സോളാർ പാനലും ചില പ്രശ്നങ്ങളും.ഓരോ മാസവും ഉയർന്നു വരുന്ന കറണ്ട് ബില്ല് എല്ലാ വീടുകളിലും വളരെയധികം തലവേദന സൃഷ്ടിക്കുന്ന കാര്യമാണ്.

മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി വീടുകളിൽ ഉപയോഗിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങളുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് ഇപ്പോൾ വന്നിട്ടുള്ളത്.

അതോടൊപ്പം കാലാവസ്ഥ മാറ്റങ്ങൾ വീടിന്റെ നിർമ്മാണ രീതികൾ എന്നിവയിൽ കൂടി മാറ്റങ്ങൾ വന്നതോടെ വൈദ്യുത ബില്ലിന്റെ കാര്യത്തിലും കുത്തനെ വർദ്ധനവ് സംഭവിച്ചു എന്നതാണ് സത്യം.

എന്നാൽ വൈദ്യുത ബില്ല് കുറയ്ക്കുന്നതിനായി കേരള സർക്കാർ കെഎസ്ഇബിയുമായി സഹകരിച്ച് സൗര സോളാർ പാനലുകൾ സ്ഥാപിച്ച് നൽകുന്നുണ്ട്.

ഇവ തിരഞ്ഞെടുക്കുന്നത് കൊണ്ട് ഒരുപാട് ഗുണങ്ങളും ദോഷങ്ങളുമുണ്ട്. ഇവയിൽ കൂടുതലായും സോളാർപാനലുകളുടെ ഗുണങ്ങളെപ്പറ്റി മാത്രമാണ് പറയാറുള്ളത് എന്നാൽ സോളാർപാനൽ ഫിക്സ് ചെയ്യുന്നതു കൊണ്ട് ഉണ്ടാകാൻ സാധ്യതയുള്ള പ്രധാന പ്രശ്നങ്ങൾ എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കാം.

സോളാർ പാനലും ചില പ്രശ്നങ്ങളും ഇവയെല്ലാമാണ്.

ഒരുതവണ മുതൽ മുടക്കിയാൽ ഭാവിയിൽ വൈദ്യുത ബില്ലിൽ വലിയ ഒരു ഇളവ് കൊണ്ടു വരാൻ സാധിക്കും എന്ന പേരിലാണ് മിക്ക സോളാർ പാനൽ കമ്പനികളും ഇവ ഫിക്സ് ചെയ്ത് നൽകുന്നത്.

കെഎസ്ഇബിയുടെ കീഴിൽ സൗര സോളാർ പാനലുകൾ സ്ഥാപിക്കുകയാണെങ്കിൽ ചിലവാക്കിയ തുകയുടെ ഒരു നിശ്ചിത എമൗണ്ട് സബ്സിഡി ഇനത്തിൽ ലഭിക്കും എന്നത് എടുത്തു പറയേണ്ട കാര്യം തന്നെയാണ്.

എന്നിരുന്നാലും സോളാർ പാനലുകൾ ഫിറ്റ് ചെയ്യുന്നതിന് മുൻപായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങളിൽ ഒന്ന് ഇൻവർട്ടർ ഉപയോഗപ്പെടുത്തി എനർജി സേവ് ചെയ്ത് വെച്ചാലും മഴക്കാലത്ത് അവ ശരിയായ രീതിയിൽ ഊർജ്ജം സംഭരിക്കുമോ എന്നതാണ്.

അതായത് കൃത്യമായ അളവിൽ ലൈറ്റ് ലഭിക്കാത്ത സാഹചര്യങ്ങളിൽ ഇൻവർട്ടറിൽ സ്റ്റോർ ചെയ്യാനുള്ള വൈദ്യുതി ഉത്പാദിപ്പിക്കപ്പെടണമെന്നില്ല.

