദേശിക്കുന്നത് എന്നും, വെള്ളം വലിയിക്കാനുള്ള സൗകര്യം ഉണ്ടോ എന്ന കാര്യങ്ങൾ എല്ലാം പ്രത്യേകം ശ്രദ്ധിക്കണം.

വാഷിംഗ് മെഷീന്റെ ഉൾഭാഗം നിർമ്മിക്കുന്നതിന് ഉപയോഗിച്ചിരിക്കുന്ന ടബിന്റെ മെറ്റീരിയൽ ഏതാണ് എന്ന കാര്യം പ്രത്യേകം ചോദിച്ച് മനസ്സിലാക്കുക.

സാധാരണയായി ടബ്ബിനകത്ത് ഉപയോഗിക്കുന്ന മെറ്റീരിയലുകൾ സ്റ്റൈൻലസ് സ്റ്റീൽ, പോർസലൈന്‍ ഇനാമൽ, ക്വാളിറ്റി കൂടിയ പ്ലാസ്റ്റിക് എന്നിവയെല്ലാമാണ്.കൂടുതൽ ഈടും ഉറപ്പും ലഭിക്കുന്നതിനായി സ്റ്റെയിൻലെസ് സ്റ്റീൽ മെറ്റീരിയലിൽ നിർമ്മിച്ച ടബ് ഉൾപ്പെടുന്ന വാഷിംഗ് മെഷീൻ തന്നെ വാങ്ങാനായി ശ്രദ്ധിക്കുക.

അലക്കാനായി ഇടുന്ന തുണിയുടെ മെറ്റീരിയൽ നോക്കി അതിനനുസരിച്ചുള്ള വാഷ് മോഡ് സെറ്റ് ചെയ്യാൻ ശ്രദ്ധിക്കണം.

കളർ ഇളകുന്ന തുണികൾ വാഷിംഗ് മെഷീനിൽ ഒരു കാരണവശാലും ഇടരുത്. വാഷ് ചെയ്ത തുണികൾ സ്പിൻ ചെയ്യുന്നതിന് വേണ്ടി പ്രത്യേകം മോഡ് ആവശ്യമെങ്കിൽ ഉപയോഗപ്പെടുത്താവുന്നതാണ്.

കൃത്യമായ ഇടവേളകളിൽ വാഷിംഗ് മെഷീൻ ക്ലീൻ ചെയ്ത് നൽകാനായി പ്രത്യേകം ശ്രദ്ധിക്കുക. ഇൻവർട്ടർ ഉപയോഗപ്പെടുത്തി വർക്ക് ചെയ്യുന്ന വാഷിംഗ് മെഷീനുകളും ഇന്ന് വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട്.

ഇത്തരം വാഷിംഗ് മെഷീനുകൾക്ക് സാധാരണ വാഷിംഗ് മെഷീനുകളെക്കാൾ കൂടുതൽ നല്ല രീതിയിൽ പ്രവർത്തിക്കാനും, ശബ്ദം കുറച്ച് വർക്ക് ചെയ്യിപ്പിക്കാനും ഉള്ള ശേഷിയുണ്ട്.

മാത്രമല്ല കറണ്ട് ബില്ലിലും വലിയ രീതിയിൽ കുറവു കൊണ്ടു വരാൻ ഇൻവർട്ടർ ടൈപ്പ് വാഷിംഗ് മെഷീനുകൾ ഉപയോഗിക്കുന്നത് വഴി സാധിക്കും.

വാഷിംഗ് മെഷീൻ വാങ്ങുന്നതിന് മുൻപായി ഇത്തരം കാര്യങ്ങൾ അറിഞ്ഞിരിക്കുന്നത് തീർച്ചയായും ഗുണം ചെയ്യും.