മാത്രമല്ല പാനൽ ഫിറ്റ് ചെയ്യുന്ന രീതിയിലെ ചെറിയ പിഴവുകൾ, പാനലിൽ നിഴൽ വീഴുന്ന പ്രശ്നം എന്നിവ ഉണ്ടെങ്കിലും ആവശ്യത്തിന് സോളാർ എനർജി ഉത്പാദിപ്പിക്കപ്പെടണമെന്നില്ല.

സോളാർ പാനലുകൾ കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കി നൽകണം എന്നത് പലർക്കും അറിയാത്ത കാര്യമാണ്.

ചപ്പും ചവറും അടിഞ്ഞ് ശരിയായ രീതിയിൽ സൂര്യപ്രകാശം പാനലിലേക്ക് ലഭിക്കുന്നില്ല എങ്കിൽ എനർജി ഉല്പാദിപ്പിക്കപ്പെടുന്നതിലും കുറവ് വരും.

ഹിൽ ടോപ്പ് ഏരിയകളിൽ വീട് വെച്ചിട്ടുള്ള ആളുകൾക്ക് ക്ലിയർ സ്കൈ അന്തരീക്ഷം കുറവായിരിക്കും. അതുകൊണ്ടു തന്നെ മഞ്ഞുമൂടിക്കിടക്കുന്ന ഇടങ്ങളിൽ സോളാർപാനലുകൾ സ്ഥാപിച്ചത് കൊണ്ട് കാര്യമായ ഗുണങ്ങൾ ഒന്നും തന്നെ ഇല്ല.

അത്യാവശ്യം നല്ല കപ്പാസിറ്റിയിലുള്ള ഒരു സോളാർപാനൽ സ്ഥാപിക്കണമെങ്കിൽ അതിന് വരുന്ന ഇനീഷ്യൽ ഇൻവെസ്റ്റ്മെന്റ് എന്ന് പറയുന്നത് വലിയ ഒരു തുക തന്നെയായിരിക്കും.

അത്രയും വലിയ തുക ചിലവഴിച്ച് സോളാർ പാനലുകൾ സ്ഥാപിച്ചാലും അവ ചിലപ്പോൾ ഉദ്ദേശിച്ച ഫലം നൽകണമെന്നില്ല.

ബാറ്ററിക്ക് വേണ്ടി പ്രത്യേക പണം ചിലവഴിക്കേണ്ടി വരും.

ഓൺ ഗ്രിഡ്,ഓഫ് ഗ്രിഡ് രീതിയിൽ സോളാർ പാനലുകൾ ഫിറ്റ് ചെയ്ത് നൽകാനായി സാധിക്കും.

ഇതിൽ എനർജി സംഭരിച്ചു വെച്ച ശേഷം പിന്നീട് ഉപയോഗപ്പെടുത്തുന്ന രീതിയാണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ ബാറ്ററിയ്ക്ക് വേണ്ടി പ്രത്യേക തുക കണ്ടെത്തേണ്ടി വരും.

കൃത്യമായ ഇടവേളകളിൽ ബാറ്ററി മാറ്റി നൽകേണ്ടതായും വരാറുണ്ട്. സോളാർ പാനലുകൾ ഉപയോഗപ്പെടുത്തി ഹീറ്റർ സ്ഥാപിക്കുമ്പോൾ അതിന് അഡീഷണൽ ചിലവ് നൽകേണ്ടതായി വരും.

പാനലുകൾ ഫിക്സ് ചെയ്യുന്നതു കൊണ്ട് ഊർജ്ജസംഭരണം മാത്രമാണ് നടക്കുന്നത്.

ടെറസിന് മുകളിൽ സ്ലോപായ ഇടങ്ങളിൽ ആണ് പാനൽ സ്ഥാപിച്ചു നൽകുന്നത് എങ്കിൽ അവ വൃത്തിയാക്കാനായി കയറാനും ഇറങ്ങാനും പ്രത്യേക സ്റ്റെയറുകൾ നൽകേണ്ടി വരും.

അതിനുള്ള ചിലവ് വീണ്ടും കണ്ടെത്തണം. സോളാർ പാനലുകൾ ക്ലീൻ ചെയ്യുന്നതിനും വലിയ ചിലവ് വരാറുണ്ട്.

സാധാരണയായി വീട്ടുകാർക്ക് തന്നെ ഇവ വൃത്തിയാക്കി നൽകാൻ സാധിക്കുമെങ്കിലും പ്രോപ്പറായ രീതിയിൽ ക്ലീൻ ചെയ്യാൻ എപ്പോഴും ഒരു എക്സ്പേർട്ടിന്റെ സഹായം തേടുന്നതാണ് നല്ലത്.

അതുകൊണ്ടു തന്നെ സോളാർപാനൽ മെയിൻറ്റൈൻ ചെയ്യാനും വൃത്തിയാക്കാനും നല്ല ഒരു തുക മാറ്റി വയ്ക്കേണ്ടിവരും.

സോളാർ പാനലുകൾ സ്ഥാപിക്കുന്നത് വഴി ഉയർന്ന തോതിലുള്ള വൈദ്യുതി ഉല്പാദിപ്പിക്കപ്പെടുമെന്ന് കമ്പനികൾ അവകാശപ്പെടുന്നുണ്ട് എങ്കിലും അവയുടെ 25% മാത്രമാണ് ഉപയോഗപ്പെടുത്താനായി സാധിക്കുന്നുള്ളൂ എന്ന് പറയപ്പെടുന്നു.

സോളാർ പാനലുകളിൽ ഉണ്ടാകുന്ന ചെറിയ രീതിയിലുള്ള ഡാമേജുകൾ പോലും പാനൽ മുഴുവനായും മാറ്റിവയ്ക്കേണ്ട അവസ്ഥയിലേക്ക് എത്തിക്കും.

വാട്ടർപ്രൂഫ് മെറ്റീരിയൽ ഉപയോഗപ്പെടുത്തി അല്ല പാനൽ നിർമ്മിച്ചിട്ടുള്ളത് എങ്കിൽ മഴക്കാലം കഴിയുമ്പോഴേക്കും പാനലുകളിൽ ക്രാക്കുകൾ വന്ന് കേടു വന്നിട്ടുണ്ടാകും. ഇതിന് പരിഹാരമായി പാനൽ കവറുകൾ ഇപ്പോൾ വിപണിയിൽ ലഭ്യമാണ്.

സാധാരണയായി 25 വർഷം വരെയൊക്കെ സോളാർ പാനലുകൾക്ക് കമ്പനികൾ വാറണ്ടി നൽകുന്നുണ്ടെങ്കിൽ അവ കവർ ആകുന്നുണ്ടോ എന്നകാര്യം അത്ര ഉറപ്പില്ല. പ്രാവ് പോലുള്ള പക്ഷികൾ കൂടുതലുള്ള ഇടമാണെങ്കിൽ പാനലുകളിൽ അവ കൂടുകെട്ടി നശിപ്പിക്കാനുള്ള സാധ്യത കൂടുതലാണ്.

മാത്രമല്ല ഏതെങ്കിലും ഒരു പക്ഷി കൂട് വെച്ചാൽ മറ്റ് ജീവികളും ആ ഭാഗത്തേക്ക് വരാനുള്ള സാധ്യത കൂടുതലാണ്. ഇത്തരം കാര്യങ്ങളൊന്നും പലപ്പോഴും സോളാർ പാനലുകളുമായി ബന്ധപ്പെട്ട് ആരും പറയാറില്ല എന്നതാണ് സത്യം.

സോളാർ പാനലും ചില പ്രശ്നങ്ങളും അറിഞ്ഞിരിക്കുന്നത് അവ തിരഞ്ഞെടുക്കണോ വേണ്ടയോ എന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ ഉപകാരപ്പെടും.